🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, January 14, 2024

USS GK Part: 2/adhyapakakkoottam

അധ്യാപകക്കൂട്ടം USS


GK Part: 2

അവതരണം :
Sujatha.M
[victers fame]
Govt. UPS
Kongad
Palakkad.




Lss Training/Gk /adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പഠനസഹായി

Lss Training... Gk

1.2023 ലെ  ഓടക്കുഴൽ അവാർഡ്  ലഭിച്ചത് ആർക്കാണ്?

Ans. P. N. ഗോപികൃഷ്ണൻ.( കവിത മാംസഭോജിയാണ് )
Oodakuzhal award winner 2023?

Ans. P. N. Gopikrishnan( Kavitha Mamsabhojiyanu)


2. 2022 ലെ  ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?

Ans. ദാമോദർ മൗസോ.

Jnanapitha award winner 2022?

Ans. Damodar Mauzo.


3.  2023 ലെ   കേന്ദ്ര സാഹിത്യ  അക്കാദമി  അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. ഇ. വി. രാമകൃഷ്ണൻ (കൃതി - മലയാള നോവലിന്റെ ദേശകാലങ്ങൾ ).


Kendra Sahitya Academy Award winner 2023?

Ans. E. V. Ramakrishnan(Malayala novelinte DeshaKalangal)



4.2023 ലെ  എഴുത്തച്ഛൻ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. S. K. വസന്തൻ.

Ezhuthachan Award Winner 2023?

Ans. S. K. Vasanthan.


5.2023 ലെ  വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്?

Ans. ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം )

Vayalar award winner 2023?

Ans. Sreekumaran Thampi(Jeevitham oru Pendulam).

6.2023 ലെ ഒ. എൻ. വി. സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?

Ans. സി. രാധാകൃഷ്ണൻ.

ONV award winner 2023?

Ans. C. Radhakrishnan.


7.ഇപ്പോഴത്തെ ലോക സഭാ സ്പീക്കർ -ഓം ബിർല.

Present Loka Speaker- Om Birla.


8.ഇപ്പോഴത്തെ റിസർവ്  ബാങ്ക് ഗവർണർ?

Ans. ശക്തികാന്ത ദാസ്

Present Reserve Bank Governor:-

Ans. Sakthikantha Das.

9.   ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌?

Ans. D. Y. ചന്ദ്രചൂഡ്.

Present Supreme Court Chief Justice?

Ans. D. Y. Chandrachood.

10.ഇപ്പോഴത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌?

Ans.ആശിഷ് ജിതേന്ദ്ര ദേശായി.

Present High court chief justice?  

Ans. Asish Jithendra Desayi.


11.ഇപ്പോഴത്തെ കേരള മുഖ്യ മന്ത്രി?

Ans. പിണറായി വിജയൻ.
Present Chief Minister?

Ans. Pinarayi Vijayan


12.ഇപ്പോഴത്തെ കേരള ഗവർണർ?

Ans. ആരിഫ് മുഹമ്മദ്‌ ഖാൻ.

Present Kerala Governor?

Ans. Arif Muhammed Khan.
13.ഇപ്പോഴത്തെ രാഷ്ട്രപതി?

Ans. ദ്രൗപദി മുർമു


Present president of India?
Ans. Draupati Murmu.

14.ഇപ്പോഴത്തെ ഉപരാഷ്ട്രപതി?

Ans.ജഗദീപ് ധൻക്കർ.

Present vice president of India?

Ans. Jagadeep Dhankar.

15.കേരളത്തിലെ ഇപ്പോഴത്തെ സ്പീക്കർ?

Ans. എ. എൻ. ഷംസീർ.

Present speaker of Kerala?

Ans. A. N. Shamseer.

16.കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി?

Ans. വീണാ ജോർജ്.

Kerala's present health minister?

Ans. Veena George.

17.കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി?

Ans. വി. ശിവൻകുട്ടി.

Present Educational Minister of Kerala?

Ans. V. Sivankutty.

18. കേരളത്തിലെ  ഇപ്പോഴത്തെ ധനമന്ത്രി?

Ans. K N ബാലഗോപാൽ.

Kerala's present finance minister?

Ans. K. N Balagopal.

19.കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി?

Ans. P. പ്രസാദ്.

Present Agricultural minister of Kerala?

Ans. P. Prasad.


