🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, April 16, 2023

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് - മലപ്പുറം /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

 - മലപ്പുറം

1.അക്ഷയ പദ്ധതി ആരംഭിച്ച ജില്ല ?

2.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?

3.മുസ്ലിങ്ങൾ എണ്ണത്തിലും ശതമാനടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല ?

4.കേരളത്തിലെ ഏറ്റവും കൂടുതൽ അസംബ്ലി നിയോജകമണ്ഡലങ്ങൾ ഉള്ള (16 ) ജില്ല?

5.ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല ?

6.ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ല ?

7 ഇന്ത്യയിൽ ആദ്യമായി ഈ ഗവേണൻസ് ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പിലാക്കിയ നഗരസഭയായ തിരൂർ എവിടെയാണ് ?

8.ഇന്ത്യയിലെ ആദ്യത്തെ വൈ.ഫൈ മുൻസിപ്പാലിറ്റി (2015 ) ഏത് ?


9.കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല ?

10.കേരളത്തിൽഏറ്റവും കൂടുതൽ സർക്കാർ സ്ക്കുളുകൾ ഉള്ള ജില്ല ?

11..ഏറ്റവും കൂടുതൽ ഗ്രാമവാസികൾ ഉള്ള ജില്ല ?

12കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സസ് നാച്ചുറൽ പാർക്ക് [നിലമ്പൂർ ] എവിടെയാണ് ?

13.കേരളത്തിലെ ആദ്യത്തെ പരാതി രഹിത മുൻസിപ്പാലിറ്റി?

14.ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് തോട്ടമായ  നിലമ്പൂരിലെ കൊനോലി പ്ലോട്ട് (ചാലിയാറിന്റെ തീരത്ത് ) ഏത് ജില്ലയിലാണ് ?

15.ആയുർവേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന കോട്ടയ്ക്കൽ എവിടെയാണ് ?

16.ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക് ആയ കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?

17.മാമാങ്ക വേദിയായിരുന്ന തിരുനാവായ [ഭാരതപ്പുഴയുടെ തീരത്ത്)ഏത് ജില്ലയിലാണ് ?

18. കേരളത്തിലെ മെക്ക (ചെറിയ മക്ക ) എന്നറിയപ്പെടുന്ന സ്ഥലമായ പൊന്നാനി എവിടെയാണ് ?

19.തുഞ്ചൻപറമ്പ് സ്ഥിതിചെയ്യുന്ന തിരൂർ എവിടെയാണ് ?

20.കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂർ ഏത് ജില്ലയിൽ ? 

21കാലിക്കറ്റ് സർവകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പാലം ഏത് ജില്ലയിൽ ?

22.ഇഎംഎസ് ജനിച്ച ഏലംകുളം മന (കടലുണ്ടിപ്പുഴയുടെ തീരത്ത് ) എവിടെയാണ് ?

23.ആഡ്യൻ പാറ, കേരളം കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങൾ ഏതു ജില്ലയിലാണ് ?

24 മലയാളം റിസർച്ച് സെന്റർ [ തിരൂർ ] എവിടെയാണ് ?

25.തിരുനാവായ ക്കടുത്ത ചന്ദനക്കാവിലുള്ളമേൽപ്പത്തൂർ സ്മാരകം ഏത് ജില്ലയിലാണ് ?

26.കേരള വുഡ് ഇൻഡസ്ട്രീസ് ആസ്ഥാനം ആയ നിലമ്പൂർ എവിടെയാണ് ?

27.ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം ആയ നിലമ്പൂർ എവിടെയാണ് ?

28.വാഗൺ ട്രാജഡി മെമ്മോറിയൽ  [തിരൂർ ] എവിടെയാണ് ?

29.കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രമായ ആനക്കുളം ഏത് ജില്ലയിലാണ് ?

30.കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി [തവനൂർ ] എവിടെയാണ്?


തയ്യാറാക്കിയത്

അമ്പിളി ജയകുമാർ 
ഗവ എൽ പി .എസ്
നെട്ടയം, വെളിയം
കൊല്ലം

No comments:

Post a Comment