🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, July 30, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ 13. വീരപാണ്ഡ്യ കട്ടബൊമ്മൻ. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ

 13. വീരപാണ്ഡ്യ കട്ടബൊമ്മൻ.



         പഴശ്ശി രാജാവിന്റെ സമകാലികനായി തിരുനെൽവേലിയിൽ ധീരനായ ഒരു നാടുവാഴി ഉണ്ടായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ ഭരണത്തിനെതിരായി രക്തസാക്ഷിത്വം വരിച്ച ഒരു നാട്ടരചൻ. വീരപാണ്ഡ്യ കട്ടബൊമ്മൻ. കർണാട്ടിക്കിലെ നവാബിനെ കമ്പനി പട്ടാളം ആക്രമിച്ചു കീഴടക്കിയപ്പോൾ അവരുടെ സാമന്തനായ ഈ നാടുവാഴി  ഇംഗ്ലീഷ് കാർക്ക് കീഴടങ്ങാൻ കൂട്ടാക്കിയില്ല. ഇരുകൂട്ടരും തമ്മിൽ ചില ഒത്തുതീർപ്പുകൾ ഉണ്ടാക്കിയെങ്കിലും ഇംഗ്ലീഷ്കാർ അവയൊന്നും പാലിച്ചില്ല. ധീരതയോടെ ചെറുത്തുനില്പ് തുടർന്നു. കോട്ടയം തമ്പുരാന്റെ കുറിച്യ പടയാളികളെപ്പോലെ അരചനുവേണ്ടി മരിക്കാൻ തയ്യാറുള്ള നല്ലൊരു സൈന്യം കട്ടബൊമ്മനുണ്ടായിരുന്നു. ഗിരിവർഗ്ഗവാസികളായ കുറിച്യരെപ്പോലെ അമ്പും വില്ലും വാളുമൊക്കെയായിരുന്നു അവരുടെ ആയുധം. ശത്രുവിന്റെ വെടിയുണ്ടയും  വീരപാണ്ട്യപ്പടയുടെ അസ്ത്രങ്ങളും ഏറ്റുമുട്ടി. പരാജയം സംഭവിക്കുമെന്നായപ്പോൾ തോൽവി ഏറ്റുവാങ്ങാതെ കട്ടബൊമ്മനും സൈന്യവും സുരക്ഷാ സങ്കേതം നോക്കി പിൻവാങ്ങി കാടുകളിലേക്ക് ഉൾവലിഞ്ഞു. കമ്പനി സൈന്യം കാടുകൾ മുഴുവൻ അരിച്ചു പെറുക്കി നടന്നു. ഒളിപ്പോരിൽ അതിവൈദഗ്ദ്ധ്യമുള്ള കട്ടബൊമ്മനെ കണ്ടുപിടിക്കാൻ അവർക്ക് കഴിഞ്ഞില്ല. ബൊമ്മൻ സ്വന്തം കോട്ടയ്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. 
    കട്ടബൊമ്മനെ പിടിച്ചു കൊടുക്കുന്നവർക്ക്  ഇംഗ്ലീഷുകാർ ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. ഈ അവസരത്തിലാണ് ഒരുനാൾ അതിഗൂഢമായും വേഷപ്രച്ഛന്നനായും കട്ടബൊമ്മൻ തന്റെ സന്തതമിത്രമായിരുന്ന പുതുക്കോട്ട രാജാവിനെ കാണാൻ ചെല്ലുന്നത്. കൊട്ടാരത്തിൽ ചെന്ന കട്ടബൊമ്മനെ ലക്ഷം കൊതിച്ച് പുതുക്കോട്ട രാജാവ് ഇംഗ്ലീഷ്കാർക്ക് പിടിച്ചു കൊടുത്തു. അവർ അദ്ദേഹത്തെ ഗ്രാമവഴിയിലെ ഒരു പുളിമരക്കൊമ്പത്ത്  കെട്ടിത്തൂക്കിക്കൊന്നു. കഴുത്തിൽ കൊലക്കയർ മുറുകുന്നവേളയിൽ  വീരപാണ്ഡ്യൻ,
 ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിച്ചിരുന്നുവത്രേ "ദൈവമേ! എന്റെ രാജ്യം ഈ ദുഷ്ടപ്പരിഷകളുടെ  കൈകളിൽ നിന്നും നീ മോചിപ്പിച്ചുതരേണമേ".
 തയ്യാറാക്കിയത്: 
       പ്രസന്ന കുമാരി(Rtd teacher)


Friday, July 28, 2023

പ്രേംചന്ദ് ജയന്തി ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം Hindi

പ്രേംചന്ദ് ജയന്തിയുമായി
ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
സ്ലൈഡ് രൂപത്തിൽ..

