🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, March 31, 2024

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം /Adhyapakakkoottam

അധ്യാപകക്കൂട്ടം പ്രതിഭയോടൊപ്പം

Days of unmute എന്ന പേരിൽ കഴിഞ്ഞ 5 വർഷമായി എല്ലാ ദിനവും motivation quotes എഴുതി നവ മാധ്യമങ്ങൾ വഴി പങ്കിടുന്ന ഫൈസൽ മുളമ്പേൽ മാഷിനൊപ്പം.

Fb Page

Youtube Link :




Wednesday, March 27, 2024

STEPS/ ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം Class 6 Social Science


ഇന്ന് നടന്ന സബ്ജില്ലാതല STEPS പരീക്ഷയുടെ ചോദ്യോത്തരങ്ങൾ.
Open ചെയ്യുന്നതിന്  Ro@scert എന്ന പാസ്സ്‌ വേർഡ് ഉപയോഗിക്കുക.



Friday, March 22, 2024

മാർച്ച് - 23 ഭഗത് സിംഗ് രക്തസാക്ഷി ദിനം/adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 മാർച്ച് - 23
ഭഗത് സിംഗ് രക്തസാക്ഷി ദിനം.

മാതൃരാജ്യത്തിനു വേണ്ടി തൂക്കുകയറിൽ ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനിയും അനശ്വര വിപ്ലവകാരിയുമായ ഭഗത് സിംഗിൻ്റെ ജീവിത കഥ.
ഭഗത് സിംഗ് - ജ്വലിക്കുന്ന ഒരോർമ്മ

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.






ക്വിറ്റ് ഇന്ത്യാ സമരം. /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

68. ക്വിറ്റ് ഇന്ത്യാ സമരം.
      1942 ജൂലൈ 19ന് അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തകസമിതിയുടെ യോഗം വാർദ്ധയിൽ ഗാന്ധിജിയുടെ  സാന്നിധ്യത്തിൽ വിളിച്ചുകൂട്ടി .
   ഗാന്ധിജി തന്റെ സഹപ്രവർത്തകരോട് പറഞ്ഞു." നമുക്ക് അവസാന സമരത്തിന് ഒരുങ്ങണം. ഇക്കഴിഞ്ഞ എല്ലാ സമരങ്ങളെയും പിന്നിലാക്കിക്കൊണ്ടുള്ള ഉഗ്ര പോരാട്ടം. ഇതുവരെ നാം സൗമ്യമായ രീതിയിലാണ് സമരം ചെയ്തത്. ഇനി കാര്യങ്ങൾ എത്രയും വേഗത്തിൽ നീക്കാമോ അത്രയും വേഗത്തിൽ നീക്കണം."
    കോൺഗ്രസിന്റെ സമ്പൂർണ്ണ സമ്മേളനത്തിന്റെ അംഗീകാരം വാങ്ങി വേണം വാർദ്ധയിൽ വച്ചു കൈക്കൊണ്ട തീരുമാനം പ്രാവർത്തികമാക്കാൻ എന്ന് കമ്മിറ്റി തീരുമാനിച്ചു. അതിനായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഒരു സമ്പൂർണ്ണ കാര്യാലോചനായോഗം ആഗസ്റ്റ് 7 , 8 തീയതികളിൽ ബോംബെ മലബാർ ഹിൽസിൽ ചേർന്നു. മൗലാന അബ്ദുൽ കലാം ആസാദിന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം. ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജവഹർലാൽ നെഹ്റു യോഗത്തിൽ അവതരിപ്പിച്ചു. പ്രമേയം പിൻതാങ്ങിയത് സർദാർ വല്ലഭായി പട്ടേലും.
    പ്രമേയത്തിന്റെ അവസാനവാക്യം ഇതായിരുന്നു .  "  ........അതിനാൽ സ്വാതന്ത്ര്യത്തിന് ഇന്ത്യയ്ക്കുള്ള അനിഷേധ്യമായ അവകാശം സ്ഥാപിക്കുന്നതിൽ ഗാന്ധിജിയുടെ അനുപേക്ഷണീയമായ നേതൃത്വത്തിൽ അഹിംസാ മാർഗത്തിലൂടെ ഇന്ത്യയിൽ ഒരു ബഹുജന സമരം ആരംഭിക്കാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു."
   ഔചിത്യ ബോധമുണ്ടെങ്കിൽ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുടെ കൈവിലങ്ങ് അഴിച്ചു മാറ്റുകയാണ് ബ്രിട്ടൻ ചെയ്യേണ്ടത്. ഇതുവരെയുള്ള ബ്രിട്ടന്റെ പെരുമാറ്റവും സമീപനവും തന്ത്രവും കൊണ്ട് മനസ്സിലാകുന്നത് ഇവർ നമുക്ക് ഒരിക്കലും സ്വാതന്ത്ര്യം തരില്ല എന്നു തന്നെയാണ് . ബ്രിട്ടീഷുകാർ റഷ്യയുടെയും ചൈനയുടെയും സഹായം ലഭിക്കുന്നതിനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം നിഹനിക്കാൻ അവർ കൂട്ടുനിൽക്കില്ല എന്ന് നമുക്ക് ഉറപ്പുണ്ട്. ചൈനയും റഷ്യയും സ്വാതന്ത്ര്യത്തിന്റെ വിലയേറിയ നിധികളും സംരക്ഷകരും ആണ്. അവർക്ക് എന്തെങ്കിലും തടസ്സം സൃഷ്ടിക്കണമെന്ന് നമുക്ക് ആഗ്രഹമില്ല. പക്ഷേ നാം എന്നും പരതന്ത്രരായി കഴിയുകയും നമ്മെ മോചിപ്പിക്കാൻ സന്മനസ്സു കാട്ടാതിരിക്കുകയും ചെയ്യുന്ന പ്രതിലോമ കാരിയായ ഒരു മേൽക്കോയ്മയോട് നമുക്ക് ഈ വിധം അല്ലാതെ പ്രതികരിക്കാൻ കഴിയില്ല. അതിനാലാണ് സൗമനസ്യം പുന: സൃഷ്ടിക്കാൻ വേണ്ടിയും സമന്മാരാവാൻ വേണ്ടിയും നാം ബ്രിട്ടനോട് പറയുന്നത്. 'ഇന്ത്യ വിടുക !......ക്വിറ്റ് ഇന്ത്യ.' 
    പ്രമേയം അവതരിപ്പിച്ചുകൊണ്ട് നെഹ്റു പറഞ്ഞു
    ' ആരെങ്കിലും ഇതൊരു ഭീഷണിയായി കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല .ഇതൊരു ക്ഷണം മാത്രം . നാം നീട്ടിയിരിക്കുന്ന സഹകരണഹസ്തം അവർ സ്വീകരിക്കുമോ എന്ന് നമുക്ക് അറിയേണ്ടതുണ്ട്. സ്വീകരിക്കുന്നെങ്കിൽ ഇരുകൂട്ടർക്കും നന്ന്. ക്ഷണം നിരസിക്കുകയാണെങ്കിൽ പിന്നെ നാം അവർക്ക് നൽകുക സമരത്തിന്റെയും സംഘർഷത്തിന്റെയും വാഗ്ദാനങ്ങൾ ആണ്.
     പ്രമേയ ചർച്ചയിൽ ഇടപെട്ടുകൊണ്ട് ഗാന്ധിജി ധീരമായ ഒരു ആഹ്വാനം നൽകി.
   കരോഗേ ഓർ മരോഗേ.
    ഡൂ ഓർ ഡൈ!
  " പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക"
       ഗാന്ധിജി നിർണായകയോഗത്തിൽ 140 മിനിറ്റ് നേരം സംസാരിച്ചു ആദ്യം ഹിന്ദുസ്ഥാനിയിലും പിന്നെ ഇംഗ്ലീഷിലും. "എനിക്ക് സ്വാതന്ത്ര്യം വേണം. എത്രയും പെട്ടെന്ന് ഈ രാത്രിയിൽ തന്നെ പ്രഭാതം ഉണരുവോളം 
കാത്തിരിക്കാൻ എനിക്ക് ക്ഷമയില്ലാതായിരിക്കുന്നു."
     എന്ന് തുടങ്ങിയ പ്രസംഗം ഉടനീളം വികാരഭരിതമായിരുന്നു ജനങ്ങൾ ആ പ്രസംഗം കേട്ട് തരിച്ചിരുന്നു. 
   രാത്രി ഏറെ കഴിഞ്ഞു വോട്ടെടുപ്പിലൂടെ ക്വിറ്റിന്ത്യാ പ്രമേയം പാസാക്കി. മലബാർ ഹില്ലിൽ നിന്നും നേതാക്കന്മാർ പിരിഞ്ഞു പോകാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജി നേരത്തെ തന്നെ മടങ്ങിയിരുന്നു. പിറ്റേന്ന് പുലരും മുമ്പേ പോലീസ് സേന ആശ്രമത്തിൽ ചെന്ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. രായ്ക്കുരാമാനം നാട്ടിലുടനീളം നടന്ന അറസ്റ്റുകളുടെ തുടർച്ചയായിരുന്നു അത്. മലബാർ ഹിൽസ് വിടും മുമ്പ് നെഹ്റു പട്ടേൽ രാജേന്ദ്രപ്രസാദ് സുചേതാ കൃപാലിനി സരോജിനി നായിഡു തുടങ്ങിയവർ അറസ്റ്റിലായിക്കഴിഞ്ഞിരുന്നു. ജയിലിന് പുറത്ത് ഒരൊറ്റ കോൺഗ്രസ് നേതാവും അവശേഷിക്കരുത്. വൈസ്രോയിയുടെ ഈ രഹസ്യ നിർദ്ദേശം അനുസരിച്ചായിരുന്നു കൂട്ട അറസ്റ്റ് .പാർട്ടിയിലെ സോഷ്യലിസ്റ്റ് വിഭാഗത്തെയും അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടിരുന്നു. പക്ഷേ അവരിൽ പ്രധാനികൾ ഒളിവിൽ പോയി .അച്യുത് പട് വർദ്ധൻ,  അരുണ അസഫലി തുടങ്ങിയവർ. ഇത് ഓർക്കാപ്പുറത്ത് കിട്ടിയ പ്രഹരം പോലെ ഇന്ത്യയെ ഞെട്ടിച്ചു. ജന നേതാക്കളെ അറസ്റ്റ് ചെയ്തതിനുള്ള രോഷം പ്രകടിപ്പിക്കാൻ നാടെങ്ങും പ്രതിഷേധയോഗങ്ങളും ഹർത്താലും കരിങ്കൊടി പ്രകടനങ്ങളും നടന്നു.
     പ്രതിഷേധ പ്രകടനങ്ങൾ ദിവസങ്ങൾക്കകം കലാപമായി മാറി. നേതാക്കൾ ആരും നയിക്കാൻ ഇല്ലാതെ ജനം സ്വന്തം നിലയിൽ വിപ്ലവം നടത്തിത്തുടങ്ങി . അഹിംസയോ, അക്രമരാഹിത്യമോ അവർ കാര്യമായി എടുത്തില്ല.
   അരുണ അസഫലി, അച്യുത് പട്വർദ്ധൻ, റാം മനോഹര്‍ ലോഹ്യ തുടങ്ങിയവർ മാത്രമാണ് പുറത്തുണ്ടായിരുന്നത്. അവർ ഒളിവിലും ആയിരുന്നു . ഒളിവിൽ നിന്നുകൊണ്ട് അവർ ജനങ്ങൾക്ക് നേതൃത്വം നൽകി .ഗാന്ധിജിയുടെ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ശക്തി മന്ത്രമായി സ്വീകരിച്ചുകൊണ്ട് കലാപം നടത്താൻ അവർ ജനങ്ങൾക്ക് അനുമതി നൽകി. പോലീസും പട്ടാളവും നാടാകെ ഭീകരഭരണം അഴിച്ചുവിട്ടു. വെടിവെപ്പും കണ്ണീർവാതക പ്രയോഗവും കൊണ്ട് പോലീസ് കലാപക്കാരെ നേരിട്ടു. പലയിടത്തും ജനങ്ങൾ  അക്രമോത്സുകരായി അക്രമം തുടങ്ങി. റെയിൽവേ സ്റ്റേഷനുകൾ നശിപ്പിച്ചു തീവണ്ടികൾ കത്തിച്ചു . സർക്കാർ ആപ്പീസുകൾ ചുട്ടു ചാമ്പലാക്കി. വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലാക്കി. കലാപത്തിൽ ചേരാൻ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു.
    വിദ്യാർഥികളും യുവജനങ്ങളുമാണ് ക്വിറ്റിന്ത്യാ സമരം നയിച്ചത്. അവർക്കറിയാവുന്ന എല്ലാ സമരമാർഗ്ഗങ്ങളും അതിവിദഗ്ധമായി അവർ ഉപയോഗിച്ചു. റെയിൽബന്ധം താറുമാറാക്കാനും തീവണ്ടി മറിച്ചിടാനും വാർത്താ വിനിമയ ബന്ധം തകരാറിലാക്കാനും അവർക്ക് ആരും ഉപദേശിച്ചു കൊടുക്കേണ്ടി വന്നില്ല. തൊഴിൽ ശാലകൾ വിട്ടിറങ്ങി വന്ന തൊഴിലാളികളും ഒട്ടും പിന്നോക്കമായിരുന്നില്ല. ഗുജറാത്തിൽ മാത്രം 100 തുണിമില്ലുകളുടെ പ്രവർത്തനം തൊഴിലാളികൾ സ്തംഭിപ്പിച്ചു. ഗുജറാത്ത് കാട്ടിയ മാതൃക മദ്രാസിലും ബറോഡയിലും ഡൽഹിയിലും പിന്തുടർന്നു. ഫാക്ടറികൾ നിശ്ചലമായി. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്  ബനാറസിൽ മാത്രം മുപ്പത്തിരണ്ടായിരം വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ടു.
    ഉത്തരേന്ത്യയിലെ പോലെ കേരളത്തിൽ ക്വിറ്റിന്ത്യാ സമരം രൂക്ഷമായിരുന്നില്ല. എങ്കിലും മലബാറിലും കൊച്ചിയിലും സമരം വ്യാപകമായിരുന്നു. ക്വിറ്റിന്ത്യാ സമരം തുടങ്ങിയപ്പോൾ തന്നെ കേരളത്തിൽ അറസ്റ്റ് ആരംഭിച്ചു. ആഗസ്റ്റ് 10 ന് കെ കേളപ്പനെ തലശ്ശേരിയിൽ വെച്ച് രാജ്യരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. കോഴിപ്പുറത്ത് മാധവമേനോൻ , എ. വി. കുട്ടിമാളു അമ്മ , പി കെ മൊയ്തീൻകുട്ടി തുടങ്ങിയവരും അടുത്ത നാളുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് പ്രകടനം നടന്നു. വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ച് സമരത്തിൽ പങ്കെടുത്തു. മലബാറിന്റെ പലഭാഗങ്ങളിലും നൂറുകണക്കിന് പ്രവർത്തകരെയും നേതാക്കന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സി കെ ഗോവിന്ദൻ നായർ,  ഇ.മൊയ്തു മൗലവി,  കെ പി മുഹമ്മദ് തുടങ്ങിയവർ ഉൾപ്പെടും. 
     ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിൽ ഒന്ന് കീഴരിയൂർ ബോംബ് കേസാണ് .  കൊയിലാണ്ടിക്കടുത്ത് കീഴിയൂർ ഗ്രാമം കേന്ദ്രീകരിച്ച് ബോംബ് ഉണ്ടാക്കുകയും പാലങ്ങളും റെയിൽപാതയും സർക്കാർ കെട്ടിടങ്ങളും തകർക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തു എന്നതായിരുന്നു കേസ്. ഡോക്ടർ കെ ബി മേനോൻ ആയിരുന്നു കേസിലെ മുഖ്യപ്രതി ക്വിറ്റിന്ത്യാ സമരത്തിൻറെ ഭാഗമായി അട്ടിമറികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ഡോക്ടർ മേനോൻ. 27 പേരാണ് കേസിൽ ഉൾപ്പെട്ടത്. സോഷ്യലിസ്റ്റ് നേതാവ് മത്തായി മാഞ്ഞൂരാൻ ഈ കേസിലെ പ്രതികളിൽ ഒരാളായിരുന്നു .പോലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ട മാഞ്ഞൂരാൻ ഒളിവിൽ പോയി. ഡോക്ടർ കെ പി മേനോനെ കൂടാതെ എൻ.പി അബ്ദുള്ള കോയ തങ്ങൾ. മുഹമ്മദ് നഹ, തുടങ്ങിയവരും പ്രതികളിൽ ഉൾപ്പെട്ടിരുന്നു 12 പ്രതികളെ ഏഴു വർഷത്തേക്കും ഒരാളെ പത്തുവർഷത്തേക്കുമാണ് ശിക്ഷിച്ചത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് ഇവരെ ജയിലിൽ നിന്നും മോചിപ്പിച്ചത്. 
       തിരുവിതാംകൂറിൽ വിദ്യാർത്ഥികൾ ആയിരുന്നു സമരത്തിൽ സജീവമായി പങ്കെടുത്തത്. ആഗസ്റ്റ് 12ന് യൂണിവേഴ്സിറ്റി കോളേജിന് സമീപം നടന്ന യോഗം, ദേശീയ നേതാക്കന്മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു.  പ്രതിഷേധയോഗങ്ങൾ ചേരുന്നത് തിരുവിതാംകൂറിലും നിരോധിച്ചിരുന്നു. നിരോധനം ലംഘിച്ച് തിരുവനന്തപുരം , കൊല്ലം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ യോഗങ്ങൾ നടന്നു. നിരോധനം ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ആനിമസ്ക്രീൻ , എസ് ശിവൻ പിള്ള തുടങ്ങിയവർ ഉൾപ്പെടും. വിദ്യാർത്ഥികളുടെ സമരങ്ങൾക്ക് നേതൃത്വം നൽകിയത്  കെ ഇ മാമൻ, ജി ഗോപിനാഥൻ  ടി വി തമ്പി തുടങ്ങിയവർ അറസ്റ്റിലായി.
    തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

