🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, December 14, 2023

തൊഴിലാളികൾ ദേശീയ ധാരയിൽ /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

  54.  തൊഴിലാളികൾ ദേശീയ ധാരയിൽ.
            മതത്തിൻറെ പേരിൽ ജനങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ വർഗീയശക്തികൾ ശ്രമിക്കുമ്പോൾ തന്നെ,  ഇത്തരം വിഭാഗീയ ചിന്തകൾക്കതീതമായി ജനങ്ങളെ സംഘടിപ്പിക്കാനും അണിനിരത്താനും ചില പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ വളർന്നുവന്നിരുന്നു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും സംഘടനകളും പ്രസ്ഥാനങ്ങളുമായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ തുടക്കവും ഈ കാലഘട്ടത്തിലായിരുന്നു.
     19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയിൽ വ്യവസായശാലകൾ ഉണ്ടായിത്തുടങ്ങിയത്. വ്യവസായശാലയോടൊപ്പം അനിവാര്യമായും ഉണ്ടാകുന്നത് ഒരു വിഭാഗം തൊഴിലാളികളാണ്. ഫാക്ടറികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് തൊഴിലാളികളുടെ എണ്ണവും പെരുകിത്തുടങ്ങി. തുണി മില്ലുകളും ചണമില്ലുകളുമായിരുന്നു ആദ്യകാലത്തെ പ്രധാന വ്യവസായശാലകൾ. ബ്രിട്ടീഷുകാർ ആരംഭിച്ച തോട്ടങ്ങളിലും തൊഴിലാളികളെ ജോലിക്ക് എടുത്തിരുന്നു. തൊഴിലാളികളുടെ സ്ഥിതി ഇന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര ദുരിതം നിറഞ്ഞതായിരുന്നു. ദിവസവും  16 മണിക്കൂർ ജോലി ചെയ്യണം . 18 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ച സ്ഥാപനങ്ങളും ഉണ്ടായിരുന്നു. കൂലിയാണെങ്കിൽ തുച്ഛം. തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ ഒന്നുമില്ല. അതീവ ശോചനീയമായ ഈ ദു:സ്ഥിതിയിൽ
 തൊഴിലാളികൾക്ക് പ്രതിഷേധവും രോഷവും ഉണ്ടാവുക സ്വാഭാവികം. എന്നാൽ യോജിച്ചു നിന്നു പ്രതിഷേധിക്കാനുള്ള സാഹചര്യമില്ലായിരുന്നു. അവർ സംഘടിതരായിരുന്നില്ല. തൊഴിലാളികളുടെ ദയനീയ ജീവിത സാഹചര്യത്തിൽ ചില മനുഷ്യസ്നേഹികൾ അവരെ സംഘടിപ്പിക്കാനും സഹായിക്കാനും മുന്നോട്ടു വന്നു. അവരിൽ അവിസ്മരണീയനായ ഒരാൾ  എൻ. എം. ലോഖാണ്ഡെയാണ്. മഹാരാഷ്ട്രയിൽ സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൻറെ നായകനായിരുന്ന മഹാത്മ ഫൂലെയുടെ സഹപ്രവർത്തകനായിരുന്നു ലോഖാണ്ഡെ.
    തൊഴിലാളികളുടെ യോഗങ്ങൾ വിളിച്ചുകൂട്ടി അവരിൽ ഐക്യബോധം വളർത്താൻ ലോഖാണ്ഡെ കിണഞ്ഞു ശ്രമിച്ചു. അദ്ദേഹത്തിൻറെ നിരന്തര യജ്ഞത്തിന്റെ ഫലമായി 1890 ൽ "ബോംബെ മിൽ ആൻ്റ് മിൽഹാൻസ് അസോസിയേഷൻ" എന്ന സംഘടന രൂപീകരിച്ചു. ജോലിസമയം കുറയ്ക്കുക, വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങൾ സംഘടനയുടെ പേരിൽ അധികൃതർക്ക് സമർപ്പിച്ചു. 5500 തൊഴിലാളികൾ വരെ  നിവേദനങ്ങളിൽ ഒപ്പുവച്ചു. ബംഗാളിലെ ചണമിൽ തൊഴിലാളികളെ സഹായിക്കാൻ ഇതേപോലെ ചിലർ രംഗത്തു വന്നു. കൽക്കത്തയുടെ പ്രാന്ത പ്രദേശമായ ബരാന ഗോരിൽ ശശിപാദ ബാനർജി തൊഴിലാളികൾക്ക് വേണ്ടി നിശാപാഠശാലകളും മറ്റും തുടങ്ങി. "ഭാരത് ശ്രമജീവി" എന്ന് ഒരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു.
        ബംഗാൾ വിഭജനത്തിനെതിരായ ജനങ്ങളുടെ മുന്നേറ്റവും അതോടനുബന്ധിച്ചുള്ള സ്വദേശി പ്രസ്ഥാനവും തൊഴിലാളികളിൽ വമ്പിച്ച സ്വാധീനം ചെലുത്തി. തൊഴിലാളികൾ സംഘടനകൾ ഉണ്ടാക്കി.  പണിമുടക്കുകൾ വർദ്ധിച്ചു പണിമുടക്കുന്ന തൊഴിലാളികൾക്ക് പിന്തുണ നൽകിക്കൊണ്ട് ബിബിൻ ചന്ദ്രപാൽ, സി ആർ ദാസ്,  ലിയാഖത്ത് ഹുസൈൻ തുടങ്ങിയ നേതാക്കന്മാർ തൊഴിലാളികളുടെ യോഗങ്ങളിൽ പ്രസംഗിച്ചു. 1905 ൽ ബംഗാൾ വിഭജനം സംബന്ധിച്ച വിജ്ഞാപനം അടങ്ങുന്ന ഗസറ്റ് അച്ചടിക്കാൻ കൽക്കത്ത ഗവൺമെൻറ് പ്രസ്സിലെ തൊഴിലാളികൾ വിസമ്മതിച്ചു . ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്ന 1905 ഒക്ടോബർ 16ന് ബംഗാളിൽ നടന്ന ഹർത്താലിൽ നിരവധി വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾ പങ്കെടുത്തു. 
   സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട തൊഴിലാളി സമരങ്ങൾ ബംഗാളിൽ മാത്രമായി ഒതുങ്ങിയില്ല. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സുബ്രഹ്മണ്യ ശിവയെയും, ചിദംബരം പിള്ളയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൂത്തുക്കുടിയിലും തിരുനെൽവേലിയിലും തൊഴിലാളികൾ പണിമുടക്കി. പഞ്ചാബിലെ റാവൽപിണ്ടിയിലും തൊഴിലാളികൾ പണിമുടക്കി സ്വദേശി പ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ചു. ഈ കാലയളവിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ സമരം ബോംബെയിലായിരുന്നു. 1908ൽ  ബാലഗംഗാധരതിലകനെ ആറു വർഷത്തെ തടവിന് ശിക്ഷിച്ചപ്പോൾ ബോംബെയിലെ രണ്ടുലക്ഷത്തോളം തുണിമിൽ തൊഴിലാളികൾ പണിമുടക്കി.  പണിമുടക്ക് ആറ് ദിവസം നീണ്ടുനിന്നു. ഒരു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ഒരു ദിവസം എന്നതോതിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പണിമുടക്ക് ആയിരുന്നു ഇത്. 
     ഒന്നാം ലോകയുദ്ധവും തുടർന്നുള്ള സാമ്പത്തിക കുഴപ്പവും ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ വർദ്ധിപ്പിച്ചു. വിലക്കയറ്റം രൂക്ഷമായി. ബ്രിട്ടീഷ് ഭരണാധികാരികളാണെങ്കിൽ  റൗലത്ത് ആക്ട് പോലുള്ള കരി നിയമങ്ങളും മർദ്ദനവും വഴി ജനങ്ങളെ അടിച്ചമർത്താനാണ് ശ്രമിച്ചത്. ഇതിനെതിരായി എതിർപ്പ് പലരൂപങ്ങളിലും ജനങ്ങൾ പ്രകടിപ്പിച്ചു. 1919- 22 കാലത്ത് രാജ്യത്തിൻറെ പലഭാഗങ്ങളിലും തൊഴിലാളികൾ സമര രംഗത്ത് വന്നു. 1920 ന്റെ ആദ്യത്തെ 6 വർഷങ്ങളിൽ 15 ലക്ഷത്തിലധികം തൊഴിലാളികൾ പങ്കെടുത്ത ഇരുന്നൂറിലേറെ പണിമുടക്കുകളാണ് നടന്നത്. തൊഴിലാളികളുടെ സംഘടനകൾ പലസ്ഥലങ്ങളിലും രൂപം കൊള്ളാൻ തുടങ്ങി. 1918ൽ മദ്രാസിൽ സംഘടിപ്പിച്ച മദ്രാസ് ലേബർ യൂണിയൻ ആയിരുന്നു ഇവയിൽ ഒന്ന്.  ബി വി വാദിയ, വി കല്യാണസുന്ദരം,  ചക്കര ചെട്ടിയാർ തുടങ്ങിയവരായിരുന്നു മദ്രാസിലെ തൊഴിലാളി പ്രസ്ഥാനത്തിൻറെ ആദ്യകാല നേതാക്കൾ.
    1920 ഒക്ടോബർ 31ന് ബോംബെയിൽ നടന്ന സമ്മേളനത്തിൽ വച്ച് അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് രൂപംകൊണ്ടു.(എ. ഐ. ടി. യു. സീ.) തൊഴിലാളി പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ സംഭവം .ഇന്ത്യയിലെ തൊഴിലാളികളുടെ ആദ്യത്തെ ദേശീയ സംഘടനയാണിത്. സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് ലാല ലജ്പത് റായിയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുക്കാൻ സമ്മേളനം പുറപ്പെടുവിച്ച അഭ്യർത്ഥനയിൽ തൊഴിലാളികളോട് ആവശ്യപ്പെട്ടു. സി ആർ ദാസ്, സി എഫ് ആൻഡ്രൂസ്,  മോത്തിലാൽ നെഹ്റു ,ആനി ബസന്റ്, സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്റു തുടങ്ങി ദേശീയ പ്രസ്ഥാനത്തിലെ പ്രമുഖ നേതാക്കന്മാരെല്ലാം തന്നെ തുടർന്നുള്ള കാലത്ത് എഐടിയുസിയുമായി ബന്ധപ്പെട്ടിരുന്നു. തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന കൂലി, ജോലിസമയം, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾക്ക് പുറമേ രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിലും സമരം ചെയ്യാൻ തൊഴിലാളികൾ തയ്യാറായിരുന്നു.
   രാജകുമാരന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ബോംബെയിലും മറ്റും നടന്ന പഠിപ്പ് മുടക്കുകൾ ഇതിൻറെ നല്ല ഉദാഹരണങ്ങളാണ്. 1922ൽ നടന്ന എഐടിയുസി സമ്മേളനം "പൂർണ സ്വരാജ്"  ആണ് നമുക്ക് ആവശ്യം എന്ന് പ്രഖ്യാപിച്ചു .കോൺഗ്രസ് നേതൃത്വം അന്നൊന്നും 'പൂർണ സ്വരാജ്'  എന്ന് ആവശ്യം ഉന്നയിച്ചിരുന്നില്ല ഏഴ് വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസ് പൂർണസ്വരാജ് ഒരു ലക്ഷ്യമായി അംഗീകരിച്ചത്.
    1922 മുതൽ 1927 വരെയുള്ള കാലത്ത് തൊഴിലാളി പ്രസ്ഥാനം പൊതുവേ നിർജ്ജീവമായിരുന്നു. സൈമൺ കമ്മീഷൻ ബഹിഷ്കരിക്കാൻ ഉള്ള പ്രക്ഷോഭത്തോടെയാണ് ദേശീയ ജീവിതത്തിൽ തൊഴിലാളി പ്രസ്ഥാനം വീണ്ടും കരുത്താർജ്ജിച്ചത്. സൈമൺ കമ്മീഷൻ ബോംബെയിൽ വന്നിറങ്ങിയ 1928 ഫെബ്രുവരി മൂന്നിന്, നിരോധനം ലംഘിച്ചുകൊണ്ട് മുപ്പതിനായിരത്തിൽ പരം തൊഴിലാളികളാണ് പ്രകടനം നടത്തിയത്. "ജോലി സമയം എട്ടുമണിക്കൂർ ആക്കുക," "ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ," "സ്വാതന്ത്ര്യത്തിൽ കുറഞ്ഞ മറ്റൊന്നും ഞങ്ങൾക്ക് ആവശ്യമില്ല," തുടങ്ങിയവയായിരുന്നു തൊഴിലാളികളുടെ മുദ്രാവാക്യങ്ങൾ .1928 ഡിസംബറിൽ കൽക്കത്തയിൽ കോൺഗ്രസ് സമ്മേളനം നടക്കുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികളും കൃഷിക്കാരും പ്രകടനമായി എത്തി. ഉന്നയിച്ച ആവശ്യങ്ങൾ തൊഴിലാളികളുടെ സമരോത്സുകതയുടെ തെളിവായിരുന്നു. രണ്ടുമണിക്കൂറോളം സമ്മേളന പന്തൽ പ്രകടനക്കാരുടെ നിയന്ത്രണത്തിലായി. അവർ ഒരു പ്രമേയവും അംഗീകരിച്ചു .
"പൂർണ്ണ സ്വാതന്ത്ര്യം നേടും വരെ തൊഴിലാളികളും കൃഷിക്കാരും അടങ്ങിയിരിക്കില്ലെന്ന് തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഈ യോഗം പ്രഖ്യാപിക്കുന്നു".
1928 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ബോംബെയിലെ തുണിമിൽ തൊഴിലാളികൾ ഗിർണികാംഗർ യൂണിയൻറെ നേതൃത്വത്തിൽ നടത്തിയ ആറുമാസം നീണ്ടുനിന്ന ഐതിഹാസിക സമരം തൊഴിലാളി പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ്.
 തയ്യാറാക്കിയത്: പ്രസന്നകുമാരി ജി