തയ്യാറാക്കിയത്:
നിമ്‌ന വി കെ
വട്ടിപ്രം യു പി സ്കൂൾ
കുത്തുപറമ്പ് സബ്ജില്ല
കണ്ണൂർ.



Wednesday, July 26, 2023

ജൂലായ് 27 ഡോക്ടർ എ.പി.ജെ.അബ്ദുൽ കലാം ചരമവാർഷിക ദിനം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലായ് 27
ഡോക്ടർ എ.പി.ജെ.അബ്ദുൽ കലാം ചരമവാർഷിക ദിനം.

തമിഴ്നാട്ടിലെ രാമേശ്വരം എന്ന ദ്വീപിലെ ആകാശവും പൂഴിമണൽ നിറഞ്ഞ ഭൂമിയും പാഠശാലയാക്കി അശ്രാന്തപരിശ്രമത്തിലൂടെ, ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിയ എ.പി.ജെ.അബ്ദുൽ കലാമിൻ്റെ ജീവിതത്തിലൂടെ 

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.






Tuesday, July 25, 2023

Sunday, July 23, 2023

ജൗഹറ സജീബ് എന്ന മാലാഖയും സ്കൂൾ വിശേഷങ്ങളും. /Adhyapakakkoottam

അധ്യാപകക്കൂട്ടം വേറിട്ട കാഴ്ചകൾ

ജൗഹറ സജീബ് എന്ന മാലാഖയും സ്കൂൾ വിശേഷങ്ങളും.

കാരുണ്യത്തിന്റെ ആൾരൂപമായ ഒരു നാലാം ക്ലാസ്സുകാരി ...
ഒരു നാടൊന്നാകെ ഒരു സ്കൂളിൻറെ പുരോഗതിക്കായ് ഒപ്പം..
Echo stone ഉൾപ്പെടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ..
കാണാം കായംകുളം ഞാവക്കാട് എൽ.പി.എസിലെ വേറിട്ട കാഴ്ചകൾ.



അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ../Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..

ക്വിസ്: Day : 1

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*
                                                                                             1) കേരള ഗാന്ധി എന്നറിയപ്പെടുന്നത്               ഉത്തരം  :  കെ .കേളപ്പൻ

                          
2) കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്നത് എവിടെ?                  ഉത്തരം   :പയ്യന്നൂരിലെ ഉളിയത്ത് കടവ്  (1930 )      

                                                                   
3) കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ മാർച്ചിങ് ഗാനമായ  " വരിക വരിക സഹജരെ സഹനസമരസമയമായ്  " എന്നു തുടങ്ങുന്ന പാട്ട് രചിച്ചതാര് ?                              ഉത്തരം : അംശിനാരായണപിള്ള       

                                        
4) എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം എന്ന ആവശ്യവുമായി  നടന്ന സമരം                                                  ഉത്തരം :ഗുരുവായൂർ സത്യാഗ്രഹം (1931)


5) 1931ൽ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?                            ഉത്തരം  : എ. കെ. ഗോപാലൻ

*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 2

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

6) ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയത് ഏത് സമരത്തിന്റെ പ്രചാരണത്തിനാണ്?
 ഉത്തരം  :ഖിലാഫത്ത് സമരം                                                                                                  
7) കേരളത്തിൽ ഖിലാഫത്ത് സമരത്തിൽ പങ്കെടുക്കുന്നതിനായി ഗാന്ധിജി ഏതു വർഷം എവിടെയാണ് എത്തിയത്?
 ഉത്തരം : 1920ൽ കോഴിക്കോട്

8) അയിത്താചാരത്തിനെതിരെ ഇന്ത്യയിൽ ആദ്യത്തെ സത്യാഗ്രഹം നടന്നത് കേരളത്തിലായിരുന്നു.  ഏതായിരുന്നു ഈ സത്യാഗ്രഹം?
 ഉത്തരം  :വൈക്കം സത്യാഗ്രഹം

9) ആരുടെ നേതൃത്വത്തിലായിരുന്നു വൈക്കം സത്യാഗ്രഹം നടന്നത്?
 ഉത്തരം :  ടി.കെ. മാധവൻ,  കെ.കേളപ്പൻ , മന്നത്തു പത്മനാഭൻ 

10) വൈക്കം സത്യാഗ്രഹം നടന്ന വർഷം
 ഉത്തരം :1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ

*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 3

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

11) കേരളത്തിലെ ദരിദ്ര്യ വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട്  തൃശ്ശൂർ മുതൽ ചന്ദ്രഗിരി പുഴ വരെ നടന്ന കാൽനട പ്രചാരണ ജാഥ
 ഉത്തരം  : യാചന യാത്ര

