🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, November 30, 2022

Lss---Learning materials/ English. /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Lss---Learning materials.

English.

Write the correct word:-
1.vteeglbase-vegetables
2. tynoshe-honesty.

. Fill in the blanks;-
3. To find a successor, the king thought of an ____

Ans.idea.

4.Iam found in garden.
   Without rain, I cannot grow.
My name starts with 'P'

Ans.Plant.

5.Write the opposite of  the word 'disappear'.

And.appear.

 Write the rhyming word for   the following:-

6. Shower_

Ans. Flower.
7.What are the things needed for a seed to grow?

Ans. Soil,water, sunlight, air, manure.
8. Arrange the words in alphabetical order:
Pot,passed,palace,plants,parents.

Ans .palace,parents,passed,plants,pot.

9.which is the first stage of cultivation?
( Reaping, manuring,sowing)

Ans. Sowing.

10.who am I?

I am seen inside the fruit.
I need many things to grow.
I will become plant.
Ans. Seed

11.I'll make two boats for him(Frame a question  using 'Why should'.

Ans. Why should you make boats for him?

Write the plural forms:

12. Man_
13. Woman-
14. Fairy-
15. Child-
 16.eye
 Ans: men,women, fairies,children,eyes.

17. Find the odd one;

(gaze, stare, hear, peep)

Ans. hear.(All other words indicate different ways of looking.)

18.Arrange the words properly to get a meaningful  sentence:

launched/ gently/Anna/boat/her.

Ans. Anna gently launched her boat.

Fill  in the blanks with the suitable word:

19 Anna played with her boats. _____became very happy.

Ans.She

20.Sunny means full of sunshine. Then, cloudy means full of _____

Ans. Clouds.

21.Complete suitably:

I wish I could ________

Ans. Fly an aeroplane .

22. Who am I?

I am a domestic bird.
I can swim well.
I have oily feathers.

Ans. Duck.


Prepared by:
 Ramesh.P
Ghss mezhathur.

Tuesday, November 29, 2022

LSS പരിശീലനം മലയാളം /. Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പരിശീലനം
മലയാളം

1. കൃഷ്ണഗാഥ രചിച്ചത് ആര്?

Ans. ചെറുശ്ശേരി.

2. കൃഷ്ണഗാഥയുടെ മറ്റൊരു പേരെന്ത്?
 കൃഷ്ണപ്പാട്ട്

3.ആരുടെ നിർദ്ദേശ പ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത്?
കോലത്തുനാട്ടിലെ ഉദയവർമ രാജാവിൻ്റെ.

4. അഞ്ചിതം എന്ന വാക്കിൻ്റെ അർത്ഥം എന്ത്?

മനോഹരം.

5. പൂതപ്പാട്ട്  രചിച്ചത് ആര്
Ans.  ഇടശ്ശേരി ഗോവിന്ദൻ നായർ.

6. നിത്യ ചൈതന്യ യതിയുടെ ആദ്യത്തെ പേര്?

 ജയചന്ദ്രൻ.

7. 'സത്യത്തിൻ്റെ മുഖങ്ങൾ' എന്ന കൃതി ആരുടെയാണ്?

നിത്യചൈതന്യയതിയുടെ.

8. നീതി എന്ന വാക്കിൻ്റെ വിപരീതാർഥം എന്ത്?

അനീതി.

9.  'കുടയില്ലാത്തവർ' എന്ന കവിത രചിച്ചത് ആര്?
 ഒ. എൻ . വി.കുറുപ്പ്.

10. ഒ. എൻ. വി.കുറുപ്പിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച വർഷം?

2007.

11. 'ഭൂമിക്കൊരു ചരമഗീതം' എന്ന കൃതി ആരുടെയാണ്?
ഒ. എൻ. വി. കുറുപ്പ്.

12.പീഡ എന്ന വാക്കിൻ്റെ അർത്ഥം?
ഉപദ്രവം.

13.'മഞ്ഞപ്പാവാട' എന്ന കൃതി ആരുടെ?
ഡോ . കെ. ശ്രീകുമാർ.

14. എൻ്റെ പനിനീർച്ചെടി എന്ന കവിത എഴുതിയത് ആര്?
മേരി ജോൺ കൂത്താട്ടുകുളം.
   
15. കുരുന്നില എന്ന വാക്ക് പിരിച്ചെഴുതുമ്പോൾ;
കുരുന്ന്+ഇല

16. 'കാടുണരുന്നു' എന്ന കൃതി രചിച്ചത് ആര്?

പി ണ്ടാണി എൻ. ബി. പിള്ള.

17മിഠായിപ്പൊതി എന്ന കൃതി രചിച്ചത് ആര്?
സുമംഗല.

18. പണ്ട് കാലത്ത് ധാന്യങ്ങൾ സംഭരിച്ച് സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്ന കർഷികോപകരണം?
പത്തായം.

19. പത്തായം പണിയാൻ ഉപയോഗിച്ചിരുന്ന മരം ഏതാണ്?
പ്ലാവ്.

20. 'ഓർമയിലെ കൃഷിക്കാഴ്ചകൾ' ആരുടെ കൃതിയാണ്?
മുരളീധരൻ തഴക്കര.

21. 'ഏഴരപ്പൊന്നാന' എന്ന കൃതി ആരുടെ?

ഏറ്റുമാനൂർ സോമദാസൻ

22. ഗതകാലം എന്ന വാക്കിൻ്റെ അർത്ഥം?