Prepared by:-

Ramesh. P
Gups Kizhayur.

LSS, USS GK : CURRENT AFFAIRS-2024/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠനസഹായി

LSS, USS GK : CURRENT AFFAIRS-2024

📌2024-ഏത് വർഷമായിട്ട് ആചാരിക്കാനാണ് UN തീരുമാനിച്ചിരിക്കുന്നത്?
അന്താരാഷ്ട്ര ഒട്ടക വർഷം (InterNational Year Of Camelids )

📌2023 - ലെ ഓടക്കുഴൽ അവാർഡ് നേടിയത്.?
കവി. പി.എൻ ഗോപി കൃഷ്ണൻ (കവിത മാംസഭോജിയാണ്   എന്ന കാവ്യസമാഹാരത്തിന്)

📌 ലോക ഹിന്ദി ദിനം എന്ന്?
ജനുവരി 10

📌 ജയ് ജവാൻ ജയ് കിസാൻ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച സ്വതന്ത്രഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആര്?
ലാൽ ബഹദൂർ ശാസ്ത്രി

📌 കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ചിരുന്നു. സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരം ഏത്?
പ്രാഗ്

📌ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ സംവിധാനം എവിടെ ?
കൊച്ചി

📌മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും നിയോജക മണ്ഡലങ്ങളിൽ നേരിട്ടെത്തി ജനങ്ങളോട് സംവദിക്കുന്ന പരിപാടി ഏത് പേരിലാണ് അറിയപ്പെടുന്നത് ?
നവ കേരള സദസ്സ്

📌 ഭക്ഷ്യ സുരക്ഷ സൂചികയിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
കേരളം

📌 ഇന്ത്യയുടെ പ്രഥമ സൗര ദൗത്യം ആദിത്യ LI ഒന്നാം ലഗ്രാഞ്ച് (LI ) ബിന്ദുവിന് ചുറ്റും ഹെയ് ലോ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച തിയ്യതി എന്ന്?
2024 ജനുവരി - 6

📌 കേരള ഭാഗ്യക്കുറിയുടെ ഭാഗ്യമുദ്ര ഏത്?
പച്ചക്കുതിര

📌കേരള സംസ്ഥാനം രൂപികരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതിഏത്?
നവ കേരള മിഷൻ

📌 സമൂഹ ത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടിട്ടുള്ള ചികിത്സ പദ്ധതി ഏത്?
സമാശ്വാസം

📌േ കേരളഗവൺമ്മെന്റിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി ഏത്?
സുകൃതം

📌 പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര ഗവൺമ്മെന്റ് തിരഞ്ഞെടുത്തത്  എന്ത്?
അക്ഷയ കേരളം

📌  2023 - ലെ ദേശീയ ഊർജ്ജ കാര്യക്ഷമത പുരസ്കാരം നേടിയ സംസ്ഥാനം ഏത്?
കേരളം

📌 അന്താരാഷ്ട്ര പർവ്വത ദിനംഎന്ന്?
ഡിസംബർ 11

📌അടുത്തിടെ UNESCO പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഗുജറാത്തിലെ പ്രസിദ്ധമായ നൃത്തരൂപം ഏത് ? ഗർബ നൃത്തം

📌ലോക മണ്ണ് ദിനം എന്ന് ?
ഡിസംബർ 5

📌2023- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് ആര് ?
ഇ. വി. രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശ കാലങ്ങൾ എന്ന കൃതിക്ക് )

📌ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി സ്വന്തമാക്കിയ നഗരം ഏത് ?
കൊൽക്കത്ത

📌എല്ലാ വർഷവും ഇന്ത്യയിൽ സംവിധാൻ ദിവസ് ആയി ആചരിക്കുന്നത് എന്ന് ?
നവംബർ 26 ( ദേശീയ ഭരണ ഘടനാ ദിനം )

📌2023 - ലെ ജെ. സി. ബി. പുരസ്‌കാരം നേടിയത് ?
പെരുമാൾ മുരുകൻ.

തയ്യാറാക്കിയത്

 തസ്‌നീം ഖദീജ. എം
 GUPS രാമനാട്ടുകര

സചിത്ര ബുക്ക് : ഞാനാണ് താരം/Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 2 മലയാളം

സചിത്ര ബുക്ക് : ഞാനാണ് താരം

prepared by:
Lisha N.E
EALPS
Eruvellipra
Thiruvalla


അധ്യാപകക്കൂട്ടം USS GK /ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS

GK 
അവതരണം :

Sujatha.M
[victers fame]
Govt. UPS
Kongad
Palakkad.




