🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, November 30, 2022

Lss---Learning materials/ English. /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Lss---Learning materials.

English.

Write the correct word:-
1.vteeglbase-vegetables
2. tynoshe-honesty.

. Fill in the blanks;-
3. To find a successor, the king thought of an ____

Ans.idea.

4.Iam found in garden.
   Without rain, I cannot grow.
My name starts with 'P'

Ans.Plant.

5.Write the opposite of  the word 'disappear'.

And.appear.

 Write the rhyming word for   the following:-

6. Shower_

Ans. Flower.
7.What are the things needed for a seed to grow?

Ans. Soil,water, sunlight, air, manure.
8. Arrange the words in alphabetical order:
Pot,passed,palace,plants,parents.

Ans .palace,parents,passed,plants,pot.

9.which is the first stage of cultivation?
( Reaping, manuring,sowing)

Ans. Sowing.

10.who am I?

I am seen inside the fruit.
I need many things to grow.
I will become plant.
Ans. Seed

11.I'll make two boats for him(Frame a question  using 'Why should'.

Ans. Why should you make boats for him?

Write the plural forms:

12. Man_
13. Woman-
14. Fairy-
15. Child-
 16.eye
 Ans: men,women, fairies,children,eyes.

17. Find the odd one;

(gaze, stare, hear, peep)

Ans. hear.(All other words indicate different ways of looking.)

18.Arrange the words properly to get a meaningful  sentence:

launched/ gently/Anna/boat/her.

Ans. Anna gently launched her boat.

Fill  in the blanks with the suitable word:

19 Anna played with her boats. _____became very happy.

Ans.She

20.Sunny means full of sunshine. Then, cloudy means full of _____

Ans. Clouds.

21.Complete suitably:

I wish I could ________

Ans. Fly an aeroplane .

22. Who am I?

I am a domestic bird.
I can swim well.
I have oily feathers.

Ans. Duck.


Prepared by:
 Ramesh.P
Ghss mezhathur.

Tuesday, November 29, 2022

LSS പരിശീലനം മലയാളം /. Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പരിശീലനം
മലയാളം

1. കൃഷ്ണഗാഥ രചിച്ചത് ആര്?

Ans. ചെറുശ്ശേരി.

2. കൃഷ്ണഗാഥയുടെ മറ്റൊരു പേരെന്ത്?
 കൃഷ്ണപ്പാട്ട്

3.ആരുടെ നിർദ്ദേശ പ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത്?
കോലത്തുനാട്ടിലെ ഉദയവർമ രാജാവിൻ്റെ.

4. അഞ്ചിതം എന്ന വാക്കിൻ്റെ അർത്ഥം എന്ത്?

മനോഹരം.

5. പൂതപ്പാട്ട്  രചിച്ചത് ആര്
Ans.  ഇടശ്ശേരി ഗോവിന്ദൻ നായർ.

6. നിത്യ ചൈതന്യ യതിയുടെ ആദ്യത്തെ പേര്?

 ജയചന്ദ്രൻ.

7. 'സത്യത്തിൻ്റെ മുഖങ്ങൾ' എന്ന കൃതി ആരുടെയാണ്?

നിത്യചൈതന്യയതിയുടെ.

8. നീതി എന്ന വാക്കിൻ്റെ വിപരീതാർഥം എന്ത്?

അനീതി.

9.  'കുടയില്ലാത്തവർ' എന്ന കവിത രചിച്ചത് ആര്?
 ഒ. എൻ . വി.കുറുപ്പ്.

10. ഒ. എൻ. വി.കുറുപ്പിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച വർഷം?

2007.

11. 'ഭൂമിക്കൊരു ചരമഗീതം' എന്ന കൃതി ആരുടെയാണ്?
ഒ. എൻ. വി. കുറുപ്പ്.

12.പീഡ എന്ന വാക്കിൻ്റെ അർത്ഥം?
ഉപദ്രവം.