class 4 Maths/adhyapakakkoottam

അധ്യാപകക്കൂട്ടം class 4 Maths

Maths...

Points to remember:

1.The largest four digit number?
Ans.9999

2.The largest five digit number?

Ans.99999

3.The smallest four digit number?

Ans.1000

4.The smallest five digit number?

Ans.10000

5.  9-0=9

6.  8-8=0

7.  0-0=0

8.  7634-5326=2308.

9.  3000-2870=130.

10.Triangle has three sides.

11.Rectangle has four sides.

12.Rectangle with all sides equal is a square.

13.Perimeter of a rectangle= length+breadth×2.

14.Perimeter of a square=4×length of one side.

15.Sum of the three sides of a triangle is its perimeter.

16.The length of a rectangle is 8cm and it's perimeter is 24cm.What is its length?

Ans. Beadth= 12-8=4cm.

17.9×0=0.

18.0×0=0

19.10×10=100
20.100×10=1000
21.1000×10=10000
22.120×4=480
23.120×40=4800.

24.1×9=9.

25.9÷9=1

26.8÷1=8

27.---×9=72.
Ans .72÷9=8.

28.Dividend= Quotient×divisor+remainder.

29.Divisor=Dividend÷quotient.

30. Remainder is always less than divisor.

31.When we divide a number by 9, the remainder will be the digits sum of that number.

Prepared by:-

Ramesh.P
Gups Kizhayur.

class 4 Evs/Adhyapakakkoottam

അധ്യാപകക്കൂട്ടം class 4 Evs

1.Bihar Gandhi:- Dr. Rajendra Prasad.

2.Frontier Gandhi:- Khan Abdul Gaffar Khan.

3.Prince of martyrs:- Bhagat singh.

4.Birdman of India:- Dr. Salim Ali.

5. Founder of kathakali:- Kottarakara Thampuran.

6.Founder of Thullal:- Kunchan Nambiar.

7.Composer of 'omanathinkal kidavo':- Irayimman Thampi.

8.Composer of 'Varika varika Sahajare':- Amshi Narayana Pillai.

9.Garbha sreeman:- Swathi Thirunal.

10.Renowned poets of Mappilappattu:- Moyieen kutty Vaidhyar.

11.August 9:- Quit India Day.

12.October 2:- World Non violence Day.

13. April 13:- Jallianwallabagh Day.

14. March 20:- World Sparrow Day.

15.November 1:- Keralappiravi Day.


Champaran:-Bihar
Jallianwallabagh :- Punjab
Kheda :- Gujarat.

Ahemadabad:- Gujarat.

Chauri chaura:- Uttarpradesh.
Ulliyathukadavu:- Kannur.
 Bird village of Kerala:- Nooranad(Alappuzha).

Prepared by :-

Ramesh. P
Gups Kizhayur.

Tuesday, December 12, 2023

Learning Materials.(Std. 4) adhyapakakkoottam

അധ്യാപകക്കൂട്ടം class 4 English

English... Learning Materials.(Std. 4)


.Fill in the blanks:-

1.---- birds have webbed feet. (Some/ all)

Ans. Some.

2.-----birds have feathers.
(Some/all)

Ans. All.

3.Who am I?

Ans.Iam the smallest bird. I can fly backwards. I have long wings.

Ans. Humming bird.

Description about the forest:-

The forest is an ecosystem. There are many trees in the forest. We can see many animals in  the forest. Many birds  live in the forest. There is a river in the forest. We like to walk  through the forest.


Description about the sea:-

The sea is very beautiful. We like to play in the sea shore. There are waves in the sea. There are many ships and boats in the sea. There are many fishes in the sea. There are many animals in the sea.

Describe about the festival ground:-

There are many people in the festival ground. So it is a busy place. There are elephants and horses in it. There are balloonmen, sweet sellers and flower sellers. People buy things from the shops. There is a giant wheel. It is a happy place.

Write the plural forms:-

1. Man--Men
2.Woman-- Women.
3.Child--Children.

Fill in the blanks:-

1.Manu is sitting ---Raju and Siju.(at/up/between)

Ans. between.