Saturday, January 13, 2024

പ്രാണവായുവും ജീവരക്തവും എന്ന പാഠത്തിലെ രക്തകോശ നിരീക്ഷണം /adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 7 SCIENCE

CLASS 6 AND 7

ഏഴാം ക്ലാസിലെ പ്രാണവായുവും ജീവരക്തവും എന്ന പാഠത്തിലെ രക്തകോശ നിരീക്ഷണം ക്ലാസ്.

Prepared by:
Sujatha.M
[victers fame]
Govt. UP school 
Kongad
Palakkad.



Tuesday, January 9, 2024

ചതിയൻ ചെന്നായ /adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിക്കഥകൾ

കുഞ്ഞു മക്കൾക്ക് കേട്ട് രസിക്കാൻ "ചതിയൻ ചെന്നായ " എന്ന കഥ മനോഹരമായി അവതരിപ്പിക്കുകയാണ്  
സ്വപ്ന മോഹൻ ടീച്ചർ.  

എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ
(ഗവൺമെൻ്റ് ഫ്രഞ്ച് ഹൈസ്കൂൾ മാഹി)



Thursday, January 4, 2024

സൈമൺ കമ്മീഷൻ /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

 59.  സൈമൺ കമ്മീഷൻ
                 ബ്രിട്ടീഷ് ഗവൺമെൻ്റ്1928-ൽ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വീണ്ടും ഒരു കമ്മീഷനെ  നിയോഗിച്ചു . സർ ജോൺ സൈമണായിരുന്നു കമ്മീഷന് നേതൃത്വം നൽകിയത്. ഇന്ത്യക്കാർക്ക് പ്രാതിനിധ്യമില്ലാത്ത സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചു. 1928 ഫെബ്രുവരി 3 ന് ബോംബെയിൽ കപ്പലിറങ്ങിയപ്പോൾ കരിങ്കൊടികളും പ്രതിഷേധ പ്രകടനങ്ങളുമാണ് സൈമൺ കമ്മീഷനെ എതിരേറ്റത്. കമ്മീഷൻ പോയ സ്ഥലങ്ങളിലെല്ലാം ഇതായിരുന്നു സ്ഥിതി. എങ്ങും മുഴങ്ങിക്കേട്ട ഒരേയൊരു മുദ്രാവാക്യം ഇതായിരുന്നു . "സൈമൺ കമ്മീഷൻ ഗോ ബാക്ക്" 
     തികച്ചും സമാധാനപൂർണമായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. ഒരിടത്തും ഒരു മാർഗ്ഗ തടസ്സം പോലുമുണ്ടായില്ല.
    എന്നാൽ പോലീസ് വെറുതെ നിന്നില്ല .അവർ ശല്യം ചെയ്തു കൊണ്ടിരുന്നു. ചിലയിടങ്ങളിൽ ലാത്തിച്ചാർജു നടത്തി.
     ലാഹോറിലാണ് സ്ഥിതി ഏറ്റവും മോശമായത്. അവിടെ പ്രകടനത്തിന് നേതൃത്വം നൽകിയത് ലാലാ ലജ്പത് റായി ആയിരുന്നു. പതിനായിരക്കണക്കിന് പ്രകടനക്കാരെ നയിച്ചുകൊണ്ടും സമാധാനഭംഗമുണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടും മുൻനിരയിൽ തന്നെ നിന്നിരുന്നു മഹാനായ ആ നേതാവ്. യാതൊരു പ്രകോപനവുമില്ലാതെ ഒരു മുൻപക തീർക്കാനെന്നോണം യുവാവായ ഒരു ഇംഗ്ലീഷുകാരൻ ലാലാജിയുടെ നെഞ്ചിൽ തോക്കിന്റെ പാത്തികൊണ്ട് വീശിയടിച്ചു. ലാലാജി മറിഞ്ഞുവീണു.