13.'മഞ്ഞപ്പാവാട' എന്ന കൃതി ആരുടെ?
ഡോ . കെ. ശ്രീകുമാർ.

14. എൻ്റെ പനിനീർച്ചെടി എന്ന കവിത എഴുതിയത് ആര്?
മേരി ജോൺ കൂത്താട്ടുകുളം.
   
15. കുരുന്നില എന്ന വാക്ക് പിരിച്ചെഴുതുമ്പോൾ;
കുരുന്ന്+ഇല

16. 'കാടുണരുന്നു' എന്ന കൃതി രചിച്ചത് ആര്?

പി ണ്ടാണി എൻ. ബി. പിള്ള.

17മിഠായിപ്പൊതി എന്ന കൃതി രചിച്ചത് ആര്?
സുമംഗല.

18. പണ്ട് കാലത്ത് ധാന്യങ്ങൾ സംഭരിച്ച് സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്ന കർഷികോപകരണം?
പത്തായം.

19. പത്തായം പണിയാൻ ഉപയോഗിച്ചിരുന്ന മരം ഏതാണ്?
പ്ലാവ്.

20. 'ഓർമയിലെ കൃഷിക്കാഴ്ചകൾ' ആരുടെ കൃതിയാണ്?
മുരളീധരൻ തഴക്കര.

21. 'ഏഴരപ്പൊന്നാന' എന്ന കൃതി ആരുടെ?

ഏറ്റുമാനൂർ സോമദാസൻ

22. ഗതകാലം എന്ന വാക്കിൻ്റെ അർത്ഥം?

കഴിഞ്ഞ കാലം

23. കൃഷിയുമായി ബന്ധപ്പെട്ട ഒരു ചൊല്ല് എഴുതുക?

വിത്താഴം ചെന്നാൽ പത്തായം നിറയും.
24. 'ഒരു ചെടിയും നട്ടു വളർത്തീ
ലോണപ്പൂവെങ്ങനെ നുള്ളാൻ'?- ഈ വരികൾ രചിച്ചത് ആര്?
എൻ. വി. കൃഷ്ണവാരിയർ.

25. 'നാന്ദി കുറിക്കുക' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത്?
ആരംഭിക്കുക.

26. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി?

ജവഹർലാൽ നെഹ്റു.

27. 'ഇന്ത്യ യുടെ വാനമ്പാടി' എന്നറിയപ്പെടുന്നത്?

സരോജിനിനായിഡു.

28. "ഇന്ത്യയുടെ പൂങ്കുയിൽ"എന്നറിയപ്പെടുന്നത്?

ലതാ മങ്കേഷ്കർ

29."ഏഷ്യയുടെ പ്രകാശം" എന്നറിയപ്പെടുന്നത്?
 ശ്രീബുദ്ധൻ.

30'. വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്നത്?

ഫ്ലോറൻസ് നൈറ്റിംഗേൽ

31.' കേരളസിംഹം' എന്ന് അറിയപ്പെടുന്നത്?

പഴശ്ശിരാജ

32. തുള്ളി+ചാടി എന്ന് ചേർത്തെഴുതുമ്പോൾ:
തുള്ളിച്ചാടി

33. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായലിൽ.

34. ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ല് എഴുതുക.
അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം.
35. പഴമൊഴിപ്പത്തായം എന്ന പുസ്തകം രചിച്ചത് ആര്?
കുഞ്ഞുണ്ണി മാഷ്.
36. അക്ബർ ചക്രവർത്തിയുടെ മന്ത്രി ആരായിരുന്നു?

ബിർബൽ.
37. ഐതിഹ്യമാല രചിച്ചത് ആര്?
കൊട്ടാരത്തിൽ ശങ്കുണ്ണി.

38. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം?
പാലക്കാട് ജില്ലയിലെ

കിളളിക്കുറിശ്ശിമംഗലം.