കഴിഞ്ഞ കാലം

23. കൃഷിയുമായി ബന്ധപ്പെട്ട ഒരു ചൊല്ല് എഴുതുക?

വിത്താഴം ചെന്നാൽ പത്തായം നിറയും.
24. 'ഒരു ചെടിയും നട്ടു വളർത്തീ
ലോണപ്പൂവെങ്ങനെ നുള്ളാൻ'?- ഈ വരികൾ രചിച്ചത് ആര്?
എൻ. വി. കൃഷ്ണവാരിയർ.

25. 'നാന്ദി കുറിക്കുക' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത്?
ആരംഭിക്കുക.

26. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി?

ജവഹർലാൽ നെഹ്റു.

27. 'ഇന്ത്യ യുടെ വാനമ്പാടി' എന്നറിയപ്പെടുന്നത്?

സരോജിനിനായിഡു.

28. "ഇന്ത്യയുടെ പൂങ്കുയിൽ"എന്നറിയപ്പെടുന്നത്?

ലതാ മങ്കേഷ്കർ

29."ഏഷ്യയുടെ പ്രകാശം" എന്നറിയപ്പെടുന്നത്?
 ശ്രീബുദ്ധൻ.

30'. വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്നത്?

ഫ്ലോറൻസ് നൈറ്റിംഗേൽ

31.' കേരളസിംഹം' എന്ന് അറിയപ്പെടുന്നത്?

പഴശ്ശിരാജ

32. തുള്ളി+ചാടി എന്ന് ചേർത്തെഴുതുമ്പോൾ:
തുള്ളിച്ചാടി

33. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായലിൽ.

34. ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ല് എഴുതുക.
അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം.
35. പഴമൊഴിപ്പത്തായം എന്ന പുസ്തകം രചിച്ചത് ആര്?
കുഞ്ഞുണ്ണി മാഷ്.
36. അക്ബർ ചക്രവർത്തിയുടെ മന്ത്രി ആരായിരുന്നു?

ബിർബൽ.
37. ഐതിഹ്യമാല രചിച്ചത് ആര്?
കൊട്ടാരത്തിൽ ശങ്കുണ്ണി.

38. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം?
പാലക്കാട് ജില്ലയിലെ

കിളളിക്കുറിശ്ശിമംഗലം.

39. നമ്മുടെ സംസ്ഥാന ഫലം?

ചക്ക.
40.'കുറ്റിപ്പെൻസിൽ' ആരുടെ കൃതിയാണ്?
കുഞ്ഞുണ്ണി മാഷ്.


Prepared by
Ramesh.P
Ghss Mezhathur.

Monday, November 28, 2022

പഴശ്ശി സ്മൃതിദിനം - നവംബർ -30 / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

പഴശ്ശി സ്മൃതിദിനം - നവംബർ -30

ഒളിപ്പോരിലൂടെ ബ്രീട്ടീഷ് ആധിപത്യത്തിനെതിരെ ധീരമായി പട പൊരുതിയ കേരളത്തിലെ നാട്ടുരാജാക്കന്മാരിൽ പ്രമുഖനായിരുന്നു കേരള വർമ്മ പഴശ്ശി രാജാ .
തന്റെ അവസാന ശ്വാസം നിലക്കും വരെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനിയായ പഴശ്ശി രാജാവിന്റെ ജീവിത കഥ.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി. പ്രസാദ്, മുക്കം.




LSS പരിശീലനം / EVS / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പരിശീലനം

EVS

1. ഒരു ജീവിക്ക് അതിൻ്റെ  വാസസ്ഥലത്ത് ജീവിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകൾ ഉണ്ടായിരിക്കും . ഇതിന് _____എന്ന് പറയുന്നു.

Ans. അനുകൂലനം

2. മത്സ്യത്തിൻ്റെ ശ്വസനാവയവം?

Ans. ശകുലങ്ങൾ.

3. കണ്ടൽ വനങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?

Ans. കല്ലേൻ പൊക്കുടൻ.

 4.ജീവനുള്ളവയെ_____ഘടകങ്ങൾ എന്ന് പറയുന്നു.

Ans. ജീവിയ ഘടകങ്ങൾ.

5. കുന്നുകൾ , കാവുകൾ, വനം എന്നിവ ____ ന് ഉദാഹരണങ്ങളാണ്.

Ans. ആവാസവ്യവസ്ഥക്ക്.

6. മണ്ണിൽ ആഴത്തിൽ വളരുന്ന വേരുപടലം ഏത്?

Ans.തായ് വേരു പടലം.

7. ഇലകളിൽ വല ക്കണ്ണി കൾ പോലെ കാണുന്ന സിരാവിന്യാസം?

Ans. ജാലികാ സിരാവിന്യാസം.

8. ഇലകളിൽ സമാന്തരമായി സിരകൾ വിന്യസിച്ചിരിക്കുന്നതിന് പറയുന്ന പേരെന്ത്?

Ans. സമാന്തരസിരാവിന്യാസം.

9. മുളക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്ത് വരുന്ന ഭാഗം?

Ans. ബീജമൂലം.

10. ചെടിയുടെ കാണ്ഡമായി മാറുന്ന ഭാഗം?

Ans. ബീജശീർഷം.

11. വിത്ത് മുളയ്ക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്നത് ?

Ans. ബീജപത്രങ്ങൾ.

12. തായ് വേരു പടലമുള്ള സസ്യങ്ങളുടെ ഇലകൾ ഏത് സിരാവിന്യാസത്തിലാണ്?

