അധ്യാപകക്കൂട്ടം USS
അടിസ്ഥാന ശാസ്ത്രം
( Question and answer key )
Prepared by ,
Rakhi Krishnan R
GUPS Kokkad
Thalachira,
Kottarakkara
1)പയറിന്റെ സങ്കരയിനം ഏതെന്ന് കണ്ടെത്തുക?
a) പവിത്ര
b)ജ്യോതിക
c)ഉജ്ജ്വല
d)കിരൺ
2) റെറ്റിനോൾ എന്നറിയപ്പെടുന്ന ജീവകം?
a) ജീവകം സി
b)ജീവകം ബി
c)ജീവകം എ
d)ജീവകം കെ
3)ഐഎസ്ആർഒ യുടെ ചെയർമാൻ?
a) എസ് സോമനാഥ്
b) കെ ശിവൻ
c) വി നാരായണൻ
d) Dr. കെ രാധാകൃഷ്ണൻ
4) തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
a) മാലിക് ആസിഡ്
b) അസ്കോർബിക് ആസിഡ്
c)സിട്രിക് ആസിഡ്
d)ഓക്സാലിക് ആസിഡ്
5) മഴയിലൂടെ പരാഗണം നടത്തുന്ന സസ്യം?
a) തെങ്ങ്
b)പാവൽ
c)വെണ്ട
d)കുരുമുളക്
6) അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം?
a)മെയ് 3
b)മെയ് 22
c)ഫെബ്രുവരി 13
d)മാർച്ച് 22
7) ഒരു പൂച്ചെടിയിൽ പലനിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതിന് പ്രയോജനപ്പെടുത്താവുന്ന രീതി?
a) മുകുളം ഒട്ടിക്കൽ
b) പതിവയ്ക്കൽ
c) ഗ്രാഫ്റ്റിംഗ്
d) വർഗ്ഗസങ്കരണം
8) കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
a) കോട്ടയം
b) തൃശ്ശൂർ
c) തിരുവനന്തപുരം
d) കാസർഗോഡ്
9) ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
a) ഓക്സിജൻ
b) ഹൈഡ്രജൻ
c) കാർബൺ ഡൈ ഓക്സൈഡ്
d) നൈട്രജൻ
10) ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബേസ്?
a) കാൽസ്യം ഹൈഡ്രോക്സൈഡ്
b) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
c) സോഡിയം ഹൈഡ്രോക്സൈഡ്
d) അലൂമിനിയം ഹൈഡ്രോക്സൈഡ്
11) ഓക്സിജൻ,
കാർബൺഡയോക്സൈഡ് എന്നിവയുടെ വിനിമയത്തിന് സഹായിക്കുന്ന രക്തത്തിന്റെ ഘടകം?
a) പ്ലേറ്റ്ലെറ്റ്
b) വെളുത്ത രക്തകോശം
c) ചുവന്ന രക്തകോശം
d) പ്ലാസ്മ
12)കാലിഡോസ്കോപ്പിന്റെ പ്രവർത്തനതത്വം എന്താണ്?
a) ക്രമ പ്രതിപതനം
b)വിസരിതപ്രതിപതനം
c)ആവർത്തനപ്രതിപതനം
d) പാർശ്വിക വിപര്യയം
13) ത്വക്ക്,പല്ല്,മോണ, രക്തകോശങ്ങൾഇവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം ഏത്?
a) ജീവകം ഡി
b) ജീവകം കെ
c) ജീവകം സി
d) ജീവകം ബി
14)40കിലോഗ്രാംഭാരമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം ഭക്ഷണത്തിൽ നിന്നും ലഭിക്കേണ്ടുന്ന പ്രോട്ടീന്റെ അളവ് എത്ര?
a)50ഗ്രാം
b)40ഗ്രാം
c)80ഗ്രാം
d)400 ഗ്രാം
15)ദന്തക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്ന ആസിഡ്?
a)സിട്രിക് ആസിഡ്
b) ലാക്ടിക് ആസിഡ്
c)ടാനിക് ആസിഡ്
d)അസറ്റിക് ആസിഡ്
16) ഒരാൾ കിടന്നുകൊണ്ട് ആഹാരം കഴിച്ചാലും ആഹാരം ആമാശയത്തിൽ എത്താൻ കാരണം?
a) നാക്ക് ആഹാരത്തെ ഉള്ളിലേക്ക് തള്ളുന്നത് കൊണ്ട്
b) ഉമിനീരിന്റെ സാന്നിധ്യം കൊണ്ട്
c) പെരിസ്റ്റാൾസിസ് ചലനം കൊണ്ട്
d) നന്നായി ചവച്ചരച്ചതിനാൽ
17) ഹൈഡ്രജൻ എന്ന വാതകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
a) ലാവോസിയർ
b) ഹെൻട്രി കാവൻ ഡിഷ്
c) ലൂയി പാസ്റ്റർ
d) ജോസഫ് പ്രീസ്റ്റിലി
18) ഉച്ഛ്വാസവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
a) ഔരസാശയത്തിന്റെ വ്യാപ്തി കുറയുന്നു
b) ഡയഫ്രം പൂർവ്വ സ്ഥിതിയിലാകുന്നു
c) ഡയഫ്രം ചുരുങ്ങി വളവ് അല്പം നിവരുന്നു
d) ശ്വാസകോശം ചുരുങ്ങുന്നു
19)താഴെപ്പറയുന്നവയിൽ ജൈവവളവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
a) ആവശ്യമുള്ള ഘടകം മാത്രമായി നൽകാം
b) കൂടുതൽ അളവിൽ വേണ്ടിവരും
c) അമിതമായ ഉപയോഗം മണ്ണിന്റെ ഘടനയെ നശിപ്പിക്കുന്നു
d) രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നു
20) വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏതിനം ചലനത്തിന് ഉദാഹരണമാണ്?
a) നേർരേഖ ചലനം
b) വർത്തുള ചലനം
c) ദോലനം
d) ഭ്രമണം
രാഖി കൃഷ്ണൻ
GUPS കോക്കാട്
☘️ സയൻസ് ഉത്തരങ്ങൾ ☘️
1)ജ്യോതിക
2)ജീവകം എ
3)വി നാരായണൻ
4)ഓക്സാലിക് ആസിഡ്
5)കുരുമുളക്
6)മെയ് 22
7)മുകുളം ഒട്ടിക്കൽ
8)കാസർഗോഡ്
9)ഹൈഡ്രജൻ
10)കാൽസ്യം ഹൈഡ്രോക്സൈഡ്
11)ചുവന്ന രക്തകോശം
12)ആവർത്തന പ്രതിപതനം
13)ജീവകം സി
14)40ഗ്രാം
15) ലാക്ടിക് ആസിഡ്
16) പെരിസ്റ്റാൾസിസ് ചലനം കൊണ്ട്
17) ഹെൻട്രി കാവൻ ഡിഷ്
18) ഡയഫ്രം ചുരുങ്ങി വളവ് അല്പം നിവരുന്നു
19) അമിതമായ ഉപയോഗം മണ്ണിന്റെ ഘടനയെ നശിപ്പിക്കുന്നു
20) ദോലനം
No comments:
Post a Comment