12) യാചനയാത്ര നടന്ന വർഷം
 ഉത്തരം  : 1931

13) പ്രസിദ്ധമായ യാചനയാത്രയ്ക്ക് നേതൃത്വം വഹിച്ചത്
 ഉത്തരം  : വി. ടി. ഭട്ടതിരിപ്പാട് 

14) "ആധുനികകാലത്തെ അത്ഭുതം "എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു? 
 ഉത്തരം  :ക്ഷേത്രപ്രവേശന വിളംബരം

15) ക്ഷേത്രപ്രവേശന വിളംബരത്തെ " ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം "എന്ന്  വിശേഷിപ്പിച്ചത്
 ഉത്തരം :രാജഗോപാലാചാരി

*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 4

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

16) ഏഷ്യയിൽ ആദ്യമായി വധശിക്ഷ നിർത്തി കൊണ്ടുള്ള ഉത്തരവിറക്കിയ കേരളത്തിലെ രാജാവ്?
 ഉത്തരം:  ശ്രീചിത്തിരതിരുനാൾ 

17) സർ സി. പി. രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണഘടനക്കെതിരെ നടന്ന പ്രശസ്തമായ സമരം
 ഉത്തരം  : പുന്നപ്ര വയലാർ സമരം 

18) പ്രശസ്തമായ പുന്നപ്ര വയലാർ സമരം നടന്ന വർഷം
 ഉത്തരം : 1946 

19) കേരളത്തിൽ ആദ്യമായി സർക്കാർ വക ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായത് എവിടെ :?
 ഉത്തരം  :തിരുവനന്തപുരം

20) ആദ്യത്തെ സർക്കാർ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായ വർഷം
 ഉത്തരം  : 1834

*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 5

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

21) കൊച്ചിയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രം ബോൾഗാട്ടി പാലസ് നിർമ്മിച്ചതാര്
 ഉത്തരം : ഡച്ചു കാർ

22) ബോൾഗാട്ടി പാലസ് പണിത   വർഷം 
 ഉത്തരം : 1744 

23) യൂറോപ്യന്മാർ ഇന്ത്യയിൽ ആദ്യമായി നിർമിച്ച  കോട്ട
 ഉത്തരം ഫോർട്ട് മാനുവൽ ( കൊച്ചിയിൽ  )

24) ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ പ്രസംഗിച്ചത് ഏതു വർഷം
 ഉത്തരം : 1893

25) അതേവർഷം അവിടെ ചിത്രo പ്രദർശിപ്പിച്ച് സമ്മാനം നേടിയ മലയാളി
 ഉത്തരം : രാജാ രവിവർമ്മ


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 6

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

26) കൊച്ചി ഒരു രാജ്യമായിരുന്നപ്പോൾ തലസ്ഥാനം കൊച്ചിയായിരുന്നില്ല. ഏതായിരുന്നു അന്നത്തെ തലസ്ഥാനം
 ഉത്തരം  :തൃപ്പൂണിത്തുറ

27) കേരളത്തിലെ ആദ്യ മുസ്ലിം രാജവംശം
 ഉത്തരം : അറയ്ക്കൽ രാജവംശം  ( കണ്ണൂർ)

28) അറയ്ക്കൽ രാജകുടുംബത്തിലെ രാജാവും രാജ്ഞിയും ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്?
 ഉത്തരം ആലി രാജാവ്, അറയ്ക്കൽ ബീവി

29) "കോൽക്കാരൻമാർ" എന്നറിയപ്പെട്ട നാടൻ പട്ടാളക്കാരെ ഉപയോഗിച്ച് അമർച്ച ചെയ്ത കലാപം
 ഉത്തരം  :പഴശ്ശി കലാപം (മലബാർ )

30) "കോൽക്കാരൻ "മാരെ ഉപയോഗിച്ച് മലബാറിലെ പഴശ്ശി കലാപം അമർച്ച ചെയ്ത ഇംഗ്ലീഷുകാരൻ
 ഉത്തരം  :തോമസ് ഹാർവി ബാബർ


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 7

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

31) "കേരള സിംഹം" എന്നറിയപ്പെടുന്നത് 
 ഉത്തരം: പഴശ്ശി രാജാവ്

32) ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശി രാജാവ് നടത്തിയ പടയോട്ടങ്ങളെ അടിസ്ഥാനമാക്കി  സർദാർ കെ. എം. പണിക്കർ എഴുതിയ നോവൽ 
 ഉത്തരം  : കേരള സിംഹം