2.An old woman is sitting ----the tree.(in/on/under)

Ans. Under.

3.Many birds are flying ----the tree. (With/on/over)

Ans. over.

4.A man is standing ----balloons. (In/on/with)

Ans. with.

5.There is a photo .....the wall. (between /at/on)

Ans. on.

Find the odd one:
(Walk, began, yell)

Ans. began(it shows the past action).


Prepared by:-

Ramesh. P
Gups Kizhayur.

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 53. സ്വരാജ് പാർട്ടി/Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 53. സ്വരാജ് പാർട്ടി
      നിയമലംഘന സമരം പെട്ടെന്ന് പിൻവലിച്ചത് ജനങ്ങളിൽ നിരാശയുണ്ടാക്കി. സമരത്തോടുള്ള ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവി പരിപാടികൾ നിർദ്ദേശിക്കാനുമായി 1922 ജൂണിൽ എ ഐ സി സി ഒരു കമ്മറ്റിയെ നിയോഗിച്ചു. മോത്തിലാൽ നെഹ്റു ആയിരുന്നു കമ്മറ്റിയുടെ തലവൻ. രാജ്യത്തിൻറെ പല ഭാഗങ്ങളിലും കമ്മറ്റി പര്യടനം നടത്തി .ഇന്ത്യൻ മനസ്സിനെ നയിക്കുന്നത് ഗാന്ധിജി ആണെന്നായിരുന്നു കമ്മറ്റിയുടെ അനുഭവം വിലയിരുത്തി കൊണ്ട് മോത്തിലാൽ നെഹ്റു അഭിപ്രായപ്പെട്ടത് .
     ഭാവി സമരമാർഗ്ഗങ്ങളെക്കുറിച്ച് കോൺഗ്രസിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ വളർന്നു. 1922 ഡിസംബറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഈ അഭിപ്രായവ്യത്യാസങ്ങൾ മറനീക്കി രംഗത്ത് വന്നു. ചിത്തരഞ്ജൻ ദാസ് ആയിരുന്നു അന്ന് കോൺഗ്രസ് പ്രസിഡൻറ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്ന് സി ആർ ദാസ്, മോത്തിലാൽ നെഹ്റു തുടങ്ങിയവർ വാദിച്ചപ്പോൾ എല്ലാ രംഗത്തും ബഹിഷ്കരണവും നിർമ്മാണാത്മക പ്രവർത്തനങ്ങളും തുടരണമെന്നായിരുന്നു മറ്റൊരു വിഭാഗത്തിൻറെ നിലപാട്.  സർദാർ വല്ലഭായി പട്ടേൽ, രാജേന്ദ്രപ്രസാദ്, രാജഗോപാലാചാരി തുടങ്ങിയവർ ആയിരുന്നു ഇവരിൽ പ്രമുഖർ. നിയമസഭ ബഹിഷ്കരണം ഉപേക്ഷിക്കണം എന്ന് വാദിച്ചവർ മാറ്റത്തെ അനുകൂലിക്കുന്നവരും മറ്റു വിഭാഗക്കാർ മാറ്റത്തെ അനുകൂലിക്കാത്തവരുമായാണ് അറിയപ്പെട്ടത് .ഗയാ സമ്മേളനത്തിൽ നിയമസഭാ ബഹിഷ്കരണം ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സി ആർ ദാസ് ഇപ്രകാരം പറഞ്ഞു .'കൂട്ടത്തോടെ ഒരു നിയമലംഘന പ്രസ്ഥാനത്തിന് സമയമായില്ല എന്നാണ് എൻറെ അഭിപ്രായം. നിയമനിർമ്മാണ സഭകൾ എന്നതിന് പകരം നിയമസഭകളിൽ കടന്നുചെന്ന് അകത്തു വച്ച് നിസ്സഹകരണ പ്രസ്ഥാനം നയിക്കാം. നദിയെ അതിൻറെ ഉത്ഭവ സ്ഥാനത്തുതന്നെ തടഞ്ഞുനിർത്തുന്നതാണ് ഏറെ ഫലപ്രദം. മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളെ അസംബ്ലിയുടെ അകത്തു നിന്നുകൊണ്ട് എതിർത്തു തോൽപ്പിക്കാം. നിയമനിർമ്മാണ സഭകളിൽ വെച്ച് തന്നെ അതിനു തടയിടാം.' അധ്യക്ഷന്റെ ഈ വാദഗതി പലരും അംഗീകരിച്ചു. ഇതാണ് ഫലപ്രദമായ മാർഗം എന്ന് പലരും സമർത്ഥിച്ചു. എന്നാൽ കോൺഗ്രസ്സിലെ വലിയ ഭൂരിപക്ഷം നിയമസഭകളിൽ കടന്നുചെല്ലുന്നതിനെ എതിർത്തു .അഭിപ്രായ ഭിന്നത രൂക്ഷമായപ്പോൾ വോട്ടിനിട്ട് ഒരു തീരുമാനത്തിലെത്താം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. പ്രമേയം ഇങ്ങനെയായിരുന്നു,
" ഗവൺമെന്റിന്റെ പ്രവർത്തനം അസാധ്യമാക്കിത്തീർക്കുന്നതിന് നിയമസഭകളിലും കൗൺസിലുകളിലും ഏകീകൃതവും അനസ്യൂതവും ആയ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി തീരുമാനിക്കുന്നു."
 പ്രമേയം വോട്ടിനിട്ടപ്പോൾ പ്രതികൂലമായി 1740 വോട്ടുകളും അനുകൂലമായി 890 വോട്ടുകളും ലഭിച്ചു. പ്രമേയം തിരസ്കരിക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് സി ആർ ദാസ് അധ്യക്ഷ പദവി ഒഴിയാൻ തീരുമാനിച്ചു. അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ സി ആർ ദാസ് പറഞ്ഞു.
 "അസംബ്ലിയിലും കൗൺസിലുകളിലും സ്ഥാനം വഹിക്കാനുള്ള ദുർമോഹം കൊണ്ടല്ല ഞാൻ ഈ പ്രമേയം അവതരിപ്പിച്ചത് .അങ്ങനെ മോഹിക്കുന്നവരിൽ അവസാനത്തെ ആൾ പോലും ആവില്ല ഞാൻ. എനിക്ക് ഗാന്ധിജിയോടും, അദ്ദേഹം നയിക്കുന്ന പ്രസ്ഥാനങ്ങളോടും അതിരറ്റ കൂറും ബഹുമാനവും ഉണ്ട് .എന്നെ ഇക്കാര്യത്തിൽ ദയവായി സംശയിക്കാതിരിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു .ഞാൻ കൂടുതൽ ഫലപ്രദമായ ഒരു ക്രിയാമാർഗ്ഗം നിർദ്ദേശിച്ചു എന്ന് മാത്രം നിയമനിർമാണത്തിന്റെ ഉരുക്കു ചട്ടക്കൂട് പണിയുന്ന ബ്രിട്ടീഷുകാരെ നിർബാധം വിടുകയും പിന്നീട് നിയമങ്ങൾ തിരസ്കരിക്കുകയും ചെയ്യുന്നതിന് പകരം ചട്ടക്കൂടിനകത്ത് കടന്നു ചെന്ന് അതിനെ തകർക്കുക എന്നതാണ് കൂടുതൽ ബുദ്ധിപരവും പ്രയോജനകരവും എന്ന് ഞാൻ വിശ്വസിക്കുന്നു.''  സി ആർ ദാസിന്റെ ഉജ്ജ്വല ഭാഷണം കേട്ട് സദസ്സ് സ്തബ്ദരായിരിക്കെ,  അദ്ദേഹം സഭ വിട്ടിറങ്ങി. പട്ടേലും, ഹക്കീം അജ്മൽ ഖാനും, മദൻ മോഹൻമാളവ്യയും വേറെ ചിലരും  സി ആർ ദാസിനെ അനുഗമിച്ചു. നിലവിലുള്ള സംവിധാനം തന്നെ തുടർന്നാൽ മതി എന്ന് അഭിപ്രായക്കാരായ ഭൂരിപക്ഷത്തെ നയിച്ചതിൽ പ്രധാനികൾ രാജഗോപാലാചാരിയും ഡോക്ടർ അൻസാരിയും വല്ലഭായി പട്ടേലും ജവഹർലാൽ നെഹ്റുവും ആയിരുന്നു.
