🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, April 13, 2023

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ / .തിപ്പലി /Adhyapakakkoottam

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ

*തിപ്പലി*🌿🌿🌿
*(ശാസ്ത്രീയ നാമം-Piper longum)*
🌿🌿🌿🌿🌿

🌿ത്രികടുവിൽ പെട്ട മൂന്നു സസ്യങ്ങളിൽ ഒന്നാണ് തിപ്പലി.
🌿ഇതിന്റെ ഫലമാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്.
🌿ത്രികടുവിലൂടെ പ്രശസ്തമായ തിപ്പലി ഒട്ടുമിക്ക ആയുര്‍വേദ ഔഷധങ്ങളിലും ചേരുന്നുണ്ട്.
🌿പനി, ചുമ എന്നിവക്കെതിരെ,മൂത്രക്കല്ലിനെതിരെ,വയറുവേദനക്കെതിരെ എല്ലാം തിപ്പലി ഔഷധമായി ഉപയോഗിക്കാറുണ്ട്.




🌿🌿🌿🌿🌿

തയ്യാറാക്കിയത്:
ധ്യാൻ ഭഗത് എം
പത്താം ക്ലാസ് വിദ്യാർത്ഥി
ജി എച്ച് എസ് എസ് പുലാമന്തോൾ,
മലപ്പുറം


അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് തിരുവനന്തപുരം /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

തിരുവനന്തപുരം

1. കേരളത്തിലെ ആദ്യത്തെ സിറ്റി കോർപ്പറേഷൻ 

2.കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം.

3.കേരളത്തിൽ ആദ്യമായി ലോ കോളേജ് ആരംഭിച്ചത് എവിടെ ?

4.കേരളത്തിലെ ആദ്യത്തെ എൻജിനീയറിങ് കോളേജ് ആരംഭിച്ചത് എവിടെ ?

5.കേരളത്തിലെ ആദ്യത്തെ വനിതാ കോളേജ് ആരംഭിച്ചത് എവിടെ ?

6.കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് എവിടെ ?

7.കേരളത്തിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിച്ചത് എവിടെ ?.

 8.കേരളത്തിലെ ആദ്യത്തെ ഫൈനാൻസ് കോളേജ് എവിടെയാണ് സ്ഥാപിച്ചത് ?

 9.കേരളത്തിൽ ആദ്യമായി സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?

 10.കേരളത്തിലെ ആദ്യത്തെ ഹോമിയോ കോളേജ് .എവിടെയാണ് ?

 11.കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലനം എവിടെയാണ് ?

12.കേരളത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയായ കേരള യൂണിവേഴ്സിറ്റി സ്ഥാപിച്ചത് എവിടെ ? [ ഇത് 1932ൽ ട്രാവൽ യൂണിവേഴ്സിറ്റി എന്ന പേരിൽ ആരംഭിച്ചു 1957 നിലവിലത്തെ പേര് സ്വീകരിച്ചു ? ]

13. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്ക്കൂൾ (ജി.വി.രാജ സ്പോർട്സ് സക്കൂൾ ] സ്ഥാപിച്ചതെവിടെ?

14.കേരളത്തിലെ ആദ്യത്തെ മ്യൂസിയം എവിടെയാണ് ?

15.കേരളത്തിലെ ആദ്യത്തെ മൃഗശാല എവിടെയാണ് ?

16.കേരളത്തിലെ ആദ്യത്തെ ജയിൽ സ്ഥാപിച്ചത് എവിടെയാണ് ?

17.കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി എവിടെയാണ് ?

18.കേരളത്തിലെ ആദ്യത്തെ വാന നിരീക്ഷണശാല സ്ഥാപിച്ചതെവിടെയാണ്. ?

19.കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തുടങ്ങിയത് എവിടെയാണ് ?

20.കേരളത്തിലെ ആദ്യത്തെ ടെലഫോൺ സ്ഥാപിച്ചത് എവിടെയാണ് ?

21.കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിച്ചത് എവിടെ ?

22.കേരളത്തിലെ ആദ്യത്തെ ദൂരദർശൻ കേന്ദ്ര സ്ഥാപിച്ചത് എവിടെ ?