    ലാലാജി അന്നു മുതൽ രോഗാതുരനായി. ഏതാനും ആഴ്ചകൾക്ക് ശേഷം മരിച്ചു.
      സൈമൺ കമ്മീഷൻ തിരിച്ചുപോയി . ഒന്നും നേടാതെ. എന്നാൽ എല്ലാം തങ്ങൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു എന്ന വ്യർത്ഥമായ പൊങ്ങച്ചത്തോടെ, അവർ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. സ്വന്തം നിലയിൽ ചില റിപ്പോർട്ടുകളുണ്ടാക്കി ഗവൺമെൻ്റിന് സമർപ്പിച്ചു. അതിൽ ഒരു സത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
       " 1919-ൽ മൊണ്ടേഗു ഭരണപരിഷ്കാര സമയത്തു കണ്ട ഇന്ത്യയല്ല,  ഇന്നത്തെ ഇന്ത്യ. അവരിപ്പോൾ കരുത്തരാണ്". 
    സൈമൺ കമ്മീഷൻ വിരുദ്ധ സമരം  ഇന്ത്യയൊട്ടുക്കും ഒരു കൊടുങ്കാറ്റായി വീശിയടിച്ചപ്പോൾ കേരളത്തിലും അതിൻ്റെ ശക്തി രൂക്ഷമായി. മലബാർ കലാപത്തിനുശേഷം ആലസ്യം പൂണ്ട് കിടന്നിരുന്ന മലബാറിന്റെ ദേശീയ ചൈതന്യം വീണ്ടും കത്തിജ്ജ്വലിച്ചു തുടങ്ങിയത് ഇതോടുകൂടിയായിരുന്നു.
       1924-ൽ  കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരണം തുടങ്ങിയ 'മാതൃഭൂമി' പത്രവും,  മുഹമ്മദ് അബ്ദുറഹിമാൻ 1928-ൽ ആരംഭിച്ച 'അൽ അമീൻ' പത്രവും ദേശീയ സമരത്തിൻ്റെ സന്ദേശവാഹകരായി .
    കെ. കേളപ്പൻ,  മുഹമ്മദ് അബ്ദുറഹിമാൻ തുടങ്ങിയവരായിരുന്നു നേതാക്കൾ. മലബാറിലെ പോലെ അത്ര സജീവമായിരുന്നില്ല കൊച്ചിയിലെ ദേശീയ പ്രസ്ഥാനം. മലബാറിന്റെ രാഷ്ട്രീയാന്തരീക്ഷവും നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയാന്തരീക്ഷവും തമ്മിലുള്ള അടിസ്ഥാനപരമായ വൈജാത്യമായിരുന്നു ഇതിനു കാരണം.
    കൊച്ചിയിൽ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ഒരു ജില്ലാ ഘടകമുണ്ടായിരുന്നു. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു ഒന്നാമത്തെ പ്രസിഡൻ്റ്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാന കാലത്ത് മലബാറിനെപ്പോലെ തന്നെ സജീവമായിരുന്നു കൊച്ചിയും. അതുമായി ബന്ധപ്പെട്ടുകൊണ്ട് കുറൂരും മറ്റു ചില നേതാക്കളും അറസ്റ്റ് വരിച്ചിരുന്നു.
