🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, April 15, 2023

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് /ഇടുക്കി /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

 "ഇടുക്കി "
 
1 .കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്ന ജില്ല ?

2. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ?

3.ഏറ്റവും കൂടുതൽ കുരുമുളക്ഉല്പാദിപ്പിക്കുന്ന ജില്ല ?

4 സമതല പ്രദേശ ഏറ്റവും കുറവുള്ള ജില്ല ?

5. ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല ?

6.കേരളത്തിൽ കൊക്കോ കൃഷിയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ?

7 കേരളത്തിൽ കാപ്പി ഉൽപാദനത്തിൽ രണ്ടാം സ്ഥാനമുള്ള ജില്ല?

8.ഏറ്റവും കൂടുതൽ മലകളും കുന്നുകളും ഉള്ള ജില്ല ?

9.കേരളത്തിലെ ഏറ്റവും കൂടുതൽ വിസ്തീർണ്ണം ഉള്ള രണ്ടാമത്തെ ജില്ല ?

10.വനവിസ്തൃതി ഏറ്റവും കൂടുതൽ ഉള്ള ജില്ല ?

11.ജലവൈദ്യുതി ഉല്പാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള ജില്ല ?

12.കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ആയ ഇരവികുളം എവിടെയാണ് ?

13.കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ തേക്കടി എവിടെയാണ് ?

14.ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് ?

15.കേരളത്തിലെ ആദ്യത്തെജലവൈദ്യുത പദ്ധതിയായപള്ളിവാസൽ എവിടെയാണ് ?

16.ഒരു സവിശേഷ സസ്യത്തിനായി മാത്രം ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ ഉദ്യാനമായ കുറിഞ്ഞിമല സാങ്ച്വറി  എവിടെയാണ് ?

17.ഇന്ത്യയിലെ ആദ്യത്തെ മാതൃകാ കന്നുകാലി ഗ്രാമമായ മാട്ടുപ്പെട്ടി എവിടെയാണ് ?

18ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈ .സ്പീഡ് റൂറൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ജില്ല ജില്ല ഏതാണ് ?

19.കേരളത്തിൽനിന്ന് ആദ്യമായി തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വന്യജീവി സങ്കേതമായ പെരിയാർ എവിടെയാണ് ?

20. എല്ലായിടത്തും ബ്രോഡ്ബാൻഡ് സംവിധാനമുള്ള രാജ്യത്തെ ആദ്യ പഞ്ചായത്തായ  ഇടമലക്കുടി എവിടെയാണ് ?

21.കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടായ മുല്ലപ്പെരിയാർ എവിടെയാണ് ?

22.കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമായ മൂന്നാർ എവിടെയാണ് ?

23.കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയമായ മൂലമറ്റം എവിടെയാണ് ?

24 .കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനമായ പാമ്പാടും ചോല എവിടെയാണ് ?

25.കേരളത്തിൽ സംസ്ഥാനപാത ഏറ്റവും കൂടുതലുള്ള ജില്ല ?

26.കേരളത്തിലെ ഏറ്റവും കൂടുതൽ ചന്ദനമരങ്ങൾ ഉള്ള ജില്ല ?

27.തൊമ്മൻ കുത്ത്, തേന്മാരി കുത്ത് വെള്ളച്ചാട്ടങ്ങൾ ഏതു ജില്ലയിൽ !?

28.ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ ?

29.മലങ്കര പദ്ധതി ഏത് ജില്ലയിലാണ് ?

30.കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല ?

31.പുറന്തോടിൽ നക്ഷത്ര ചിഹ്നമുള്ള ആമകളെ കണ്ടുവരുന്ന ചിന്നാർ സാങ്ച്വറി എവിടെയാണ് ?

32.കേരളത്തിലെ ആപ്പിൾ വിളയുന്ന പ്രദേശമായ കാന്തല്ലൂർ എവിടെയാണ് ?

തയ്യാറാക്കിയത്.

അമ്പിളിജയകുമാർ 
ഗവ.എൽ.പി.എസ്.
ഓടനാവട്ടം, വെളിയം.
കൊല്ലം

No comments:

Post a Comment