33) കേരളവർമ്മ എന്ന പേരിൽ അറിയപ്പെട്ട രാജാവ്
 ഉത്തരം : പഴശ്ശി രാജാവ് 

34) പഴശ്ശിരാജാവ് ജീവിച്ചിരുന്ന കാലഘട്ടം
 ഉത്തരം : 1774 - 1805

35) പഴശ്ശി രാജാവിന്റെ ശവസംസ്കാരം നടന്ന സ്ഥലം
 ഉത്തരം  :മാനന്തവാടി വയനാട് ജില്ല


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 8

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

36) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി  കേരളത്തിൽ സുഗന്ധദ്രവ്യങ്ങളുടെ ഉത്പാദനത്തിനായി തോട്ടം നിർമ്മിച്ചതെവിടെ? 
 ഉത്തരം  :അഞ്ചരക്കണ്ടി (കണ്ണൂർ)

37) ഏതു വർഷമാണ് ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി അഞ്ചരക്കണ്ടിയിൽ സുഗന്ധദ്രവ്യത്തോട്ടം നിർമ്മിച്ചത്?
 ഉത്തരം  : 17 97

38) ആലപ്പുഴ തുറമുഖം സ്ഥാപിച്ച തിരുവിതാംകൂറിലെ ദളവ
 ഉത്തരം :രാജാ കേശവദാസൻ 

39) കേരളത്തിന്റെ പ്രാചീന മുഖങ്ങളിൽ ഏറ്റവും പ്രസിദ്ധമായത്
 ഉത്തരം  : മുസിരിസ് 

40) മുസിരിസിന്റെ ഇന്നത്തെ പേര്
 ഉത്തരം : കൊടുങ്ങല്ലൂർ


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 9

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

45) വയനാടൻ കാടുകളിൽ ബ്രിട്ടീഷുകാർക്കെതിരെ ഒളി യുദ്ധം നടത്തിയ  രാജാവ്
 ഉത്തരം  : പഴശ്ശി രാജ

46) "കർമ്മത്താൽ തന്നെ ചണ്ഡാളൻ കർമ്മത്താൽ തന്നെ ബ്രാഹ്മണൻ" ആരുടെ വാക്കുകൾ?
 ഉത്തരം : സഹോദരൻ അയ്യപ്പൻ 

47) പ്രശസ്തമായ കുണ്ടറ വിളംബരം പുറപ്പെടുവിക്കുകയും ബ്രിട്ടീഷുകാർക്കെതിരെ പോരാടി അവസാനം ആത്മഹത്യ  ചെയ്തതും ആര്?
 ഉത്തരം : വേലുത്തമ്പി ദളവ

50) പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം
 ഉത്തരം : 1809  (ജനുവരി 11)


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 10

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

51) തിരുവിതാംകൂറിൽ ജനപ്രതിനിധി സഭ ഏർപ്പെടുത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ട പത്രം 
 ഉത്തരം  : കേരളപഞ്ചിക 

52) ആരായിരുന്നു അതിന്റെ പത്രാധിപർ 
 ഉത്തരം : കെ. രാമകൃഷ്ണപിള്ള 

53) കെ. രാമകൃഷ്ണപിള്ള പത്രാധിപരായിരുന്ന  മറ്റൊരു പത്രം  
 ഉത്തരം : സ്വദേശാഭിമാനി 

55) 'സ്വദേശാഭിമാനി' പത്രത്തിന്റെ ഉടമസ്ഥൻ ആരായിരുന്നു  
 ഉത്തരം : വക്കം അബ്ദുൽ ഖാദർ മൗലവി


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 11

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

51) തിരുവിതാംകൂറിൽ ജനപ്രതിനിധി സഭ ഏർപ്പെടുത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ട പത്രം 
 ഉത്തരം  : കേരളപഞ്ചിക 

52) ആരായിരുന്നു അതിന്റെ പത്രാധിപർ 
 ഉത്തരം : കെ. രാമകൃഷ്ണപിള്ള 

53) കെ. രാമകൃഷ്ണപിള്ള പത്രാധിപരായിരുന്ന  മറ്റൊരു പത്രം  
 ഉത്തരം : സ്വദേശാഭിമാനി 

54) 'സ്വദേശാഭിമാനി' പത്രത്തിന്റെ ഉടമസ്ഥൻ ആരായിരുന്നു  
 ഉത്തരം : വക്കം അബ്ദുൽ ഖാദർ മൗലവി                                                                             55) കേരളത്തിൽനിന്ന് കണ്ടുകിട്ടിയ ആദ്യത്തെ ചരിത്രരേഖ                                                                ഉത്തരം  : വാഴപ്പള്ളി ശാസനം


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 12

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

56) ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നും തിരുവിതാംകൂറിലെ സർക്കാർ സർവീസിൽ ജോലി നൽകണമെന്നും ആവശ്യപ്പെട്ട്  സമർപ്പിച്ച ഹർജി അറിയപ്പെട്ടത് ഏത് പേരിൽ?
 ഉത്തരം  : ഈഴവ മെമ്മോറിയൽ 