Ans. ജാലിക സിരാവിന്യാസം

13. ഏക ബീജപത്ര സസ്യങ്ങളുടെ വേരിൻ്റെ  പ്രത്യേകത എന്ത്?

Ans. സമാന്തര സിരാവിന്യാ സം.

14. ഭാരതീയ പ്രവാസി ദിനം എന്നാണ്?

Ans. ജനുവരി 9.

15. ഗാന്ധിജി  ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹ സമരം?

Ans. ചമ്പാരൻ സത്യഗ്രഹം(1917)
16. റൗലറ്റ് ആക്ട് പാസാക്കപ്പെട്ട വർഷം?

Ans. 1919.

17. ദണ്ഡിയാത്ര നടന്ന വർഷം?

Ans. 1930.
18. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിൻ്റെ കേന്ദ്രം എവിടെയായിരുന്നു?

Ans. പയ്യന്നൂർ.

19. വരിക വരിക സഹജരെ...എന്ന ദേശഭക്തിഗാനം എഴുതിയത് ആര്?

Ans. അംശി നാരായണപിള്ള.

20. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം?

Ans. 1942.

21.'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നത് ആര്?

Ans. ഖാൻ അബ്ദുൾ ഗാഫർ ഖാൻ.

22. വാഗൺ  ട്രാജഡി നടന്ന വർഷം?

Ans. 1921.
23. ലോക അഹിംസാ ദിനം?

Ans. ഒക്ടോബർ 2.

24. 'ഇന്ത്യ യുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്നത് ആര്?
Ans. സർദാർ വല്ലഭായ് പട്ടേൽ.

25. ഏറ്റവും വലിയ പക്ഷി?
Ans. ഒട്ടകപ്പക്ഷി.


26. നമ്മുടെ സംസ്ഥാന പക്ഷി?
Ans. മലമുഴക്കി വേഴാമ്പൽ.

27. ഏറ്റവും നീളം കൂടിയ വിരലുകളുള്ള പക്ഷി?
 താമരക്കോഴി.

28. ഏറ്റവും ദൂരം ദേശാടനം നടത്തുന്ന പക്ഷി?
  ആർട്ടിക് ടേൺ.

29. ദേശിയ പക്ഷി നിരീക്ഷണദിനം?

Ans. നവംബർ 12.

30.' ഒരു കുരുവിയുടെ പതനം'. ആരുടെ ആത്മകഥയാണ്? 

Dr. സലീം അലി.

31. പക്ഷികളെ ക്കുറിച്ചുള്ള പഠനം?
ഓർണിത്തോളജി.


32. തുള്ളൽ എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ആര്?
കുഞ്ചൻ നമ്പ്യാർ.

33. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാ രൂപം?

കഥകളി.

34. കേരളത്തിൻ്റെ പരമ്പരാഗത നാടകാഭിനയ രൂപം?

കൂടിയാട്ടം.

35. ' ഓമനത്തിങ്കൾ കിടാവോ നല്ല കോമള ത്താമരപൂവോ ' എന്ന താരാട്ട് പാട്ടു രചിച്ചത്?

Ans. ഇരയിമ്മൻ തമ്പി.

36. കഥകളിയുടെ സാഹിത്യരൂപം?

Ans. ആട്ടക്കഥ.

37. ജ്വലിക്കുന്ന ആകാശ ഗോളങ്ങൾ ക്ക് പറയുന്ന പേരെന്ത്?
 നക്ഷത്രങ്ങൾ.

38. ഭൂമിയുടെ ഉപഗ്രഹം?

 ചന്ദ്രൻ.

39. ഏറ്റവും വലിയ ഗ്രഹം?
 വ്യാഴം.

40. രാവും പകലും ഉണ്ടാകാൻ കാരണമെന്ത്?
ഭൂമിയുടെ ഭ്രമണം.

41. ഭൂമിക്ക് ഒരു പരിക്രമണം പൂർത്തിയാക്കാൻ വേണ്ട സമയമെത്ര?

ഒരു വർഷം(365 1/4 ദിവസം)

42. ഭൂമിയിൽ നിന്നും നോക്കിയാൽ ചന്ദ്രൻ്റെ പ്രകാശിത ഭാഗം പൂർണമായും കാണാൻ കഴിയുന്ന ദിവസമാണ്?

Ans. പൗർണമി (വെളുത്ത വാവ്).

43. എന്നാണ് ചാന്ദ്ര ദിനം?
ജൂലൈ 21.
44. ചന്ദ്രനെ ക്കുറിച്ചുള്ള പഠനത്തെ പറയുന്ന പേരെന്ത്?

സെലനോളജി.

45. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?

ആര്യഭട്ട.

46.ചലിക്കുന്ന വായു?

കാറ്റ്

47.പദാർത്ഥങ്ങളുടെ നാലാമത്തെ അവസ്ഥ?

പ്ലാസ്മ.

48. ജലത്തിൻ്റെ ഖര രൂപം?

ഐസ്.

49. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യം?

ചന്ദ്രയാൻ 1

50. ഇപ്പോഴത്തെ ISRO ചെയർമാൻ?
S.സോമനാഥ്.


Prepared by 
Ramesh.P
Ghss Mezhathur.