      കൊച്ചിയിലെ ആദ്യകാല നേതാക്കളിൽ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്ന പ്രമുഖന്മാർ ഇക്കണ്ടവാരിയരും പനമ്പള്ളി ഗോവിന്ദമേനോനും, എ.ആർ .മേനോനും, സി.അച്യുതമേനോനും, ഇ.ഗോപാലകൃഷ്ണമേനോനും മറ്റുമായിരുന്നു . രാജഭരണത്തിനെതിരെ, ജനാധിപത്യഭരണം  കൈവരുത്താനുള്ള ലക്ഷ്യമിട്ടുകൊണ്ട് അവർ ആരംഭിച്ച ജനകീയ പ്രസ്ഥാനമായിരുന്നു പ്രജാമണ്ഡലം. നാട്ടുരാജ്യങ്ങളിൽ നാഷണൽ കോൺഗ്രസിന് സജീവ പ്രവർത്തനങ്ങൾ അന്ന് നിഷേധിക്കപ്പെട്ടിരുന്നു. അവിടങ്ങളിൽ പ്രവർത്തനം ശക്തമാക്കേണ്ടതില്ലെന്ന് കോൺഗ്രസ്സും തീരുമാനമെടുത്തു. എന്നാൽ,  ഗാന്ധിജിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവിടങ്ങളിലെ ജനകീയ പ്രസ്ഥാനങ്ങൾ സജീവമായി നടപ്പാക്കിയിരുന്നു.
     തിരുവിതാംകൂറിൽ ബാരിസ്റ്റർ എ. കെ. പിള്ളയായിരുന്നു നേതാവ്. അദ്ദേഹം ഇംഗ്ലണ്ടിൽ നിന്ന് നിയമ ബിരുദം എടുത്തിരുന്നു. ഗാന്ധിജിയോടുള്ള ആരാധനാഭാവമാണ് എ കെ പിള്ളയെയും മറ്റും തിരുവിതാംകൂറിൽ കോൺഗ്രസ്ഘടകം ആരംഭിക്കാൻ പ്രേരിപ്പിച്ചത്. തിരുവിതാംകൂറിലും,  കൊച്ചിയിലെപ്പോലെ കോൺഗ്രസിന്റെ ഒരു ജില്ലാ ഘടകം തുടങ്ങുന്നതിൽ അദ്ദേഹം മുൻകൈയെടുത്തു.
 എന്നാൽ തിരുവിതാംകൂറിൽ ഇങ്ങനെയൊരു ജനകീയ പ്രസ്ഥാനം തുടങ്ങുന്നതിന് എത്രയോ വർഷം മുമ്പുതന്നെ രാജഭരണത്തിനെതിരെ പടവാളെടുത്ത ദേശാഭിമാനിയായിരുന്നു കെ .രാമകൃഷ്ണപിള്ള. തൂലിക പടവാളാക്കി മാറ്റിയ ധീരനായ ഒരു പത്രപ്രവർത്തകനായിരുന്നു രാമകൃഷ്ണപിള്ള. ദിവാൻ ഭരണത്തിന്റെ കൊള്ളരുതായ്മകളെ ശക്തിയുക്തം എതിർത്തു പത്രാധിപന്മാരുടെ കൂട്ടത്തിലെ ആ ഭീഷ്മാചാര്യൻ.
 ദിവാൻ മാത്രമായിരുന്നില്ല രാമകൃഷ്ണപിള്ളയുടെ കടന്നാക്രമണത്തിന് ശരവ്യമായത്. രാജാവിന് നേരെയും , രാജാവിനെ വലയം ചെയ്തിരുന്ന ദൂഷിത വർഗ്ഗങ്ങൾക്കു നേരെയും അദ്ദേഹം തൻറെ നിശിതാസ്ത്രങ്ങൾ തൊടുത്തുവിട്ടു.  ഒടുവിൽ ഇരിക്കപ്പൊറുതികിട്ടാതെ, അദ്ദേഹത്തെ രാജാവും  ദിവാനും ചേർന്ന് തിരുവിതാംകൂറിൽ നിന്ന് നാടുകടത്തി.
     തിരുവിതാംകൂറിലെ ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനം എന്ന നിലയിൽ എടുത്തു പറയാനുള്ളത് തിരുവനന്തപുരത്ത് നടന്ന വിദ്യാർത്ഥി സമരമായിരുന്നു. 1921-ൽ ഫീസ് വർദ്ധനവിനെതിരായി വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭണം!  എന്നാൽ ആ പ്രക്ഷോഭണത്തിന് വേണ്ടത്ര വിജയം വരിക്കാൻ കഴിഞ്ഞില്ല.
 തയ്യാറാക്കിയത് :പ്രസന്ന കുമാരി ജി.