57) ഈഴവ മെമ്മോറിയൽ സമർപ്പിച്ച വർഷം
 ഉത്തരം : 1896

58) മലയാള പത്രപ്രവർത്തന ചരിത്രത്തിലെ അധികായനായ എ. ബാലകൃഷ്ണപിള്ള മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്.ഏത് പേരിൽ?
 ഉത്തരം :കേസരി ബാലകൃഷ്ണപിള്ള 

59) ആദ്യമായി കേരളത്തിൽ എത്തിയ  ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി 
 ഉത്തരം  : കഴ്സൺ പ്രഭു 

60) ഏതു വർഷമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്
 ഉത്തരം :  1900


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day :  13

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

61) 1809ൽ കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി
 ഉത്തരം  :വേലുത്തമ്പി ദളവ

62) ആദ്യമായി കടൽ യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്
 ഉത്തരം  :ശ്രീചിത്ര തിരുനാൾ  ബാലരാമവർമ്മ

63) ഇന്ത്യയിൽ ആദ്യമായി ഒരു സ്ത്രീ നിയമസഭാംഗം ആവുന്നത് കൊച്ചി നിയമസഭയിൽ ആണ്.  ആരായിരുന്നു ആ സ്ത്രീ?
 ഉത്തരം  :തോട്ടക്കാട് മാധവിയമ്മ  ( മന്നത്തു പത്മനാഭന്റെ ഭാര്യ  )

64) ഏതു വർഷം
 ഉത്തരം  : 1925

65) 1935ൽ ശ്രീ തിരുനാൾ മഹാരാജാവ് തറക്കല്ലിട്ട ജലവൈദ്യുത പദ്ധതി
 ഉത്തരം  :പള്ളിവാസൽ


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 14

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

66) തിരുവിതാംകൂറിലെ ഉദ്യോഗങ്ങളിൽ വിദേശീയരെ നിയമിക്കുന്നതിൽ പ്രതിഷേധിച്ച്  രാജാവിന് സമർപ്പിച്ച നിവേദനം
 ഉത്തരം  :മലയാളി മെമ്മോറിയൽ 

67) ആരുടെ നേതൃത്വത്തിലാണ് നിവേദനം  സമർപ്പിച്ചത്?
 ഉത്തരം   : ബാരിസ്റ്റർ  ജി. പി. പിള്ള

68) 'മലയാളി മെമ്മോറിയൽ 'നിവേദനം സമർപ്പിച്ചത് ഏതു വർഷം ?
 ഉത്തരം : 1891ൽ 

69) ഇന്ത്യൻ ഭാഷകളിൽ ആദ്യമായി കാറൽ മാർക്സിന്റെ ജീവചരിത്രം എഴുതിയത്  ഏതു ഭാഷയിൽ?
 ഉത്തരം  : മലയാളത്തിൽ 

70) ആരാണിത് എഴുതിയത്?
 ഉത്തരം  : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 15

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

71) കേരളത്തിൽ നിന്ന്   കണ്ടുകിട്ടിയ ആദ്യത്തെ ചരിത്രരേഖ 
 ഉത്തരം  : വാഴപ്പള്ളി ശാസനം 

72) ഡച്ചുകാരുടെ മേൽനോട്ടത്തിൽ രചിച്ച ആദ്യത്തെ സസ്യ വിജ്ഞാന കോശം 
 ഉത്തരം   : ഹോർത്തൂസ് മലബാറിക്കസ്  

73) കൊച്ചിൻ ചീഫ് കോർട്ട് ഹൈക്കോടതിയായി ഉയർത്തിയത് ഏത് വർഷമായിരുന്നു?
 ഉത്തരം : 1938 ൽ 

74) കേരളത്തിലെ ആദ്യമായി റെയിൽപാത ആരംഭിച്ചത് ഏതു വർഷം?
 ഉത്തരം  : 1861 ൽ 

75) ഏതായിരുന്നു ഈ റെയിൽപ്പാത?
 ഉത്തരം  : ബേപ്പൂർ - തിരൂർ


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 16

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

76) സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയുള്ള ശക്തമായ വെല്ലുവിളിയായിരുന്നു '  അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്  'എന്ന നാടകം ഇത് രചിച്ചതാര് ?
 ഉത്തരം  : വീ. ടി.ഭട്ടതിരിപ്പാട്  

77) കേരളത്തിലെ പോർച്ചുഗീസുകാരുടെ 1498 മുതലുള്ള 30 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ പുസ്തകം  
 ഉത്തരം  : കേരളപ്പഴമ  