23.കേരളത്തിലെ ആദ്യത്തെ ഫ്ലയിങ് ക്ലബ് എവിടെയാണ് ?

24.കേരളത്തിലെ ആദ്യത്തെ റബ്ബറാധിഷ്ഠിത വ്യവസായ സ്ഥാപനമായ ട്രാവൻകൂർ റബ്ബർ വർക് സ്തുടങ്ങിയതെ
വിടെ ?

25.കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിച്ചതെവിടെ?

26.കേരളത്തിലെ ആദ്യത്തെ പൊതുമേഖലയിലെ സിനിമ തിയേറ്റർ സ്ഥാപിച്ചത് എവിടെ?

27.കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് പാലം നിർമ്മിച്ചത് എവിടെ ?

2.8 .കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്ര o സ്ഥാപിച്ചതെവിടെ.? 

24.കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ സ്ഥാപിച്ചത് എവിടെ ?

25.കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി തുടങ്ങിയതെവിടെ? 

26.കേരളത്തിലെ ആദ്യത്തെ ചെഷയര്‍ ഹോം സ്ഥാപിച്ചത് എവിടെ ?

27.കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് സ്ഥാപിച്ചത് എവിടെ ?

2.8 .കേരളത്തിലെ ആദ്യത്തെ പ്ലാനിറ്റോറിയം സ്ഥാപിച്ചതെവിടെ ?

29കേരളത്തിലെ ഏറ്റവും കൂടുതൽ ബാലവേല നടക്കുന്ന ജില്ല ഏത് ?

30.കേരളത്തിലെ ഏറ്റവും കൂടുതൽ റെയിൽവേ ' സ്റ്റേഷനുകൾ ഉള്ള ജില്ല ?

31.കേരളത്തിലെ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല ?

32.കേരളത്തിന്റെ  തെക്കേ അറ്റത്തുള്ള ജില്ല ?

33.കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിസ്ഥാപിച്ചത് എവിടെ ?

34.കേരളത്തിലെ ആദ്യത്തെ വൈമാനിക പരിശീലന കേന്ദ്രം സ്ഥാപിച്ചത് എവിടെ ?

35.കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽസ്ഥാപിച്ചത് എവിടെ ?

36.കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് എവിടെയാണ് സ്ഥാപിച്ചത് ?

37.കേരളത്തിലെ ആദ്യത്തെ ബ്രയ്ലി പ്രസ്സ് ആരംഭിച്ച സ്ഥലം ?

38.തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിക്കപ്പെട്ട സ്ഥലം ?

തയ്യാറാക്കിയത്:
അമ്പിളി ജയകുമാർ
ഗവ.എൽ.പി.എസ്
നെട്ടയം, വെളിയം
കൊല്ലം.

ഡോക്ടർ ബി.ആർ.അംബേദ്കറുടെ ജന്മദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഡോക്ടർ ബി.ആർ.അംബേദ്കറുടെ ജന്മദിനമാണ്  ഏപ്രിൽ 14.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ,സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി, അധ:സ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി പോരാടിയ ക്രാന്തദർശിയായ സാമൂഹ്യ പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ ഡോക്ടർ ബി.ആർ.അംബേദ്കറുടെ ജീവിതത്തിലൂടെ ..

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ ,മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.






Wednesday, April 12, 2023

LSS Model Question Paper /എ.യു.പി.എസ് വേലിക്കാട് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS Model Question Paper

എ.യു.പി.എസ് വേലിക്കാട്, പാലക്കാട് ജില്ലയിൽ തയ്യാറാക്കിയ എൽ.എസ്.എസ് മാതൃകാ ചോദ്യ പേപ്പർ.

Answer Key


അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല : Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല :
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരവും രക്തരൂക്ഷിതവും പൈശാചികവുമായ നരഹത്യയായിരുന്നു ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല. സാമ്രാജ്യത്വ വിരുദ്ധതയുടെ , ജനാധിപത്യ ബോധത്തിന്റെ , മതനിരപേക്ഷതയുടെ ശക്തമായ ഓർമപ്പെടുത്തലാണ് ജാലിയൻ വാലാ ബാഗ്......
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലേക്ക് നയിച്ച സംഭവങ്ങളുടെ നാൾവഴികളിലൂടെ ഒരു യാത്ര...

