അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍
പരിസ്ഥിതിഗീതം
പച്ചക്കുടയുടെ തണലിൽ
ഭൂമിയമ്മ ചിരിക്കുമ്പോൾ
ആകാശത്തുമകത്തും പക്ഷികൾ
പറന്നു പാടണ കാണാം.
തുള്ളി തുള്ളി വരും തിര താളം
കരയോടോതിയ കാര്യം..
ചില്ലകളിൽ കളിയൂഞ്ഞാൽ കെട്ടിയ
കാറ്റും ചൊല്ലിയ കാവ്യം ..
" ഇന്നേ നട്ടുനനയ്ക്കുക നീയൊരു
നന്മമരം നാളേയ്ക്കായ്.. "
ഓരോ പൂവും കായും കതിരും
ചാഞ്ചാടുന്നവനങ്ങൾ
മഴയും പുഴയും മാമലയും പുതു
വഴി കാട്ടുന്ന വസന്തം "നേരാകുന്നവരങ്ങൾ നമ്മൾ
കാലത്തിൻ്റെ സ്വരങ്ങൾ "
രചന സംഗീതം
പുന്നപ്ര ജ്യോതികുമാർ
ഓർക്കസ്ട്രേഷൻ
ഗോഡ്സൺ
തിരുവനന്തപുരം
ആവിഷ്ക്കാരം
ഗവ.എച്ച്.എസ്.എസ്.വലിയഴീക്കൽ
ആലപ്പുഴ.
No comments:
Post a Comment