ടീച്ചർ / പുസ്തകപരിചയം / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

അധ്യാപകർ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ടീച്ചർ. സിൽവിയ ആഷ്ടൻ - വാർനറുടെ ടീച്ചർ എന്ന പുസ്തകം ടീം അധ്യകക്കൂട്ടം അധ്യാപകർ പരിചയപ്പെടുത്തുന്നു.
ആമുഖാവതരണം നടത്തുന്നത് ആശ ടീച്ചറാണ് 
(Ashadevi. K.( Retired Hindi tr), A U P School. Chemmala, Malappuram Dist)

ആദ്യ ഭാഗം " ജൈവ വായന" അവതരിപ്പിക്കുന്ന് ഗീത ടീച്ചർ (GEETHA PK, VVAUPSCHOOL KARAKUTHANGADI, PATTAMBI SUB DISTRICT)

മൂന്നാം ഭാഗം " ഒരു മയൂരി വിദ്യാലയത്തിലെ ജീവിതം" അവതരിപ്പിക്കുന്നത് ഗീത ടീച്ചർ (Geetha PV  padinjare varieth house thamarassery po)

വീഡിയോകളുടെ പ്ലേ ലിസ്റ്റ് :


Saturday, November 26, 2022

LSS പരിശീലന പരീക്ഷകൾ / Google form / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

എൽ.എസ്.എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പരീക്ഷയുടെ Google form ലിങ്ക്. Submit ചെയ്ത ശേഷം ശരി ഉത്തരങ്ങൾ അറിയാൻ സാധിക്കും.
തയ്യാറാക്കിയത്.
Prepared by:
Ramesh .P
GHSS Mezhathur
Palakkad





LSS English/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ. എസ്. എസ് പഠന സഹായി

LSS English

Opposit Words

Prepared by:
Ramesh .P
GHSS Mezhathur
Palakkad



LSS EVS / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ. എസ്. എസ് പഠന സഹായി

LSS EVS

Prepared by:
Ramesh .P
GHSS Mezhathur
Palakkad



Thursday, November 24, 2022

അധ്യാപകക്കൂട്ടം ICT പഠന സഹായി / GBoard/ Adhyapakakkoottam

അധ്യാപകക്കൂട്ടം ICT പഠന സഹായി

 GBoard
മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യുന്നതിന് പകരം എഴുതാൻ കഴിയുന്ന Keyboard ആയിരുന്നു Google Hand Writing input. എന്നാൽ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവർക്ക് മാത്രമേ 
Google Hand Writing input ഉപയോഗിക്കാൻ കഴിയുന്നുള്ളു. 
പകരം ഉപയോഗിക്കാവുന്ന app ആണ് G board,
Voice typing ഉൾപ്പടെയുള്ളനിങ്ങൾക്ക് ഒപ്പം എഴുതി ടൈപ്പ് ചെയ്യുന്നതിനും ഈ കീബോർഡ് നമ്മെ സഹായിക്കും.
കൂടുതൽ വിവരങ്ങളും ഇൻസ്റ്റാൾ ചെയ്യുന്ന വിധവും പരിചയപ്പെടാം.


LSS മലയാളം / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ. എസ്. എസ് പഠന സഹായി

LSS മലയാളം 

Prepared by:
Ramesh .P
GHSS Mezhathur
Palakkad



Tuesday, November 22, 2022

LSS English / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS English

Prepared by:
Ramesh .P
GHSS Mezhathur
Palakkad




As Stone As Wind [Notes: English medium] / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

As Stone As Wind
[Notes: English medium]
Prepared by :
Ramesh. P
GHSS Mezhathur
Palakkad




അധ്യാപകക്കൂട്ടം ഫുട്ബോൾ പൂരം/Adhyapakakkoottam

അധ്യാപകക്കൂട്ടം ഫുട്ബോൾ പൂരം

ഈ പോസ്റ്റിന് ഒപ്പം താഴെ നൽകിയിരിക്കുന്ന Click Here ബട്ടണിൽ പ്രസ് ചെയ്താൽ ചോദ്യങ്ങൾ കാണാൻ കഴിയും.

ആകെ 5 ചോദ്യങ്ങൾ കഴിഞ്ഞാൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും.
വിജയികൾക്ക് പുസ്തകങ്ങളോ ക്യാഷ് പ്രൈസോ
സമ്മാനമായി ലഭിക്കുന്നതാണ്.
കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.
വ്യത്യസ്ത ഫോണുകൾ ഉപയോഗിച്ച് ഒരാൾക്ക് തന്നെ പലതവണ പങ്കെടുക്കാം.
അഞ്ച് ചോദ്യങ്ങളും പ്രസിദ്ധീകരിച്ച ശേഷം മാത്രമേ മത്സരത്തിൻ്റെ അവസാന തീയ്യതി പ്രഖ്യാപിക്കുകയുള്ളു.
മത്സരത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് അധ്യാപകക്കൂട്ടം ടീമിന് അധികാരമുണ്ട്.
ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് അധ്യാപകക്കൂട്ടം ഗ്രൂപ്പുകൾ വഴി അറിയിപ്പ് നൽകുന്നതാണ്.
Watsappസ്റ്റാറ്റസ് വഴി അറിയാനായി 9048175724 ( രതീഷ് സംഗമം) എന്ന നമ്പർ save ചെയ്ത ശേഷം നിങ്ങളുടെ പേര്, സ്ഥലം എന്നിവ വാട്സ്ആപ് ചെയ്യുക.

18.12.22 ഞായറാഴ്ച രാത്രി 8.30 ന് മത്സരം അവസാനിക്കുന്നതാണ്.