78) ആരാണീ പുസ്തകം രചിച്ചത് ?
 ഉത്തരം : ഡോക്ടർ ഗുണ്ടർട്ട്  

79)' ദേശീയ സ്വാതന്ത്ര്യത്തിന്റെ ഗായകൻ  'എന്ന പേരിൽ വിശേഷിപ്പിച്ച കവി 
 ഉത്തരം  : വള്ളത്തോൾ 

80)) കൊച്ചി തുറമുഖം രൂപകൽപ്പന ചെയ്ത ഇംഗ്ലീഷുകാരൻ 
 ഉത്തരം  : റോബർട്ട് ബ്രിസ്റ്റോ


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 17

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

81) അയിത്തത്തിനെതിരായി കേരളത്തിൽ നടന്ന അഖിലേന്ത്യാ ശ്രദ്ധ  പിടിച്ചു പറ്റിയ  സത്യാഗ്രഹ പ്രസ്ഥാനം  
 ഉത്തരം  :  വൈക്കം സത്യാഗ്രഹം

82) ഏതു ക്ഷേത്രത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്   
 ഉത്തരം  : വൈക്കം മഹാദേവ ക്ഷേത്രം  

83) വൈക്കം സത്യാഗ്രഹം തുടങ്ങിയത് 
 ഉത്തരം  : 1924 മാർച്ച് 30  

84) വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു 
 ഉത്തരം  : 604

85) വൈക്കം മഹാദേവക്ഷേത്രം ഏതു ജില്ലയിൽ ? 
 ഉത്തരം  :  കോട്ടയം ജില്ല  ( പഴയ തിരുവിതാംകൂർ രാജ്യത്ത് )


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 18

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

86) വയനാട്ടിൽ നടന്ന സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കാവുന്ന സമരം
 ഉത്തരം  :കുറിച്ച്യ കലാപം
87) കുറിച്ച്യ കലാപം നടന്ന വർഷം
 ഉത്തരം  :1812
88) മലബാറിൽ ആരുടെ ജനവിരുദ്ധ നികുതി നയങ്ങൾക്കെതിരായിട്ടായിരുന്നു കുറിച്യ കലാപം 
 ഉത്തരം : ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 
89) ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിൽ ഏറ്റ കനത്ത തിരിച്ചടി ആയിരുന്നു പനമരം കോട്ട ആക്രമണം. ഏതു വർഷമായിരുന്നു
 ഉത്തരം  :1802
90) സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പേരുകേട്ടവയാണ് കുറിച്യരും കുറുംബരും നടത്തിയ പടയോട്ടങ്ങൾ. ഏത് രാജാവിന് വേണ്ടിയായിരുന്നു അവ?
 ഉത്തരം  :പഴശ്ശിരാജ


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 19

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

91) കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യത്തെ നാട്ടുരാജാക്കന്മാരിൽ പ്രധാനി
 ഉത്തരം  : പഴശ്ശിരാജ
92) പഴശ്ശിരാജാവിന്റെ മുഴുവൻ പേര്
 ഉത്തരം  :കേരളവർമ്മ പഴശ്ശിരാജ
93) ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രങ്ങളിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്ന പേര്
 ഉത്തരം : കേരള സിംഹം( വീര കേരള സിംഹം )
94) എവിടെവച്ചാണ് അദ്ദേഹം വീരമൃത്യു വരിച്ചത്
 ഉത്തരം  :മാവിലാംതോട് ( വയനാട് ജില്ല  )
95) ഏതു വർഷം
 ഉത്തരം : 1805 നവംബർ 30




ക്വിസ്: Day : 21

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

101) ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപം
 ഉത്തരം  :മലബാർ കലാപം 

102) ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ തന്നെ കാർഷിക കലാപമായും വർഗീയകലാപമായും മാറിയ കലാപം
 ഉത്തരം  : മലബാർ കലാപം  (Malabar Lebellion )

103) മലബാർ കലാപം  അറിയപ്പെടുന്നത്
 ഉത്തരം : മാപ്പിള കലാപം, മാപ്പിള ലഹള ,മലബാർ ലഹള 

104) മലബാർ കലാപം ആരംഭിച്ചത്
 ഉത്തരം :  ആഗസ്റ്റ് 1921

105) മലബാർ കലാപം അവസാനിച്ചത്
 ഉത്തരം  :ഫെബ്രുവരി 1922


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 22

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

106) ആലപ്പുഴ ജില്ലയിലെ ജന്മി മാർക്കെതിരെ  കർഷകർ,കയർ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ  നടത്തിയ സമരം
 ഉത്തരം  :പുന്നപ്ര -വയലാർ സമരം  