Friday, March 15, 2024

Injurious to life /adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

ലഹരിവിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ്ജില്ലയിലെ ഷണ്മുഖവിലാസം ഹയർ സെക്കണ്ടറി സ്കൂൾ  നിർമ്മിച്ച Injurious to life എന്ന ഷോർട് ഫിലിം. സ്കൂളിലെ അധ്യാപകരും  വിദ്യാർത്ഥികളുമാണ് അഭിനേതാക്കൾ.



Thursday, March 14, 2024

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ് 126 മുതൽ 150 വരെ. /adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്
126 മുതൽ 150 വരെ.

DAY  126

626) ഇന്ത്യയുടെ ദേശീയ പതാക ഏത് പേരിലാണ് അറിയപ്പെടുന്നത്  
 ഉത്തരം  : ത്രിവർണ പതാക  
  
627) ദേശീയ പതാകയുടെ വീതിയുടെയും നീളത്തിന്റെയും   അനുപാതം
 ഉത്തരം  :    2 : 3

628) ദേശീയ പതാക രൂപകൽപ്പന ചെയ്തത് 
 ഉത്തരം : പിoഗളി വെങ്കയ്യ    

629) മുകളിൽ കുങ്കുമ നിറവും താഴെ   പച്ചനിറവും ഉള്ള ദേശീയ പതാകയുടെ മധ്യത്തിലുള്ള നിറം
 ഉത്തരം  : വെള്ള 

630) മധ്യത്തിനായി നാവിക നീല നിറത്തിലുള്ള അശോകേക്രത്തിന് എത്ര ആരങ്ങൾ ഉണ്ട്  
 ഉത്തരം :  24

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  127

631) ഇന്ത്യയുടെ ദേശീയ മുദ്ര 
 ഉത്തരം  : സിംഹ മുദ്ര 
  
632) സിംഹമുദ്ര ദേശീയ ചിഹ്നമായി സ്വീകരിച്ചത് 
 ഉത്തരം  : 1950 ജനുവരി 26 

633) ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത് എവിടെ നിന്ന് 
 ഉത്തരം : അശോകസ്തംഭം  

634) ദേശീയ ചിഹ്നത്തിന്റെ  താഴെ എഴുതിയിരിക്കുന്ന ദേശീയ മുദ്രാവാക്യം
 ഉത്തരം  : സത്യമേവ ജയതേ 

635 ഏതു ഉപനിഷത്തിൽ നിന്നാണ്  ദേവനാഗരി ലിപിയിൽ എഴുതിയിരിക്കുന്ന ഈ മുദ്രാവാക്യം എടുത്തിട്ടുള്ളത്  
 ഉത്തരം : മുണ്ഡകോപനിഷത്ത്  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  128

636) ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ ആദ്യമായി ഏത് ഭാഷയിലാണ് എഴുതപ്പെട്ടത്  
 ഉത്തരം  : തെലുങ്ക് 
  
637) ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ചത് ഒരു തെലുങ്ക് എഴുത്തുകാരനാണ്. ആരാണ് ഇദ്ദേഹം  
 ഉത്തരം  : വെങ്കട സുബ്ബറാവു 

638) ഇന്ത്യ കൂടാതെ ഏത് രാജ്യത്തിന്റെ കൂടി ദേശീയ പുഷ്പമാണ് താമര
 ഉത്തരം : ഈജിപ്ത്  

639) ദേശീയ നദിയായ ഗംഗയുടെ അഴിമുഖത്ത് ഉള്ള ദ്വീപ്
 ഉത്തരം  : ഗംഗ സാഗർ ദ്വീപ് 

640) റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസി
 ഉത്തരം : ഇന്ത്യൻ രൂപ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  129

641) രൂപയുടെ ചിഹ്നം ( ₹ ) ഔദ്യോഗികമായി അംഗീകരിച്ചത്  
 ഉത്തരം  : 2010 ൽ 
  
643) രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത്   
 ഉത്തരം  : ഡി.  ഉദയകുമാർ 

644) ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യ നാണയം പുറത്തിറങ്ങിയത്
 ഉത്തരം : 2011 ജൂലൈ 8ന് 

645) ഒരു രൂപ ഒഴിച്ചുള്ള എല്ലാ കറൻസികളും പുറത്തിറക്കുന്നത് 
 ഉത്തരം  : റിസർവ് ബാങ്ക് 

640) റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസി
 ഉത്തരം : ഇന്ത്യൻ രൂപ  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  130

646) സൂര്യനും അതിനോട് ചേർന്ന് കിടക്കുന്ന ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിന് പറയുന്നത്  ഉത്തരം : സൗരയൂഥo

647)സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം 
 ഉത്തരം  : വ്യാഴം  
  
648) സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം
 ഉത്തരം  : 8

649) ഏറ്റവും ചെറിയ ഗ്രഹം 
 ഉത്തരം : ബുധൻ ( mercury )

650) സൗരയൂഥത്തിന്റെ മാതൃനക്ഷത്രം 
 ഉത്തരം  : സൂര്യൻ  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  131

651) ഭൂസമാന ഗ്രഹങ്ങളെയും ചിന്ന ഗ്രഹ വലയത്തെയും  ചേർന്ന് പറയുന്ന പേര് 
ഉത്തരം : ആന്തര  സൗരയൂഥo

652) ആന്തര സൗരയൂഥ വ്യവസ്ഥയിലുള്ള നാലു ഗ്രഹങ്ങൾ  
 ഉത്തരം  : ബുധൻ,  ശുക്രൻ , ഭൂമി, ചൊവ്വ    
  
653) സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
 ഉത്തരം  : ബുധൻ  ( mercury )

654) ഭൂമിയോളം വലിപ്പമുള്ള  എന്നാൽ പ്രകൃതിദത്ത ഉപഗ്രഹം ഇല്ലാത്ത ഗ്രഹം 
 ഉത്തരം : ശുക്രൻ  ( venus )

655) ഭൂമിയുടെ പ്രകൃതിദത്ത  ഉപഗ്രഹം
 ഉത്തരം  : ചന്ദ്രൻ 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  132

656) സൗരയൂഥത്തിലെ  ലോഹ മൂലകങ്ങൾ അടങ്ങിയ പാറകളും മഞ്ഞുമുള്ള ചെറിയ വസ്തുക്കളെ പറയുന്നത്  
ഉത്തരം : ചിന്ന ഗ്രഹങ്ങൾ

657) ചിന്ന ഗ്രഹവലയത്തിലെ ഒരേയൊരു കുള്ളൻ ഗ്രഹം 
 ഉത്തരം  : സീറീസ്    
  
658) ബാഹ്യ ഗ്രഹങ്ങൾ എന്നറിയപ്പെടുന്നവ 
 ഉത്തരം  : വ്യാഴം (Mercury ) , ശനി(Saturn ),  യുറാനസ്( Uranus ),  നെപ്ട്യൂൺ  (Neptune )

659) ബാഹ്യ  ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര് 
 ഉത്തരം : ജ്യോവിയൻ ഗ്രഹങ്ങൾ 

660) മഞ്ഞുമൂടിയ ഗ്രഹങ്ങളായ യുറാനസിനെയും നെപ് ട്യൂണിനെയും വിളിക്കുന്നത്
 ഉത്തരം  : ഹിമഭീമന്മാർ  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  133

661)സൂര്യനിൽ നിന്നുള്ള പ്ലാസ്മ  കണങ്ങളുടെ പ്രവാഹത്തെ പറയുന്നത് 
ഉത്തരം : സൗരവാതം 

662)സൗരയുഥത്തിന്റെ ഏറ്റവും പുറമെയുള്ള ഭാഗം 
 ഉത്തരം  : ഒർട്ട് മേഘം 
  
663)സൗരയൂഥത്തെ പ്രധാനമായി എത്രയായി തിരിച്ചിരിക്കുന്നു 
 ഉത്തരം  : 3

664)അവ ഏതെല്ലാം 
 ഉത്തരം : ആന്തരസൗരയൂഥo, ബാഹ്യസൗരയൂഥo, അതിബാഹ്യസൗരയൂഥo

665)നേപ്റ്റ്യുണിനും പുറത്തുള്ള കൂയിപ്പർ ബെൽറ്റ്‌ അടക്കമുള്ള ഭാഗത്തിന് പറയുന്ന പേര് 
 ഉത്തരം  : അതിബാഹ്യസൗരയൂഥo
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  134

666) അന്തരീക്ഷമുള്ള ഗ്രഹങ്ങൾ 
ഉത്തരം : ശുക്രൻ,  ഭൂമി, ചൊവ്വ  

667) സൗരയൂഥത്തിന്റെ മാതൃനക്ഷത്രം  
 ഉത്തരം  :  സൂര്യൻ 
  
668) സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
 ഉത്തരം  : ബുധൻ 

669) ഏകദേശം ഭൂമിയുടെ വലിപ്പമുള്ള ഗ്രഹം  
 ഉത്തരം : ശുക്രൻ

670) ഏറ്റവും ചൂട് കൂടിയ ഗ്രഹം 
 ഉത്തരം  : ശുക്രൻ
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  135

671) ഏറ്റവും വലിയ  ചിന്ന ഗ്രഹമായ കുള്ളൻ ഗ്രഹം 
ഉത്തരം : സിറീസ്  

672) ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസം 
 ഉത്തരം  :  സൂര്യ ഗ്രഹണം 
  
673) സൂര്യനും ചന്ദ്രനും നേരെ രേഖയിൽ വന്ന് സൂര്യഗ്രഹണം നടക്കുന്നത് ഏതു ദിവസം 
 ഉത്തരം  : കറുത്തവാവ്

674) പൂർണ്ണ സൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ആരുടെ നിഴലിലാണ് മറഞ്ഞു   പോകുന്നത്  
 ഉത്തരം : ചന്ദ്രന്റെ 

675) കറുത്ത വാവിന് പറയുന്ന മറ്റൊരു പേര്
 ഉത്തരം  : അമാവാസി 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  136

676) സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിന് പറയുന്നത് 
 ഉത്തരം  :  ചന്ദ്രഗ്രഹണം 
  
677) ഭൂമി ചന്ദ്രനും സൂര്യനും ഇടയിൽ ആയിരിക്കുമ്പോൾ സംഭവിക്കുന്ന  ഗ്രഹണം 
 ഉത്തരം  : ചന്ദ്രഗ്രഹണം  

678) ചന്ദ്രഗ്രഹണത്തിന് പറയുന്ന മറ്റൊരു പേര് 
 ഉത്തരം : വെളുത്ത വാവ് 

678) സൂര്യഗ്രഹണം എപ്പോഴും --------  ദിവസങ്ങളിലാണ് ഉണ്ടാവുക 
 ഉത്തരം  : അമാവാസി

679) ചന്ദ്രഗ്രഹണം എപ്പോഴും  ----------  ദിവസങ്ങളിലാണ് ഉണ്ടാവുക
ഉത്തരം : വെളുത്ത വാവ് 

680) ചന്ദ്രഗ്രഹണത്തിന് വെളുത്തപാവ് എന്നു കൂടാതെ  മറ്റൊരു പേർ കൂടിയുണ്ട്.
 ഉത്തരം   :  പൗർണമി  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  137

681) ഗ്രഹണം നടക്കുന്ന വേളയിൽ ഒരു സ്ഥലത്ത് തന്നെ നിന്നുകൊണ്ട്  ഒരേസമയത്ത് സൂര്യനെയും ചന്ദ്രനെയും കാണാൻ കഴിയുന്നതിനു പറയുന്നത്  
 ഉത്തരം  :  ഉദയ ഗ്രഹണം / അസ്തമയ ഗ്രഹണം 
  
682)ഇവയെ പൊതുവായി വിളിക്കുന്ന പേര്   
 ഉത്തരം  : തിരശ്ചീന ഗ്രഹണം   

683) ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊന്നിന്റെ നിഴലിലാകുന്ന  പ്രതിഭാസത്തിന് പറയുന്നത് 
 ഉത്തരം : ഗ്രഹണം 

684) രാഹുവിൽ  ചന്ദ്രഗ്രഹണവും --------ൽ സൂര്യഗ്രഹണവും നടക്കുന്നു 
 ഉത്തരം  :  കേതു 

685) ചന്ദ്രഗ്രഹണത്തിന് വെളുത്തപാവ് എന്നു കൂടാതെ  മറ്റൊരു പേർ കൂടിയുണ്ട്.
 ഉത്തരം   :  പൗർണമി  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  138

686) ഗ്രഹണം തുടങ്ങുന്ന അവസ്ഥയ്ക്ക് പൂർവികർ  പറഞ്ഞിരുന്നത് 
 ഉത്തരം  :  സ്പർശം 
  
687) ഗ്രഹണം പൂർണമായും മറഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് പറയുന്നത് 
 ഉത്തരം  : ഗ്രസനം 

688) ഗ്രഹണം പുറത്തുവരുന്ന പ്രക്രിയയ്ക്ക് പറയുന്നത്   
 ഉത്തരം : മോചനം 

689) ഗ്രഹണ നിരീക്ഷണവുമായി ബന്ധപ്പെട്ട്  ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഒരു സാങ്കൽപ്പിക  ചാക്രിക പ്രവർത്തനം
 ഉത്തരം  : സാരോസ് ചക്രം 

