🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, April 16, 2023

ചോദ്യങ്ങൾ -പലത് ഉത്തരം ഒന്ന് വയനാട് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ -പലത് ഉത്തരം ഒന്ന്

വയനാട്

1.കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?

2.തമിഴ്നാടുമായും കർണാടകവുമായി അതിർത്തി പങ്കിടുന്ന ജില്ല ?

3ഏറ്റവും കുറവ് വില്ലേജുകൾ ഉള്ള ജില്ല ?

4.ഏറ്റവും കുറവ് നഗരസഭകൾ ഉള്ള ജില്ല?

5.ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകളുള്ള ജില്ല ?

6. ഏറ്റവും കുറച്ച് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ജില്ല ?

7.ഏറ്റവും കുറച്ച് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ?

8.ഏറ്റവും കുറവ് വാഹനങ്ങളുള്ള ജില്ല ?

9.ഏറ്റവും കുറവ് നഗരവാസികൾ ഉള്ള ജില്ല ?

10..ഏറ്റവും കൂടുതൽ പട്ടികവർഗ്ഗ ജനസംഖ്യയുള്ള ജില്ല ?

11.ഏറ്റവും കൂടുതൽ ആദിവാസി ജനസംഖ്യയുള്ള ജില്ല ?

12.കേരളത്തിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല ?

13.പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല ?

14.കേരളത്തിൽ ആദ്യമായി മൈക്രോഹൈഡൽ പ്രോജക്ട് ആരംഭിച്ച ജില്ല ?

15.വനവിസ്തൃതിയിൽ കേരളത്തിൽ രണ്ടാം സ്ഥാനമുള്ള ജില്ല ?

16.ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള ജില്ല ?

17.ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ജില്ല ?

18.കേരളത്തിലെ ഏറ്റവും കുറച്ച് സർക്കാർ സ്കൂളുകൾ ഉള്ള ജില്ല ?

19കുരുമുളക് ഉല്പാദത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല ?

20കേരളത്തിൽ കാപ്പി ഉത്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള ജില്ല ?

21.കേരളത്തിലെ ഏറ്റവും കുറവ് ബാലവേല നടക്കുന്ന ജില്ല ?

22കേരളത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഏറ്റവും പിന്നിലുള്ള ജില്ല ?

23.കരാപ്പുഴ ജലസേചന പദ്ധതി എവിടെയാണ് ? 

24.ഇന്ത്യയിലെ ആദ്യത്തെ ജലത്തിൽ പൊങ്ങിക്കിടക്കുന്ന സൗരോർജ നിലയം  സ്ഥാപിച്ച ബാണാസുരസാഗർ അണക്കെട്ട് [ ഇന്ത്യയിൽമണ്ണുകൊണ്ട് നിർമിച്ച ഏറ്റവും വലിയ അണക്കെട്ട് ]ഏത് ജില്ലയിലാണ് ?

25.കേരളത്തിലെ ആദ്യ പാൻ മസാല രഹിത ജില്ല ?

26.ദക്ഷിണേന്ത്യയിലെ ആദ്യ ഗിരിവർഗ്ഗ കലാപമായ കുറിച്യ കലാപം നടന്നത് ?

2.7കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നും മന്ത്രി സ്ഥാനത്ത് എത്തിയ ആദ്യ വ്യക്തിയായ പി കെ ജയലക്ഷ്മിയുടെ (ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി ) നാട് ?

28.കേരളത്തിൽ ഇഞ്ചി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ?

29കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം?

30.കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ മീൻമുട്ടി (300 മീ) എവിടെയാണ് ?

31.കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയർ എവിടെയാണ് ?

32.പൗരാണിക രേഖകളിൽ മയ ക്ഷേത്രം എന്ന് പരാമർശിക്കപ്പെടുന്ന പ്രദേശം?

33.സഹ്യപർവ്വത നിരയിലെ ചെമ്പ്ര കൊടുമുടി ഏത് ജില്ലയിലാണ് ?

34.ഏത് ജില്ലയിലാണ് പക്ഷിപാതാളം ?

35.ഇടയ്ക്കൽ ഗുഹ [
അമ്പുകുത്തി മല] ഏത് ജില്ലയിൽ ?

36.ആദിവാസി സമരം നടന്ന മുത്തങ്ങ ഏത് ജില്ലയിലാണ് ?

37.പത്തനംതിട്ടയിലല്ലാതെ അടവി .ഇക്കോ ടൂറിസം സെന്റർസ്ഥിതി ചെയ്യുന്നത് എവിടെ ?

36.കേരളത്തിലെ ഏക പീഠഭൂമി ജില്ല ഏത് ?

37. :പഴശ്ശിരാജ സ്മൃതികുടീരമായ മാനന്തവാടി എവിടെയാണ് ?

38.തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്ന പനമരം എവിടെയാണ് ?

39ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന അമ്പലവയൽ എവിടെയാണ് ?

40. ഇഞ്ചിഗവേണ കേന്ദ്രം  [അമ്പലവയൽ ] എവിടെയാണ്?

തയ്യാറാക്കിയത്

അമ്പിളി ജയകുമാർ
ഗവ.എൽ .പി .എസ്
ഓടനാവട്ടം .

No comments:

Post a Comment