🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, April 16, 2023

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് /പാലക്കാട് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

പാലക്കാട്

1വിസ്തീർണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ?

2.ഏറ്റവും  കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല ?

3 ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല ?

4.ഏറ്റവും വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല ?

5.ഏറ്റവും കൂടുതൽ റവന്യൂ വില്ലേജുകൾ ഉള്ള ജില്ല ?

6.ഇന്ത്യയിലെയും , കേരളത്തിലെയും സമ്പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ജില്ല ?

7കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ജില്ല ?

8.കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിൽ എവിടെയാണ് (കഞ്ചിക്കോട്) സ്ഥാപിച്ചത് ?

9.കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത താലൂക്ക് ഓഫീസായ ഒറ്റപ്പാലം ഏത് ജില്ലയിലാണ് ?

10. കേരളത്തിലെ ആദ്യത്തെ വിവരസാങ്കേതികവിദ്യ ജില്ല ?

11.പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ആയ പെരുമാട്ടി ഏത് ജില്ലയിലാണ് ?

12.കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ആയ മലമ്പുഴ എവിടെയാണ് ?

12.കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽൽ ഏറ്റവും വലുതായ ഷോർണൂർ ഏത് ജില്ലയിലാണ് ?

13.ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ജില്ല ?

14.കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ആയ സൈലൻറ് വാലി (സിംഹവാലൻകുരങ്ങുകൾക്ക് പ്രസിദ്ധമായ  ദേശീയോദ്യാനം) ഏത് ജില്ലയിലാണ് ?

15.മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ഷൊർണൂർ (കേരളത്തിലെ റെയിൽവേസിറ്റി ) എവിടെയാണ് ?

16.ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതമായ പറമ്പിക്കുളം ഏത്ജില്ലയിലാണ് ?

17..പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശമായ പാലക്കാട് ചുരം (കേരളത്തിലേക്കുള്ള കവാടം ] എവിടെയാണ് ?

18.കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?

19.കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനം എവിടെയാണ് ?

20.കേരളത്തിലെ റെയിൽവേ സിറ്റി എന്നറിയപ്പെടുന്ന ഷോർണൂർ ഏത് ജില്ലയിലാണ് ?

21.കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നായ കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം ഏത് ജില്ലയിലാണ് ?

22. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലമായ ലക്കിടി ,കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവ ഏത് ജില്ലയിലാണ്?

23.ജൈനിമേട് എന്ന കുന്ന്ഏത് ജില്ലയിലാണ് ?

24ഇന്ത്യൻ ടെലിഫോൺ ഇൻഡസ് (ടീസ്  (കഞ്ചിക്കോട്) എവിടെയാണ് ?

25.കേരള സർക്കാരിന്റെ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം ആയ നെല്ലിയാമ്പതി എവിടെയാണ് ?

26. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ടെക്നോളജി എവിടെയാണ് ?

27. കേരളത്തിലെ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതിയായ മീൻ വല്ലം എവിടെയാണ് ?

28.മീനാക്ഷി നാടകം എന്ന നൃത്ത നാടകം പ്രചാരത്തിലുള്ളത് ഏത് ജില്ലയിലാണ് ?

29.നാറാണത്ത് ഭ്രാന്തനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മലയായ രായിരനല്ലൂർ മല എവിടെയാണ് ?

30.കൈപ്പത്തി പ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രമായ കല്ലേ കുളങ്ങര ഭഗവതി ക്ഷേത്രം എവിടെയാണ് ?

31.കേരളത്തിലെ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രധാന പ്രദേശമായ ചിറ്റൂർ ( പരുത്തികൃഷിക്ക് അനുയോജ്യം ) എവിടെയാണ് ?

തയ്യാറാക്കിയത്

അമ്പിളി ജയകുമാർ
ഗവ. എൽ.പി.എസ്.
നെട്ടയം, വെളിയം.
കൊല്ലം.

No comments:

Post a Comment