39. നമ്മുടെ സംസ്ഥാന ഫലം?

ചക്ക.
40.'കുറ്റിപ്പെൻസിൽ' ആരുടെ കൃതിയാണ്?
കുഞ്ഞുണ്ണി മാഷ്.


Prepared by
Ramesh.P
Ghss Mezhathur.

Monday, November 28, 2022

പഴശ്ശി സ്മൃതിദിനം - നവംബർ -30 / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

പഴശ്ശി സ്മൃതിദിനം - നവംബർ -30

ഒളിപ്പോരിലൂടെ ബ്രീട്ടീഷ് ആധിപത്യത്തിനെതിരെ ധീരമായി പട പൊരുതിയ കേരളത്തിലെ നാട്ടുരാജാക്കന്മാരിൽ പ്രമുഖനായിരുന്നു കേരള വർമ്മ പഴശ്ശി രാജാ .
തന്റെ അവസാന ശ്വാസം നിലക്കും വരെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനിയായ പഴശ്ശി രാജാവിന്റെ ജീവിത കഥ.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി. പ്രസാദ്, മുക്കം.




LSS പരിശീലനം / EVS / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പരിശീലനം

EVS

1. ഒരു ജീവിക്ക് അതിൻ്റെ  വാസസ്ഥലത്ത് ജീവിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകൾ ഉണ്ടായിരിക്കും . ഇതിന് _____എന്ന് പറയുന്നു.

Ans. അനുകൂലനം

2. മത്സ്യത്തിൻ്റെ ശ്വസനാവയവം?

Ans. ശകുലങ്ങൾ.

3. കണ്ടൽ വനങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?

Ans. കല്ലേൻ പൊക്കുടൻ.

 4.ജീവനുള്ളവയെ_____ഘടകങ്ങൾ എന്ന് പറയുന്നു.

Ans. ജീവിയ ഘടകങ്ങൾ.

5. കുന്നുകൾ , കാവുകൾ, വനം എന്നിവ ____ ന് ഉദാഹരണങ്ങളാണ്.

Ans. ആവാസവ്യവസ്ഥക്ക്.

6. മണ്ണിൽ ആഴത്തിൽ വളരുന്ന വേരുപടലം ഏത്?

Ans.തായ് വേരു പടലം.

7. ഇലകളിൽ വല ക്കണ്ണി കൾ പോലെ കാണുന്ന സിരാവിന്യാസം?

Ans. ജാലികാ സിരാവിന്യാസം.

8. ഇലകളിൽ സമാന്തരമായി സിരകൾ വിന്യസിച്ചിരിക്കുന്നതിന് പറയുന്ന പേരെന്ത്?

Ans. സമാന്തരസിരാവിന്യാസം.

9. മുളക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്ത് വരുന്ന ഭാഗം?

Ans. ബീജമൂലം.

10. ചെടിയുടെ കാണ്ഡമായി മാറുന്ന ഭാഗം?

Ans. ബീജശീർഷം.

11. വിത്ത് മുളയ്ക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്നത് ?

Ans. ബീജപത്രങ്ങൾ.

12. തായ് വേരു പടലമുള്ള സസ്യങ്ങളുടെ ഇലകൾ ഏത് സിരാവിന്യാസത്തിലാണ്?

Ans. ജാലിക സിരാവിന്യാസം

13. ഏക ബീജപത്ര സസ്യങ്ങളുടെ വേരിൻ്റെ  പ്രത്യേകത എന്ത്?

Ans. സമാന്തര സിരാവിന്യാ സം.

14. ഭാരതീയ പ്രവാസി ദിനം എന്നാണ്?

Ans. ജനുവരി 9.

15. ഗാന്ധിജി  ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹ സമരം?

Ans. ചമ്പാരൻ സത്യഗ്രഹം(1917)
16. റൗലറ്റ് ആക്ട് പാസാക്കപ്പെട്ട വർഷം?

