🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, August 17, 2023

ഫാത്കെയുടെ മാതൃക. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ.

 24 .ഫാത്കെയുടെ മാതൃക.
     1857ലെ കലാപം നടക്കുന്നതിന് തൊട്ടു മുമ്പും തൊട്ടു പിമ്പും ജനിച്ച തലമുറ തോറ്റ യുദ്ധത്തിൻ്റെ വീരകഥകൾ കേട്ടു ഞെട്ടിയ മനസ്സുമായാണ് വളർന്നത്. ആ നൊമ്പരം അവരെ കരുത്തന്മാരാക്കി. അവരിൽ പ്രതികാരവാഞ്ച മൊട്ടിട്ടു. 'അടിമകളായി ജീവിക്കുന്നതിനേക്കാൾ അടരാടി മരിക്കുകയാണ്  അഭികാമ്യം'  എന്ന് ചിന്തിക്കുന്നവരായിരുന്നു വീര്യമുള്ള ആ പുതിയ തലമുറ. ശിവജിയും, ഝാൻസി റാണിയും, നാനാസാഹിബും, മംഗൾ പാണ്ഡെയും അവരുടെ മനസ്സിനകത്ത് പുതിയ ഉത്തേജനമായി വർത്തിച്ചു. ഭീതിയുടെ തടവറയിൽ അടങ്ങിയൊതുങ്ങിക്കൂടാൻ അവർ തയ്യാറുണ്ടായിരുന്നില്ല. അവരുടെ ഒരു ഉത്തമ പ്രതീകമാണ് മഹാരാഷ്ട്രയിൽ കൊളാബ ജില്ലയിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച വാസുദേവ് ബെൽ വന്ത് ഫാത്കെ.  പൂനയിലെ മിലിട്ടറി അക്കൗണ്ട്സ് ഓഫീസിലെ ഒരു ഗുമസ്തനായിരുന്നു 22 കാരനായ ഫാത്കെ.
     അഭ്യസ്തവിദ്യരുടെ കുടുംബത്തിലെ അംഗമെന്ന നിലയിൽ അയാൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരുന്നു. അതുകാരണം ജോലി ലഭിക്കാൻ വിഷമം ഉണ്ടായില്ല. അങ്ങനെയാണ് ബ്രിട്ടീഷ് സ്ഥാപനത്തിൽ ബെൽവന്ദ്  ഗുമസ്ഥനായത്. ധാരാളം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. അത്തരക്കാരായ ഒരു വലിയ സുഹൃദ് വലയവും ആ യുവാവിന് ഉണ്ടായിരുന്നു. ഓഫീസിലെ മേലാളന്മാരായ സായിപ്പന്മാരുടെ ഹീനമായ പെരുമാറ്റം ബെൽവന്തിനെ അസ്വസ്ഥനാക്കാറുണ്ടായിരുന്നു. ദാസ്യനോട് എന്നപോലെയാണ് മേലാളന്മാരും ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരായ ഇംഗ്ലീഷുകാരും ഫാത്കെയോട് പെരുമാറിയത്. ഇംഗ്ലീഷുകാരനെ എവിടെ കണ്ടാലും ഇന്ത്യക്കാർ തലപ്പാവഴിച്ചുകൊണ്ട് സലാം വെക്കുകയും ശിരസ്സുതാഴ്ത്തി അഭിവാദ്യം ചെയ്യുകയും വേണമെന്ന് നിയമം ഉണ്ടായിരുന്നു. ഒരു സന്ദർഭത്തിൽ അങ്ങനെ ചെയ്യാത്തതിന് ഓഫീസിനകത്ത് വെച്ച് ഇംഗ്ലീഷ് മേലധികാരി  ഫാത്കെയുടെ മുഖത്തടിച്ചു ്‌അടിയേറ്റ ഇന്ത്യക്കാരൻ തിരിച്ചടിക്കുമെന്ന് സങ്കല്പത്തിൽ പോലും ചിന്തിക്കാൻ ഒരുക്കമില്ലാതിരുന്ന