🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, August 18, 2023

25. ഉൽഗുലൻ അഥവാ മഹാ വിപ്ലവം ./Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ. 

    25.  ഉൽഗുലൻ അഥവാ മഹാ വിപ്ലവം .
     ഏറ്റവും ശ്രദ്ധേയമായ ഗോത്രവർഗ്ഗ കലാപങ്ങളിൽ ഒന്നാണ് ബിർസാമുണ്ടായുടെ ഉൽഗുലൻ അഥവാ മഹാ വിപ്ലവം. പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാന പാദത്തിൽ തങ്ങളുടെ ഭൂമിയിന്മേലുള്ള അന്യരുടെ കടന്നുകയറ്റം അവർക്ക് അനുഭവപ്പെട്ടു. സ്വന്തം ഭൂമി ജാഗിദാർമാരും ,തിക്കാദാർ മാരും കയ്യടക്കുന്നത് അവർ ഇഷ്ടപ്പെട്ടില്ല.  ഈ ചൂഷക വിഭാഗം കച്ചവടക്കാരായും പണം പലിശയ്ക്ക് കൊടുക്കുന്നവരുമായാണ് അവിടെ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചില കോൺട്രാക്ടർമാർ അവരിൽ ചിലരെ നിർബന്ധിത വേല എടുപ്പിക്കുന്നതിനായി കൊണ്ടുപോകുന്നുമുണ്ടായിരുന്നു . ചില ക്രിസ്ത്യൻ മിഷനറിമാർ സഹായിക്കാം എന്ന് പറഞ്ഞു അവിടെ എത്തിയെങ്കിലും ഗിരി വർഗ്ഗക്കാരെ നിരാശരാക്കുന്ന പ്രവർത്തനമാണ്  അവർ നടത്തിയത് .ആദ്യകാലത്ത് ചില ഗോത്ര നേതാക്കന്മാർ ഉടമകൾക്കെതിരായി കേസിനു പോയെങ്കിലും അവർ അതിഭീകരമായി കബളിപ്പിക്കപ്പെട്ടു. 
    ഈ സമയത്താണ് ബിർസാമുണ്ടായുടെ വരവ്. റാഞ്ചി പ്രദേശത്തെ ഒരു പ്രമുഖ ഗോത്രവർഗ്ഗമാണ് മുണ്ടാ. മുണ്ടാ കുടുംബങ്ങളിലെ പതിവനുസരിച്ച് ബിർസായും കാലിമേക്കലിന് നിയോഗിക്കപ്പെട്ടു . ഗോത്രാചാരപ്രകാരം ഒരു വലിയ കാട്ടുപോത്തിനെ കൊന്ന് അതിൻ്റെ തലയുമായി വന്ന് ഗോത്ര നേതാവ് ആകാൻ ആണ് മാതാപിതാക്കൾ ആഗ്രഹിച്ചത്. അത് ബിർസാ അവഗണിച്ചു. അങ്ങനെ മിഷനറി സ്കൂളിലേക്ക് പോയി. കുറച്ചു നാളുകൾക്ക് ശേഷം അതും ഉപേക്ഷിച്ച് ഒരു വൈഷ്ണവസന്യാസി ക്കൊപ്പം കൂടി. പിന്നീട് തൻറെ ജന്മനാട്ടിൽ തിരിച്ചുവന്ന് ബ്രിട്ടീഷുകാർക്കും സെമീന്ദാർമാർക്കും എതിരായി ജനശ്രദ്ധ തിരിച്ചുവിട്ടു. തനിക്ക് ഈശ്വരന്റെ വെളിപാട് ഉണ്ടായി എന്ന് പറഞ്ഞു. അങ്ങനെ ജനങ്ങൾ അദ്ദേഹത്തെ പ്രവാചക പദവിയിലേക്ക് ഉയർത്തി.  എങ്കിലും അദ്ദേഹം തൻ്റെഔ ബ്രിട്ടീഷ് വിരുദ്ധ സെമിന്ദാർ വിരുദ്ധ നയങ്ങളിൽ നിന്ന് പിന്മാറിയില്ല. സർദാർമാരും സെമിന്ദാർമാരും ബിർസായെക്കുറിച്ച്  ഗവൺമെന്റിന് റിപ്പോർട്ട് ചെയ്യുകയും 1895 ൽ ബിർസായെ രണ്ടുവർഷം തടവിലിടാൻ ഉത്തരവാകുകയും ചെയ്തു. പിന്നീട് ജയിലിൽ നിന്ന് പുറത്തുവന്ന ബിർസാ തുടർച്ചയായി രാത്രികാല സമ്മേളനങ്ങൾ നടത്തി. അതിൽ അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ വികാരങ്ങൾ ആളിക്കത്തിക്കും വിധം പ്രസംഗിച്ചു. ജാഗിദാർമാർ രാജാക്കന്മാർ മിഷനറികൾ എന്നിവരെയെല്ലാം വക വരുത്താൻആജ്ഞാപിച്ഛു. 1899 ൽ ഒരു ക്രിസ്തുമസ് ദിവസം വൈകുന്നേരംമുണ്ടാ  വർഗ്ഗക്കാർ ആയുധങ്ങളുമായി ബ്രിട്ടീഷുകാരെയും അവരുടെ ആൾക്കാരെയും ആക്രമിച്ചു .പോലീസുമായി പല സ്ഥലത്തും ഏറ്റുമുട്ടൽ ഉണ്ടായി. റാഞ്ചിയിൽ വച്ചുണ്ടായ വെടിവെപ്പിൽ ധാരാളം മുണ്ടകൾ വധിക്കപ്പെട്ടു. ബിർസാ പിടിയിലായി. തടവിൽ വച്ച് അദ്ദേഹം രക്തം ഛർദ്ദിച്ചു മരിച്ചു. ധാരാളം മുണ്ടകൾ വിചാരണ ചെയ്യപ്പെട്ടു. ജയിലിൽ നിന്നും പുറത്തുവന്നവർ ജയിലിലേക്ക് പോയവരുടെ എണ്ണത്തിന്റെ പകുതിയായി കുറഞ്ഞിരുന്നു. മുണ്ടാകലാപം അതിഭീകരമായി അടിച്ചമർത്തപ്പെട്ടു.
   ബിർസാ ഇന്നും ഒരു ഭഗവാനായി നാടോടി കഥകളിലൂടെ ജനഹൃദയങ്ങളിൽ പരിലസിക്കുന്നു.
   1989 ഒക്ടോബർ 16ന് ബിർസാമുണ്ട എന്ന ധീര രക്തസാക്ഷിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഛായാചിത്രം പാർലമെന്റിന്റെ സെൻ്റർ ഹാളിൽ അനാച്ഛാദനം ചെയ്യപ്പെട്ടു.

   തയ്യാറാക്കിയത്: പ്രസന്നകുമാരി. ജീ

No comments:

Post a Comment