   ഇറങ്ങിപ്പോയശേഷം അവർ പ്രത്യേക യോഗം ചേർന്ന് ഒരു പുതിയ പാർട്ടി ഉണ്ടാക്കി. കോൺഗ്രസ്- ഖിലാഫത്ത് -സ്വരാജ് പാർട്ടി എന്നായിരുന്നു തുടക്കത്തിലെ പേര്. ഖിലാഫത്ത് പ്രസ്ഥാനക്കാരുടെ സഹകരണവും ഇക്കൂട്ടർക്കുണ്ടായിരുന്നു
ഒടുവിൽ സ്വരാജ് പാർട്ടി എന്ന നാമത്തിൽ മാത്രം ഈ പ്രസ്ഥാനം അറിയപ്പെട്ടു. 
  കോൺഗ്രസിലെ ഭിന്നിപ്പ് ഗാന്ധിജിയെ വല്ലാതെ വ്യാകുലനാക്കി .സി ആർ ദാസിന്റെയും മറ്റും ഈ നവീകരണ പ്രസ്ഥാനവുമായി ഗാന്ധിജിക്ക് തെല്ലും യോജിപ്പുണ്ടായിരുന്നില്ല. ഇക്കാര്യം മോത്തിലാൽ നെഹ്റുവിനെയും മറ്റും കണ്ട് ഗാന്ധിജി വ്യക്തമാക്കിയിരുന്നു. പരാജയം ഒരു പ്രശ്നമാക്കേണ്ടതില്ലെന്നും അത് താൽക്കാലികം ആണെന്നും ഗാന്ധിജി പറഞ്ഞു നോക്കി .പക്ഷേ ഫലമുണ്ടായില്ല. സ്വരാജ് പാർട്ടി അതിൻറെ ശൈലിയിൽ തന്നെ പ്രവർത്തനം തുടർന്നു .1923  ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനുള്ള കർമ്മപദ്ധതികളുമായി മുന്നോട്ടു നീങ്ങി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സ്വരാജ് കക്ഷി പലയിടത്തും ജയിച്ചു. വ്യക്തമായ ഭൂരിപക്ഷവും ലഭിച്ചു.
    സെൻട്രൽ പ്രൊവിൻസിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സ്വരാജ് പാർട്ടി ഉയർന്നു. ഐക്യസംസ്ഥാനത്തും അസമിലും രണ്ടാംസ്ഥാനത്തായിരുന്നു. ബംഗാളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ എത്തിയെങ്കിലും ഭരിക്കാൻ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതിനാൽ ചില മുസ്ലിം സ്വതന്ത്രന്മാരുടെ കൂട്ടുകെട്ടോടെ ഭരണസമിതി ഉണ്ടാക്കി. നിയമസഭയിൽ 101 സ്ഥാനങ്ങളിൽ 42 സീറ്റ് സ്വരാജ് പാർട്ടി നേടിയെടുത്തു. 1923 ൽ ഡൽഹിയിൽ വിളിച്ചുകൂട്ടിയ പ്രത്യേക സമ്മേളനത്തിൽ ഇരുവിഭാഗക്കാരും തമ്മിൽ ധാരണയിലെത്തി. സ്വരാജ് കക്ഷി നിയമസഭകളിൽ അവരുടെ പ്രവർത്തന ശൈലി അനുസരിച്ച് മത്സരിക്കുകയും അസംബ്ലിയിൽ പങ്കെടുക്കുകയും ചെയ്യണം. മറ്റുള്ളവർ സംഘടനയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.രമ്യമായ ഈ ഒത്തു തീർപ്പിൽ ഇരു വിഭാഗക്കാരും സംതൃപ്തരായിരുന്നു. എന്നാൽ സ്വരാജ് കക്ഷിക്ക് അവർ ഉദ്ദേശിച്ച രീതിയിൽ അസംബ്ലിക്ക് അകത്ത് തിളക്കം ലഭിച്ചില്ല .അത്രയും ദുസഹമായ കടമ്പകൾ സൃഷ്ടിച്ചിരുന്നു ബ്രിട്ടീഷ് ഭരണാധികാരികൾ. എടുത്ത് പറയത്തക്ക ഒരു നേട്ടം 1925 ൽ സ്വരാജ് നേതാവായ വിതൽഭായി പട്ടേലിന് കേന്ദ്ര നിർമ്മാണ സഭയുടെ അധ്യക്ഷ പദവിയിൽ ഇരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു. സി ആർ ദാസിന് കൽക്കത്ത നഗരത്തിന്റെ മേയർപദവി ലഭിച്ചു എന്നതായിരുന്നു മറ്റൊന്ന്.
 1925ൽ സ്വരാജ് പാർട്ടിയുടെ ഏറ്റവും കരുത്തനായ നേതാവായ സി ആർ ദാസ് അന്തരിച്ചു. സ്വരാജ് കക്ഷി പ്രതിസന്ധിയിലായി. സ്വരാജ് പാർട്ടിക്കകത്ത് ഛിദ്രവാസന തിരി നീട്ടിത്തുടങ്ങി. ഗവൺമെന്റിന്റെ നയങ്ങൾ മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.
   മൊണ്ടേഗു- ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ അതേപടി നടപ്പാക്കുക എന്നല്ലാതെ പുതുതായി ഒന്നും തന്നെ നടപ്പാക്കാൻ ബ്രിട്ടൻ ഒരുക്കമല്ല എന്നും വ്യക്തമായി.
    ഒടുവിൽ സഹികെട്ട് മോത്തിലാൽ നെഹ്റു കുറ്റസമ്മതത്തോടെ പറഞ്ഞു," ഞങ്ങൾ നീട്ടിയ സഹകരണ ഹസ്തം അവർ നിന്ദാപൂർവ്വം തട്ടിമാറ്റുന്നു .ഈ അവസ്ഥയിൽ ഇനിയെന്ത് എന്ന് ചിന്തിക്കേണ്ട സമയമായി"
    സ്ഥാനമോഹം ലഹരിയായി മാറിയ ചില നേതാക്കളാണെങ്കിൽ കാലുറക്കാത്ത നിലയിൽ പെരുമാറാനും തുടങ്ങി. മധ്യപ്രദേശിലെ ഒരു സ്വരാജ് പാർട്ടി അംഗം പിൻവാതിലിലൂടെ ഭരണപക്ഷത്തേക്കു മാറുകപോലും ചെയ്തു. പാർട്ടിയിൽ വളർന്നുവന്ന ഈ അന്ത:ഛിദ്രവും അധികാര മോഹവും കണ്ട് മനം മടുത്ത് ജയ്ക്കർ, കേൽക്കര്‍ തുടങ്ങിയ ചില പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു . ചിലർ ചേർന്ന് 'ഇന്ത്യൻ നാഷണൽ പാർട്ടി' എന്ന ഒരു പുതിയ സംഘടന ഉണ്ടാക്കി. ചിലർ ഹിന്ദുമഹാസഭയിൽ ചേർന്നു.
   ലാലാ ലജ്പത് റായി, മദൻ മോഹൻ മാളവ്യ എന്നീ നേതാക്കൾ പാർട്ടി വിട്ടുകൊണ്ട് "ഇൻഡിപ്പെൻഡൻസ് കോൺഗ്രസ്" എന്ന പുതിയ ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു. ഇതൊക്കെ കണ്ട് മനം മടുത്ത മോത്തിലാൽ  നെഹ്റു പാർട്ടിയുടെ അന്തസ്സിന് കളങ്കം വരുത്തുന്നവരെ കഠിനമായി ശാസിച്ചിരുന്നു.
 തയ്യാറാക്കിയത്: പ്രസന്നകുമാരി

