🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, September 5, 2022

ഓണച്ചൊല്ലുകൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഓണച്ചൊല്ലുകൾ

ഉള്ളത് കൊണ്ട് ഓണം പോലെ.

കാണം വിറ്റും ഓണം ഉണ്ണണം.

അത്തം പത്തിന് പൊന്നോണം.

അത്തം വെളുത്താൽ ഓണം കറുക്കും.

അത്തം പത്തോണം.

ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര.


ഓണം കേറാമൂല.


കാണം വിറ്റും ഓണമുണ്ണണം.


ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്ബിളില്‍ തന്നെ കഞ്ഞി.



ഓണം വരാനൊരു മൂലം വേണം.


ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?


ഓണത്തിനല്ലയൊ ഓണപ്പുടവ.


ഓണത്തേക്കാള്‍ വലിയ വാവില്ല.

ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ.

ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.

ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം.


അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.



ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും.



ചിങ്ങ മാസത്തിൽ തിരുവോണത്തിൻ നാളിൽ പൂച്ചക്ക് വയറു വേദന.



ഏഴോണവും ചിങ്ങത്തിലെ ഓണവും ഒരുമിച്ചു വന്നാലോ?


ഓണത്തേക്കാൾ വലിയ മകമുണ്ടോ?


ഓണത്തേക്കാൾ വലിയ മകമുണ്ടോ?

No comments:

Post a Comment