അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
എറണാകുളം .
1..വ്യവസായവൽക്കരണത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനമുള്ള ജില്ല ?
2 .കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകൾ ഉള്ള ജില്ല ?
3. കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല ?
4.കേരളത്തിൽഏറ്റവും കൂടുതൽ നഗരസഭകൾ ഉള്ള ജില്ല ?
5.കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല ?
6.കേരളത്തിലെ ഏറ്റവും കൂടുതൽ ദൂരംദേശീയപാതകൾ കടന്നുപോകുന്ന ജില്ല ?
7.ഏറ്റവും കൂടുതൽ മ്യൂസിയങ്ങൾ ഉള്ള കേരളത്തിലെ ജില്ല ?
8.സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല ? (1990)
9. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്തായ പോത്തണിക്കാട് എവിടെയാണ് ?
10.ഏറ്റവും കൂടുതൽ നഗരവാസികൾ ഉള്ള ജില്ല ?
11.ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം (നെടുമ്പാശ്ശേരി ) എവിടെയാണ് ?
12..കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതനിലയം ആയ ബ്രഹ്മപുരം എവിടെയാണ് ?
13.ഇന്ത്യയിലെ ആദ്യത്തെ മാതൃക മത്സ്യബന്ധന ടൂറിസം ഗ്രാമമായ കുമ്പളങ്ങി എവിടെയാണ് ?
14.ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ചവയിൽ ഏറ്റവും പഴക്കം ചെന്ന കോട്ടയായ പള്ളിപ്പുറം കോട്ട
എവിടെയാണ് ?
15.കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെൻറർ എവിടെ?
16.ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് ആയ ഐരാപുരം എവിടെയാണ് ?
17.കേരളത്തിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ആശുപത്രി ആയ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എവിടെയാണ് ?
18. കേരളത്തിലെ ആദ്യത്തെ ശിശു സൗഹാർദ്ദസ്കൂൾ നഗരമായ കൊച്ചി എവിടെയാണ് ?
19.എ.ടി.എമ്മിലൂടെ പാൽ ലഭ്യമാക്കുന്ന സംവിധാനം മിൽമ കേരളത്തിൽ ആദ്യമായി ആവിഷ്കരിച്ച് കൊച്ചി എവിടെയാണ് ?
20.ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖമായ കൊച്ചി എവിടെയാണ് ?
21.ആവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തം നിലയിൽ ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായ നെടുമ്പാശ്ശേരി എവിടെയാണ് ?
22.ഐതിഹ്യപ്രകാരം ആദ്യമായി ഓണാഘോഷങ്ങൾ നടത്തിയ തൃക്കാക്കര എവിടെയാണ് ?
23.ഇന്ത്യയിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് ഡെ മു ( ഡീസൽ
ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ഓടിയ കൊച്ചി ഏത് ജില്ലയാണ് ?
24.ഇടമലയാർ പദ്ധതി ഏത് ജില്ലയിൽ ?
25.വല്ലാർപാടം ടെർമിനൽ ഗോശ്രീ പാലം എന്നിവ ഏത് ജില്ലയിലാണ് ?
26.കേരളത്തിലെ പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം ഏത് ജില്ലയാണ് .?
27.കൊച്ചി രാജാക്കന്മാരുടെ കിരീടധാരണ o നടന്നിരുന്ന സ്ഥലമായ ചിത്രകൂടം എവിടെയാണ് ?
28.രാജീവ് ഗാന്ധി ഇ ഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കടവന്ത്ര ഏത് ജില്ലയാണ് ?
29.കേരള ഹൈക്കോടതിയുടെ ആസ്ഥാനം ?
30.കേരളത്തിലെ ദുർഗുണ പരിഹാര പാഠശാല കാക്കനാട് ഏത് ജില്ലയിൽ ?
31.കേരള കൊങ്കണി അക്കാദമി എവിടെയാണ് ?
32കേരളത്തിലെ ഏക വാമന ക്ഷേത്രം ആയ തൃക്കാക്കര എവിടെയാണ് ?
33.ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കലൂർ ഏത് ജില്ലയിലാണ് ?
34.പുൽത്തൈല ഗവേഷണ കേന്ദ്രമായ ഓടക്കാലി ഏത് ജില്ലയിലാണ് ?
35.ഹിന്ദുസ്ഥാൻ ഇൻസെക്ടി സൈഡ്ലിമിറ്റഡിന്റെ ആസ്ഥാനമായ ആലുവ ഏത് ജില്ലയിലാണ് ?
36.ലോക ചരിത്രം മ്യൂസിയം സ്ഥിതി ചെയ്യുന്ന ഇടപ്പള്ളി ഏത് ജില്ലയിലാണ് ?
37.കേരളത്തിലെ ഏക കയറ്റുമതി സംസ്കരണ മേഖലയായ കൊച്ചി എവിടെയാണ് ?
തയ്യാറാക്കിയത്
അമ്പിളി ജയകുമാർ
ഗവ.എൽ.പി.എസ്.
ഓടനാവട്ടം , വെളിയം
കൊല്ലം
No comments:
Post a Comment