അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
Lss Gk
ദേശീയ പക്ഷി നിരീക്ഷണദിനം --നവംബർ 12 ( Dr സലിം അലിയുടെ ജന്മ ദിനം )
ഏറ്റവും വലിയ കൂടൊരുക്കുന്ന പക്ഷി ?
വീവർ പക്ഷി (തെക്കേ ആഫ്രിക്കയിലെ കലഹാരി മരുഭൂമി യിൽ കാണപ്പെടുന്നു )
വംശ നാശം സംഭവിച്ച ഡോഡോ പക്ഷികൾ ഏത് ദ്വീപിൽ ആണ് ഉണ്ടായിരുന്നത്?
മൗറീഷ്യസ്.
ഡോഡോ പക്ഷി യുടെ വംശ നാശം കാരണം നശിക്കപ്പെട്ട വൃക്ഷം ?
കാൽവേരിയ മേജർ
ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ?
ആർട്ടിക് ടേൺ
പക്ഷി പാതാളം - പക്ഷി സങ്കേതം ഏത് ജില്ലയിൽ ?
വയനാട്
ലോക പക്ഷി നിരീക്ഷണ ദിനം ?
ഏപ്രിൽ 9
കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത് ?
നൂറനാട്
അരിപ്പ പക്ഷി സങ്കേതം ഏത് ജില്ലയിൽ ?
തിരുവനന്തപുരം
സലീം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ് ?
ഗോവ
കേരളത്തിലെ ഏക നിത്യ ഹരിത പ്രദേശം ഏത് ?
സൈലന്റ് വാലി
വംശ നാശ ഭീഷണി നേരിടുന്ന ജീവികളുടെയും സസ്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം ഏത് ?
Red ഡാറ്റ book
Red ഡാറ്റ book തയ്യാറാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
കേരളം
മര മഞ്ഞൾ, മഹാളി ക്കിഴങ്ങ് തുടങ്ങി ഒട്ടനവധി അപൂർവ ഔഷധ സസ്യങ്ങളുടെ സാന്നിധ്യത്തിൽ IUCN ന്റെ Red ഡാറ്റ Book ഇൽ ഇടം പിടിച്ച വന്യ ജീവി സങ്കേതം ഏത് ?
പറമ്പിക്കുളം വന്യ ജീവി സങ്കേതം
പറമ്പിക്കുളം വന്യ സങ്കേതത്തിന്റെ ആസ്ഥാനം ?
തുണക്കടവ് ( പാലക്കാട് ജില്ല )
തമിഴ് നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വന്യ ജീവി സങ്കേതം ?
പറമ്പിക്കുളം
വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം ?
കുമരകം
കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സംരക്ഷിത വന പ്രദേശം ഏത് ?
മംഗള വനം
( കൊച്ചിയുടെ ശ്വാസകോശം എന്ന് അറിയപ്പെടുന്നു )
വനം വകുപ്പ് വംശ നാശ ഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി നടപ്പിലാക്കുന്ന പദ്ധതി ?
കുരുവിക്കൊരു കൂട്
ലോക അങ്ങാടി ക്കുരുവി ദിനം ?
മാർച്ച് 20
*തയ്യാറാക്കിയത്*..
തസ്‌നീം ഖദീജ
ജി യു പി സ്കൂൾ. രാമനാട്ടുകര
കോഴിക്കോട്
No comments:
Post a Comment