Tuesday, January 2, 2024

ചിറ്റഗോങ് കലാപം./ad

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം,/ സംഭവങ്ങൾ.

 58. ചിറ്റഗോങ് കലാപം.
     സായുധ സമരത്തിലൂടെ ഇന്ത്യയുടെ മോചനം സ്വപ്നം കാണുകയും ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ജീവൻ പണയപ്പെടുത്തി പൊരുതുകയും ചെയ്ത ഒരു സംഘം വിപ്ലവകാരികൾ നയിച്ച സമരമാണ് ചിറ്റഗോങ് കലാപം.
           ചിറ്റഗോങ് ബംഗാളിലാണ്. കൽക്കത്തയിൽ നിന്ന് മുന്നൂറ്റിഅറുപതിൽപ്പരം കിലോമീറ്റർ കിഴക്കു മാറി,  ബംഗാൾ ഉൾക്കടലിന്റെ കിഴക്കേത്തീരത്തുള്ള തീരഭൂമി.  നിരവധി കടലിടുക്കുകളോടും ചെങ്കുത്തായ പാറകളോടും കൊച്ചു കൊച്ചു മലകളോടും കാടുകളോടും കൂടിയത്. പലയിടത്തും അപ്രാപ്യമായ പാറക്കൂട്ടങ്ങളും മലയിടുക്കുകളും വാസയോഗ്യമല്ലാത്ത നിരവധി ഭൂഭാഗങ്ങളുമുള്ള ഒരു പ്രദേശം.
      സ്കൂൾ അധ്യാപകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന സൂര്യസെൻ 1922 ൽ അവിടെ ഒരു പുതിയ പ്രസ്ഥാനത്തിന് രൂപം നൽകി. ഇരുപതിന് താഴെ പ്രായമുള്ളവരെ അംഗങ്ങളായി ചേർത്തുകൊണ്ട്  ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. അവർ രഹസ്യമായി യുദ്ധ പരിശീലനം നേടി. ഒളിപ്പോരിൽ വൈദഗ്ദ്ധ്യം സമ്പാദിച്ചു. സായുധ കലാപം വഴി ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
    അവർക്ക് വേണ്ടത്ര ആയുധമില്ലായിരുന്നു. അതും കൊള്ള ചെയ്ത് ശേഖരിക്കാൻ സൂര്യസെൻ പുതിയ പദ്ധതിയിട്ടു. ചിറ്റഗോങിലെ ബ്രിട്ടീഷ് പട്ടാളത്തിന്റെ ആയുധശേഖരങ്ങളും പോലീസ് സ്റ്റേഷനുകളും ആക്രമിക്കുക, ആയുധം പിടിച്ചെടുക്കുക, തുടങ്ങിയവ പദ്ധതിയിൽ ഉണ്ടായിരുന്നു. സൂര്യസെന്നിൻറെ സുസംഘടിതമായ ഈ സംഘത്തിൽ ആയുധ പരിശീലനം ലഭിച്ച വിപ്ലവകാരികളായ യുവതികളും ഉണ്ടായിരുന്നു.
   1930 ഏപ്രിൽ 18ന് ചിറ്റഗോങിലെ ബ്രിട്ടീഷുകാരുടെ മൂന്ന് ആയുധ ശേഖരങ്ങൾ ആക്രമിച്ചു കീഴടക്കാൻ അവർ പരിപാടിയിട്ടു. ചിറ്റഗോങ് പട്ടണത്തിലും മൈമൻ സിങ്ങിലും ബാരിസാലിലുമായിരുന്നു ബ്രിട്ടീഷുകാരുടെ മൂന്ന് ആയുധ ശേഖരങ്ങൾ.  ഈ മൂന്ന് കേന്ദ്രങ്ങളും ഒരേ സമയത്ത് ആക്രമിക്കുകയായിരുന്നു ലക്ഷ്യം. അതിനായി സൂര്യസെൻ തൻ്റെ സംഘത്തെ മൂന്നായി വിഭജിച്ചു. ഗണേഷ്ഘോഷ്, അനന്ത സിങ്, അംബികാ ഭട്ടാചാര്യ തുടങ്ങിയവരും കൽപ്പന ദത്ത്,  പ്രീതിലത, സുഹാസിനി, സാവിത്രി എന്നീ മഹിളകളും ചേർന്നതായിരുന്നു ഇതിന്റെ നേതൃത്വം. ആക്രമണം തുടങ്ങും മുമ്പ് ചിറ്റഗോങും ഇതര ഭാഗങ്ങളും തമ്മിലുള്ള വാർത്താവിനിമയ ബന്ധങ്ങളും തകരാറിലാക്കിയിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാരുടെ യൂണിഫോറത്തിലായിരുന്നു സൂര്യസെന്നിന്റെ സംഘം.