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.


അധ്യാപകക്കൂട്ടം പഴമയുടെ പെരുമ / കച്ചോലം /Adhyapakakkoottam

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ

കച്ചോലം
(ശാസ്ത്രീയനാമം: Kaempferia galanga)
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്.


ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരൻഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ്.
കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണ്. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവർദ്ധകവും കഫനിവാരണിയും ആണ്.

തയ്യാറാക്കിയത് :- 

ധ്യാൻ ഭഗത്
പത്താം ക്ലാസ്സ് വിദ്യാർഥി
ജി എച്ച് എസ് എസ് പുലാമന്തോൾ
മലപ്പുറം.

Monday, April 10, 2023

പ്രോമോഷന്‍ ലിസ്റ്റും കണ്‍സോളിഡേറ്റഡ് ലിസ്റ്റും. /ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം OFFICE ROOM 

2022-23വര്‍ഷത്തെ  പ്രോമോഷന്‍ ലിസ്റ്റും കണ്‍സോളിഡേറ്റഡ് ലിസ്റ്റും.



ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് / LSS / USS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ എസ് എസ് പഠന സഹായി / USS

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
1950 ഉത്തരമായി വരുന്നവ

1. ഇന്ത്യ റിപ്പബ്ലിക്കായ വർഷം?

2.ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം?

3..യു.പി.എസി സ്ഥാപിതമായ വർഷം.

4. വന്ദേ മാതരത്തെഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച വർഷം?

5. ബെർട്രാൻഡ് റസലിന്സാഹിത്യ നോബേൽ .ലഭിച്ച വർഷം?

6.ജനഗണമനയെ ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ച വർഷം

7.കേരള ക്രിക്കറ്റ് അസോസിയേഷൻ സ്ഥാപിതമായതെന്ന് ?

8.തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം?

9.സർദാർ പട്ടേൽ അന്തരിച്ച വർഷം ?

10..സുപ്രീം കോടതി നിലവിൽ വന്ന വർഷം?

11. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം?

12.ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ അവസാനമായി സമ്മേളിച്ച വർഷം?

13.ഡോക്ടർ പൽപ്പു അന്തരിച്ച വർഷം?

14. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ് ) നിലവിൽ വന്ന വർഷം?

15.ചിത്തരഞ്ജൻ ലോക്കോ മോട്ടിവ് ഫാക്ടറി രാഷ്ട്രത്തിനു സമർപ്പിച്ച വർഷം?

16.ലോക അന്തരീക്ഷ പഠന സംഘടന രൂപം കൊണ്ട വർഷം?

17.അരവിന്ദ് ഘോഷ് അന്തരിച്ച വർഷം ?

18.ഭരണഘടനയിൽ കോൺസ്റ്റിറ്റു വന്റ് അസംബ്ലി അംഗങ്ങൾ ഒപ്പുവെച്ച വർഷം ?

17.ഇന്ത്യയിൽ ക്യാഷ് റിസർവ് റേഷ്യോ (കരുതൽ ധനാനുപാതം ) നിലവിൽ വന്ന വർഷം?

18.സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച്  പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയായ നരേന്ദ്രമോദി ജനിച്ച വർഷം?

19.കൊറിയൻ യുദ്ധം ആരംഭിച്ച വർഷം?

20.നോബേൽ സമ്മാനം കിട്ടിയ ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ എന്ന വിശേഷണം റാൽഫ് ബഞ്ചിന് സ്വന്തമായ വർഷം ?

21.ഏതു വർഷമാണ് ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചത് ?


ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
 - 1956 ഉത്തരമായി വരുന്നവ

1 .ഡോക്ടർ അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച വർഷം?

2.ഡോക്ടർ അംബേദ്കർ അന്തരിച്ച വർഷം?

3.ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനസംഘടന നടന്ന വർഷം?

4.കേരള സംസ്ഥാനം രൂപം കൊണ്ട വർഷം?

5.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻനിലവിൽ വന്ന വർഷം?

6.സൂയസ് കനാൽ ദേശസാൽക്കരിച്ചതെന്നാണ് ?

7.കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം?

