🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, December 1, 2022

LSS /Maths /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Maths

1. 10000  ൽ എത്ര   ആയിരങ്ങൾ ഉണ്ട്?
Ans. 10

2. 9999എന്ന സംഖ്യയെ അക്ഷരത്തിൽ എഴുതുക:
Ans. ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂററി ഒൻപത്.

3. 1000 നെ സൂചിപ്പിക്കുന്ന റോമൻ അക്കം?

Ans.M

4. 500 നെ സൂചിപ്പിക്കുന്ന റോമൻ അക്കം?

Ans.D

5. 100 നെ സൂചിപ്പിക്കുന്ന റോമൻ അക്കം?

Ans. C

6. 2022 നെ റോമൻ അക്കത്തിലെഴുതുക:

Ans. MMXXII

7. നൂറാമത്തെ ഇരട്ട സംഖ്യ?

Ans.200
8. നാൽപതാമത്തെ  ഒറ്റസംഖ്യ?
Ans.79.

9. ഇരുന്നൂറാമത്തെ ഒറ്റസംഖ്യ?
Ans.399.

10. 60 നെ റോമൻ അക്കത്തിൽ എഴുതുക:
Ans.LX

11. 2 മിനുട്ട്= ----- സെക്കൻ്റ്

Ans.120

12. 1മണിക്കൂർ=---- മിനുട്ട്

Ans.60മിനുട്ട്.

13.366 ദിവസങ്ങളുളള വർഷത്തെ---- എന്ന് പറയുന്നു.

Ans.അധിവർഷം.

14.   1.45  pm , നെ 24 മണിക്കൂർ ക്ലോക്കിലെ സമയമാക്കുക:

Ans.13.45

15.   75 മിനുട്ട്=------ മണിക്കൂർ 15മിനുട്ട്.

Ans. 1മണിക്കൂർ 15മിനുട്ട്.

16 ഏറ്റവും വലിയ നാലക്ക സംഖ്യ?
Ans.9999.

17. ഏറ്റവും ചെറിയ അഞ്ചക്കസംഖ്യ?

Ans.10000.

18. 1 മുതൽ 10 വരെയുള്ള തുടർച്ചയായ എണ്ണൽസംഖ്യകളുടെ തുക എത്രയാണ്?

Ans.55.

19. 10000- 800=----
   Ans.9200.

20.ചതുരത്തിൻ്റെ ചുറ്റളവ്=------
Ans.2×(നീളം+വീതി)

21. ആറ് വശങ്ങളുളള രൂപമാണ്-----
Ans. ഷഡ്ഭുജം.

22. അഞ്ചു വശങ്ങളുള്ള രൂപമാണ്-----

Ans. പഞ്ചഭുജം.

23. നാലു വശത്തിൻ്റെയും അളവുകൾ കൂട്ടിയതാണ് ചതുരത്തിൻ്റെ------
Ans. ചുറ്റളവ്.

24.   1000എന്നത്  എത്രാമത്തെ ഇരട്ടസംഖ്യയാണ്?

Ans.500

25.ഒരു മാസത്തെ പത്താം തീയ്യതി തിങ്കൾ ആണെങ്കിൽ ആ മാസത്തിലെ മുപ്പതാം തീയ്യതി  ഏത് ദിവസം?

Ans. ഞായർ.


Prepared by 
Ramesh.P
Ghss Mezhathur.

No comments:

Post a Comment