ചോദ്യങ്ങൾ കാണുന്നതിന്


Sunday, November 20, 2022

കിളിക്കൂട് /വായനകാർഡുകൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനകാർഡുകൾ

2022 നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായി    NMALPS (കെ.പുരം, താനൂർ, മലപ്പുറം) സംഘടിപ്പിച്ച "കിളിക്കൂട്" എന്ന അമ്മമാരുടെ നിർമ്മാണ കളരിയിൽ, തങ്ങളുടെ കുട്ടികളുടെ പഠനത്തിന് ആവശ്യമായ വായന കാർഡുകൾ അവർ തന്നെ നിർമ്മിച്ച് വരച്ച് നിറം നൽകി രൂപപ്പെടുത്തി.






SPARK ON MOBlLE/Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

SPARK ON MOBlLE

മൊബൈൽ ഫോൺ ഉപയോഗിച്ച് ലീവ് ആപ്ലിക്കേഷൻ എങ്ങനെ സമർപ്പിക്കാം.



കേരള സർക്കാർ കലണ്ടർ 2023/Adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പ്


കേരള സർക്കാർ കലണ്ടർ 2023



Saturday, November 19, 2022

Spark on mobile / Adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

Spark on mobile 
രജിസ്ട്രേട്രേഷൻ എങ്ങനെ,  എങ്ങനെ ലീവ് ആപ്ലിക്കേഷൻ സമർപ്പിക്കാം?


Friday, November 18, 2022

നവംബർ-20 വാഗൺ ട്രാജഡി ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

നവംബർ-20 വാഗൺ ട്രാജഡി ദിനം

ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെയും ജന്മിത്വത്തിനെതിരെയും പോരാടിയ മലബാറിലെ ദേശാഭിമാനികളായ മാപ്പിളമാരുടെ കഥ.......
പ്രാണവായു ലഭിക്കാതെ ഇരുമ്പു വാഗണിൽ  ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ കദനകഥ ......

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ മുക്കം
അവതരണം: കെ.വി.പ്രസാദ്, മുക്കം.








സ്കൂൾ പഠനത്തിൻ്റെ ഫിൻലൻഡ് മാതൃക :പുസ്തക പരിചയം./Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

സ്കൂൾ പഠനത്തിൻ്റെ ഫിൻലൻഡ് മാതൃക
:പുസ്തക പരിചയം.

പാഠ്യപദ്ധതി പരിഷ്കരണ ഭാഗമായി ഏറെ ചർച്ച ചെയ്യപ്പെട്ട സ്കൂൾ പഠനത്തിൻ്റെ ഫിൻലൻഡ് മാതൃക എന്ന പുസ്തകത്തിൻ്റെ ഓരോ ഭാഗങ്ങളും പരിചയപ്പെടുത്തുകയാണ് ടീം അധ്യാപകക്കൂട്ടം.

പുസ്തകത്തിൻ്റെ കോപ്പി ആവശ്യമുള്ളവർ പരിഷത്ത് പ്രവർത്തകരുമായി ബന്ധപ്പെടുക.
കൊറിയർ ലഭിക്കേണ്ടവർ പുസ്തക വില (Rs. 280) കലാധരൻ മാഷിന് ഗൂഗിൾ പേ ചെയ്ത് വിലാസ വാട്സ്ആപ് ചെയ്യുക. 
കലാധരൻ മാഷിൻ്റെ നമ്പർ: 96051 01209

അധ്യാപകക്കൂട്ടം വായനശാലയുടെ ഭാഗമായി  പ്രവർത്ത പങ്കാളികളാകാൻ താല്പര്യമുള്ളവർ ബന്ധപ്പെടുമല്ലോ - 9048175724 (രതീഷ് സംഗമം)

സ്കൂൾ പഠനത്തിൻ്റെ ഫിൻലൻഡ് മാതൃക

ആമുഖം: സഫീർ മാഷ്, K.A.M.U.P. SCHOOL 
CHORODE, വടകര


ക്ഷേമം: ഗീത ടീച്ചർ SPMUPS ആയിക്കുന്നം, കൊല്ലം

പാരസ്പര്യം : ആശ ടീച്ചർ (Rtd Hindi) AUPS ചെമ്മല, മലപ്പുറം

സ്വയംഭരണം:അബ്ദുൽസലാം. കെ, ഗവ. എച്ച് എസ് എസ് ചിറ്റാർ, പത്തനംതിട്ട

പ്രാവീണ്യം: സലിജ കെ.കെ, പാറേമ്മൽ യു.പി സ്കൂൾ,കല്ലിക്കണ്ടി,കണ്ണൂർ
മനോഘടന: ജ്യോതി ടീച്ചർ (Rtd) കൃഷ്ണ എ.എൽ.പി.എസ് അലനല്ലൂർ
























 


Thursday, November 17, 2022

The Little Clay Hut / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 3 English

Unit : 5
The Little Clay Hut

All activities and other resources.
Prepared by:

Dr. Carmaly John
Holy Family ASBS Kumbla
Kasaragod



മോണോ ആക്ട് - സ്ക്രിപ്റ്റ് / Adhyapakakkoottam

അധ്യാപകക്കൂട്ടം കലാമേള

മോണോ ആക്ട് - സ്ക്രിപ്റ്റ്



രംഗം :1

ഒരു ഭ്രാന്തി അവർ കവലയിൽ നിന്ന് ഉറക്കെ പിച്ചും പേയും പറയുന്നു.

