🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, February 24, 2025

USS Social Science Question and Answer Key / Adhyapakakkoottam

അധ്യാപകക്കൂട്ടം USS


USS Social Science Question and Answer Key

Prepared by
Seenath E
GHSS Sooranad
Kollam

uss
Social Science

1. താഴെ തന്നിരിക്കുന്നവയിൽ കൃഷിയധിഷ്ഠിത വ്യവസായം അല്ലാത്തത് ഏത് ? 
         
a. തുണി             വ്യവസയായം
b. പഞ്ചസാര വ്യവസായം
c. റബ്ബർ വ്യവസായം
d.ഇരുമ്പുരുക്ക്
വ്യവസായം

2 . ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം ഏത്?

a . 1949 നവംബർ 26
b. 1947 ആഗസ്റ്റ് 15
c. 1950 ജനുവരി 26
d. 1949 ഡിസംബർ 26

3. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ ലഭിക്കുന്ന മിനിമം കൂലി എത്ര?
       
a. 333
b. 346
c. 354
d. 350

4. ഹിമാലയൻ നദികളിൽ ഉൾപ്പെടുന്ന നദി ഏത്?
      
a. ഗംഗ
b. കാവേരി
c. കൃഷ്ണ
d. ഗോദാവരി

5. ഇന്ത്യൻ നോട്ടുകളിൽ രൂപയുടെ മൂല്യം എത്ര ഭാഷകളിൽ അച്ചടിച്ചിട്ടുണ്ട്?
      
a. 15
b. 17
c.14  
d.13

6. ശരിയായ ജോഡി കണ്ടെത്തുക

i.ഖാരിഫ് - നെല്ല്, പരുത്തി, ചണം

ii.റാബി - പയർ, കടുക് ഗോതമ്പ്

iii.സയ്ദ് - കടുക്, പയർ, വെള്ളരി

iv.ജുമിങ് - ചോളം, പച്ചക്കറി, കാലിത്തീറ്റ

a.i , ii
b.ii, iii
c.i, iv
d. ഒന്നും ശരിയല്ല

7. ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിഏത്?

a. മാന്റിൽ
b. കാമ്പ്
c. ഭൂവൽക്കം
d. പുറക്കാമ്പ്

 8. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?

a. ഓക്സിജൻ
b. നൈട്രജൻ
c.ആർഗൺ
d.ഹൈഡ്രജൻ

9. 'ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

a. Dr.M.S. സ്വാമിനാഥൻ
b. നോർമൻ ബോർലോഗ്
c. സുന്ദർലാൽ ബഹുഗുണ
d. M. വിശ്വേശരയ്യ

10. പേർഷ്യൻ - ഹിന്ദി ഭാഷകൾ ചേർന്നുണ്ടായ പുതിയ ഭാഷ ഏത്?
    
a. തമിഴ്
b. ഉറുദു
c. മറാത്തി
d. തെലുങ്ക്

11. സൂഫികളുടെ താമസസ്ഥലം ?

a. സരായി
b. ഖാൻഗാഹുകൾ
c.ഖവ്വാലി
d.ഇതൊന്നുമല്ല

12. 'ഗീതാഗോവിന്ദം,' എന്ന ബംഗാളി കൃതിയുടെ രചയിതാവ്?
       
a. ബസവണ്ണ 
b. പൂന്താനം
c. ജയദേവൻ
d.നന്നയ്യ

13.' ചെറു ഭരണഘടന' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനാ ഭേദഗതി ഏത്?

a. 44-ാം ഭേദഗതി
b. 42-ാം ഭേദഗതി
c. 86ാം ഭേദഗതി
d. 73ാം ഭേദഗതി

14.' വിദ്യ കൊണ്ട് പ്രബുദ്ധരാവുക' എന്ന സന്ദേശം നൽകിയ നവോത്ഥാന നേതാവ്?

a. ചട്ടമ്പിസ്വാമികൾ
b. ശ്രീനാരായണ ഗുരു 
c. വക്കം അബ്ദുൽ ഖാദർ മൗലവി
d. അയ്യൻകാളി

15. ഭരണ പ്രക്രിയയിൽ ജനങ്ങൾക്ക് നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന സംവിധാനം ഏത്?
       
a. ലോക്സഭ
b. നിയമസഭ
c. രാജ്യസഭ
d. ഗ്രാമസഭ

16. ഭൂപടങ്ങളിൽ കാണുന്ന മഞ്ഞനിറം എന്തിനെ സൂചിപ്പിക്കുന്നു?

a. ജലാശയം
b. കൃഷിയിടം
c. സസ്യജാലം
d. തീവണ്ടിപ്പാത


17. 'ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല,' എന്നറിയപ്പെടുന്ന രാജ്യം?
      
a. ദക്ഷിണാഫ്രിക്ക
b. ഇന്ത്യ
c.ഇംഗ്ലണ്ട്
d.അമേരിക്ക

18. ഇന്ത്യയുടെ സാമ്പത്തിക വർഷം ?
     
a. ജൂൺ 1 മുതൽ മാർച്ച് 31 വരെ

b. ജനുവരി 1 മുതൽ മാർച്ച് ഡിസംബർ 31 വരെ

c. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ

d. മാർച്ച് 1 മുതൽ ജനുവരി 1 വരെ


19.ദക്ഷിണാഫ്രിക്കയുടെആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റ്?

a. നെൽസൺ മണ്ടേല
b. വാൾട്ടർ സിസിലു
c. ഒലിവർ താ ബോ
d. ഡെസ്മണ്ട് ടുട്ടു

20. പൊതു ചെലവിനെക്കുറിച്ചുള്ള ശരിയായ പ്രസ്താവനഏത്?
 
i. പൊതു ചെലവുകളെ വികസന ചെലവ് - വികസേന തര ചെലവ് എന്നിങ്ങനെ തരം തിരിക്കാം

ii. പെൻഷൻ, പലിശ എന്നിവ വികസന ചെലവിൽ ഉൾപ്പെടും
 
iii. റോഡ്, പാലം, തുറമുഖം എന്നിവയും വികസന ചെലവിൽ ഉൾപ്പെടും

iv. യുദ്ധം വികസനേ തര ചെലവിന് ഉദാഹരണമാണ്.

a.i , ii മാത്രം
b.ii, iii
c.i , iii,iv
d. എല്ലാം ശരിയാണ്


Answer Key
1.d
2 a
3.b
4.a
5.b
6.a 
7.c
8.b
9.a
10.b
11.b
12.c
13.b
14.a
15.d
16.b
17.a
18.c
19.a
20.c

No comments:

Post a Comment