🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, June 25, 2023

ആദ്യ കാല വിദേശവിരുദ്ധ പ്രക്ഷോഭങ്ങൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമരചരിത്രം, സംഭവങ്ങൾ

4. ആദ്യ കാല വിദേശവിരുദ്ധ പ്രക്ഷോഭങ്ങൾ.
    തങ്ങളുടെ യൂറോപ്യൻ എതിരാളികളുമായി കേരള തീരത്ത് വച്ച് തുടർച്ചയായി ഏറ്റുമുട്ടി വശംകെട്ട പോർച്ചുഗീസുകാർ കേരളത്തിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരായി. അവർക്ക് ശേഷം ഡച്ചുകാരും, ഫ്രഞ്ച് കാരും, ഇംഗ്ലീഷ് കാരും ഒന്നിന് പുറകേ ഒന്നായി കേരളക്കരയേ ആക്രമണത്തിനരയാക്കി.
        പ്രഗത്ഭ ഭരണാധികാരിയായിരുന്ന മാർത്താണ്ഡ വർമ്മ യുടെ കാലത്ത് ഒരു സൈനിക ശക്തി യായിത്തീർന്ന തിരുവിതാംകൂർ ആണ് ഡച്ചുകാരുടെ സാമ്രാജ്യത്വ മോഹത്തിന് അറുതി വരുത്തി യത്. 1741 ലെ കുളച്ചൽ യുദ്ധത്തിൽ  തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. മുറിവേറ്റരെ ഉപേക്ഷിച്ച് തങ്ങളുടെ വസ്തു വകകൾ വെടിഞ്ഞ് ഡച്ചുകാർ പലായനം ചെയ്തു. 
          ഉത്തര കേരളത്തിൽ ബ്രിട്ടീഷ് കാരും ഫ്രഞ്ച് കാരും തമ്മിൽ കുറേക്കാലം അതിശക്തമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു.  വടക്കൻ കരളത്തിലെ മയ്യഴി ഫ്രഞ്ച്‌കാരുടെ അധീനതയിൽ ആയിരുന്നു.
     
           ബ്രിട്ടീഷ് കാർ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളെ വശത്താക്കി,  ഭരണസംബന്ധമായതും, വാണിജ്യ പരവുമായ അവകാശങ്ങൾ  നേടിയെടുത്ത് കേരളത്തിന്റെ നാനാഭാഗത്തും നിലയുറപ്പിക്കാൻ ശ്രമിച്ചു.
       ബ്രിട്ടീഷ് കാർ മലയാളനാട്ടിൽ പിടിമുറുക്കാൻ തുടങ്ങിയപ്പോൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ  ഇവിടേയും അവർക്കെതിരെ കലാപങ്ങൾ ആരംഭിച്ചു. അധികാരം നഷ്ടപ്പെട്ട രാജാക്കന്മാർ, നാടുവാഴികൾ, കർഷകർ, ആദിവാസി സമൂഹങ്ങൾ മുതലായവരാണ് ആദ്യ കാല ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്.
 തയ്യാറാക്കിയത്
 പ്രസന്ന കുമാരി (Rtd teacher)


No comments:

Post a Comment