8.ദക്ഷിണാദ്ധ ഗോളത്തിൽ (മെൽബൺ )  ആദ്യമായി ഒളിമ്പിക്സ് നടന്നവർഷം ?

9. രണ്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം

10.ഏതു വർഷമാണ് കേരള ഹൈക്കോടതി നിലവിൽ വന്നത് ?

11.തകഴിയുടെ ചെമ്മീൻ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?

12.ഏതു വർഷമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നത് ?

13.ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് മേഖല ദേശസാൽക്കരിക്കപ്പെട്ട വർഷം?

14.നേപ്പാ നഗറിലെ ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ ഉത്പാദനം തുടങ്ങിയ വർഷം?

15.ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ [ അപ്സര ] സ്ഥാപിതമായ വർഷം ?

16.മുംബൈയിൽ ഇന്ത്യയിലെ ആദ്യത്തെ ലൈയൻസ് ക്ലബ്ബ് സ്ഥാപിതമായ വർഷം?

17.ഇൻറർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ, ടെലഗ്രാഫ്  വിലാസമായ ഇൻറർ പോൾ എന്നത്  ഔദ്യോഗിക നാമമായി സ്വീകരിച്ച വർഷം?

18.ഇമോറൽ ട്രാഫിക് പ്രിവൻഷൻ നിയമം നിലവിൽ വന്ന വർഷം?.

19.ശ്രീ ചിത്തിര തിരുനാൾ തിരുകൊച്ചിയുടെ രാജ പ്രമുഖ സ്ഥാനം ഒഴിഞ്ഞ വർഷം?

20. ഡൽഹിക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ പദവി നൽകിയ വർഷം?
 
21.തിരു കൊച്ചിയിൽ പ്രസിഡൻറ് ഭരണം പ്രഖ്യാപിക്കപ്പെട്ട വർഷം?

22.ലക്ഷദ്വീപിന് കേന്ദ്രഭരണ പ്രദേശത്തിന്റെപദവി നൽകിയ വർഷം?

23.ദത്തെടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ ആദ്യത്തെ നിയമമായ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റീനൻസ് ആക്ട് നിലവിൽ വന്ന വർഷം?

24.ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ രൂപം കൊണ്ട വർഷം?

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്. / LSS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്.

കേരളം

1.നിയമസഭകളിൽ ലാപ് ടോപ് യോഗിക്കാൻ അനുമതി നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.

2 .മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഗവർണറായി ലഭിച്ച ആദ്യ സംസ്ഥാനം.

3. ഇന്ത്യയിൽ ക്യാൻസർ ചികിത്സ സൗജന്യമാക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം ?
പദ്ധതിയുടെ പേര് - സുകൃതം

4. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യൻ സംസ്ഥാനം ? 
[1991 ]

5. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാമായ ഇടുക്കി ഡാം നിർമ്മിക്കപ്പെട്ട സംസ്ഥാനം ? 

 6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ?

7.കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

8.ഇന്ത്യയിൽ ആദ്യമായി കടൽ മാർഗ്ഗം യൂറോപ്യന്മാർ എത്തിയ സംസ്ഥാനം ?

9.ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?

10.മുഴുവൻ ഗ്രാമങ്ങളെയും റോഡ് മുഖേന ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

11.ഇന്ത്യയിൽ ആദ്യമായി പ്ലാന്റേഷൻ രീതിയിൽ ഏലം കൃഷി ചെയ്ത സംസ്ഥാനം ?

12.എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം ?

13.ഇന്ത്യയിൽ ആദ്യമായി ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച സംസ്ഥാനം ?

14.മൺസൂൺ കാലത്ത് ട്രോളിംഗ് നിരോധന ഏർപ്പെടുത്തിയ ആദ്യ  സംസ്ഥാനം ?

15.. 24 മണിക്കൂറും പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പ്രത്യേകത സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

16.ഇന്ത്യയിൽ ശിശുക്കളുടെ അവകാശത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം ?

17.ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

18.മുഴുവൻ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കി ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?

19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൾനാടൻ ജലപാതകൾ ഉള്ള സംസ്ഥാനം ?

20.ഇന്ത്യയിൽ സ്കൂൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?