" നാടാകെ പേ പിടിച്ച പട്ടികൾ.. മദ്യപിച്ച് പേപിടിച്ച മനുഷ്യർ.. ഹേ മനുഷ്യാ നിൽക്കൂ.. ഹേ മനുഷ്യാ നിൽക്കൂ.. നിന്നെ പട്ടി കടിച്ചോ ..
നിങ്ങൾക്ക് പേയുണ്ടോ..?   " 
(ആവർത്തിക്കുന്നു)

വഴിയാത്രക്കാരൻ: ഏതാണീ സ്ത്രീ? ഇവരെന്താ ഇങ്ങനെ പറയുന്നത്?

രണ്ടാമൻ: ഓഹ് അത് നമ്മുടെ നാണിത്തള്ളയാണ്. കള്ള് കുടിച്ച് കടം കേറി ചത്ത കോവാലൻ്റെ തള്ള. 
വല്യ കഷ്ടാ അവരുടെ കഥ..

         x.        x.             x.
(ഒരു മുത്തശ്ശി തുണികൾ കഴുകുന്നു. അവർ അവശയാണ് - ചുമയും വിമ്മിഷ്ടവും ഉണ്ട്.
അവിടേക്ക് ഒരു സ്ത്രീ കടന്ന് വരുന്നു. അവർ മുത്തശ്ശിയെ വഴക്ക് പറയുന്നു.)

അല്ല നാണിത്തള്ളേ നിങ്ങളിനിയും ഈ തുണികൾ കഴുകിക്കഴിഞ്ഞില്ലേ?
ഇനിയെപ്പഴാ മുറ്റമടിക്കുന്നത്? 
അത് കഴിഞ്ഞിട്ട് വേണ്ടേ മുറികൾ തുടക്കാൻ? 
അല്ല എന്താ ഉദ്ദേശം? അതെങ്ങനാ ചുമ്മാ മേലനങ്ങാണ്ടിരുന്ന് തിന്നങ്ങ് ശീലമായിപ്പോയി...
പണിയെടുത്തില്ലേൽ പറഞ്ഞ് വിടത്തേ ഒള്ള് പറഞ്ഞേക്കാം..

നാണി: അയ്യോ കുഞ്ഞേ ഇതിപ്പോ തീരും ..
തീരെ വയ്യ കുഞ്ഞേ കൊറോണ വന്ന് പോയേപ്പിന്നെ ഈ ചൊമേം വിമ്മിഷ്ടവും.. ഇടക്ക് ശ്വാസം മുട്ടലും മാറുന്നില്ല ..
(ചുമക്കുന്നു)

സ്ത്രീ: വയ്യാങ്കി വീട്ടിലിരുന്നോണം.. കാശ് ചുമ്മാ ഉണ്ടാകുന്നതല്ല.. 
( ദേഷ്യ ഭാവത്തിൽ അകത്തേക്ക് പോകുന്നു)

മുത്തശ്ശി : എല്ലാം എൻ്റെ വിധി... ഇനിയും എന്തെല്ലാം അനുഭവിച്ചാലാണീശ്വരാ...

അദ്ദേഹമുണ്ടായിരുന്ന കാലത്ത് എന്ത് സന്തോഷത്തോടെ കഴിഞ്ഞിരുന്നതാ...
മോനൊരുത്തൻ ഉണ്ടായിരുന്നത് എല്ലാം നശിപ്പിച്ചു.
കള്ള് കുടിച്ചും അറിയാത്ത കച്ചവടങ്ങൾ നടത്തിയും കടത്തിന് മേൽ കടം..
ഒടുവിൽ ഒരു കുപ്പി വിഷത്തിൽ....
(ശബ്ദം ഇടറുന്നു)
അവൻ്റെ ഇളയ മകളെ മാത്രം ഈശ്വരൻ തിരികെ വിളിച്ചില്ല..
എൻ്റെ ശാലു.. 
ഇന്നീ വൃദ്ധ ജീവിക്കുന്നത് തന്നെ എൻ്റെ ശാലു മോൾക്ക് വേണ്ടി മാത്രമാ.. അവളെ ഒരു കരക്കെത്തിക്കും വരെ എനിക്കൊന്നും സംഭവിക്കല്ലേന്നാ പ്രാർത്ഥന..

( അകലേക്ക് നോക്കിക്കൊണ്ട് - അല്ല എൻ്റെ ശാലു മോളുടെ കരച്ചിലല്ലേ കേൾക്കുന്നത് ..  അവൾക്കെന്താ പറ്റിയത്... )

ശാലു : മുത്തശ്ശീ... മുത്തശ്ശീ.. 

മുത്തശ്ശി :എന്താ മോളേ.. എന്താ എൻ്റെ കുഞ്ഞിന് പറ്റിയത്?

ശാലു : അവിടെ .. അവിടെ കവലേല് എന്നെ ഒരു പട്ടി കടിക്കാൻ വന്നു..

മുത്തശ്ശി : അയ്യോ... എന്നിട്ട് .. എന്നിട്ടെൻ്റെ കുഞ്ഞിനെന്തെങ്കിലും പറ്റിയോ?

ശാലു : ഞാൻ മറിഞ്ഞ് വീണ് മുത്തശ്ശി .. പട്ടി എൻ്റെ ദേഹത്ത് കേറി... അപ്പളേക്ക് കടേലെ ഗോപി മാമൻ ഓടി വന്ന് പട്ടിയെ ഓടിച്ച്..