690) സൂര്യനും ചന്ദ്രനും ഭൂമിയും പരസ്പരാപേക്ഷികമായി ഒരിക്കൽ നിന്ന സ്ഥാനത്തുതന്നെ വീണ്ടും എത്താൻ എടുക്കുന്ന കാലയളവാണ് 
ഉത്തരം : സാരോസ് ചക്രം   
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  139

691) പല നക്ഷത്ര കൂട്ടങ്ങളിലും പരസ്പരം വലം വയ്ക്കുന്ന നക്ഷത്രങ്ങൾ ഉണ്ട്. ഇവയെ വിളിക്കുന്ന പേര്
 ഉത്തരം  : ഗ്രഹണദ്വന്ദ്വങ്ങൾ  
  
692) ഒരു സ്ഥലത്തുനിന്നു നിരീക്ഷിക്കുമ്പോൾ ഏതെങ്കിലും ഒരു ജ്യോതിശാസ്ത്ര വസ്തു  മറ്റൊന്നിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നുപോകുന്ന പ്രതിഭാസം 
 ഉത്തരം  : സംതരണം 

693) കാഴ്ചയ്ക്ക് ചെറുതായിട്ടുള്ള ഒരു ഗോളത്തെ അതിലും വലിയ ഗോളം മറക്കുന്ന പ്രതിഭാസം 
 ഉത്തരം : ഉപഗൂഹനം 

694)
 ഉത്തരം  : അമാവാസി

679) ചന്ദ്രഗ്രഹണം എപ്പോഴും  ----------  ദിവസങ്ങളിലാണ് ഉണ്ടാവുക
ഉത്തരം : വെളുത്ത വാവ് 

680) ചന്ദ്രഗ്രഹണത്തിന് വെളുത്തപാവ് എന്നു കൂടാതെ  മറ്റൊരു പേർ കൂടിയുണ്ട്.
 ഉത്തരം   :  പൗർണമി  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  140

696) സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എത്ര മിനിറ്റ് വേണം 
 ഉത്തരം  : 8 മിനിറ്റ് 
  
697) സൂര്യനിലുള്ള ഒരു പ്രധാന വാതകം 
 ഉത്തരം  : ഹൈഡ്രജൻ 

698) ഹൈഡ്രജനെ കൂടാതെ മറ്റൊരു പ്രധാന വാതകം 
 ഉത്തരം : ഹീലിയം  

699) സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ
 ഉത്തരം  : മെർക്കുറി, വീനസ് 

700) യുദ്ധം സ്ഥിതി ചെയ്യുന്നത് --------- ഗ്യാലക്സിയിൽ ആണ്
 ഉത്തരം  : ക്ഷീരപഥം  
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  141

701) ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
 ഉത്തരം  : കാർബൺ ഡൈ ഓക്സൈഡ്
  
702) ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം  
 ഉത്തരം  : നൈട്രജൻ 

703) സൂര്യന്റെ ത്രസിക്കുന്ന ഉപരിതലത്തിന് പറയുന്ന പേര് 
 ഉത്തരം : ഫോട്ടോസ് ഫി
യർ 

704) ശനിയെ (saturn)കുറിച്ച് പഠിക്കുന്നതിനുള്ള പദ്ധതി
 ഉത്തരം  : കാസിനി മിഷൻ  (cassini mission )

705) കൃത്യമായ ഇടവേളകളിൽ പ്രത്യക്ഷപ്പെടുന്ന പ്രസിദ്ധമായ ഒരു വാൽനക്ഷത്രം
 ഉത്തരം  : ഹാലിയുടെ വാൽനക്ഷത്രം
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  142

706) സൂര്യന്റെ 70% വും ഏതു വാതകമാണ് 
 ഉത്തരം  : ഹൈഡ്രജൻ  
  
707) ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന നക്ഷത്രം 
 ഉത്തരം  : സൂര്യൻ  

708) സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന നക്ഷത്രം 
 ഉത്തരം : പ്രോക്സിമ സെന്റോറി 

709) ജ്യോതിശാസ്ത്ര ദൂരങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ദൈർഘ്യത്തിന്റെ യൂണിറ്റ്  
 ഉത്തരo : പ്രകാശവർഷം  

710) ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് ചന്ദ്രന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം 
 ഉത്തരം  : ചാന്ദ്രദൂരം 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  143

711) ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹം  
 ഉത്തരം  : ചന്ദ്രൻ  
  
712) ചന്ദ്രന് ഭൂമിയെ ചുറ്റാൻ ആവശ്യമായ സമയം  
 ഉത്തരം  : 27.3 ദിവസം 

713) ചന്ദ്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 
 ഉത്തരം : ആർഗോൺ  

714) ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച  മനുഷ്യനിർമ്മിത വസ്തു  
 ഉത്തരo : ലൂണ 2

715) ഏതു വർഷം  
 ഉത്തരം  : 1959 (സെപ്റ്റംബർ 13  )
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  144

716) ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകത്തിന്റെ  വരവിനെ പറയുന്നത് 
 ഉത്തരം  : മൂൺ ലാൻഡിങ്( ലൂണാർ ലാൻഡിങ് ) 
  
717) ചന്ദ്രസമുള്ള ഗോളമെല്ലാം കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന് പ്രസ്താവിച്ചത്
 ഉത്തരം  : ഗലീലിയോ 

718) ഭൂമിയിൽനിന്ന് നല്ല നേത്രങ്ങൾ കൊണ്ട് ചന്ദ്രനെ നോക്കുമ്പോൾ കാണുന്ന ഇരുണ്ട ഭാഗങ്ങളെ പറയുന്നത്
 ഉത്തരം : മരിയ (കടലുകൾ)

719) പ്രകാശമാനമായവയെ പറയുന്നത്   
 ഉത്തരo : ടെറേ (ഭൂഖണ്ഡങ്ങൾ )

720) ചന്ദ്രന്റെ പുറം തോടിനു മുകളിലായി പുതപ്പു പോലെ ഉരുണ്ട ഗോലി പോലെയുള്ള  ആവരണം  
 ഉത്തരം  : റിഗോലിത്ത് 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  145

721) ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം 
 ഉത്തരം  : വ്യാഴം ( Jupiter )
  
722) സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ  ഭ്രമണ കാലയളവ് ഉള്ളത് 
 ഉത്തരം  : ശുക്രൻ  

723) അന്തരീക്ഷത്തിലെ ഓസോൺ പാളി ഏതിൽ നിന്നാണ് ഭൂമിയിലെ രക്ഷിക്കുന്നത് 
 ഉത്തരം : അൾട്രാ വയലറ്റ് രശ്മികൾ 

724) സൗരയൂഥത്തിലെ ഏത് ഗ്രഹമാണ് അതിന്റെ   ഭ്രമണം പൂർത്തിയാക്കാൻ 10 മണിക്കൂറിൽ താഴെ എടുക്കുന്നത്
 ഉത്തരo : വ്യാഴം 

725) നീലഗ്രഹം എന്നറിയപ്പെടുന്നത് 
 ഉത്തരം  : ഭൂമി
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  146

726) ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്  
 ഉത്തരം  : ചൊവ്വ 
  
727) സൗരയൂഥത്തിലെ ഏറ്റവും  തിളക്കമുള്ള ഗ്രഹം 
 ഉത്തരം  : ശുക്രൻ  

728) സൗരയൂഥം ഏത് ഗാലക്സി യുടെ ഭാഗമാണ്  
 ഉത്തരം : ക്ഷീരപഥം  

729) സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം 
 ഉത്തരo : നെപ്ട്യൂൺ 

730) ഭൂമിയിൽ അല്ലാതെ മനുഷ്യർ കാലുകുത്തിയിട്ടുള്ള ബഹിരാകാശത്തെ ഒരേയൊരു ഇടം 
 ഉത്തരം  : ചന്ദ്രൻ
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  147

731) ഭൂമിയുടെ ഊർജ്ജസ്രോതസായ നക്ഷത്രം
 ഉത്തരം  : സൂര്യൻ  
  
732) സൂര്യനിൽ നിന്ന് വെളിച്ചം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം 
 ഉത്തരം  : 8 മിനിറ്റ് 20 സെക്കൻഡ്   

733) ഭൂമി ഏത് ദിശയിലാണ് സൂര്യനെ ചുറ്റുന്നത്   
 ഉത്തരം : പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്  

734) സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതയുള്ള ഗ്രഹം
 ഉത്തരo : ഭൂമി 

735) ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം  
 ഉത്തരം  : ശുക്രൻ
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  148

736) അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത്  
 ഉത്തരം  : ഭൂമി
  
737) ഭൂമിയിൽനിന്ന്  സൂര്യനിലേക്കുള്ള ദൂരത്തെ വിളിക്കുന്ന പേര് 
 ഉത്തരം  : അസ്ട്രോണമിക്കൽ യൂണിറ്റ് 

738) ഏറ്റവും തണുത്തുറഞ്ഞ ഗ്രഹം
 ഉത്തരം : യുറാനസ്  

739) റോമൻ പുരാണത്തിലെ സൗന്ദര്യ ദേവതയുടെ പേരുള്ള ഗ്രഹം 
 ഉത്തരo : ശുക്രൻ 

740) സൗരയൂഥത്തിൽ വലിപ്പംകൊണ്ട് എത്രാമത്തെ സ്ഥാനമാണ് ഭൂമിക്കുള്ളത് 
 ഉത്തരം  : അഞ്ച് 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  149

741) സൂര്യനിൽ നിന്നും എത്രാമത്തെ സ്ഥാനത്താണ് ഭൂമി സ്ഥിതി ചെയ്യുന്നത്   
 ഉത്തരം  : മൂന്നാമത് 
  
742) ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്ന ഗ്രഹം 
 ഉത്തരം  : ഭൂമി 

743) സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം 
 ഉത്തരം : ഭൂമി 

744) എന്തുകൊണ്ടാണ് ഭൂമിയെ നീലഗ്രഹം എന്നറിയപ്പെടുന്നത് ( നീല നിറമായി കാണപ്പെടുന്നത്  )
 ഉത്തരo : വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് 

745) ഗ്രീക്ക് റോമൻ ദേവന്മാരുടെയൊന്നും പേരില്ലാത്ത സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹം 
 ഉത്തരം  : ഭൂമി
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  150

746) ഒരു മധ്യബിന്ദുവിനെ ആധാരമാക്കി  ഒരു വസ്തുവിന്റെ വൃത്താകാരത്തിലുള്ള ചലനത്തെ പറയുന്നത് 
 ഉത്തരം  : ഭ്രമണം 
  
747) ഒരു ബാഹ്യ ബിന്ദുവിനെ ആധാരമാക്കിയുള്ള ചുറ്റിത്തിരിയലിനു പറയുന്നത് 
 ഉത്തരം  : പരിക്രമണം  

748) ഭൂമി സ്വയം തിരിയുന്നത്  
 ഉത്തരം : ഭ്രമണം 

749)ഭൂമി സൂര്യനെ ചുറ്റിത്തിരീയുന്നത് 
 ഉത്തരo : പരിക്രമണം 

750) ഭ്രമണ അക്ഷത്തെ പറയുന്നത് 
 ഉത്തരം  : ധ്രുവം 
  

തയ്യാറാക്കിയത് : സുമന ടീച്ചർ
I I V U P SCHOOL,
 MALIPURAM

തുരുത്ത് /Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

തുരുത്ത്


നിർമ്മാണം
എ കെ എസ് റ്റി യു കലാവേദി



Wednesday, March 13, 2024

Class 4 EVS Short notes for All Units/Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS 

Class 4 EVS Short notes for All Units.