21.സ്വർണ്ണത്തിന്റെ ഉപഭോഗത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?

22.ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം ? [2015 ]

23.ഇന്ത്യയിലെ ഏറ്റവും കൂടുതൽ മത്സ്യം ഉപയോഗിക്കുന്ന സംസ്ഥാനം ?

24.ജനസംഖ്യയുടെ ഏറ്റവും കൂടുതൽ ശതമാനം കുട്ടികൾ സ്കൂളിൽ ചേരുന്ന ഇന്ത്യൻ സംസ്ഥാനം ?

25.ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം ?

26.ഇന്ത്യയിലെ ആദ്യത്തെ മലേറിയ വിമുക്ത സംസ്ഥാനം ?

27. ഇന്ത്യയിൽ ആദ്യമായി bird atlas പുറത്തിറക്കിയ സംസ്ഥാനം ഏത് ?

28.ടൂറിസം വിവരങ്ങൾ അറിയാൻ ഇന്ത്യയിൽ ആദ്യമായി ക്യു.ആർ. കോഡ് നടപ്പിലാക്കിയ സംസ്ഥാനം ?

29,ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട മാനവ വികസനസൂചിയുള്ള സംസ്ഥാനം ?

30.ഇന്ത്യയിലെ ആദ്യത്തെ പുകയില പരസ്യ രഹിത സംസ്ഥാനം ?

31.വനിതകൾക്കായി സഹകരണ ബാങ്ക് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

32.ഇന്ത്യയിലെ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്ത തൊഴിലാളി സംഘടനകൾ ഉള്ള സംസ്ഥാനം ?

33.മൂന്നാം ദേശീയ ജലപാത കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം ?

34. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിതമായ സംസ്ഥാന o ?

35.സ്കൂൾ വിദ്യാർത്ഥികൾക്ക് കാഴ്ച വൈകല്യം ഉണ്ടോയെന്ന് കണ്ടെത്താൻ സുനേത്ര എന്ന പദ്ധതി ആരംഭിച്ച
 ആദ്യ ഇന്ത്യൻ സംസ്ഥാനം ?

36.ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം ?

37.എല്ലാ ജില്ലകളിലും നേത്രബാങ്ക് ,ഐ കളക്ഷൻ സെൻറർ എന്നിവ ആരംഭിച്ച ആദ്യ ഇന്ത്യൻസംസ്ഥാനം
 ?
38.മുഴുവൻ പ്രദേശവും ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയുടെ പരിധിയിൽ കൊണ്ടുവന്ന ആദ്യ ഇന്ത്യൻ  സംസ്ഥാനം ?

39.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക്  സ്ത്രീകൾക്ക് 50% സംവരണം ഏർപ്പെടുത്തിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ? [2010]

40.ഇന്ത്യയിൽ ആദ്യമായി മുന്നോക്ക ക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കമ്മീഷൻ രൂപവൽക്കരിച്ച സംസ്ഥാനം ?

41.അംഗപരിമിതരുടെ സെൻസസ് നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

42.പൊതുജനങ്ങൾക്ക് സെക്രട്ടറിയേറ്റിൽ സൗജന്യ വൈ - -ഫൈ സംവിധാനം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം ? [2016 ]

43.ജനന നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ?

44.ഇന്ത്യയിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ ഉള്ള സംസ്ഥാനം ?

45.മോഹിനിയാട്ടം എന്ന ക്ലാസിക്കൽ നൃത്തരൂപം ഉത്ഭവിച്ച സംസ്ഥാനം ?

46.ഇന്ത്യയിൽ സമഗ്ര ജല നയത്തിന് രൂപം നൽകിയ ആദ്യ സംസ്ഥാനം ?

47.മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

48.ഇന്ത്യയിൽ ആദ്യമായി ചലച്ചിത്ര അക്കാദമി സ്ഥാപിച്ച സംസ്ഥാനം ?

49.കുടുംബശ്രീ ആരംഭിച്ച സംസ്ഥാനം ?

50സമ്പൂർണ്ണ ആദിവാസി സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

തയ്യാറാക്കിയത് :
അമ്പിളി ജയകുമാർ
ഗവ.എൽ.പി.എസ്
നെട്ടയം
വെളിയം, കൊല്ലം.