Ans. 1919.

17. ദണ്ഡിയാത്ര നടന്ന വർഷം?

Ans. 1930.
18. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിൻ്റെ കേന്ദ്രം എവിടെയായിരുന്നു?

Ans. പയ്യന്നൂർ.

19. വരിക വരിക സഹജരെ...എന്ന ദേശഭക്തിഗാനം എഴുതിയത് ആര്?

Ans. അംശി നാരായണപിള്ള.

20. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം?

Ans. 1942.

21.'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നത് ആര്?

Ans. ഖാൻ അബ്ദുൾ ഗാഫർ ഖാൻ.

22. വാഗൺ  ട്രാജഡി നടന്ന വർഷം?

Ans. 1921.
23. ലോക അഹിംസാ ദിനം?

Ans. ഒക്ടോബർ 2.

24. 'ഇന്ത്യ യുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്നത് ആര്?
Ans. സർദാർ വല്ലഭായ് പട്ടേൽ.

25. ഏറ്റവും വലിയ പക്ഷി?
Ans. ഒട്ടകപ്പക്ഷി.


26. നമ്മുടെ സംസ്ഥാന പക്ഷി?
Ans. മലമുഴക്കി വേഴാമ്പൽ.

27. ഏറ്റവും നീളം കൂടിയ വിരലുകളുള്ള പക്ഷി?
 താമരക്കോഴി.

28. ഏറ്റവും ദൂരം ദേശാടനം നടത്തുന്ന പക്ഷി?
  ആർട്ടിക് ടേൺ.

29. ദേശിയ പക്ഷി നിരീക്ഷണദിനം?

Ans. നവംബർ 12.

30.' ഒരു കുരുവിയുടെ പതനം'. ആരുടെ ആത്മകഥയാണ്? 

Dr. സലീം അലി.

31. പക്ഷികളെ ക്കുറിച്ചുള്ള പഠനം?
ഓർണിത്തോളജി.


32. തുള്ളൽ എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ആര്?
കുഞ്ചൻ നമ്പ്യാർ.

33. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാ രൂപം?

കഥകളി.

34. കേരളത്തിൻ്റെ പരമ്പരാഗത നാടകാഭിനയ രൂപം?

കൂടിയാട്ടം.

35. ' ഓമനത്തിങ്കൾ കിടാവോ നല്ല കോമള ത്താമരപൂവോ ' എന്ന താരാട്ട് പാട്ടു രചിച്ചത്?

Ans. ഇരയിമ്മൻ തമ്പി.

36. കഥകളിയുടെ സാഹിത്യരൂപം?

Ans. ആട്ടക്കഥ.

37. ജ്വലിക്കുന്ന ആകാശ ഗോളങ്ങൾ ക്ക് പറയുന്ന പേരെന്ത്?
 നക്ഷത്രങ്ങൾ.

38. ഭൂമിയുടെ ഉപഗ്രഹം?

 ചന്ദ്രൻ.

39. ഏറ്റവും വലിയ ഗ്രഹം?
 വ്യാഴം.

40. രാവും പകലും ഉണ്ടാകാൻ കാരണമെന്ത്?
ഭൂമിയുടെ ഭ്രമണം.

41. ഭൂമിക്ക് ഒരു പരിക്രമണം പൂർത്തിയാക്കാൻ വേണ്ട സമയമെത്ര?

ഒരു വർഷം(365 1/4 ദിവസം)

42. ഭൂമിയിൽ നിന്നും നോക്കിയാൽ ചന്ദ്രൻ്റെ പ്രകാശിത ഭാഗം പൂർണമായും കാണാൻ കഴിയുന്ന ദിവസമാണ്?

Ans. പൗർണമി (വെളുത്ത വാവ്).