മുത്തശ്ശി ശാലുവിൻ്റെ ദേഹമാകെ നോക്കുന്നു ..
കുഞ്ഞേ നിന്നെ പട്ടി കടിച്ചില്ലെന്നുറപ്പല്ലേ..
നാടാകെ പേപ്പട്ടികളാ.. 
പല്ലോ നഖമോ കൊണ്ടെങ്കിൽ ഇൻജക്ഷൻ എടുപ്പിക്കണം ...

ശാലു : അയ്യോ ഇൻജക്ഷനോ.. വേണ്ട .. വേണ്ട ..
ഇല്ല - എന്നെ പട്ടി കടിച്ചില്ല.. അതിനെക്കണ്ട് ഞാൻ പേടിച്ച് മറിഞ്ഞ് വീണതാ.. അങ്ങനെ മുറിഞ്ഞതാ.. മുത്തശ്ശീ ഇൻജക്ഷൻ വേണ്ട..

സ്ത്രീ: ഹല്ല എന്തായിത്?
മുത്തശ്ശീം മോളും കിന്നരിക്കാൻ കണ്ട നേരം?
ഇതൊന്നും ഇവിടെ നടക്കില്ല..

നാണി: കുഞ്ഞേ എൻ്റെ ശാലുമോളെ കവലയിൽ വെച്ച് ഒരു പട്ടി കടിക്കാൻ ചെന്ന്...
ഞാനിവളെ ഒന്നാശുപത്രിയിൽ കാണിച്ച് വരാം..

സ്ത്രീ: ഓഹ് അതാ ഇറച്ചിവെട്ടുന്നിടത്ത പട്ടി വല്ലോമാകും.. അവിടെ സ്ഥിരം ഒള്ളതാ.. 
കൊച്ചേ.. നീയതിനെ കല്ലെറിയാനോ മറ്റോ പോയോ?

ശാലു : ഇല്ല ചേച്ചീ.. ഞാനൊന്നും ചെയ്തില്ല ..
ഓടിച്ചെന്നെ മറിച്ചിട്ട്.. വീണപ്പോ എൻ്റെ ദേഹത്ത് കേറി.. കടിച്ചില്ല.. വീണാ ദേഹം മുറിഞ്ഞത്.
അതിനീ മുത്തശ്ശി എന്നെ ഇൻജക്ഷൻ എടുപ്പിക്കാൻ പോന്ന്..

സ്ത്രീ: ഹല്ലേ.. അത് നല്ല കഥ.. നിങ്ങക്ക് വയസ്സാം കാലത്ത് ഒരു പണീമില്ലേ തള്ളേ.. കൊച്ചിൻ്റെ ദേഹത്ത് ഇല്ലാത്ത വെഷമൊക്കെ കുത്തിക്കേറ്റാന്നിട്ടാ..
നിങ്ങള് വേഗം തുണി കഴുകി മുറ്റമടിക്ക് .. മോളേ ശാലൂ .. നീയകത്ത് വന്ന് ആ തറയൊന്ന് തുടക്ക്..

മുത്തശ്ശി: അയ്യോ വേണ്ട കുഞ്ഞേ - അവൾ തുടക്കണ്ട - ഞാൻ.. ഞാൻ വേഗമിത് ചെയ്ത് വരാം.. അവൾ കുഞ്ഞല്ലേ..

സ്ത്രീ: ഓഹ് ഒരു രാജകുമാരി .. ഇന്നല്ല നാളെ ആയാലും ഇവളും ഇതൊക്കെ ചെയ്യണ്ടവള് തന്നെയല്ലേ... 
(അകത്തേക്ക് പോകുന്നു)

          X.   x      x

വഴിയാത്രികൻ : എന്ത് ചെയ്യാനാ. ഇൻജക്ഷൻ പേടിച്ച് ആ മോള് പട്ടി കടിച്ചില്ല എന്ന് കള്ളം പറഞ്ഞതാ.. അതൊരു പേപ്പട്ടിയായിരുന്നു .. ഒടുവിൽ പേ പിടിച്ച് ആ കുഞ്ഞും ...


മുത്തശ്ശി: നിങ്ങളെ പട്ടി കടിച്ചോ.. 
നിങ്ങൾക്ക് പേയുണ്ടോ?
മദ്യപിക്കുന്നവനാണോ?
വിഷം വേണോ ?..


- രതീഷ് സംഗമം
വി.എൽ.പി.എസ്
കടമ്പനാട്

Monday, November 14, 2022

Sunday, November 13, 2022

ശിശുദിന ഗാനം : ചാച്ചാജി./Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ശിശുദിന ഗാനം : ചാച്ചാജി.
രചന:
രശ്മി മനു
ആലാപനം: 
പ്രമോദ് നാരായൺ



ജവഹർലാൽ നെഹ്റു-ഡോക്യുമെൻററി/Adhyapakakkoottam

അധ്യാപകക്കൂട്ടം ശിശുദിനാഘോഷം 

ജവഹർലാൽ നെഹ്റു-ഡോക്യുമെൻററി

Danish N
7-E
A M U P School Areekkad
Malappuram
676103



Remake of Jawaharlal Nehru Speech/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

Remake of Jawaharlal Nehru Speech

Danish N,
7-E, 
A M U P School Areekkad, 
Malappuram 676103.



