🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, February 6, 2025

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠനസഹായി / ഗണിതം / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠനസഹായി


LSS Mathematics
1.   3, 5, 8, 13, --? 
 Ans. 39
2.   8+4÷2×5-3= ?
  Ans.  15.
3 .   5, 1, 4, 0, 3 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വലിയ അഞ്ചക്ക സംഖ്യയും ഏറ്റവും ചെറിയ അഞ്ചക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
 Ans. 43965.
4.  12 സെൻറീമീറ്റർ വശമുള്ള ഒരു സമചതുരത്തിന്റെ തുല്യ ചുറ്റളവുള്ള മറ്റൊരു ചതുരത്തിന്റെ നീളം 16 സെൻറീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര?
  Ans .  8 സെ.മീ.
5.  6.40  മണിക്ക് കാസർഗോഡ് നിന്ന് പുറപ്പെട്ട ട്രെയിൻ 15 .30ന് തിരുവനന്തപുരത്ത് എത്തിയെങ്കിൽ യാത്രയ്ക്ക് എടുത്ത സമയം എത്ര?
 Ans. 8 മണിക്കൂർ 50 മിനിട്ട്.
6.  ഒരു സംഖ്യയെ 12 കൊണ്ട് ഹരിച്ചപ്പോൾ ഹരണഫലം 98 കിട്ടിയെങ്കിൽ അതേ സംഖ്യയെ 24 കൊണ്ട് ഹരിച്ചാൽ ഉത്തരം എത്ര?
  Ans. 49.
7.  31 ദിവസങ്ങളുള്ള ഒരു മാസത്തിലെ  2 ആം തീയതി ശനിയാഴ്ചയാണ്. ആ മാസത്തിൽ ആകെ എത്ര ഞായറാഴ്ചകൾ ഉണ്ട്?
   Ans.  5
8 .   (84×66) = (84×65) + .....
  Ans. 84.
9.  നിറയെ വെള്ളമുള്ള ഒരു കുപ്പിയുടെ ഭാരം 900 ഗ്രാം .പകുതി വെള്ളം മാറ്റിയതിനുശേഷം ഭാരം നോക്കിയപ്പോൾ 500 ഗ്രാം. എങ്കിൽ കുപ്പിയുടെ ഭാരം എത്ര?
 Ans. 100 ഗ്രാം  
10.  5 ബുക്കിനും 3 പേനയ്ക്കും കൂടി 196 രൂപയാണ് വില .എങ്കിൽ 15 ബുക്കിനും 9 പേനയ്ക്കും കൂടി എത്ര രൂപ കൊടുക്കണം?
 Ans.  588
11.  ഒരു പരീക്ഷ ഹാളിലെ 20 കുട്ടികളിൽ അവസാനത്തെ കുട്ടിയുടെ രജിസ്റ്റർ നമ്പർ 6729 എങ്കിൽ ആദ്യത്തെ കുട്ടിയുടെ രജിസ്റ്റർ നമ്പർ എത്ര?
  Ans. 6710.
12.   ആറ് ക്വിന്റൽ അരി 50 കിലോഗ്രാം വീതമുള്ള ചാക്കുകളിലാക്കി നിറയ്ക്കാൻ ആകെ എത്ര ചാക്കുകൾ വേണം?
 Ans.   12
13.  താഴെ കൊടുത്തിരിക്കുന്നവയിൽ തുടർച്ചയായ മൂന്ന് സംഖ്യകളുടെ ഗുണനഫലം ആകാവുന്ന സംഖ്യ ഏത്?
(4895,  4896, 4899 )
   Ans. 4896
14.  11 മുതൽ 30 വരെ തുടർച്ചയായുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?
  Ans. 410
15.  45നെ റോമൻ സംഖ്യയിലെഴുതുക.
   Ans.  XLV

തയ്യാറാക്കിയത്  പ്രസന്നകുമാരി .ജി.

No comments:

Post a Comment