Prepared by,

Ramesh.P
GUPS KIZHAYUR 


ലഹരിക്ക് മുഖമില്ല /adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

പെരുമ്പാവൂർ ഇരിങ്ങോൾ ഗവ.വി.എച്ച്.എസ്  സ്കൂൾ വിദ്യാർത്ഥികൾ അഭിനയിച്ച് എക്സൈസ് വകുപ്പ് നടത്തിയ മത്സരത്തിൽ ക്യാഷ് അവാർഡ് ഉൾപ്പെടെ  സമ്മാനർഹമായ *"ലഹരിക്ക് മുഖമില്ല"* എന്ന നിഴൽ ഷോർട്ട് ഫിലിം.
അധ്യാപകനായ അനീഷ് സാർ കഥയും തിരക്കഥയും സംവിധാനവും ചെയ്തത്.

Congratulations

Fb page link:


YouTube link:



Tuesday, March 12, 2024

പര്യായ പദങ്ങൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

പര്യായ പദങ്ങൾ

ദിവ്യ ടീച്ചർ , കൊല്ലം
വിദ്യാവീഥി


Fb page 


YouTube:




ജനകീയ മുന്നേറ്റം കേരളത്തിൽ. /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 67. ജനകീയ മുന്നേറ്റം കേരളത്തിൽ

      1930കളുടെ രണ്ടാം പകുതിയിലും നാല്പതുകളിലും കേരളത്തിൽ സമരങ്ങളുടെ വേലിയേറ്റം തന്നെ ദൃശ്യമായി. തിരുവിതാംകൂറിൽ 1932 മുതൽ 1938 വരെ നീണ്ടുനിന്ന നിവർത്തന പ്രക്ഷോഭത്തിന്റെ വിജയം വലിയൊരു വിഭാഗം ജനങ്ങളെ രാഷ്ട്രീയ പ്രബുദ്ധരാക്കുന്നതിന് സഹായിച്ചു. ഭരണത്തിൽ നിന്നും ഉദ്യോഗസ്ഥ മേഖലയിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഈഴവ, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾക്ക് അർഹമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു നിവർത്തന പ്രക്ഷോഭത്തിന്റെ ലക്ഷ്യം. സി കേശവൻ , ടി. എം.വർഗീസ്,  കെ.സി. മാമ്മൻ മാപ്പിള,  പി .കെ. കുഞ്ഞ്,  വി. കെ. വേലായുധൻ,  ഇ.ജോൺ ഫിലിപ്പോസ് തുടങ്ങിയവരായിരുന്നു പ്രക്ഷോഭത്തിന് നേതൃനിരയിൽ ഉണ്ടായിരുന്നത്.
    തിരുവിതാംകൂറിൽ ഉത്തരവാദഭരണം  ലക്ഷ്യമാക്കി 1938 ഫെബ്രുവരിയിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടതോടെ രാഷ്ട്രീയ സമരം ശക്തമായി. പട്ടം താണുപിള്ള,  ടി എം വർഗീസ്,  സി കേശവൻ,  ഇ. ജോൺ ഫിലിപ്പോസ്,. പി. കെ. കുഞ്ഞ്,  കുമ്പളത്ത് ശങ്കുപ്പിള്ള,  വി. കെ. വേലായുധൻ , എ. നാരായണപിള്ള,  പി എസ് നടരാജപിള്ള തുടങ്ങിയവരായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കന്മാർ. സ്റ്റേറ്റ് കോൺഗ്രസിനോടൊപ്പം ഇടതുപക്ഷ ചിന്താഗതിക്കാരായ യുവാക്കൾ മുൻകൈയെടുത്തു സംഘടിപ്പിച്ച യൂത്ത് ലീഗും പ്രക്ഷോഭത്തിന്റെ മുന്നണിയിൽ ഉണ്ടായിരുന്നു. എൻ സി ഷേഖ് , എൻ. പി. കുരുക്കൾ,  പൊന്നറ ശ്രീധർ, കെ.സി. ജോർജ്, എൻ ശ്രീകണ്ഠൻ നായർ, മാത്തൂർ നാണുപിള്ള,  പി. ടി .പുന്നൂസ് തുടങ്ങിയവരായിരുന്നു യൂത്ത് ലീഗിൻറെ സാരഥികൾ. ഉത്തരവാദഭരണപ്രക്ഷോഭത്തെ അടിച്ചമർത്താനാണ് അധികൃതർ ശ്രമിച്ചത്. നെയ്യാറ്റിൻകര,  കല്ലറ- പാങ്ങോട് , ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പോലീസ് വെടിവെച്ചു. നെയ്യാറ്റിൻകരയിൽ രാഘവനും കല്ലറ -പാങ്ങോട് ,കൃഷ്ണൻ നായർ,കൊച്ചു നാരായണൻ ആശാരി എന്നിവരും പോലീസ് വെടിവെപ്പിൽ മരിച്ചു. 1938 ഒക്ടോബറിൽ കടയ്ക്കൽ നടന്ന കർഷകരുടെ സമരം നേരിടാനും പോലീസ് ഭീകരമായ മർദ്ദനം അഴിച്ചുവിട്ടു .
     കരി നിയമങ്ങൾക്കും മർദ്ദനങ്ങൾക്കും എതിരെ പ്രക്ഷോഭം ശക്തമായി. വിദ്യാർത്ഥികൾ ഇതിൽ സജീവമായ പങ്കുവഹിച്ചു. സ്റ്റേറ്റ് കോൺഗ്രസ് നിയോഗിച്ച സമര സർവാ ധിപന്മാരുടെ നേതൃത്വത്തിൽ നിരോധനം ലംഘിച്ച് ജനങ്ങൾ അറസ്റ്റ് വരിച്ചു .1938 ഒക്ടോബർ 23ന് അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജാവിൻറെ കോട്ടയ്ക്കകത്തെ കൊട്ടാരത്തിനടുത്ത് നടന്ന വമ്പിച്ച ജാഥ ജന മുന്നേറ്റത്തിന് തെളിവായിരുന്നു.
     ഈ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി മലബാറിൽ കർഷകരുടെ സംഘടന രൂപം കൊണ്ടത് സമരത്തിന് ശക്തി പകർന്നു. 1935ൽ കണ്ണൂർ ജില്ലയിലെ മണിയൂർ എന്ന ഗ്രാമത്തിലാണ് കർഷകസംഘം ആദ്യമായി സംഘടിപ്പിച്ചത്. വിഷ്ണു ഭാരതീയൻ പ്രസിഡണ്ടും കെ.എം. കേരളീയൻ  സെക്രട്ടറിയുമായിരുന്നു. വളരെ വേഗം കർഷക സംഘത്തിന്റെ പ്രവർത്തനം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. 1936 ൽ ലക്നോവിൽ നടന്ന സമ്മേളനത്തിൽ രൂപംകൊണ്ട അഖിലേന്ത്യാ കിസാൻ സഭയുമായി ബന്ധപ്പെട്ടാണ് കർഷകസംഘം പ്രവർത്തിച്ചത് . വൻകിട ജന്മിമാരുടെ അതിക്രമങ്ങൾക്ക് എതിരായും കർഷകരുടെ അവകാശങ്ങൾ നേടുന്നതിനും ശ്രമിക്കുന്നതിനോടൊപ്പം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി കൃഷിക്കാരെ അണിനിരത്താനും കർഷകസംഘം ശ്രദ്ധിച്ചു. 1940 സെപ്റ്റംബർ 15ന് കെ പി സി സി ആഹ്വാനം ചെയ്ത യുദ്ധവിരുദ്ധ കരിദിനാചരണ പരിപാടിയിൽ കർഷകസംഘം സജീവമായി പങ്കെടുത്തു. അന്ന് നിരോധന ഉത്തരവ് ലംഘിച്ച് തലശ്ശേരി,  കൂത്തുപറമ്പ്,  മട്ടന്നൂർ,  മൊറാഴ,  വടകര തുടങ്ങിയ സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ നടത്തിയവർക്ക് നേരെ പൊലീസ് വെടിവെപ്പും ലാത്തിചാർജും നടത്തി. തലശ്ശേരിയിൽ അബു,  ചാത്തുക്കുട്ടി എന്നിവർ വെടിയേറ്റു മരിച്ചു. മൊറാഴയിൽ ജനക്കൂട്ടവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു. ആ സംഭവത്തിന്റെ പേരിൽ കെ പി ആർ ഗോപാലൻ ഉൾപ്പെടെ  നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു. കെ പി ആറിനെ തൂക്കിക്കൊല്ലാനാണ് കോടതി വിധിച്ചത്. ഇതിനെതിരെ ദേശാവ്യാപകമായി പ്രതിഷേധം വളർന്നു. ഗാന്ധിജിയും മറ്റു നേതാക്കന്മാരും ഇടപെട്ടതിനെ തുടർന്ന് വധശിക്ഷ ജീവപര്യന്തം തടവായി മാറ്റി.
    . രണ്ടാം ലോക യുദ്ധ കാലത്ത് വിലക്കയറ്റത്തിനും പൂഴ്ത്തിവെപ്പിനും അതിക്രമങ്ങൾക്കും എതിരെ കർഷക സംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ മലബാറിൽ പലഭാഗങ്ങളിലും സമരങ്ങൾ നടന്നു. ഇതിൻറെ ഭാഗമായി കയ്യൂരിൽ 1941 മാർച്ചിൽ നടന്ന സംഭവങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ജന്മിത്വത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായ മുദ്രാവാക്യങ്ങളുമായി മാർച്ച് 12ന് അവിടെ നടന്ന പ്രകടനമായിരുന്നു ഇതിൻറെ തുടക്കം. പ്രകടനത്തിൽ പങ്കെടുത്തവരെ ഒറ്റുകൊടുത്തു എന്ന് സംശയിക്കുന്ന ഒരു പോലീസുകാരനെ ഒരു സംഘം ആളുകൾ കയ്യേറ്റം ചെയ്തു. ഇതിൻറെ പേരിൽ പോലീസ് കർഷകസംഘം പ്രവർത്തകരെ മർദ്ദിച്ചു. ഇതിനെതിരെ താലൂക്കിലെ ഏറ്റവും വലിയ ജന്മിയായ നീലേശ്വരം രാജാവിനു നിവേദനം നൽകാൻ കർഷകസംഘം തീരുമാനിച്ചു. ഇതിൻറെ പ്രചരണത്തിനായി സംഘടിപ്പിച്ച ജാഥ പോകുമ്പോൾ അതിനിടയിൽ പെട്ട ഒരു പോലീസുകാരനെ പ്രകടനക്കാർ കല്ലെറിഞ്ഞു. പോലീസുകാരൻ സമീപത്തുള്ള പുഴയിൽ ചാടുകയും മരണമടയുകയും ചെയ്തു. ഇതേ തുടർന്നു കയ്യൂരിലും പരിസരപ്രദേശങ്ങളിലും പോലീസ് ഭീകരമായ മർദ്ദനം അഴിച്ചുവിട്ടു. നിരവധിപേരെ കസ്റ്റഡിയിലെടുത്തു. 61 പേരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ അഞ്ചുപേരെ തൂക്കിക്കൊല്ലാനാണ് വിധിച്ചത് . പ്രായപൂർത്തി 
ആകാത്തതിന്റെ പേരിൽ ചൂരിക്കാടൻ കൃഷ്ണൻ നായരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി . മറ്റു നാലു പേരെ -മഠത്തിൽ അപ്പു,  അബൂബക്കർ,  ചിരുകണ്ടൻ,  കുഞ്ഞമ്പു- 1943 മാർച്ച് 29ന് കണ്ണൂർ ജയിലിൽ തൂക്കിക്കൊന്നു. 
    കരിവെള്ളൂർ,  കാവുമ്പായി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കർഷക സമരങ്ങൾക്ക് നേരെയും ഭീകര മർദ്ദനമാണ് നടന്നത്.
     മലബാറിൽ കർഷകപ്രസ്ഥാനത്തോടൊപ്പം അധ്യാപക പ്രസ്ഥാനവും ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ നല്ല പങ്കുവഹിച്ചിരുന്നു. സാക്ഷരതാ പ്രവർത്തനം,  വായനശാല പ്രസ്ഥാനം,. ഹിന്ദി പ്രചാരണം,  മദ്യവർജനം തുടങ്ങിയ പരിപാടികളിൽ അധ്യാപകർ സജീവമായി പങ്കെടുത്തിരുന്നു.