     റിപ്പബ്ലിക്കൻ സൈന്യം ചിറ്റഗോങ്ങ് ആയുധപ്പുര വളഞ്ഞു . കാവൽക്കാരെ വെടിവെച്ചു വീഴ്ത്തി. അകത്തുണ്ടായിരുന്ന യൂറോപ്യന്മാരെയും വകവരുത്തി. കാറുകളിൽ ആയുധങ്ങൾ കടത്തി. അതിനിടയിൽ ആയുധപ്പുരയുടെ മുമ്പിലുണ്ടായിരുന്ന യൂണിയൻ ജാക്ക് (ബ്രിട്ടീഷ് പതാക) വലിച്ചുകീറുകയും, റിപ്പബ്ലിക്കൻ പതാക പകരം ഉയർത്തുകയും ചെയ്തു. ചിറ്റഗോങ് പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു. സൂര്യസെൻ ഭരണം ഏറ്റെടുത്തതായും പ്രസിഡൻ്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
       വളരെ കഴിഞ്ഞാണ് പോലീസ് സംഘം എത്തിയത്. അവർ കലാപകാരികളെ ആക്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. പുലരുന്നതിന് മുമ്പ് റിപ്പബ്ലിക്കൻ സൈന്യം അവരുടെ ഒളിസങ്കേതമായ ജലാലാബാദ് കുന്നിലേക്ക് കടന്നു. പോലീസ് പിന്തുടർന്നു . കുന്നിൻ മുകളിൽ രണ്ടു വിഭാഗവും ഏറ്റുമുട്ടി. ഇരുഭാഗത്തും ആൾനാശമുണ്ടായി. വിപ്ലവകാരികളിൽ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പോലീസ് സേനയിലും മരണമുണ്ടായി. 64 പേർ. കുന്നിൻ മുകളിൽ കയറിച്ചെന്ന് കലാപകാരികളുടെ സങ്കേതം തകർക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. അത്രയും ശക്തമായ പ്രതിരോധമാണ് കലാപകാരികൾ സൃഷ്ടിച്ചിരുന്നത് . പോലീസ് തിരിച്ചു പോന്നു.
      കലാപകാരികൾ പിന്നീട് ചെറു സംഘങ്ങളായി പിരിഞ്ഞ് ഒളിപ്പോരിൽ ഏർപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ അവർ പോലീസ്സുമായി നിരന്തര സംഘട്ടനത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. റെയിൽവേ സ്റ്റേഷൻ ആക്രമിക്കുക, തീവണ്ടി ഗതാഗതം സ്തംഭിപ്പിക്കുക, ഖജാനകൾ കൊള്ളയടിക്കുക ഇതൊക്കെയായിരുന്നു പരിപാടി.
    സൂര്യസെൻ അതോടെ ബംഗാളികളുടെ ആരാധനാപാത്രമായി. ഇതിഹാസ പുരുഷനായി.
      വിപ്ലവകാരികൾ യുദ്ധം തുടർന്നു. ഇരുഭാഗത്തും നാശനഷ്ടങ്ങൾ ഉണ്ടായി. പോലീസിനു പകരം പട്ടാളം രംഗത്തിറങ്ങി. പിടിക്കപ്പെട്ട മുറയ്ക്ക് വിപ്ലവകാരികളെ ആന്തമാനിലേക്ക് നാടുകടത്തുകയോ വെടിവെച്ചു കൊല്ലുകയോ ദീർഘകാലത്തേക്ക് ജയിലിൽ അടയ്ക്കുകയോ ചെയ്തുകൊണ്ടിരുന്നു .
    ഒരു ഘട്ടത്തിൽ റിപ്പബ്ലിക് സംഘത്തിലെ വീര വനിതയായ  പ്രീതിലതയും ഒരു സംഘം ഒളിപ്പോരാളികളും ഒരു യൂറോപ്യൻ ക്ലബ്ബ് ആക്രമിച്ചു. അതിനകത്ത് സായിപ്പന്മാരുടെ ഒരു വിരുന്ന് സൽക്കാരം നടക്കുകയായിരുന്നു. അവരെ കൊന്നുമുടിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. കലാപം തുടങ്ങിയതിൽ പിന്നെ വളരെ കരുതലോടെ കഴിയുകയായിരുന്നു യൂറോപ്യന്മാർ. ആത്മരക്ഷയ്ക്ക് അവർ ഉറക്കത്തിൽ പോലും ആയുധം കൊണ്ടു നടക്കുമായിരുന്നു. അവർ പ്രത്യാക്രമണം നടത്തി. പ്രീതിലതയും സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രീതിലതയെ അവർക്ക് പിടിക്കാൻ കഴിഞ്ഞു. ഒപ്പം കൊണ്ടുനടന്ന പൊട്ടാസ്യം സയനൈഡ് എന്ന മാരകമായ വിഷ ഗുളിക കഴിച്ച് ജീവനൊടുക്കി.
