🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, April 15, 2023

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് /തൃശ്ശൂർ /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

തൃശ്ശൂർ

1 കേരളത്തിലെ ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകൾ ഉള്ള ജില്ല ?

2..ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ?

3പൂരങ്ങളുടെ നാട്  ?

4.സമ്പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല ?

5.സ്വന്തമായി വൈദ്യുതി വിതരണം നടത്തുന്ന കേരളത്തിലെ ഏക കോർപ്പറേഷൻ ?

6.കേരളത്തിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാലയുടെ ആസ്ഥാനം ?

7.കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ്  ആരംഭിച്ചത് എവിടെ ?

8.ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ഗുരുവായൂർ ക്ഷേത്രം (ദിവസേനയുള്ള ഭക്തരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനമുള്ള ക്ഷേത്രം) എവിടെയാണ്?

9.ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി (കൊടുങ്ങല്ലൂർ ) എവിടെയാണ്?

10.ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷര ഗ്രാമം - തയ്യൂർ-2003) എവിടെയാണ് ?

11.കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ മുൻസിപ്പാലിറ്റിയായ ഗുരുവായൂർ എവിടെയാണ് ?

12.കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ആതിരപ്പള്ളി വെള്ളച്ചാട്ടം (ഇന്ത്യയുടെ നയാഗ്ര എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ വെള്ളച്ചാട്ടം  80 അടി ഉയരം ) ഏത് ജില്ലയിലാണ്?

13.പീച്ചി -വാഴാനി അണക്കെട്ട് ഏത് ജില്ലയിൽ ?

14.മൂരിനാട് തടാകം ഏത് ജില്ലയിൽ ?

15.കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ?

16.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ക്രില -- മുളങ്കുന്നത്തുകാവ് )ഏത് ജില്ലയിലാണ് ?

15.കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ?

16.കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനമായ ചെറുതുരുത്തി ഏത് ജില്ലയിലാണ് ?

17.കേരള എക്സൈസ് അക്കാദമി എവിടെയാണ് ?

18.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (പീച്ചി ) ഏത് ജില്ലയിലാണ് ?

19ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഔഷധി )ആസ്ഥാനം എവിടെ ?

20ബനാന റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് (കണ്ണാറ ) ഏത് ജില്ലയിലാണ് ?

21.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ്മ  (ചെറുതുരുത്തി) ഏത് ജില്ലയിലാണ് ?

22.കേരളത്തിലെ കോർപ്പറേഷനുകളിൽ കടൽത്തിരമില്ലാത്തത് ?

23.ഷോളയാർ അണക്കെട്ട് എവിടെയാണ് ?

24.ചോഴക്കളി പ്രചാരത്തിലുള്ള ജില്ല ?

25.ചേരമാൻ പെരുമാളിന്റെ പ്രതിഷ്ഠ കാണപ്പെടുന്ന തിരുവഞ്ചിക്കു ക്ഷേത്രം എവിടെയാണ് ?

26.പീച്ചി- വാഴാനി വന്യജീവി സങ്കേതം എവിടെയാണ് ?

27.കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം

28.കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാന o (മണ്ണുത്തി ) ഏത് ജില്ലയിലാണ് ?

29കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം - (വെളളാനിക്കര )ഏത് ജില്ല ?

30.ഇന്ത്യയിലെ ആദ്യത്തെ ടെമ്പിൾ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത് ഗ്രുരുവായൂർ )ഏത് ജില്ലയിലാണ് ?

തയ്യാറാക്കിയത്
അമ്പിളി ജയകുമാർ
ഗവ .എൽ .പി .എസ് ,
നെട്ടയം ,വെളിയം കൊല്ലം .

No comments:

Post a Comment