തയ്യാറാക്കിയത്: പ്രസന്ന കുമാരി. ജി

കറുകറുകത്തൊരു കാക്കച്ചി (കുട്ടിപ്പാട്ട്) Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

കറുകറുകത്തൊരു കാക്കച്ചി (കുട്ടിപ്പാട്ട്)  രചന : നജീറ ടീച്ചർ, പാടിയത് : ആഷിക പണ്ണേരി

Fb link :
Youtube link :



Sunday, March 10, 2024

ഗുരുവായൂർ സത്യഗ്രഹം . /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

66. ഗുരുവായൂർ സത്യഗ്രഹം .
      ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്ന ആവശ്യം നേടിയെടുക്കാൻ 1931ൽ ഗുരുവായൂരിൽ സമരം നടന്നു. ഇത് ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.
      വടകരയിൽ ചേർന്ന കേരള സംസ്ഥാന പ്രദേശ് കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനത്തിൽ വെച്ചാണ് ക്ഷേത്രപ്രവേശന സത്യഗ്രഹത്തെപ്പറ്റി ആലോചിച്ചത്.  ജെ.എൻ. സെൻഗുപ്തയായിരുന്നു സമ്മേളനത്തിൽ അധ്യക്ഷൻ. അഖിലേന്ത്യാ കോൺഗ്രസ്സിന്റെ പരിപാടി എന്ന നിലയിൽ ക്ഷേത്രപ്രവേശന സത്യഗ്രഹം ആരംഭിക്കുവാൻ അവിടെവെച്ച് പരിപാടിയിട്ടു. ഗുരുവായൂർ ക്ഷേത്രമാണ് അതിന് തിരഞ്ഞെടുക്കപ്പെട്ടത്. അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡൻറ് മന്നത്ത് പത്മനാഭൻ ആയിരുന്നു കമ്മിറ്റി ചെയർമാൻ. സെക്രട്ടറി കെ കേളപ്പനും.
      കൊച്ചിയിൽ നിന്നും തിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നും പ്രചരണ ജാഥകൾ സംഘടിപ്പിച്ചു കൊണ്ടും നാട്ടിലുടനീളം സഞ്ചരിച്ചും പ്രസംഗങ്ങൾ നടത്തിക്കൊണ്ടും ക്ഷേത്രപ്രവേശന സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു.
      ഗുരുവായൂർ ക്ഷേത്രം, നാടുവാഴി തമ്പ്രാക്കന്മാരായിരുന്ന സാമൂതിരി വംശത്തിന്റേതായിരുന്നു.അയിത്ത ജാതിക്കാർക്ക് ക്ഷേത്രമതിലുകൾക്കടുത്തുപോലും പ്രവേശനം നിഷേധിച്ചിരുന്നു. ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെ മഞ്ചുള ആൽത്തറയ്ക്ക് അപ്പുറം നിന്നു മാത്രമേ അവർ ക്ഷേത്രദർശനം നടത്താവൂ!
    ക്ഷേത്ര ഭാരവാഹികൾ സമരത്തെ ശക്തമായി നേരിടാൻ വേണ്ട ഒരുക്കങ്ങൾ ചെയ്തു. ക്ഷേത്രത്തിലേക്ക് വഴിതെളിക്കുന്ന നാലു നടകളിലും കൂറ്റൻ തെങ്ങ് തടി നാട്ടി മുള്ളുവേലി കെട്ടി ഉറപ്പിച്ചു കിഴക്കേനടയിലെ ആൽത്തറയ്ക്ക് അപ്പുറം 20 വാര ദൂരം വരെ ഈ വേലി നീട്ടിയിരുന്നു.
    സത്യഗ്രഹം തുടങ്ങുന്ന 1931 നവംബർ 1 അഖിലകേരള ക്ഷേത്രപ്രവേശന ദിനമായി ആചരിക്കുവാൻ സത്യഗ്രഹ കമ്മിറ്റി ആഹ്വാനം ചെയ്തു.
     കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഗുരുവായൂരിലേക്ക് കാൽനട ജാഥ പുറപ്പെട്ടു. കണ്ണൂരിൽ നിന്നുള്ള ജാഥ നയിച്ചത് താഴക്കാട്ടു മനക്കലെ സുബ്രഹ്മണ്യൻ തിരുമുമ്പ് ആയിരുന്നു.
   ക്ഷേത്ര പ്രവേശന സത്യഗ്രഹ കമ്മിറ്റിയുടെ സർവ്വ നിയന്ത്രണവും ഏ. കെ .ഗോപാലന്റെ ചുമതലയിലായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നവംബർ ഒന്നിന് സത്യഗ്രഹം ആരംഭിച്ചു. കേളപ്പനായിരുന്നു സത്യഗ്രഹം ഉദ്ഘാടനം ചെയ്തത്.
     തങ്ങൾക്കു നേരെ ഭീഷണി മുഴക്കിയ സത്യഗ്രഹ വിരോധികളെ ഉദ്ദേശിച്ചുകൊണ്ട് കേളപ്പൻ തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു,"പരിശുദ്ധമായ ദേവാലയത്തിൽ നിന്ന് പണമിടപാടുകാരെയും മോഷ്ടാക്കളെയും ജാതിക്കോമരങ്ങളെയും പുറത്താക്കാനുള്ള ഈ മഹത് പ്രസ്ഥാനത്തിൻറെ വിജയത്തിന് വേണ്ടി അനേകം തലകൾ ഹോമിക്കുവാൻ തയ്യാറായിട്ട് തന്നെയാണ് സത്യഗ്രഹികൾ എത്തിയിരിക്കുന്നത്."
    ഒന്നാം ദിവസം സത്യഗ്രഹം തുടങ്ങിയ ആദ്യ സംഘത്തിൽ പി എസ് തിരുമുമ്പ് ഉണ്ടായിരുന്നു (സുബ്രഹ്മണ്യൻ തിരുമുമ്പ്) തുടർന്നുള്ള ദിവസങ്ങളിൽ സത്യഗ്രഹികളെ ബലംപ്രയോഗിച്ചു തടയലും ഏറ്റുമുട്ടലും ഉണ്ടായി. ക്ഷേത്ര ഭാരവാഹികളുടെ ഗുണ്ടകൾ ആയിരുന്നു ഇതു ചെയ്തത്. എട്ടാം ദിവസം വളണ്ടിയർ ക്യാപ്റ്റൻ എ കെ ഗോപാലനെയും മറ്റും സത്യഗ്രഹ വിരോധികൾ ആക്രമിച്ചു.
    സത്യഗ്രഹം മാസങ്ങളോളം നീണ്ടു .പല ഘട്ടങ്ങളിലും ക്ഷേത്രത്തിൽ ശാന്തി മുടങ്ങി. 'അയിത്തക്കാർ' തീണ്ടിയതിന്റെ പേരിൽ പലതവണ ശുദ്ധികലശം നടത്തി . ക്ഷേത്രം ട്രസ്റ്റിയായിരുന്ന സാമൂതിരിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണം ഇതിനൊരു അവസാനം കാണാൻ കഴിഞ്ഞില്ല.
     ക്ഷേത്രം ആക്രമിക്കാനും അതുവഴി പരിഹാരം കാണാനും ജനങ്ങൾ തയ്യാറായി വന്നപ്പോഴെല്ലാം കെ കേളപ്പനും കോൺഗ്രസും അവരെ നിരുത്സാഹപ്പെടുത്തുകയും മടക്കി അയക്കുകയും ചെയ്തു. ഒടുവിൽ ഒരു അന്തിമ പരിശ്രമം എന്ന നിലയിൽ സെപ്റ്റംബർ 21ന് കേളപ്പൻ ഉപവാസം ആരംഭിച്ചു. ഇതു കൂടിയായപ്പോൾ ജനം ഇളകി മറിഞ്ഞു. നിയന്ത്രണം വിട്ട രീതിയിൽ അവർ പെരുമാറി തുടങ്ങും എന്ന നില വന്നു. ഇതിനിടയിൽ അല്പം അവധി നൽകിക്കൊണ്ട് ഉപവാസവും സമരവും നിറുത്തിവയ്ക്കാൻ സാമൂതിരി കേളപ്പനോട് അപേക്ഷിച്ചിരുന്നു. അദ്ദേഹം കൂട്ടാക്കിയില്ല. മൂന്നുമാസത്തിനിടെ താൻ പരിഹാരമുണ്ടാക്കാം എന്ന സാമൂതിരിപ്പാടിന്റെ വാക്കുകളും കേളപ്പൻ സ്വീകരിച്ചില്ല. തുടർന്ന് സാമൂതിരിപ്പാട് ഇതേ അഭ്യർത്ഥനയുമായി ഗാന്ധിജിക്ക് കമ്പി സന്ദേശം അയച്ചു.ജയിൽവാസം അനുഷ്ഠിക്കുന്നതിനിടയിലാണ് ഗാന്ധിജിക്ക് സാമൂതിരിയുടെ അഭ്യർത്ഥന ലഭിച്ചത്. അത് ഗാന്ധിജി സ്വീകരിച്ചു. ഉടൻ ഉപവാസം നിർത്തിവയ്ക്കാൻ ഗാന്ധിജിയുടെ കമ്പി കിട്ടിയതനുസരിച്ച് ഒക്ടോബർ ഒന്നിന് കേളപ്പന് നിരാഹാരവ്രതം നിർത്തിവയ്ക്കേണ്ടി വന്നു. അതനുസരിച്ച് ഒക്ടോബർ രണ്ടിന് നിരാഹാരവും സത്യഗ്രഹവും നിറുത്തിവച്ചു.
    ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സമരത്തിന്റെ ഭാഗമായി എ കെ ഗോപാലൻ്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം അയിത്തത്തിനെതിരായി ഒരു പ്രചാരണ പ്രസ്ഥാനം ആരംഭിച്ചു. പതിനാറ് അംഗങ്ങളുള്ള ഒരു ഐത്തോച്ചാടന കാൽനട ജാഥ . ഗുരുവായൂരിൽ നിന്ന് ഒക്ടോബർ മധ്യത്തിൽ ആരംഭിച്ച ജാഥയ്ക്ക് കേരളത്തിലുടനീളം സ്വീകരണം ലഭിച്ചു. ഗാന്ധിജി നവംബറിൽ സാമൂതിരിക്ക് എഴുതി. ഡിസംബറിൽ മഹാകവി ടാഗോറും ഗാന്ധിജിയോട് തൻറെ വാക്ക് പാലിക്കാൻ സന്ദേശമയച്ചു. ഒരു ജനഹിത പരിശോധന വഴി കാര്യം പരിഹരിക്കാൻ ഗാന്ധിജി സാമൂതിരിക്ക് നിർദേശം നൽകി. രാജഗോപാലാചാരിയെ ഗാന്ധിജി തന്റെ പ്രതിനിധിയായി കേരളത്തിലേക്ക് അയച്ചു. രാജാജി,  അഖിലകേരള ഐത്തോച്ചാടന കമ്മറ്റി പ്രസിഡണ്ടായിരുന്ന യു. ഗോപാലമേനോനെയും  കെ മാധവൻ നായരെയും കണ്ടു . സവർണ്ണ ഹിന്ദുക്കളുടെ ഹിതം അറിയാൻ പൊന്നാനി താലൂക്കിലെ സവർണർക്കിടയിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തി. വോട്ട് രേഖപ്പെടുത്തിയ പ്രായപൂർത്തിയായ ഹൈന്ദവരിൽ 77 ശതമാനം പേർ അവർണർക്ക് ക്ഷേത്രം തുറന്നു കൊടുക്കുന്നതിന് അനുകൂലമാണെന്ന് കണ്ടു. തുടർന്നുണ്ടായ പ്രവർത്തനമാണ് ജാതി വ്യത്യാസമെന്യേ ഗുരുവായൂരിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വ്യവസ്ഥ യ്ക്ക് കാരണമായി ഭവിച്ചത്.
തയ്യാറാക്കിയത്: പ്രസന്നകുമാരി. ജി.