നെഹ്റു കുപ്പായത്തിന്മേൽ ഒരു റോസാപ്പൂവ് കുത്തിവെച്ചിരുന്നതിനു പിന്നിലെ കഥ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 കുട്ടികളുടെ ഇഷ്ട തോഴനായി മാറിയ ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ-14 ശിശുദിനമാണ്. കരുതലും സ്നേഹവും പകുത്തു നൽകി കുട്ടികളുടെ ഹൃദയം കീഴടക്കിയ ചാച്ചാജി എല്ലാ ദിവസവും തന്റെ കുപ്പായത്തിന്മേൽ ഒരു റോസാപ്പൂവ് കുത്തിവെച്ചിരുന്നതിനു പിന്നിലെ കഥ.....

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി. പ്രസാദ്, മുക്കം.





നവംബർ-14: ശിശുദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

നവംബർ-14: ശിശുദിനം

ആരാമത്തിലെ പരിശുദ്ധവും പരിമളം പരത്തുന്നതുമായ പനിനീർപ്പൂക്കളെപ്പോലെ നിർമലവും നിഷ്ക്കളങ്കവുമാണ് കുഞ്ഞുമനസ്സുകൾ ....
കുട്ടികളുടെ ഉത്സവമായ ശിശുദിനത്തിൽ വിദ്യാർഥികൾക്കായി തയ്യാറാക്കിയ പ്രത്യേക വീഡിയോ .

സാങ്കേതിക നിർവ്വഹണം - അവതരണം: കെ.വി.പ്രസാദ്, മുക്കം.



ചാച്ചാജിയുടെ കഥ / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും നമ്മുടെ രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ആവേശോജ്ജ്വലമായ ജീവിത കഥ.
 കുട്ടികളുടെ ഇഷ്ട തോഴൻ ചാച്ചാജിയുടെ കഥ
അവതരണം: കെ.വി.പ്രസാദ്, മുക്കം




Saturday, November 12, 2022

ശിശുദിന ഗാനം/Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

ശിശുദിന ഗാനം

രചന:
SREEKUMAR R. (HM)
GWLPS PULIPPARAKKUNNU. 
 THRISSUR (Dt).

ആലാപനം:
Sreeja varma G
STMUPS പുതിയേടം
ആലുവ.




നെഹ്റു തൊപ്പി / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

നവംബർ 14 ശിശുദിനം
നെഹ്റു തൊപ്പി എളുപ്പത്തിൽ നിർമ്മിക്കാം

- ശാസ്ത്രചങ്ങാതി-



Thursday, November 10, 2022

നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം/ adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം

 ക്വിസ്


 പക്ഷികളുടെ സ്വന്തം സലിം അലി





Wednesday, November 9, 2022

പൂത്തുമ്പി /Worksheets/Adhyapakakkoottam

അധ്യാപകക്കൂട്ടം Worksheets

പൂത്തുമ്പി

ഒന്നാം ക്ലാസ്സിന് വേണ്ടി തൃശ്ശൂർ ഡയറ്റ് 2019 ൽ തയ്യാറാക്കിയ വർക്ക് ബുക്ക്.



ദേശീയ വിദ്യാഭ്യാസ ദിനം/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഇന്ത്യയുടെ സമ്പത്ത് ബാങ്കുകളിലല്ല, വിദ്യാലയങ്ങളിലാണെന്ന് പ്രഖ്യാപിച്ച ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസമന്ത്രി മൗലാനാ അബുൾ കലാം ആസാദിന്റെ ജന്മദിനമായ നവംബർ - 11 ദേശീയ വിദ്യാഭ്യാസ ദിനമായി നാം ആഘോഷിക്കുന്നു. മൗലാനാ ആസാദിന്റെ ജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ സംഭാവനകളെക്കുറിച്ചും ഒരന്വേഷണം.


സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം




Sunday, November 6, 2022

NPS പദ്ധതിയിൽ നിന്നും അടച്ച തുകയുടെ 25% പിൻവലിക്കുന്ന വിധം/ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അറിയിപ്പുകൾ

NPS പദ്ധതിയിൽ നിന്നും അടച്ച തുകയുടെ 25% പിൻവലിക്കുന്ന വിധം വിവരിക്കുന്ന e-book.
_ DDO അനുമതി ആവശ്യമില്ല.
_ നാലാമത്തെ ദിവസം തുക ബാങ്കിൽ ലഭിക്കും.


Thursday, November 3, 2022

അനുദേവിനെ അറിയാം / Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗചേതന

ബാലവേദി നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയ അനുദേവ് എന്ന ഏഴാം ക്ലാസ്സുകാരൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാം. കണ്ണൂർ സ്വദേശിയായ അനുദേവ്
 പഴശ്ശി വെസ്റ്റ് യു പി സ്കൂൾ [ഉരുവച്ചാൽ 
പി ഒ,മട്ടന്നൂർ] വിദ്യാർത്ഥിയാണ്.
ധാരാളം പുസ്തകം വായിക്കുന്ന അനുദേവ് മറ്റ് കുട്ടികൾക്കും മാതൃകയാണ്. ഒപ്പം കഴിവ് തിരിച്ചറിഞ്ഞ് പിന്തുണയേകുന്ന രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.

അനുദേവിൻ്റെ വൈറൽ പ്രസംഗവും അനുദേവി നോട് നടത്തിയ ഫോൺ സംഭാഷണവും അടങ്ങിയ വീഡിയോ കാണുന്നതിന് ചുവടേ നൽകിയിരിക്കുന്ന Click Here എന്ന ഭാഗംpress ചെയ്യുക.
രതീഷ് സംഗമം,
അധ്യാപകക്കൂട്ടം.