🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, June 16, 2021

ആഡിയോ ലൈബ്രറി//adhyapakakkoottam

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

ജി.എല്‍.പി. സ്കൂള്‍ കുന്നക്കാവിലെ ജിനേഷ് മാസ്റ്ററുടെ ഓഡിയോ ലൈബ്രറിയാണ് ഇന്ന്  അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍ എന്ന പേജില്‍ പരിചയപ്പെടുത്തുന്നത്.  
ജിനേഷ് മാസ്റ്റര്‍ ചെയ്ത   ആഡിയോ ലൈബ്രറിയും  ചെയ്യാന്‍ ഉപയോഗിച്ച Hyperlink എന്ന സാങ്കേതിക വിദ്യയും പരിചയപ്പെടാം,,

                     #                       #                #                   #                      # 

അകലെയാണെങ്കിലും അടുത്തിരിക്കാം...

മലയാളത്തിൽ ഒരു കവിത വ്യത്യസ്ത ഈണത്തിൽ കുട്ടിയ്ക്ക് കേൾക്കാനും.. പുതിയ ഈണങ്ങൾ കണ്ടെത്താനും ഈ ലോക്ക്ഡൗൺ സമയത്ത്   കുട്ടികൾക്ക്  എങ്ങിനെ ഒരു അവസരം ഒരുക്കും എന്ന ചിന്തയിൽ നിന്നും വന്ന ഒരു പഠനപ്രവർത്തനം ആണ് ഇതിനോടൊപ്പം ഉള്ള PDF.

നാലാം ക്ലാസ്സിലെ കുട്ടികൾക്ക് ഒരു കവിത പാടാൻ അവസരം നൽകി.
നിരവധി കുട്ടികൾ അത് പാടി അയച്ചു തന്നു.
കുട്ടികൾക്ക് അവരുടെ കൂട്ടുകാർ പാടിയ പാട്ട് സാധാരണ ക്ലാസ്സ് ആണെങ്കിൽ അവർക്കും കേൾക്കാം.

ഓൺലൈൻ ക്ലാസ്സിൽ അതിന് ഉള്ള ഒരു അവസരം ഒരുക്കി നോക്കിയതാണ്..
അതിനായി കുട്ടികളുടെ കവിതകളുടെ ഒരു ഓൺലൈൻ ലൈബ്രറി ഉണ്ടാക്കി കുട്ടികൾക്ക് നൽകി. ഇതിലൂടെ കുട്ടികൾക്ക് അവരുടെ വീട്ടിലിരുന്നും അവരുടെ കൂട്ടുകാരുടെ കവിതാലാപനം കേൾക്കാം... വ്യത്യസ്ത ഈണങ്ങൾ പരിചയപ്പെടാം...



Audio library/ഓഡിയോ ലൈബ്രറി എങ്ങനെ തയ്യാറാക്കാം





No comments:

Post a Comment