സായിപ്പിനെ ബൽവന്ത് ഫാത്കെ അതേനാണയത്തിൽ തിരിച്ചടിച്ചു. ഓഫീസിലെ സകല ജോലിക്കാരുടെയും സാന്നിധ്യത്തിലാണ് പ്രതിക്രിയ നടന്നത് . അപ്രതീക്ഷിതമായത് സംഭവിച്ചതിൽ ഉണ്ടായ ഞെട്ടൽ കാരണം സകലരും തരിച്ചു നിൽക്കെ,  മേശപ്പുറത്തുണ്ടായിരുന്ന ഫയലുകൾ വലിച്ചെറിഞ്ഞു കൊണ്ട് ധീരനായ ആ ചെറുപ്പക്കാരൻ പടിയിറങ്ങി. ആ സാഹസികൻ പിന്നെ തിരിച്ചു ചെന്നില്ല. കുടുംബത്തിലും ചെന്നില്ല. ഭാര്യയോടും കൊച്ചുമകനോടും അച്ഛനമ്മമാരോടും യാത്ര ചോദിച്ചു ഒളി സങ്കേതം തേടി ബെൽ വന്ത് കാടുകയറി. വിശ്വസ്തരായ കുറച്ചു കൂട്ടുകാരെയും സംഘടിപ്പിച്ചുകൊണ്ട്. അപ്പോൾ ഒരു മോചന സമരത്തിൻറെ ഉരുക്കു മൂശയിൽ ആയിരുന്നു ഫാത്കെയുടെ മനസ്സ്. സുശക്തമായ ഒരു സേനാ വിഭാഗത്തെ സജ്ജമാക്കാൻ അയാൾ തീരുമാനിച്ചു. പൂനയിലും മറ്റും ഇംഗ്ലീഷ് വിരോധികളായ കുറേ പ്രമാണിമാരും ആയി അടുത്ത ബന്ധം ഉണ്ടായിരുന്ന വെൽവെന്ത് രഹസ്യമായി അവരെ ചെന്നു കണ്ടു എന്നാൽ അവർ അനുകൂലമായ രീതിയിൽ അല്ല പ്രതികരിച്ചത് ദേശസ്നേഹം കൊണ്ട് തലതിരിഞ്ഞ ഒരു യുവാവിന്റെ വിവേക ശൂന്യമായ സാഹസികതയ്ക്ക് കൂട്ടുനിൽക്കാൻ അവർ തയ്യാറായില്ല അവർ ഒഴിഞ്ഞു മാറി വിഡ്ഢിത്തം എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും ചെയ്തു സഹായിക്കാൻ ആരും മുന്നോട്ടു വരുന്നില്ലെന്ന് മനസ്സിലായിട്ടും വെൽവെന്ത് പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ചോദിച്ചത് തരുന്നില്ലെങ്കിൽ പിടിച്ചു വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു . ഗ്രാമത്തിലെ ധനികരെ കൊള്ള ചെയ്തു ധനം ശേഖരിക്കാൻ കൂട്ടുകാർക്ക് നിർദ്ദേശം നൽകി സംഘ അംഗങ്ങൾ ഇരുളിന്റെ മറവിൽ അത്തരക്കാരുടെ ബംഗ്ലാവുകളിൽ സായുധരായി ചെന്ന് ഭീഷണി മുഴക്കി പണം പിടിച്ചു വാങ്ങി.
    1850 ൽ ആയിരുന്നു ഈ സംഭവം .പൂനെ ജില്ലയിലെ പല ഗ്രാമങ്ങളിലും അവർ ആക്രമണം നടത്തി ധനികരുടെ പത്തായം കൊള്ള ചെയ്തു. ഗവൺമെൻറ് ഖജനാവുകളും ആക്രമണ വിധേയമായി. ജില്ലയിലെ ഗ്രാമവും വാലെ ,പലാസ് പി എന്നീ താലൂക്ക് കേന്ദ്രങ്ങളും അവർ പിടിച്ചടക്കി. പോലീസും പട്ടാളവും കിണഞ്ഞു പരിശ്രമിച്ചിട്ടും  ഫാത്കെ യെ പിടിക്കാൻ കഴിഞ്ഞില്ല .