       അവസാനം ഒരു ഒറ്റുകാരന്റെ സഹായത്തോടെ സൂര്യസെന്നിനെ പോലീസ് കുടുക്കിലാക്കി .ഒരു ഗ്രാമക്കുളത്തിലെ ചെടിപ്പടർപ്പുകളുടെ നടുവിൽ സൂര്യസെന്നും സംഘവും ഒളിച്ചിരിക്കുകയായിരുന്നു. കാമറൂൺ എന്ന സായിപ്പിന്റെ നേതൃത്വത്തിൽ പോലീസ് സേന കുളം വളഞ്ഞു .ചതി മനസ്സിലാക്കിയ സൂര്യ സെൻ, സംഘട്ടനത്തിൽ കാമറൂണിനെ  വധിച്ചു.
പക്ഷേ സൂര്യസെൻ പിടിക്കപ്പെട്ടു. പട്ടാളക്കോടതി സൂര്യ സെന്നിന്  വധശിക്ഷ വിധിച്ചു.
     തൂക്കി കൊന്നിട്ടും ബ്രിട്ടീഷുകാർക്ക് സൂര്യ സെന്നിനോട്  പക തീർന്നില്ല. വേലുത്തമ്പി ദളവയെ ചെയ്തതുപോലെ സൂര്യ സെന്നിന്റെ ജഡം അവർ അറുത്തു മുറിച്ച് ചാക്കിൽ കെട്ടി ഒരു കപ്പലിൽ ആഴക്കടലിലേക്ക് കൊണ്ടുപോയി വലിച്ചെറിഞ്ഞു. മഹാനായ ആ വിപ്ലവകാരിയുടെ ജഡം പോലും ഇന്ത്യൻ മണ്ണിൽ ലയിക്കാൻ അവസരം നൽകില്ല എന്ന ദുർവാശിയോടെ.
    സൂര്യസെൻ ഒളിവിൽ കഴിയുന്ന ദിവസങ്ങളിൽ സാവിത്രി എന്ന വിധവയാണ് അഭയം നൽകിയിരുന്നത്. അവരെ പോലീസ് പിടിച്ചു. എന്നാൽ,  പ്രീതിലതയുടെ ശൈലിയിൽ ആ സ്ത്രീയും വിഷഗുളിക കഴിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
     ഗണേഷ് ഘോഷിനെ പോലീസ് അറസ്റ്റു ചെയ്യുകയും തൂക്കിക്കൊല്ലുകയും ചെയ്തു. അവസാനനിമിഷം പോലും വിപ്ലവ സംഘത്തെപ്പറ്റിയോ, പ്രവർത്തനങ്ങളെപ്പറ്റിയോ, സൂര്യ സെൻ എവിടെ ഒളിച്ചിരിക്കുന്നു എന്നതിനെപ്പറ്റിയോ ഒരക്ഷരം ഗണേഷ് ഘോഷ് മിണ്ടിയില്ല. തൂക്കി കൊല്ലപ്പെടുന്നതിന്റെ അന്ത്യ നിമിഷം വരെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ അദ്ദേഹത്തെ മർദ്ദിച്ചവശനാക്കിയിരുന്നു. അവർക്ക് ഒരു കാര്യം മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ "സൂര്യസെൻ എവിടെ?" ഗണേഷ് ഘോഷ് വാ തുറന്നില്ല.
    ഒടുവിൽ സഹികെട്ട് ഗണേഷിനെ പീഡിപ്പിച്ച പോലീസ് മേധാവി ടൈഗാർട്ട് കോപാക്രാന്തനായി അലറിയത്രെ.  "അവനെ കിട്ടാൻ വേണ്ടി ഞങ്ങൾക്ക് 64 ജീവൻ ഉപേക്ഷിക്കേണ്ടിവന്നു".
 ടൈഗാർട്ടിന്റെ കണക്ക് കളവായിരുന്നു .ബ്രിട്ടീഷ് സൈന്യത്തിലെ നൂറ്റിയറുപത് പേരാണ് വധിക്കപ്പെട്ടത്.
     കൽപ്പനാദത്ത് ഉൾപ്പെടെ സംഘടനയിൽ അവശേഷിച്ചവർ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

Monday, January 1, 2024