🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, August 27, 2022

വീണ പാടും ഈണം / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

വീണ പാടും  ഈണം

Divya K
UPST
GHS AKALUR



    1)അപസ്വരം പുറപ്പെടുവിച്ച മാത്രയിൽ എല്ലാം മറന്ന് വാദകൻ ആക്രോശിച്ചു,' നാശം '.
വീണ പറഞ്ഞു കാംബോജി,കമാസ്, കല്യാണി, ഖരഹരപ്രിയ..

എന്നിൽ നീ മീട്ടിയ രാഗങ്ങൾക്ക്‌ നൂറു പേര്. വീണാവിദ്വാൻ, വീണശ്രീമാൻ.... ഞാനാൽ നീ നേടിയ പട്ടങ്ങൾക്കും നൂറു പേര്.പക്ഷേ, അതിനായ്, അതിനായ് വലിഞ്ഞു മുറുകിയ, അയഞ്ഞുതൂങ്ങിയ, തേഞ്ഞു തീർന്ന എന്റെ ഞരമ്പുകൾക്ക്  മാത്രം അന്നും, ഇന്നും ഒരേ പേര് - കമ്പികൾ, വെറും വീണക്കമ്പികൾ

2)   വായന കഴിഞ്ഞ് വാദകൻ തറയിലുപേക്ഷിച്ച ഒരു നാൾ വീണ നിലക്കണ്ണാടിയിലേക്ക് നോക്കി. വാദകനിഷ്ടപ്പെടും വിധം നീണ്ട ഉടലും, സമൃദ്ധമായ പിന്നഴകും, മിനുമിനുത്ത തൊലിയുമായ് തന്നെ ഇവ്വിധം ചെത്തിമിനുക്കി പാകപ്പെടുത്തിയ സൃ ഷ്ടാക്കളെ അവൾ ശപിച്ചു. കട്ടകളിൽ വരിഞ്ഞു മുറുക്കിയ കൈകാലുകൾ സ്വതന്ത്രമാക്കാൻ വൃഥാ  ശ്രമിച്ചുകൊണ്ടവൾ നിശ്ശബ്ദമായ് കരഞ്ഞു -നീ 'വീണ ' എന്നെന്റെ ചെവിയിൽ മൂന്ന് വട്ടം വിളിച്ചതിന്‌ പകരം നീ 'വീഴാ' എന്നെന്തേ ഒരു വട്ടം വിളിക്കാൻ തോന്നാഞ്ഞൂ...

No comments:

Post a Comment