Saturday, March 9, 2024

വനിതാദിനം 2K24 അധ്യാപകക്കൂട്ടം /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വനിതാദിനം 2K24 അധ്യാപകക്കൂട്ടം

ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഓൺ ലൈൻ വനിതാ ദിനാചരണം.

ഉദ്ഘാടനം : ഡോ. ഷൈല ജാസ്മിൻ എൽ.എസ്
(Asst.Professer - Buddha College of Teacher Education and Principal - Buddha School of Elementary ITE, ),
Formerly Research officer (Preschool Education ) SCERT , kerala

മോഡറേറ്റർ : ലിജി കുമാരി , TKDMUPS ശൂരനാട്.

ഉദ്ഘാടനം

Youtube :
Facebook Page: 
പാട്ടും വർത്തമാനവുമായി ജസ്സി ടീച്ചർ :

Youtube :


Fb Page:
കാലത്തിനൊത്ത് മാറേണ്ട സ്ത്രീ ചിന്തകൾ -
 "വനിതാദിനാചരണം ഇല്ലാത്ത ഒരു കാലം ഉണ്ടാകട്ടെ "നയന ടീച്ചർ

Youtube : 

Fb Page:

കൂട്ടിലിട്ട കിളിയെപ്പോലെയാകാതെ ഭയമില്ലാതെ ജീവിക്കാൻ കഴിയണം.
വനിതാദിനം 2K24അധ്യാപകക്കൂട്ടത്തിൽ ശ്രീജാവർമ്മ ടീച്ചർ.
Fb Page:
Youtube :


കുടുംബ ജീവിത കാഴ്ചപ്പാടുകളിൽ നിന്ന് വൃതിചലിച്ച് ചിന്തിക്കുന്ന നിലയിലേക്ക് പുതുതലമുറ മാറുന്ന സാഹചര്യങ്ങളിൽ ആശങ്കപ്പെടുകയാണ് ക്രിസ്റ്റീന ടീച്ചർ. വനിതാദിനം 2K24 അധ്യാപകക്കൂട്ടം.

Youtube

Fb page :

സ്വന്തം ആഗ്രഹങ്ങളെ ഹനിച്ച് കൊണ്ട് ഒഴുക്കിനൊപ്പം പോകുന്ന സ്ത്രീകളെപ്പറ്റി ആശങ്കപ്പെടുകയാണ് ഷിഫ ടീച്ചർ. ഒപ്പം ഒരു കവിതയും ആലപിച്ചു. വനിതാദിനം 2K24 അധ്യാപകക്കൂട്ടം

Youtube :


Fb Page:

വനിതകൾ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുകയും ഇനിയും മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്ന പ്രസന്ന ടീച്ചർ. ഒപ്പം ഒ.എൻ.വി കുറുപ്പിൻ്റെ ഗോതമ്പ് മണികൾ എന്ന കവിതയും ആലപിച്ചു. വനിതാദിനം 2K24 അധ്യാപകക്കൂട്ടം.

Fb Page:


YouTube:


കരിന്തണ്ടൻ സ്മൃതിദിനം. /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

10.03.2024 - ഞായറാഴ്ച.
കരിന്തണ്ടൻ സ്മൃതിദിനം.
✨✨✨✨✨✨
താമരശ്ശേരി ചുരത്തിൻ്റെ ഉപജ്ഞാതാവും ആദിവാസി ഗോത്ര സമൂഹത്തിൻ്റെ ഇതിഹാസ പുരുഷനുമായ കരിന്തണ്ടൻ്റെ സത്യവും മിത്തും ഇടകലർന്ന ജീവിത കഥ.....
കരിന്തണ്ടനും താമരശ്ശേരി ചുരവും പിന്നെ ചങ്ങല മരവും .

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.