Sunday, December 10, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 52 . ചൗരി ചൗര /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

52 . ചൗരി ചൗര
     ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും ജനപിന്തുണ ആർജ്ജിച്ചു മുന്നേറുകയായിരുന്നു.
   ഇതിനിടയിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ നേതാക്കന്മാരായിരുന്ന, അലി സഹോദരന്മാർ എന്ന പേരിൽ അറിയപ്പെടുന്ന, മൗലാന ഷൗക്കത്തലിയേയും അനുജൻ മൗലാന മുഹമ്മദ് അലിയേയും പോലീസ് അറസ്റ്റ് ചെയ്തു. കറാച്ചിയിൽ വെച്ച്. അവിടെ ഒരു ഖിലാഫത്ത് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ .ഡോക്ടർ കിചുലുവും, ശാരദാപീഠം ജഗദ് ഗുരു ശങ്കരാചാര്യരും വേറെ ചിലരും പ്രസംഗിക്കാൻ ഉണ്ടായിരുന്നു. അലി സഹോദരന്മാരുടെ പ്രസംഗം, ഖിലാഫത്ത് പ്രസ്ഥാനക്കാർ ആരും തന്നെ പട്ടാളത്തിൽ ചേരാൻ പാടില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. പട്ടാളത്തിലുള്ള മുസ്ലീങ്ങൾ ജോലി ഉപേക്ഷിച്ച് തിരിച്ചുവന്ന് പ്രസ്ഥാനം നയിക്കണമെന്ന് അവർ ആവശ്യപ്പെട്ടു . ഇതാണ് അറസ്റ്റിനു കാരണം. അവരെ കോടതി രണ്ടുവർഷം വീതം തടവിനു ശിക്ഷിച്ചു .
   ഈ സംഭവം നടക്കുമ്പോൾ ഗാന്ധിജി ദക്ഷിണേന്ത്യയിൽ തൃശ്ശിനാപ്പള്ളിയിൽ  കോൺഗ്രസിന്റെ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. അലിസഹോദരന്മാരുടെ അറസ്റ്റ് ഗാന്ധിജിയെ കുപിതനാക്കി. കറാച്ചിയിൽ അലി സഹോദരന്മാർ പ്രസംഗിച്ച രീതിയിൽ സേനാ വിരുദ്ധ പ്രസംഗങ്ങൾ നടത്താൻ കോൺഗ്രസുകാരെ ആഹ്വാനം ചെയ്യണമെന്ന ഗാന്ധിജിയുടെ നിർദേശം കോൺഗ്രസ് പ്രവർത്തക സമിതി അംഗീകരിച്ചു. സർക്കാരിനോട് ഒരു വെല്ലുവിളിയായി കോൺഗ്രസുകാരും സേനാവിരുദ്ധ പ്രസംഗങ്ങൾ നടത്തി.
   ഇതിനിടയിലാണ് ബ്രിട്ടനിലെ കിരീടാവകാശിയായ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കാനായി എത്തിയത്. 1921 നവംബർ 17ന് രാജകുമാരൻ ബോംബെയിൽ കപ്പലിറങ്ങുമ്പോൾ രാജ്യമാകെ ഹർത്താൽ ആചരിക്കുകയായിരുന്നു. ബോംബെയിൽ അന്നു നടന്ന പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്യാൻ ഗാന്ധിജിയും എത്തിയിരുന്നു.എൽഫിൻസ്റ്റോൺമിൽ  പരിസരത്തായിരുന്നു പൊതുയോഗം. യോഗ സ്ഥലത്ത് വിദേശ വസ്ത്രങ്ങൾ കുന്നു കൂട്ടി തീ കൊളുത്തുകയും ചെയ്തു.
   എന്നാൽ കുറെ ബ്രിട്ടീഷുകാരും പാർസികളും അടങ്ങുന്ന ഒരു സംഘം ആളുകൾ യൂണിയൻ  ജാക്കും(ബ്രിട്ടീഷ് കൊടി) വെയിൽസ് രാജകുമാരന് സ്വാഗതം പറഞ്ഞുകൊണ്ടുള്ള മുദ്രാവാക്യവുമായി യോഗം അലങ്കോലപ്പെടുത്താൻ എത്തി. തക്ക സമയത്ത് പോലീസ് ഇടപെടുന്നതിന് പകരം നോക്കി നിന്നു. അത് കണ്ടു നിന്ന  ജനക്കൂട്ടം ബ്രിട്ടീഷ് അനുകൂലികളെ കയ്യേറ്റം ചെയ്തു. അപ്പോഴാണ് തോക്കും ലാത്തിയുമായി പോലീസ് കുതിച്ചെത്തുന്നത്. അതോടെ പോലീസ് വെടിവെപ്പും അക്രമവും തുടങ്ങി. മൂന്ന് ദിവസം നഗരത്തിൽ കുഴപ്പങ്ങൾ തുടർന്നു .
പോലീസ് വെടിവെപ്പിൽ അനേകം പേർ കൊല്ലപ്പെട്ടു. അക്രമങ്ങളും ലഹളയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജി മൂന്നുദിവസം നിരാഹാരം അനുഷ്ഠിച്ചു. തുടർന്നാണ് സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞത്.
     രാജകുമാരൻ ചെല്ലുന്നിടത്തെല്ലാം ജനങ്ങളുടെ പ്രതികരണം ഇതുതന്നെയായിരുന്നു. വ്യാപാരികൾ കട തുറന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. കോടതിയിൽ ഇന്ത്യക്കാരായ അഭിഭാഷകരും ഹാജരായില്ല.
     രാജകുമാരൻ 
 കൽക്കത്തയിൽ എത്തിയപ്പോൾ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയത് ചിത്തരഞ്ജൻ ദാസും സഹധർമ്മിണിയും അവരുടെ പുത്രിയും നിരവധി മഹിളകളും ചേർന്നായിരുന്നു.
   രാജകുമാരന്റെ സന്ദർശനവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ലാലാ ലജ്പത് റായി ,മോത്തിലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങി നിരവധി പേർ ജയിലിലായി. ഇതോടെ നാടെങ്ങും ഇളകി മറിഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും നടന്നു. പോലീസിന്റെ നയ വൈകല്യം എവിടെയും കുഴപ്പം സൃഷ്ടിച്ചു. നാടുമുഴുവൻ അറസ്റ്റ് നടന്നു. മുപ്പതിനായിരം സന്നദ്ധ ഭടന്മാർ ഈ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. എന്നാണ് കണക്ക്.
  നിസ്സഹകരണ പ്രസ്ഥാനം നഗരങ്ങളിലും ഇടത്തരക്കാരിലും മാത്രം ഒതുങ്ങി നിന്നില്ല. ഗ്രാമങ്ങളിലേക്കും കർഷകരിലേക്കും സമരം പടർന്നു. ഉത്തർപ്രദേശ്, ആന്ധ്ര, ബംഗാൾ ,മലബാർ തുടങ്ങി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കർഷകർ വ്യാപകമായ തോതിൽ സമരത്തിൽ പങ്കുചേർന്നു. കൂട്ട അറസ്റ്റും ഭീകരമായ മർദ്ദനങ്ങളും വഴിയാണ് ഗവൺമെൻറ് സമരത്തെ നേരിട്ടത്. ഗാന്ധിജി ഒഴിച്ച്, മിക്ക നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും പത്രസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള പൗരസ്വാതന്ത്ര്യങ്ങൾ പുന:സ്ഥാപിക്കുകയും ചെയ്തില്ലെങ്കിൽ നിയമലംഘനം തുടങ്ങുമെന്ന് 1922 ഫെബ്രുവരി ഒന്നിന് ഗാന്ധിജി പ്രഖ്യാപിച്ചു. വൈസ്രോയിയ്ക് ഗാന്ധിജി വിശദമായ കത്ത് എഴുതി. ഏഴു ദിവസത്തിനകം ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ സമരം തുടങ്ങും എന്നായിരുന്നു ഗാന്ധിജിയുടെ അന്ത്യശാസനം. സമരം ആദ്യം തുടങ്ങേണ്ട സ്ഥലവും നിശ്ചയിച്ചു. ഗുജറാത്തിലെ ബർദോളിയാണ് നികുതി നിഷേധം ഉൾപ്പെടെയുള്ള നിയമലംഘന സമരം പരീക്ഷിക്കാൻ  തെരഞ്ഞെടുത്തത്. സമരത്തിന് നേതൃത്വം നൽകാൻ വല്ലഭായി പട്ടേലിനെയും നിയോഗിച്ചു. സമരം തുടങ്ങേണ്ടിയിരുന്നത് ഫെബ്രുവരി 7 ന് ആയിരുന്നു. എന്നാൽ അതിന് രണ്ടുദിവസം മുമ്പ് ഫെബ്രുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരക്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഉണ്ടായ ദുരന്തത്തിന്റെ പേരിൽ സമരം പിൻവലിക്കപ്പെട്ടു ചൗരി ചൗരാ സംഭവമായിരുന്നു  അത്.