   ഒരു മിന്നൽ പിണർ കണക്കെ പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷമാകാനും മിടുക്കുള്ള സേനാ മേധാവിയായി അയാൾ തിളങ്ങി .ഒളിപ്പോരിൽ അമിതമായ വൈദഗ്ധ്യം കാട്ടിയ വെൽവെന്ത് രണ്ടാം ശിവജി എന്ന പേരിലാണ് അറിയപ്പെട്ടത്.
    എന്നാൽ പോലീസിന്റെ അക്ഷീണമായ യജ്ഞത്തിന്റെ ഫലമായി ധീരനായ ആ പോരാളിയും ഒടുവിൽ കെണിയിൽ അകപ്പെട്ടു. ഹൈദരാബാദിനടുത്ത് ഒരു കുഗ്രാമത്തിലെ ക്ഷേത്രവളപ്പിൽ പോലീസിന്റെ കണ്ണിൽപ്പെടാതെ ഒളിഞ്ഞിരിക്കുകയായിരുന്നു ആ ധീര സേനാനി. ഒരു പോരാട്ടം കഴിഞ്ഞ്. 
 ക്ഷീണം മൂലം ഗാഢനിദ്രയിൽ മുഴുകി പോയിരുന്ന ഫാത്കെയേ പോലീസ് വ്യൂഹം വളഞ്ഞു പിടിച്ചു .അരികിലെത്തി സ്പർശിച്ചപ്പോൾ മാത്രമാണ് കെണിയിൽ അകപ്പെട്ട വിവരം  ഫാത്കെ മനസ്സിലാക്കിയത് അതുകാരണം ചെറുത്തുനിൽപ്പ് നിഷ്ഫലമായി. പോലീസ് ഫാത്കെയെ ചങ്ങല കൊണ്ട് ബന്ധിച്ചു . കോടതിയിൽ വിചാരണ നടന്നു ശിക്ഷ വിധിച്ചത് ജീവപര്യന്തം തടവും നാടുകടത്തലും . പോലീസ് നിയമം 121 വകുപ്പ് അനുസരിച്ചായിരുന്നു ശിക്ഷ. അത്തരം കുറ്റവാളികളെ അക്കാലത്ത് നാടുകടത്തിയിരുന്നത് അന്തമാൻ ദ്വീപിലേക്ക് ആയിരുന്നു. ആപൽക്കാരിയായ കുറ്റവാളി എന്ന നിലയിൽ ആന്തമാൻ അത്ര സുരക്ഷിതമല്ല എന്ന നിഗമനത്തിൽ ബ്രിട്ടീഷ് ഗവൺമെൻറ് ബെൽവന്തിനെ ഏഡനിലേക്കയച്ചു . അറേബ്യയുടെ മുനമ്പിലുള്ള മറ്റൊരു ബ്രിട്ടീഷ് കോളനി ആയിരുന്നു ഏഡൻ ജയിലിൽ ഏകാന്ത തടവിൽ 24 മണിക്കൂറും ചങ്ങലയിട്ടു ബന്ധിച്ചുകൊണ്ടാണ് പൂട്ടിയത്. ഒരു സർക്കസ് മൃഗത്തെപ്പോലെ.  ജയിൽ അധികൃതരുടെ നിരന്തരമായ പീഡനവും കൃത്യം തെറ്റി ലഭിച്ച തുച്ഛമായ ഭക്ഷണവും വായുവും വെളിച്ചവും ഇല്ലാത്ത ഇടുങ്ങിയ തടവറയും വാസുദേവ് ബെൽവന്തിനെ അനുദിനം തളർത്തി. കൂട്ടത്തിൽ ക്ഷയരോഗവും. മരണം മാത്രമാണ് ആ നിലയിൽ തന്നെ രക്ഷിക്കാൻ എത്തുന്ന ഏക മോചകൻ എന്ന ചിന്തയുമായി കഴിഞ്ഞ ആധീര സേനാനി അന്ത്യശ്വാസം വലിക്കും മുമ്പ് ഡയറിയിൽ ഇപ്രകാരം കുറിച്ചിരുന്നു "എൻറെ ലക്ഷ്യം ബ്രിട്ടീഷുകാരെ ഇന്ത്യൻ മണ്ണിൽ നിന്ന് പറിച്ചു മാറ്റി ഭാരതത്തെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി 'മാറ്റുക എന്നതായിരുന്നു. അതിനുള്ള ശ്രമത്തിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു എൻറെ നാട്ടുകാരെ ഞാൻ അതിനു ക്ഷമ ചോദിക്കുന്നു

തയ്യാറാക്കിയത്   : പ്രസന്നകുമാരി( Rtd teacher)

No comments:

Post a Comment