43. എന്നാണ് ചാന്ദ്ര ദിനം?
ജൂലൈ 21.
44. ചന്ദ്രനെ ക്കുറിച്ചുള്ള പഠനത്തെ പറയുന്ന പേരെന്ത്?

സെലനോളജി.

45. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?

ആര്യഭട്ട.

46.ചലിക്കുന്ന വായു?

കാറ്റ്

47.പദാർത്ഥങ്ങളുടെ നാലാമത്തെ അവസ്ഥ?

പ്ലാസ്മ.

48. ജലത്തിൻ്റെ ഖര രൂപം?

ഐസ്.

49. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യം?

ചന്ദ്രയാൻ 1

50. ഇപ്പോഴത്തെ ISRO ചെയർമാൻ?
S.സോമനാഥ്.


Prepared by 
Ramesh.P
Ghss Mezhathur.

ടീച്ചർ / പുസ്തകപരിചയം / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

അധ്യാപകർ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ടീച്ചർ. സിൽവിയ ആഷ്ടൻ - വാർനറുടെ ടീച്ചർ എന്ന പുസ്തകം ടീം അധ്യകക്കൂട്ടം അധ്യാപകർ പരിചയപ്പെടുത്തുന്നു.
ആമുഖാവതരണം നടത്തുന്നത് ആശ ടീച്ചറാണ് 
(Ashadevi. K.( Retired Hindi tr), A U P School. Chemmala, Malappuram Dist)

ആദ്യ ഭാഗം " ജൈവ വായന" അവതരിപ്പിക്കുന്ന് ഗീത ടീച്ചർ (GEETHA PK, VVAUPSCHOOL KARAKUTHANGADI, PATTAMBI SUB DISTRICT)

മൂന്നാം ഭാഗം " ഒരു മയൂരി വിദ്യാലയത്തിലെ ജീവിതം" അവതരിപ്പിക്കുന്നത് ഗീത ടീച്ചർ (Geetha PV  padinjare varieth house thamarassery po)

വീഡിയോകളുടെ പ്ലേ ലിസ്റ്റ് :


Saturday, November 26, 2022

LSS പരിശീലന പരീക്ഷകൾ / Google form / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

എൽ.എസ്.എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പരിശീലിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പരീക്ഷയുടെ Google form ലിങ്ക്. Submit ചെയ്ത ശേഷം ശരി ഉത്തരങ്ങൾ അറിയാൻ സാധിക്കും.
തയ്യാറാക്കിയത്.
Prepared by:
Ramesh .P
GHSS Mezhathur
Palakkad





LSS English/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ. എസ്. എസ് പഠന സഹായി

LSS English

Opposit Words

Prepared by:
Ramesh .P
GHSS Mezhathur
Palakkad



LSS EVS / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ. എസ്. എസ് പഠന സഹായി

LSS EVS

Prepared by:
Ramesh .P
GHSS Mezhathur
Palakkad



Thursday, November 24, 2022

അധ്യാപകക്കൂട്ടം ICT പഠന സഹായി / GBoard/ Adhyapakakkoottam

അധ്യാപകക്കൂട്ടം ICT പഠന സഹായി

 GBoard
മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യുന്നതിന് പകരം എഴുതാൻ കഴിയുന്ന Keyboard ആയിരുന്നു Google Hand Writing input. എന്നാൽ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവർക്ക് മാത്രമേ 
Google Hand Writing input ഉപയോഗിക്കാൻ കഴിയുന്നുള്ളു. 
പകരം ഉപയോഗിക്കാവുന്ന app ആണ് G board,
Voice typing ഉൾപ്പടെയുള്ളനിങ്ങൾക്ക് ഒപ്പം എഴുതി ടൈപ്പ് ചെയ്യുന്നതിനും ഈ കീബോർഡ് നമ്മെ സഹായിക്കും.
കൂടുതൽ വിവരങ്ങളും ഇൻസ്റ്റാൾ ചെയ്യുന്ന വിധവും പരിചയപ്പെടാം.