   വിദേശ വസ്ത്ര ബഹിഷ്കരണത്തിനും മദ്യഷാപ്പ് പിക്കറ്റിങ്ങിനും നേതൃത്വം നൽകിക്കൊണ്ട് സത്യാഗ്രഹികളും വാളണ്ടിയർമാരും ചേർന്ന് അവിടെ സമരം നടത്തുകയായിരുന്നു .ഒരു വലിയ ജനക്കൂട്ടം സംഭവം കാണാൻ ചുറ്റും തടിച്ചു കൂടിയിരുന്നു. അവർക്കിടയിലൂടെ തോക്കും ബയനറ്റും ലാത്തിയുമായി പോലീസ് റോന്ത് ചുറ്റുന്നുണ്ടായിരുന്നു. സത്യാഗ്രഹികൾ ബോധവൽക്കരണം നടത്തി കൊണ്ടാണ് സമരം നയിച്ചു കൊണ്ടിരുന്നത്. മദ്യം വിഷമാണ് , അത് വ്യക്തിയെ മാത്രമല്ല കുടുംബത്തെയും നശിപ്പിക്കും, കുടുംബം നശിച്ചാൽ ഗ്രാമം നശിക്കും, ഗ്രാമം നശിച്ചാൽ നാം നശിക്കും, രാജ്യം നശിക്കും ഈ ശൈലിയിൽ ആയിരുന്നു പ്രബോധനങ്ങൾ .പോലീസ് സത്യഗ്രഹികളെ അലോസരപ്പെടുത്തി കൊണ്ടിരുന്നു .അപ്പോഴാണ് അയൽ ഗ്രാമത്തിൽ നിന്നും ഒരു നിര സമരരംഗത്തെത്തുന്നത്. അതുകാരണം ജനക്കൂട്ടത്തിൽ തിരക്കനുഭവപ്പെട്ടു .കടന്നു വരാനുള്ള വഴി സത്യാഗ്രഹികൾ തന്നെ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഈ ഘട്ടത്തിൽ പോലീസ് വെടിവെപ്പ് തുടങ്ങി. യോഗ സ്ഥലത്ത് മൂന്നുപേർ മരിച്ചുവീണു .മൂന്നുപേരെ കൊല്ലാനുള്ള വെടിയുണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ പോലീസിൻറെ പക്കൽ.ക്ഷുഭിതരായ ജനക്കൂട്ടം ആക്രമിക്കുമെന്ന് ഭയന്ന് പോലീസുകാർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. ജനം പോലീസ് സ്റ്റേഷൻ വളഞ്ഞു പോലീസുകാർ ജനലുകളും വാതിലുകളും അടച്ചുപൂട്ടി അകത്തിരുന്നു. പോലീസ് പുറത്തിറങ്ങി പരസ്യമായി മാപ്പ് ചോദിക്കണമെന്ന് ജനങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അകത്തിരുന്ന പോലീസ് മിണ്ടിയില്ല .കൂട്ടത്തിൽ ഗാന്ധിജിയെ അപഹസിച്ചു കൊണ്ടുള്ള തെറിവിളികൾ അകത്തുനിന്നും കേട്ടുതുടങ്ങി. ജനക്കൂട്ടം അതു സഹിച്ചില്ല .അവർ പോലീസ് സ്റ്റേഷന് തീ വെച്ചു. 21 പോലീസുകാർ കൊല്ലപ്പെട്ടു. ചൗരി ചൗര സംഭവത്തിന്റെ പേരിൽ 225 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇവരിൽ 172 പേരെയും തൂക്കിക്കൊല്ലാൻ ആയിരുന്നു കോടതി ആദ്യം വിധിച്ചത് .പിന്നീട് വിധി മാറ്റി. 19 പേരെ തൂക്കിക്കൊല്ലാനും മറ്റുള്ളവരെ നാടുകടത്താനും വിധിച്ചു. പോലീസുകാരുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയോടൊപ്പം ഗാന്ധിജി ഉടൻ പ്രാബല്യത്തിൽ വരത്തക്കവണ്ണം നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചു .അറസ്റ്റിന് ഇടയാവുന്ന യാതൊരു സമരപരിപാടിയിലും ആരും പങ്കെടുക്കരുതെന്നും ഗാന്ധിജി നിർദ്ദേശിച്ചിരുന്നു. ജയിലിൽ കഴിയുന്ന നേതാക്കളെ ഗാന്ധിജിയുടെ ഈ നടപടി പ്രകോപിതരാക്കി .ഭാവന ശൂന്യം എന്നും ഭീരുത്വം എന്നും അവർ ഈ നടപടിയെ വിശേഷിപ്പിച്ചു. സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു,' ഇതൊരു ദേശീയ വിപത്താണ് '.ജയിലിൽ ഉണ്ടായിരുന്ന ജവഹർലാൽ നെഹ്റു ഇതേ രീതിയിൽ തന്നെയാണ് പ്രതികരിച്ചത്. മുതലാൽ നെഹ്റുവും സി ആർ ദാസും നിശിതമായ ശൈലിയിൽ ഗാന്ധിജിക്ക് എഴുതി. എന്നിട്ടും ഗാന്ധിജി തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്നു. സത്യഗ്രഹമെന്ന പരിപാവനമായ ആദർശം ബലികഴിച്ചുകൊണ്ട് സ്വരാജ്യം കിട്ടിയാൽ തന്നെ, അങ്ങനെ ലഭിക്കുന്ന സ്വരാജ്യം എനിക്ക് ആവശ്യമില്ലെന്ന് ഞാൻ പറയും .ഗാന്ധിജി പറഞ്ഞു.
 1922 ഫെബ്രുവരി 12ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ബർദ്ദോളിയിൽ യോഗം ചേർന്നു. സമരം പിൻവലിക്കുന്നതായി വർക്കിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. 
   നിസഹകരണ സമരം പിൻവലിച്ചതിനെ തുടർന്നുള്ള സ്ഥിതി മുതലാക്കാൻ ബ്രിട്ടീഷ് അധികൃതർ  ഉടൻ നീക്കം തുടങ്ങി. ഇതിൽ ആദ്യത്തെ നടപടി ഗാന്ധിജിയെ അറസ്റ്റ് ചെയ്തതായിരുന്നു. 1922 മാർച്ച് പത്തിന്. ഡൽഹിയിൽ കോൺഗ്രസ് നിർവാഹക സമിതിയിൽ പങ്കെടുത്ത് അഹമ്മദാബാദിൽ തിരിച്ചെത്തി വിശ്രമിക്കുമ്പോഴാണ് പോലീസ് സൂപ്രണ്ട് അറസ്റ്റ് വാറന്റുമായി ചെന്നത്. ഗാന്ധിജി ഉടൻ പുറപ്പെടാൻ ഒരുങ്ങി .അല്പം വിശ്രമിച്ച ശേഷം മതി എന്ന് സൂപ്രണ്ട് പറഞ്ഞു. വിശ്രമം 'ജയിലിലാവാം' എന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. രണ്ട് പുതപ്പുകൾ, മൂന്നുനാല് ഗ്രന്ഥങ്ങൾ എല്ലാം ഒരു ഭാണ്ഡമാക്കി കെട്ടി ഗാന്ധിജി പോലീസ് വാഹനത്തിൽ കയറി. അപ്പോൾ സബർമതിയിൽ ഉണ്ടായിരുന്ന കസ്തൂർബായും സരോജിനി നായിഡുവും ഗാന്ധിജിയെ ജയിലിന്റെ കവാടം വരെ അനുയാത്ര ചെയ്തു .കുറച്ചു സത്യാഗ്രഹികളും. അറസ്റ്റിനു ശേഷം മാർച്ച് 18ന് ജില്ലാ കോടതിയിൽ കേസ് വിചാരണയ്ക്ക് വന്നു. കേസെടുത്തിരുന്നത്, 'യങ് ഇന്ത്യ' യിൽ അദ്ദേഹം എഴുതിയ മൂന്നുനാല് ലേഖനങ്ങളിലെ പരാമർശങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഗവൺമെൻറിന് എതിരായി ജനങ്ങളിൽ അമർഷം ഇളക്കിവിടുന്ന ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കുറ്റം.കുറ്റം സമ്മതിച്ചുകൊണ്ട് ഗാന്ധിജി പറഞ്ഞു ഞാൻ എഴുതിയെന്നത് ശരിയാണ്. എൻറെ ജനങ്ങൾക്ക് ബ്രിട്ടീഷ് ഭരണത്തോട് അമർഷം ഉണ്ടായി എന്നതും ശരിയാണ്. പക്ഷേ ലേഖനം എഴുതിയതുകൊണ്ടോ അത് വായിച്ചതുകൊണ്ടോ അല്ല അവർക്ക് അമർഷം ഉണ്ടായത്. അതിനുമുമ്പ് തന്നെ അവരും ഞാനും ഞങ്ങളെല്ലാവരും അങ്ങ് പ്രതിനിധീകരിക്കുന്ന ഗവൺമെന്റിനോട് അമർഷം വെച്ചുപുലർത്തുന്നവരാണ്. നൂറ്റാണ്ടുകളായി ലോക ജനതയോടൊപ്പം തലയുയർത്തി നിന്നവരായിരുന്നു ഞങ്ങൾ എന്ന് അങ്ങയുടെ പൂർവപിതാക്കൾ രഹസ്യമായി നിങ്ങളോട് പറഞ്ഞുതരും. അവരെ ഈ നിലയിൽ ആക്കി തീർത്തത് കൊണ്ടാണ് ബ്രിട്ടീഷുകാർ തടിച്ചു വളർന്നതെന്നും നിങ്ങൾക്ക് മനസ്സിലാക്കി തരും. നിങ്ങളുടെ പൂർവികരും നിങ്ങളും ഊറ്റികുടിച്ച് ചണ്ടിയാക്കിയ എൻറെ നാടിനെ നിവർന്നു നിൽക്കാൻ സഹായിക്കാനുള്ള യജ്ഞത്തിനിടയിൽ അവർ കാണിച്ച ജീവൻറെ ലക്ഷണമാണ് നിങ്ങൾ എൻറെ പേരിൽ ആരോപിച്ച കുറ്റത്തിന് കാരണമായി തീർന്നിരിക്കുന്നത്. ഒരു നല്ല പൗരന്റെ മഹത്തായ കടമ എന്ന നിലയിൽ ഞാൻ ചെയ്തത് കുറ്റമാണെങ്കിൽ ആ കുറ്റം ഞാൻ ഏറ്റു പറയുകയും അതിനുള്ള ശിക്ഷ നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു സന്തോഷം എനിക്കുണ്ട് ഞാൻ ചെയ്തത് കുറ്റമല്ലെന്നും, നിങ്ങൾ ഇപ്പോൾ ചെയ്യാൻ പോകുന്നതാണ് കുറ്റമെന്നും വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ നിങ്ങളുടെ രാജ്യത്തും ലോകം മുഴുവനും ഉണ്ട്. അക്കാര്യം മറക്കാതിരിക്കണം എന്ന് അപേക്ഷയുമുണ്ട്. 
    ഗാന്ധിജിയുടെ ദീർഘമേറിയ പ്രസ്താവന ശ്വാസം അടക്കി പിടിച്ചുകൊണ്ടാണ്  ന്യായാധിപൻ ശ്രവിച്ചത്. അദ്ദേഹം വിധി പ്രസ്താവിക്കും മുമ്പ് പറഞ്ഞു. മിസ്റ്റർ ഗാന്ധി, നിങ്ങൾ നിങ്ങളുടെ രാജ്യത്തെ ജനകോടികളുടെ കണ്ണിൽ മഹാനായ ഒരു നേതാവാണ്. അക്കാര്യം ആരും സമ്മതിച്ചു തരും അങ്ങ് ശ്രേഷ്ഠനുമാണ്. പക്ഷേ നിയമത്തിന്റെ കണ്ണിൽ കുറ്റം ചെയ്ത ഒരു പ്രതിയാണ് .എനിക്ക് അങ്ങയെ ശിക്ഷിക്കാതിരുന്നുകൂടാ. അത് വഴി ഞാൻ എന്റെ കർത്തവ്യം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്.
   ആറു വർഷത്തെ തടവു ശിക്ഷയായിരുന്നു ഗാന്ധിജിക്ക് നൽകിയത്.
തയ്യാറാക്കിയത് :
പ്രസന്നകുമാരി. ജി

