🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, May 15, 2020

കിലുക്കാംപെട്ടി ഡിജിറ്റൽ പാഠപുസ്തകം


കൊറോണ അവധിയിൽ കുട്ടികളുടെ പഠനം സാങ്കേതിക വിദ്യകളുടെ സഹായത്താൽ ആസ്വാദ്യകരമാക്കാൻ അധ്യാപകർ ശ്രമിച്ച് കൊണ്ടിരിക്കയാണല്ലോ.കോഴിക്കോട് മുതുവടത്തൂർ വി.വി.എൽ.പി സ്കൂളിലെ അധ്യാപിക സായി ശ്വേത, ഈ അടച്ചിടൽ കാലത്ത് തൻ്റെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായ് തയ്യാറാക്കിയ  ഡിജിറ്റൽ ടെസ്റ്റ് ബുക്ക് പരിചയപ്പെടാം.

പാഠഭാഗങ്ങളുടെ അവതരണത്തിനായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ തൻ്റെ ശബ്ദവും സാന്നിദ്ധ്യവും ഓരോ കുട്ടിയുടെയും അടുത്ത് എത്തിക്കാൻ ടീച്ചർ ശ്രമിക്കുന്നു.

pptx format ൽ ഉള്ള പുസ്തകം തൻ്റെ സ്കൂളിലെ കുട്ടികളുടെ Watsapp ഗ്രൂപ്പ് വഴി പങ്കിട്ടു.
ആവശ്യമായ സാങ്കേതിക നിർദ്ദേശങ്ങൾ നൽകുകയാണുണ്ടായത്.

 സാങ്കേതിക വിദ്യയുടെ അല്പം അറിവും താല്പര്യവും ഉള്ള ആർക്കും Url hyper Link എന്ന സാങ്കേതികത വശത്തിൻ്റെ പ്രയോഗം മൂലം ഇത്തരം ഡിജിറ്റൽ ടെസ്റ്റ് ബുക്കുകൾ തങ്ങളുടെ കുട്ടികൾക്കായ് തയ്യാറാക്കാം.

ഒരു പരിചയൽപ്പെടലിനായി സായി ശ്വേത ടീച്ചർ തയ്യാറാക്കിയ ഡിജിറ്റൽ പാo പുസ്തകം പങ്ക് വെക്കുന്നു.


  • ചുവടേ നൽകിയിട്ടുള്ള Link വഴി പുസ്തകം download ചെയ്യുക -

  • തുടർന്ന് ഫോണിലെ Downloads (My file) എന്ന ഭാഗത്ത് swetha.ppt എന്ന പേരിൽ save ചെയ്യപ്പെട്ട file open ചെയ്യുക.

  • Open ആയി വന്ന Page ൽ മുകളിലായി Pഎന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബട്ടൺ പ്രസ് ചെയ്യുക.

  • ഇങ്ങനെ Play button on ചെയ്ത് കഴിഞ്ഞ് പേജുകൾ ഓരോന്നായ് നീക്കി വായന തുടരാം.

  • പേജുകളുടെ ചില ഭാഗങ്ങളിൽ വെളുത്ത നിറത്തിൽ ഒരു mic (🔊) ചിഹ്നം കാണാം. 
  • അവിടെ Press ചെയ്ത് അല്പം കാത്തിരുന്നാൽ ( Net Speed അനുസരിച്ച് ) ആ പേജ് ടീച്ചറുടെ ശബ്ദത്തിൽ അവതരിപ്പിക്കുന്നത് കേൾക്കാം.

  • ശബ്ദം മാത്രമല്ല ചിലപേജുകളിൽ- Click here എന്ന് രേഖപ്പെടുത്തിയ button
  •  press ചെയ്താൽ ആ ഭാഗവുമായ് ബന്ധപ്പെട്ട വീഡിയോകളും കുട്ടികൾക്ക് മുന്നിൽ എത്തുന്നു.


കഥകളും പാട്ടുകളും നിർമ്മാണവുമെല്ലാമായ് കുട്ടികളെ ആകർഷിക്കും വിധം തയ്യാറാക്കപ്പെട്ട ഈ ഡിജിറ്റൽ ടെസ്റ്റ് ബുക്കിൻ്റെ സാധ്യതകൾ ചർച്ചക്ക് വെക്കുന്നു.

CLICK HERE TO DOWNLOAD THE TEXT



No comments:

Post a Comment