അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
കോട്ടയം
1,റബ്ബർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?
2.സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ?
3. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ?
4.മൂന്ന് L -കളുടെ (Lakes, Latex, Letters) നാട് ?
5.സമ്പൂർണ്ണ സാന്ത്വന പരിചരണ ജില്ല എന്ന നേട്ടം കൈവരിച്ച ജില്ല ?
6.2011 സെൻസസ് പ്രകാരം കേരളത്തിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള (97.21 %) ജില്ല ?
7.അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല ?
8.ബെഞ്ചമിൻ ബയ്ലി (1921) കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യത്തെ പ്രസ് സ്ഥാപിച്ചത് എവിടെ ?
9.മലയാളത്തിൽ ആദ്യമായിബൈബിൾ പ്രസിദ്ധീകരിച്ചത് എവിടെയാണ് ?
10. ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ തുറമുഖമായ നാട്ടകം എവിടെയാണ് ?
11.ചുമർചിത്ര നഗരമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ നഗരം ?
12.വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയായ അൽഫോൻസാമ്മയുടെ ജന്മദേശം?
13.ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയായമഹാത്മാഗാന്ധി സർവകലാശാല എവിടെയാണ് ?
14.കേരളത്തിലെ ആദ്യത്തെ എയർകണ്ടീഷൻഡ് അംഗണവാടി സ്ഥാപിച്ചത് (ഏറ്റുമാനൂർ ) എവിടെയാണ് ?
15. എസ്.ടി.ഡി. സംവിധാനത്തിലൂടെ സംസ്ഥാന തലസ്ഥാനവുമായി ബന്ധിക്കപ്പെട്ട ആദ്യ ജില്ലാ ആസ്ഥാനം ?
16.ഏറ്റവും കൂടുതൽ ദൂരം പൊതുമരാമത്ത് റോഡുകൾ ഉള്ള ജില്ല ?
17.കേരളത്തിലെ ആദ്യത്തെ ദേശീയ സിനിമ പഠന കേന്ദ്ര മായ ,കെ . ആർ നാരായണൻ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് (പുതുപ്പള്ളി ) എവിടെയാണ് ?
18.ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ഉള്ള മുൻസിപ്പാലിറ്റി ?
19. അക്ഷരനഗരം എന്നറിയപ്പെടുന്നത് ?
20.കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ് ?
21.ലോകത്തിലെ ഏറ്റവും ചെറിയ പശുവിനമായ വെച്ചൂർ പശുവിന്റെ ജന്മദേശം (വൈക്കത്തെ വെച്ചൂർ ഗ്രാമമാണ്) എവിടെ?
22.കേരളത്തിൽ ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയമെഡിക്കൽ കോളേജ് എവിടെ ?
23.മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല ?
24.മലയാളത്തിൽ ഏറ്റവും കൂടുതൽ നോവൽ എഴുതിയ മുട്ടത്ത് വർക്കിയുടെ ജന്മദേശം?
25കെ ആർ നാരായണൻ ജനിച്ച ഉഴവൂർ ഏത് ജില്ലയാണ് ?
26. കേരള ഫോറസ്റ്റ്ഡെവലപ്മെൻറ് കോർപ്പറേഷൻ ആസ്ഥാനം ?
27.സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം ?
28,കായിക പരിശീലനത്തിന് സ്ഥാപിച്ച ഇന്ത്യൻ ഒളിമ്പിക് അക്കാദമി (മരങ്ങാട്ടുപള്ളി ) ഏത് ജില്ലയിലാണ് ?
29, റബ്ബർ റിസർച്ച് ഇൻസ്റ്റ്യൂട്ട് എവിടെയാണ് ?
30.വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ രാമപുരത്ത് വാര്യർ ജനിച്ച ജില്ല ?
31.കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയ ആദ്യ മലയാളിയായ വൈക്കം മുഹമ്മദ് ബഷീർ ജനിച്ച ജില്ല ?
തയ്യാറാക്കിയത്
അമ്പിളി ജയകുമാർ
ഗവ.എൽ.പി. എസ്.
നെട്ടയം , വെളിയം.
കൊല്ലം .
No comments:
Post a Comment