Friday, December 8, 2023

അധ്യാപകക്കൂട്ടം Class 4 EVS Points to remember :- Evs (English Medium) Std. 4(Second term Exam)

അധ്യാപകക്കൂട്ടം Class 4 EVS

Points to remember :-

Evs (English Medium)

Std. 4(Second term Exam)

1.Dandi March:- Took place in 1930. Against the salt law.

2.Jallianwalla Bagh incident:- Took place in 1919 in  Punjab.Against Rowlatt Act.

3.Non co operation movement:- Took place in 1920. Not to co operate with the British.

4.Quit India Movement:-  Final struggle against the British. "Do or die" was the slogan.

5.Migratory birds:- Birds come from far off places.Example :- golden oriole.

6.Uses of birds:- seed distribution, pest control, clean surroundings.

7.March 20- House sparrow day.

8."Nest for a Bird"-Angadikuruvi.

9.We rear birds for:
Fancy, entertainment, income.

10 Thullal:-Art form with humour. Kunchan Nambiar founded it.

11.Kathakali:- King of arts, needs training, famous art form.

12.Thiruvathirakkali:-Women wear old kerala dress. Clap and dance.

13 Ruler who was a musician-Swathi thirunal

14. World famous painter and artist :- Raja Ravi varma.

15."Omanathinkal Kidavo"- Irayimman Thampi

16."Mappilappattu"-Moiyeenkutty Vaidyar.

17.Planets:- Heavenly bodies that move around the sun.

18.Rotation :- Earth's own movement

19.Revolution :-Earth's movement around the sun.

20.New Moon Day:- Sun, moon, earth come in a straight line.

21.Full moon day:- sun earth  and moon come in a straight line.

22.Uses of artificial satellites:- Communication, weather forecast. Transportation, ocean study.
Examples of artificial satellites:- Aryabhatta, EDUSAT, INSAT.

23.Wind:- Moving air.

24.Solids:- Have shape, Cannot flow, have weight. Need space to exist.

Liquids:- No shape, can flow, have weight, need space.

Gases:- No shape, have weight, need space to exist, has power, can spread.

Plasma:- fourth state of matter. Examples:fire and lightning.

25.Index of the map:- tells about the colour and symbols in the map.

26.Largest district- Idukki

27.Smallest district:- Alappuzha.

28.The top of the map indicates North.

29.The Mariner's Compass:- Used to find out directions.

30 :Map:- Image of an area with its features.

Prepared by:-

Ramesh. P
Gups Kizhayur.

Thursday, December 7, 2023

അധ്യാപകക്കൂട്ടം ക്ലാസ്സ് 4 മലയാളം /ഊണിന്റെ മേളം / 'വിളംബരം'

അധ്യാപകക്കൂട്ടം ക്ലാസ്സ് 4 മലയാളം

നാലാം ക്ലാസ്സിലെ ഊണിന്റെ മേളം  എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഡിസംബർ 11ന് നടക്കുന്ന സദ്യയിലേക്ക് എല്ലാവരെയും 'വിളംബരം' എന്ന  പഠന പ്രവർത്തനത്തിലൂടെ ക്ഷണിക്കുകയാണ് തേവലപ്പുറം Govt. LP സ്കൂളിലെ കുട്ടികൾ.



Tuesday, December 5, 2023

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ/ മണിച്ചെപ്പ് /adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ

മണിച്ചെപ്പ്

ഇരുപത് കുഞ്ഞു പാട്ടുകൾ അടങ്ങിയതാണ് "മണിച്ചെപ്പ്" എന്ന ഈ കൊച്ചു പാട്ട് പുസ്ത‌കം. ഒന്ന്, രണ്ട് ക്ലാസിലെ കൊച്ചു കുട്ടികൾക്ക് പാടി രസിക്കാൻ ഈ പാട്ടു കൾ ഉപകരിക്കും.

മൂന്ന്,നാല് ക്ലാസിലെ കുട്ടികൾക്ക് വരികൾ കൂട്ടിച്ചേർക്കാം എന്ന പഠന പ്രവർത്തനത്തിനും ഈ പാട്ടുകൾ ഉപയോഗിക്കാം.

തയറാക്കിയത് :-
ശശിധരൻ കല്ലേരി
അദ്ധ്യാപകൻ
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര.



