അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
ആലപ്പുഴ
1.കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ..?
2 .കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല ?
3 .മലകളും കുന്നുകളും ഏറ്റവും കുറവുള്ള ജില്ല ?
4.റിസർവ് വനഭൂമി ഏറ്റവും കുറഞ്ഞ ജില്ല ?
5.ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല ?
6. കേരളത്തിലെ ഏറ്റവും കൂടുതൽ വ്യവസായങ്ങൾഉള്ള ജില്ല ?
7പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല ?
8.കേരളത്തിൽ മന്ത് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല ?
9. കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല ?
10.കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് (1857) സ്ഥാപിച്ച ജില്ല ?
11.ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത , സമ്പൂർണ്ണ നിയമസാക്ഷരത പഞ്ചായത്തായ ചെറിയനാട് ഏത് ജില്ലയിലാണ് ?
12.കേരളത്തിലെ ആദ്യത്തെ സീ ഫുഡ് പാർക്ക് ആയ അരൂർ ഏത് ജില്ലയിലാണ് ?
13.കേരളത്തിലെ ആദ്യത്തെ സിനിമ സ്റ്റുഡിയോ ആയ ഉദയ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
14.കേരളത്തിലെ ആദ്യ കയർ ഫാക്ടറി ആയ ഡാ റാസ് മെയിൽ ഏത് ജില്ലയിലാണ് ?
15.കേരളത്തിൽ ആദ്യത്തെ സിദ്ധ ഗ്രാമമായ അരൂർ പഞ്ചായത്തിലെ ചന്തിരൂർ ഏത് ജില്ലയിലാണ് ?
16.പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ് ?
17.കേരളത്തിൽ നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ താപനിലമായ കായംകുളം ഏത് ജില്ലയിലാണ് ?
18.കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം (വയലാർ)ഏത് ജില്ലയിലാണ്?
19.സംസ്ഥാനത്തെ ആദ്യത്തെ ഇക്കോ- കയർ വില്ലേജ് (ഹരിപ്പാട്) സ്ഥാപിച്ച ജില്ല ?
20.കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജനമേളയായ നെഹ്റു ട്രോഫി വള്ളംകളി ഏത് ജില്ലയിലാണ് ?
21ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്ന കുട്ടനാട് ഏത് ജില്ലയിലാണ് ?
22.ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങൾക്ക് പ്രസിദ്ധമായ സ്ഥലമാണ് വെങ്കല ഗ്രാമം എന്നറിയപ്പെടുന്ന മാന്നാർ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
23.കേരള വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന്റെ ആസ്ഥാനം ?
24.രാജാ രവിവർമ്മ സെൻറർ ഫോർ എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് (മാവേലിക്കര ) , ഏത് ജില്ലയിലാണ് ?
25.ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലമായ കുട്ടനാട് ഏത് ജില്ലയിലാണ് ?
26.കയർഫെഡ് ആസ്ഥാനം ?
27.?ഒന്നാം കേരള നിയമസഭയിൽ , ആർ ഗൗരി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലം ചേർത്തല ഏത് ജില്ലയിലാണ്?
28.ലോകത്ത് സമുദ്ര നിരപ്പിന് താഴെ നെല്ല് കൃഷി ചെയ്യുന്ന ഏകസ്ഥലമായ കുട്ടനാട് ഏത് ജില്ലയിലാണ് ?
29,പുന്നപ്ര -വയലാർ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കുകൾ ഏത് ജില്ലയിലാണ് ?
30.സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സിന്റെ കീഴിലുള്ള കോക്കനട്ട് റിസർച്ച് സ്റ്റേഷൻ ആയ കായംകുളം ഏത് ജില്ലയിലാണ് ?
തയ്യാറാക്കിയത്
അമ്പിളിജയകുമാർ ,
ഗവ.എൽ.പി.എസ്.
നെട്ടയം , വെളിയം,
കൊല്ലം .
No comments:
Post a Comment