Monday, March 4, 2024

വൈക്കം സത്യഗ്രഹം. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 65.  വൈക്കം സത്യഗ്രഹം.
      സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ  അവിഭാജ്യഭാഗമായി കേരളത്തിൽ നടന്ന സുപ്രധാനമായ രണ്ട് സമരങ്ങളാണ് വൈക്കം സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും വൈക്കത്തെയും.  ഗുരുവായൂരിലെയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഈ സമരങ്ങൾ കേരളത്തിൻറെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ വമ്പിച്ച സ്വാധീനം ചെലുത്തി. സാമൂഹിക നവോത്ഥാനത്തിലെ നാഴികക്കല്ലുകൾ ആയ ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയത് സ്വാതന്ത്ര്യ സമരത്തിൻറെ മുൻനിരയിൽ പെട്ടവരായിരുന്നു.
    അവർണരെന്ന പേരിൽ ഒരു വിഭാഗം ഹൈന്ദവരെ ക്ഷേത്രസന്നിധിയിൽ അടുപ്പിക്കുകയോ, തീണ്ടാപ്പാട് അകലെപ്പോലും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുകയോ ചെയ്യാതിരുന്ന സവർണ മേധാവിത്വത്തിന് എതിരെ നടത്തിയ ഉജ്ജ്വല സമരം ആയിരുന്നു വൈക്കം സത്യഗ്രഹം. തിരുവിതാംകൂറിലെ നല്ലൊരു വിഭാഗം സവർണറുടെ പിൻബലവും ഉണ്ടായിരുന്നു അതിന്. അവർണർക്കുള്ള ഈ വിലക്ക് എടുത്തുകളയാനും അവരോട് മനുഷ്യരെപ്പോലെ പെരുമാറാനും വേണ്ടി രാജസമക്ഷം പലതവണ നിവേദനം നടത്തിയിട്ടും ശ്രമം വിഫലമായിരുന്നു. ഒരു ബഹുജന മുന്നേറ്റം എന്ന നിലയിൽ നിയമലംഘനം നടത്താൻ ജനങ്ങൾ ഒരുങ്ങി.
     1924 ഏപ്രിൽ ഒന്നിനാണ് സത്യഗ്രഹം ആരംഭിച്ചത്. ശരിക്ക് പറഞ്ഞാൽ ക്ഷേത്രപ്രവേശനം ആയിരുന്നില്ല അവിടുത്തെ പ്രധാന പ്രശ്നം. സഞ്ചാരസ്വാതന്ത്ര്യം ആയിരുന്നു ക്ഷേത്രത്തിലേക്ക് നയിക്കപ്പെടുന്ന നാട്ടുപാതകളിലൂടെ പോലും അവർണ സമുദായത്തിന് നടന്നുപോകാൻ അനുവാദം ഉണ്ടായിരുന്നില്ല. പട്ടിക്കും പശുവിനും സ്വച്ഛന്ദ വിഹാരം അനുവദിക്കപ്പെട്ടിട്ടും മനുഷ്യരിൽ ഒരു വിഭാഗത്തിന് യാത്രാനുമതി നിഷേധിക്കപ്പെടുന്ന വ്യവസ്ഥിതി മാറ്റിക്കിട്ടാനുള്ള സ്വാഭാവികമായ ആഗ്രഹമായിരുന്നു ജനങ്ങളെ അതിനു പ്രേരിപ്പിച്ചത്.  നായർ സർവീസ് സൊസൈറ്റിയുടെയും,  ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെയും പിന്തുണ സമരത്തിനുണ്ടായിരുന്നു.   ടി.കെ.മാധവൻ, കെ. കേളപ്പൻ , എ കെ പിള്ള,കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കെ പി കേശവമേനോൻ തുടങ്ങിയവർ സത്യഗ്രഹത്തിൽ പങ്കെടുത്തു. കേശവമേനോൻ മാതൃഭൂമിയുടെ പത്രാധിപരും, കുറൂർ മാതൃഭൂമിയുടെ മാനേജരും ആയിരുന്നു. സമരത്തിന് ഇറങ്ങും മുമ്പ് കേശവമേനോൻ ഒരു പ്രസ്താവന ഇറക്കി." തീണ്ടലും അയിത്തവും നീക്കുന്നതിനായി തിരുവിതാംകൂർ രാജാവിന്റെ തടവുമുറിയിൽ ഇരിക്കുന്നതാണ് മാതൃഭൂമിയുടെ ആപ്പീസിൽ ഇരിക്കുന്നതിനേക്കാൾ എനിക്കിഷ്ടം".
   സത്യഗ്രഹം തുടങ്ങിയ ഉടനെ ക്ഷേത്രക്കമ്മറ്റിക്കാർ അയിത്തോച്ചാടനക്കമ്മിറ്റിക്കാരെ സമീപിച്ച് അനുകൂലമായ തീരുമാനമെടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചു. കമ്മറ്റി അതിനനുവദിച്ചു . എന്നാൽ മൂന്നാം ദിവസം അർദ്ധരാത്രി കഴിഞ്ഞിട്ടും അവർ മറുപടി കൊടുത്തില്ല . അനുരഞ്ജന വഴിതേടാതെ പ്രസ്ഥാനത്തെ തുരങ്കം വയ്ക്കാനായിരുന്നു ഈ മൂന്നു ദിവസവും അവർ കൂട്ട ശ്രമം നടത്തിയത് എന്ന് ശുദ്ധഗതിക്കാരായ സത്യഗ്രഹികൾക്ക് പിന്നീട് മനസ്സിലായി. അവർ പൂർവാധികം കരുത്തോടെ സമരം തുടർന്നു. സത്യഗ്രഹം പുനരാരംഭിച്ചപ്പോഴാണ് ദേവസ്വംകാരുടെ യഥാർത്ഥ മുഖം സത്യഗ്രഹികൾക്ക് മനസ്സിലായത്. 
   സത്യഗ്രഹം തുടങ്ങിയ ഉടനെ എ. കെ. പിള്ളയെയും, കേളപ്പനെയും ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ച് അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയും കോടതി അവർക്ക് തടവു ശിക്ഷ വിധിക്കുകയും ചെയ്തു. നാലുമാസം വീതം തടവ് ശിക്ഷ അനുഭവിക്കാൻ അവരെ പൂജപ്പുരയിലേക്ക് കൊണ്ടുപോയി.
    തുടർന്ന് സത്യഗ്രഹത്തിന്റെ നേതൃത്വം ജോർജ് ജോസഫ് ഏറ്റെടുത്തു. അറസ്റ്റ് ചെയ്ത് ജയിൽ നിറയ്ക്കുക എന്ന പരിപാടിയുമായി സമരം നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ നീക്കം എന്ന് മനസ്സിലായപ്പോൾ ചിലർ നിരാഹാര സമരം തുടങ്ങി. സത്യഗ്രഹികളെ ക്ഷേത്രനടയിലേക്ക് കടക്കാൻ അനുവദിക്കാതെ പോലീസ് പുതിയ പ്രതിരോധ തന്ത്രം ആവിഷ്കരിച്ചു. സത്യഗ്രഹികളും അവരുടെ ശൈലി മാറ്റി. തൂണുപോലെ നിരന്നുനിന്ന് നിരാഹാരം തുടങ്ങി. ഊഴമനുസരിച്ച് പോലീസ് സംഘം മാറിമാറി വന്നപ്പോഴും സത്യഗ്രഹികൾ നിന്ന നിലയിൽ തന്നെ. കൊടും വെയിലത്ത് . നിരാഹാര സമരത്തിന്റെ മൂന്നാം ദിവസം എത്തിയപ്പോൾ നിരാഹാരക്കാർ ബോധം നശിച്ചു കുഴഞ്ഞുവീണു. അവരെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.സത്യഗ്രഹികൾ  അനുഭവിക്കുന്ന പീഡനം കണ്ട് സഹിക്കാനാവാതെ കാണികൾ ഇളകി വശായി. അവർ അതിക്രമത്തിന് ഒരുങ്ങിയതോടെ പോലീസ് മർദ്ദനവും തുടങ്ങി.
 ദിവസങ്ങൾ പലതു കഴിഞ്ഞു. സത്യഗ്രഹം ഒരു മാറ്റവും ഇല്ലാതെ തുടർന്നപ്പോൾ യാഥാസ്ഥിതിക ഹിന്ദുക്കളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ഗുണ്ടകളെ ഇറക്കി. അവർ സത്യഗ്രഹികളെ കടന്നാക്രമിച്ചു. അതോടെ വൈക്കം സത്യാഗ്രഹത്തിന് അഖിലേന്ത്യാ പ്രശസ്തി കൈവന്നു. പത്രപംക്തികൾ വലിയ പ്രാധാന്യത്തോടെ വൈക്കം സത്യഗ്രഹത്തിന് പ്രചാരണം നൽകി. അതുകാരണം വിവിധ പ്രദേശങ്ങളിൽ നിന്നും പ്രസ്ഥാനത്തോട് കൂറ് പ്രഖ്യാപിക്കാൻ ആളുകൾ വൈക്കത്ത് വന്നു. ആര്യസമാജത്തിന്റെ മുഖ്യ പുരോഹിതൻ ശ്രദ്ധാനന്ദനും, സി.രാജഗോപാലാചാരിയും, ഈറോഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻസിപ്പൽ അധ്യക്ഷനുമായ രാമസ്വാമി നായ്ക്കരും കുറെ വാളണ്ടിയർമാരും ഗാന്ധിജിയുടെ പ്രതിനിധിയായി , സി. എഫ്. ആൻഡ്രൂസ് തുടങ്ങിയവരും വൈക്കം സന്ദർശിച്ചു . പഞ്ചാബിൽ നിന്നും പത്തിരുപത് അകാലിദൾ വാളണ്ടിയർമാരും വൈക്കത്ത് എത്തി. 
   സമരം 20 മാസം നീണ്ടുനിന്നു . പോലീസ് സത്യഗ്രഹികളെ പീഡിപ്പിച്ചു തുടങ്ങി. അവരുടെ തക്ലിയും ,ചർക്കയും, പഞ്ഞിക്കെട്ടും നൂൽക്കെട്ടുകളും പിടിച്ചെടുത്തു നശിപ്പിച്ചു. പോലീസിന്റെ ഈ അതിക്രമങ്ങളും സർക്കാരിൻ്റെ അലംഭാവവും ജനങ്ങളെ രോഷാകുലരാക്കി. ഒടുവിൽ ഗാന്ധിജി നേരിട്ട് വൈക്കത്തേക്ക് വന്നു. ഗാന്ധിജിയുടെ നിർദ്ദേശമനുസരിച്ച് 1924 നവംബർ ഒന്നിന് ഇരുപത്തയ്യായിരത്തിൽ പരം അവർണ്ണ ഹിന്ദുക്കൾ അടങ്ങിയ രണ്ടുകൂറ്റൻ ഘോഷയാത്രകൾ വൈക്കത്തുനിന്നും  നാഗർകോവിലിൽ നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തെത്തി. അന്നത്തെ ഭരണാധിപയായ റീജൻ്റ് മഹാറാണി സേതു ഭായിയെ സന്ദർശിച്ച് ഭീമഹർജി സമർപ്പിച്ചു. ഗാന്ധിജി പോലീസ് കമ്മീഷണറെ കണ്ട് ചർച്ച ചെയ്തു. ഇതിന്റെയൊക്കെ ഫലമായി നിരോധിത മേഖലയായി കണക്കാക്കിയ നടവഴികളിൽ അവർണർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. ക്ഷേത്രങ്ങളിലെ നിരോധനവും പിൻവലിച്ചു. അമ്പലപ്പുഴ, തിരുവാർപ്പ്,  ശുചീന്ദ്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ , രണ്ടു വർഷങ്ങൾക്കുശേഷം തിരുവിതാംകൂറിലെ മറ്റു ക്ഷേത്രങ്ങളിലും ഈ വിലക്കുകൾ അവസാനിപ്പിച്ചു. എല്ലാ റോഡുകളും അവർക്കായി തുറന്നുകൊടുത്തു. 
    ഇത്തിരി വൈകി യാണെങ്കിലും ജാതി സംബന്ധമായ ഉച്ചനീചത്വങ്ങൾക്കെതിരെ നടത്തിയ വലിയൊരു വിപ്ലവമായിരുന്നു തിരുവിതാംകൂറിലെ ഈ നടപടി. ശ്രീനാരായണഗുരുവിന്റെയും മറ്റും ജാതിവ്യവസ്ഥയ്ക്കെതിരായി നടത്തിയ പോരാട്ടത്തിന് ആക്കം കൂട്ടാൻ ഈ സംഭവത്തിന് കഴിഞ്ഞു ഈ അവസരത്തിലാണ് ഗാന്ധിജി ശ്രീനാരായണഗുരുവിനെ പരിചയപ്പെട്ടതും വർക്കലയിൽ ചെന്ന് ഗുരുവിനെ കണ്ടതും . ശ്രീനാരായണ ഗുരുവിൻറെ വൈക്കത്തെ ആശ്രമം സത്യഗ്രഹികൾക്ക് അവരുടെ ക്യാമ്പ് ആയി ഉപയോഗിക്കാൻ അദ്ദേഹം നേരത്തെ അനുവദിച്ചിരുന്നു.
 തയ്യാറാക്കിയത് പ്രസന്നകുമാരി .ജി