Saturday, December 2, 2023

മലബാർ കലാപവും വാഗൺ ട്രാജഡിയും. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 51. മലബാർ കലാപവും വാഗൺ ട്രാജഡിയും.
        ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന് മലബാർ കലാപമായിരുന്നു.
    ബ്രിട്ടീഷ് ഭരണാധികാരികളും മറ്റുചിലരും മാപ്പിള കലാപമായും, ഹിന്ദു -മുസ്ലിം ലഹളയായും ചിത്രീകരിക്കുന്ന ഈ സമരം യഥാർത്ഥത്തിൽ കർഷക കലാപമായിരുന്നു. ഒപ്പം ബ്രിട്ടീഷ് വിരുദ്ധ സമരവും. ഇന്നത്തെ മലപ്പുറം, പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടന്ന ഏറനാട്,  വള്ളുവനാട് പ്രദേശങ്ങളിലാണ് സമരം ആളിപ്പടർന്നത്. ഈ സമരം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. 19ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഏറനാട്ടിലെ കർഷകർ,  വൻകിട ജന്മിമാർക്കും അവരെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് ഭരണാധികാരികൾക്കും എതിരെ നിരവധി ചെറുകിട പോരാട്ടങ്ങൾ നടത്തിയിരുന്നു. അതുവരെ അമർത്തി വയ്ക്കപ്പെട്ടിരുന്ന അമർഷങ്ങളുടെ ശക്തമായ ഒരു പൊട്ടിത്തെറിയായിരുന്നു, മലബാർ കലാപം .
   1836 നും 1854 നും ഇടയ്ക്ക് ഏറനാട്ടിൽ കർഷകരുടെ 22 കലാപങ്ങൾ നടന്നതായാണ് ഔദ്യോഗിക കണക്ക്. കുടിയൊഴിപ്പിക്കുക, അന്യായമായ തോതിൽ നികുതി അടിച്ചേൽപ്പിക്കുക തുടങ്ങിയ ദ്രോഹനടപടികളെ ചെറുക്കാൻ കൃഷിക്കാർ മുന്നോട്ട് വന്നതാണ് കലാപങ്ങൾക്കുള്ള മുഖ്യകാരണം. കർഷകരിൽ ഭൂരിപക്ഷവും മുസ്ലീങ്ങൾ ആയിരുന്നു. അവരോടൊപ്പം നിന്ന മുസ്ലിം പുരോഹിതന്മാരെയും ബ്രിട്ടീഷുകാർ വെറുതെ വിട്ടില്ല. 1852ൽ തിരൂരങ്ങാടി പള്ളിയിലെ സെയ്ത് ഫൈസൽ പൂക്കോയതങ്ങളെയും കുടുംബത്തെയും ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അറേബ്യയിലേക്ക് നാടുകടത്തി. 
  ഖിലാഫത്ത് പ്രസ്ഥാനവും 1920ൽ മഞ്ചേരിയിൽ നടന്ന കോൺഗ്രസ് സമ്മേളനവും ഏറനാട്ടിലെ കർഷകരിൽ പുതിയൊരു ആവേശവും ഉണർവും സൃഷ്ടിച്ചു. മഞ്ചേരി സമ്മേളനം അംഗീകരിച്ച ഒരു പ്രധാന ആവശ്യം കുടിയാന്മാരുടെ അവകാശങ്ങൾ അംഗീകരിക്കണം എന്നതായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത വൻകിട ജന്മിമാരുടെ കടുത്ത എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ഇത് സംബന്ധിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഭാഗമായി നാട്ടിലുടനീളം രൂപം കൊണ്ട ഖിലാഫത്ത് കമ്മിറ്റികൾ കുടിയാന്മാരുടെ ആവശ്യങ്ങളും ഉന്നയിക്കാൻ തുടങ്ങി.
     പൂക്കോട്ടൂരിൽ രൂപീകരിച്ച കുടിയാൻ കമ്മിറ്റിയുടെയും ഖിലാഫത്ത് കമ്മിറ്റിയുടെയും പ്രധാന പ്രവർത്തകനായിരുന്നു വടക്കേവീട്ടിൽ മുഹമ്മദ്. ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമയായ നിലമ്പൂർ കോവിലകം വക പൂക്കോട്ടൂർ കളത്തിലെ കാര്യസ്ഥനായിരുന്നു മുഹമ്മദ്. ഖിലാഫത്ത് കമ്മറ്റിയുമായി ബന്ധപ്പെട്ടതിന്റെ പേരിൽ മുഹമ്മദിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതിനു പുറമേ മുഹമ്മദിനെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. പൂക്കോട്ടൂർ കളത്തിലെ മാനേജരായ തിരുമുൽപ്പാടിന്റെ  തോക്ക് മോഷ്ടിച്ചു എന്നതായിരുന്നു കേസ്. 1921 ജൂലൈ 30ന് മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ് സംഘത്തെ ജനങ്ങൾ തടഞ്ഞു. നൂറുകണക്കിന് ആളുകൾ ചെറുക്കാൻ മുന്നോട്ടുവന്നപ്പോൾ പോലീസ് സംഘം പിന്മാറി. ഈ സംഭവത്തിന്റെ മറപിടിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണാധികാരികൾ നടത്തിയ അതിക്രമങ്ങളാണ് കലാപത്തിന് തീകൊളുത്തിയത്. ഖിലാഫത്ത്പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും പള്ളികളിലും  റെയ്ഡ് നടത്താൻ അധികൃതർ പരിപാടിയിട്ടു. 1921 ആഗസ്റ്റ് 20ന് കോഴിക്കോട്ട് നിന്നെത്തിയ പോലീസും പട്ടാളവും തിരൂരങ്ങാടി പള്ളി റെയ്ഡ് ചെയ്യുകയും ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ചില പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പള്ളിയിൽ പട്ടാളം കടന്നതിന്റെയും അറസ്റ്റിന്റെയും വിവരമറിഞ്ഞ് ജനങ്ങൾ തടിച്ചുകൂടി. വന്ദ്യ വയോധികനായ അലി മുസലിയാരുടെ നേതൃത്വത്തിൽ ജനങ്ങൾ കോഴിക്കോട്ട് നിന്നെത്തിയ കളക്ടർ തോമസിനെയും പോലീസ് സംഘത്തെയും സമീപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. സമാധാനപരമായി കൂടിനിന്ന ജനങ്ങളുടെ നേരെ പോലീസ് നിറയൊഴിക്കുകയാണ് ചെയ്തത്. 17 പേർ വെടിവെപ്പിൽ മരിച്ചു. ഇതോടെ ജനങ്ങൾ ഇളകി. അവർ തിരിച്ചടിച്ചു. രണ്ട് ബ്രിട്ടീഷുകാർ ഉൾപ്പെടെ ആറ് പോലീസുകാർ കൊല്ലപ്പെട്ടു. സ്ഥിതി പന്തിയല്ലെന്ന് കണ്ട കളക്ടറും സംഘവും പിന്തിരിഞ്ഞു. കോഴിക്കോടിനെ തിരൂരങ്ങാടി ഭാഗവുമായി ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയും പാലങ്ങളും വാർത്താവിനിമയ ബന്ധങ്ങളും ജനങ്ങൾ തകർത്തു. തുടർന്ന് തിരൂരങ്ങാടി കേന്ദ്രമാക്കി "ഖിലാഫത്ത് സർക്കാർ" രൂപീകരിച്ചതായി അലി മുസലിയാർ പ്രഖ്യാപിച്ചു. ധീരന്മാരായ ലവക്കുട്ടിയും കുഞ്ഞലവിയും ആയിരുന്നു അലിമുസലിയാരുടെ മുഖ്യ സഹായികൾ. തിരൂരങ്ങാടിയുടെ മാതൃക പിന്തുടർന്ന്  നിലമ്പൂർ, പൂക്കോട്ടൂർ, പാണ്ടിക്കാട്, പൊന്നാനി, മണ്ണാർക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഖിലാഫത്ത് ഭരണം വ്യാപിച്ചു.  വാരിയം കുന്നത്ത്  കുഞ്ഞഹമ്മദ് ഹാജി, ചെമ്പകശ്ശേരി തങ്ങൾ, സീതികോയതങ്ങൾ, ഇമ്പിച്ചി കോയ തങ്ങൾ തുടങ്ങിയവരായിരുന്നു അലി മുസലിയാർക്ക് പുറമേ നേതൃത്വനിരയിലുണ്ടായിരുന്നത്.
     ഖിലാഫത്ത് പ്രവർത്തകർ സർക്കാർ ട്രഷറികൾ പിടിച്ചെടുത്തു. പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു. വൻകിട ജന്മിമാരുടെ വീടുകൾ കയ്യേറി, ഭൂമി സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തു. ഹിന്ദുക്കളെ ദ്രോഹിക്കരുതെന്ന് കുഞ്ഞഹമ്മദ് ഹാജിയും അലി മുസലിയാരും കർശന നിർദേശം നൽകിയിരുന്നു. മറിച്ച് ചെയ്തവരെ പരസ്യമായി ശിക്ഷിക്കാൻ കുഞ്ഞഹമ്മദ് ഹാജി മടിച്ചില്ല . ബ്രിട്ടീഷുകാരെ സഹായിച്ച മുസ്ലീങ്ങളെയും അദ്ദേഹം ശിക്ഷിച്ചിരുന്നു.
     ബ്രിട്ടീഷുകാർ വൻതോതിൽ പട്ടാളത്തെ ഉപയോഗിച്ച് കലാപത്തെ നേരിട്ടു.  മൂന്നുനാലു മാസങ്ങൾക്കകം ഏറനാടും വള്ളുവനാടും തിരിച്ചുപിടിക്കാൻ അവർക്ക് കഴിഞ്ഞു. പട്ടാള നിയമം ഏർപ്പെടുത്തി. കണ്ണിൽ ചോരയില്ലാത്ത മർദ്ദനമാണ് ബ്രിട്ടീഷുകാർ അഴിച്ചുവിട്ടത്. കൂട്ടക്കൊലകൾക്ക് ഗ്രാമങ്ങൾ സാക്ഷിയായി. കലാപകാരികളിൽ 2337 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഏറ്റവും ചുരുങ്ങിയത് 12000 പേരെങ്കിലും കൊലചെയ്യപ്പെട്ടുകാണും എന്നാണ് കലാപത്തിൽ പങ്കാളികളായ പലരുടെയും കുറിപ്പുകൾ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മിക്കവരെയും വെടിവെച്ചു കൊല്ലുകയോ ആന്തമാൻ ദ്വീപിലേക്ക് നാടുകടത്തുകയോ ചെയ്തു. കൊലചെയ്യപ്പെട്ടവരിൽ അലിമുസലിയാർ, കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവർ ഉൾപ്പെടും.
      മലബാർ കലാപത്തിനെതിരെ ബ്രിട്ടീഷ് ഭരണം കാണിച്ച നിഷ്ഠൂരതയുടെ നടുക്കുന്ന ഉദാഹരണമാണ് വാഗൺ ട്രാജഡി എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടക്കൊല. പോലീസും പട്ടാളവും അറസ്റ്റ് ചെയ്ത തൊണ്ണൂറോളം പേരെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഗുഡ്സ് വണ്ടിയുടെ വാഗണിൽ കയറ്റി. നിവർന്നു നിൽക്കാൻ പോലും സ്ഥലമില്ലാത്ത തരത്തിൽ തീവണ്ടിമുറിയിൽ ആളുകളെ കുത്തിനിറച്ചു. കാറ്റു കടക്കാൻ കഴിയാത്ത വിധം വാഗൺ പുറത്തുനിന്നു പൂട്ടി. കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു അവരെ.  നവംബർ മാസത്തെ കൊടുംചൂട്. വായു കടക്കാത്ത മുറിയിൽ ആ ചുട്ടുപൊള്ളുന്ന ചൂടിൽ ആളുകൾ ശ്വാസംമുട്ടി മരിച്ചുകൊണ്ടിരുന്നു. വണ്ടി പോത്തന്നൂർ സ്റ്റേഷനിൽ എത്തിയപ്പോൾ, ബഹളം കേട്ട് തീവണ്ടിമുറി കുത്തിത്തുറന്നു നോക്കിയപ്പോഴേക്കും 72 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അവശേഷിച്ചവർ  ജീവച്ഛവങ്ങളായി മാറി. 1921 നവംബർ 10നാണ്  ഈ കൂട്ടക്കൊല നടന്നത്.

  തയ്യാറാക്കിയത്:  പ്രസന്നകുമാരി. ജി.