107) ആലപ്പുഴ ജില്ലയിലെ ഏതെല്ലാം താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലാണ് ഈ സമരം നടന്നത്
 ഉത്തരം  :അമ്പലപ്പുഴ, ചേർത്തല

108) ഏതു വർഷമാണ് ഭാരതസർക്കാർ പുന്നപ്ര- വയലാർ  സമരത്തെ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി അംഗീകരിച്ചത്
 ഉത്തരം : 1998

109) സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ച ഈ സമരങ്ങൾ ഏതു പാർട്ടിയുടെ നേതൃത്വത്തിലാണ് നടന്നത്
 ഉത്തരം  :ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി

110) പുന്നപ്ര വയലാർ സമരം ആരംഭിച്ചത്
 ഉത്തരം  :ഒക്ടോബർ 1946


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 23

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

111) ഹിന്ദുമതത്തിലെ ബ്രാഹ്മണ്യാധിപത്യത്തെ ചോദ്യംചെയ്ത്  കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണായക പങ്കുവഹിച്ച ആത്മീയാചാര്യൻ
 ഉത്തരം : ചട്ടമ്പിസ്വാമികൾ

112) ചട്ടമ്പിസ്വാമികളുടെ  മുഴുവൻ പേര്
 ഉത്തരം  :പരമ ഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ 

113) അദ്ദേഹം എഴുതിയ  പ്രസിദ്ധമായ പുസ്തകം
 ഉത്തരം : ക്രിസ്തുമതച്ചേദനം 

114) അദ്വൈത ദർശനത്തിന്റെ പിൻബലത്തോടെ  അദ്ദേഹം എഴുതിയ ജാതി വ്യവസ്ഥയുടെ അർത്ഥശൂന്യതയെ  വ്യക്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതി
 ഉത്തരം : വേദാധികാര നിരൂപണം

115) ചട്ടമ്പിസ്വാമികൾ ജനിച്ചത്
 ഉത്തരം :ആഗസ്റ്റ്‌ 1853 ഓഗസ്റ്റ് 25 ( കൊല്ലൂർ, തിരുവനന്തപുരം )


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 24

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

116) കേരള നവോത്ഥാന ചരിത്രത്തിലെ സാമൂഹ്യ പരിഷ്കർത്താവും  ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനുമായ മഹാനായ സന്യാസി  വര്യൻ
 ഉത്തരം : ശ്രീനാരായണഗുരു

117) 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് '... ആരുടെ വരികൾ ആണിത്
 ഉത്തരം : ശ്രീനാരായണഗുരു

118) ആരുടെ പ്രേരണ കൊണ്ടാണ് അദ്ദേഹം ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിച്ചത് 
 ഉത്തരം  :ഡോക്ടർ പൽപ്പു

119) ഏതു വർഷമാണ് ശ്രീനാരായണ ധർമ്മപരിപാലന യോഗം സ്ഥാപിച്ചത്
 ഉത്തരം  : 1903 

120) ജാതിയില്ലാ വിളംബരം നടത്തിയത്
 ഉത്തരം  :1916


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 25

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

121) ശിവഗിരി മഠത്തിൽ  ശ്രീനാരായണഗുരുവിനെ മഹാകവി രവീന്ദ്രനാഥ ടാഗോർ സന്ദർശിച്ചത്
 ഉത്തരം 1922 നവംബർ 15ന് 

122) മഹാത്മാഗാന്ധിയുമായി  കൂടിക്കാഴ്ച നടത്തിയത്
 ഉത്തരം 1925 മാർച്ച് 12


123) കേരളത്തിൽ നിലനിരുന്ന സവർണ്ണ മേൽ കോയ്മ, തൊട്ടുകൂടായ്മ, കൂടായ്മ തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ പോരാടി ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത സാമൂഹിക പരിഷ്കർത്താവ് (1856 ൽ ജനനം )
 ഉത്തരം : ശ്രീനാരായണഗുരു

124) 'ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെ പോലെ പരിശുദ്ധാത്മാവായി മറ്റാരുമില്ല' ഇന്ന് ഗുരുവിനെ പറ്റി പറഞ്ഞത്
 ഉത്തരം  :രവീന്ദ്രനാഥ ടാഗോർ 


125) ശ്രീനാരായണ ഗുരു ജനിച്ചത്
 ചെമ്പഴന്തി (1856  ഓഗസ്റ്റ് 20 തിരുവനന്തപുരം ജില്ല )


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 26

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ

126) കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിക്കുകയും നായർ സർവീസ് സൈറ്റിയുടെ സ്ഥാപകനുമായ വ്യക്തി
 ഉത്തരം  : മന്നത്ത്  പത്മനാഭൻ


127) അദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി ഏതു സ്ഥാനം നൽകിയാണ് ആദരിച്ചത്
 ഉത്തരം : ഭാരത കേസരി 

128) ആരുടെ നിർദ്ദേശപ്രകാരമാണ് നായർ   'ഭ്റ്ത്യജന സംഘം' എന്ന പേര് മാറ്റി 'നായർ സർവീസ് സൊസൈറ്റി' എന്നാക്കിയത്
 ഉത്തരം  :മുൻഷി പരമുപിള്ളയുടെ

129)1947 ൽ നാഷണൽ കോൺഗ്രസിൽ ചേർന്ന് ആരുടെ ഭരണത്തിനെതിരെയാണ് സമരം ചെയ്തത്
 ഉത്തരം  :സർ സി.പി. രാമസ്വാമി അയ്യർ

130)എവിടെയാണ് അദ്ദേഹം ജനിച്ചത്
ഉത്തരം : പെരുന്ന ഗ്രാമം ( ചങ്ങനാശ്ശേരി, കോട്ടയം ജില്ല )


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 27

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

131) തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്ക് സമരം നയിച്ചത്
 ഉത്തരം  :അയ്യങ്കാളി

132) സാധുജന പരിപാലനയോഗം രൂപീകരിച്ചത്
 ഉത്തരം : അയ്യങ്കാളി 

133)അയ്യങ്കാളിയുടെ  നേതൃത്വത്തിൽ ചരിത്രം കുറിച്ച 'കല്ലുമാല സമരം നടന്നത് ഏതു വർഷം '                                                                      ഉത്തരം : 1915ൽ (കൊല്ലത്തെ പീരങ്കി മൈതാനത്ത് )    
                                      134)അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം                 ഉത്തരം :വെങ്ങാനൂർ പുതുവൽവിളാകത്ത്  മലയാളം പള്ളികൂടം

135)തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത്                           ഉത്തരം : 2002 ഓഗസ്റ്റ് 12


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 28)

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

136) ഐക്യ കേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി  തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗം 
 ഉത്തരം തിരു - കൊച്ചി 

137) 1928 ഏപ്രിൽ എറണാകുളത്ത്  സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ യോഗം
 ഉത്തരം :  നാട്ടുരാജ്യ പ്രജാസമ്മേളനം

138) പിന്നീട് ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ എവിടെവച്ചാണ് രാഷ്ട്രീയ സമ്മേളനം നടന്നത്
 ഉത്തരം :  പയ്യന്നൂർ

139) തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർത്ത് ഒരു ഐക്യ കേരളം രൂപവൽക്കരിക്കണമെന്ന് അനുകൂല അഭിപ്രായം പ്രകടിപ്പിച്ച സന്ദേശം നിയമസഭയ്ക്ക് അയച്ചത് ഏതു രാജാവായിരുന്നു
 ഉത്തരം കേരളവർമ്മ മഹാരാജാവ് ( കൊച്ചി )

140) ആ സന്ദേശം അയച്ചത് എന്ന്
 ഉത്തരം  :1946 ജൂലൈ 29  ന്


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 29)

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

141) ഐക്യ കേരളം രൂപീകരിക്കണമെന്ന് സന്ദേശം അയച്ച  കേരളവർമ്മ മഹാരാജാവ് ഏതു പേരിലാണ് പിന്നീട് അറിയപ്പെട്ടത്
 ഉത്തരം  :ഐക്യ കേരള തമ്പുരാൻ 

142) ഐക്യ കേരള  പ്രാപ്തിക്കു വേണ്ടി ഉണ്ടാക്കിയ സബ്കമ്മിറ്റി ആരുടെ അധ്യക്ഷതയിൽ ആണ്  യോഗം ചേർന്നത് 
 ഉത്തരം  :കെ. പി. കേശവമേനോൻ

143) എവിടെ വച്ചാണ് ഈ സമിതി യോഗം ചേർന്നത്
 ഉത്തരം : ചെറുതുരുത്തിയിൽ (1946 ൽ )

144) പ്രഥമ ഐക്യ കേരള സമ്മേളനം വിളിച്ചുകൂട്ടിയത് എവിടെ
 ഉത്തരം  :തൃശൂർ

145) ഏതു വർഷം
 ഉത്തരം 1947 ( ഏപ്രിൽ)


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 30

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

146) ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്
 ഉത്തരം : 5

147) ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് എവിടെ 
 ഉത്തരം  : കോഴിക്കോട്  1920 ൽ 

148) എത്ര ദിവസമാണ് അദ്ദേഹം കേരളത്തിൽ ഉണ്ടായിരുന്നത്  
 ഉത്തരം : രണ്ടുദിവസം 

149) ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം എന്നായിരുന്നു
 ഉത്തരം  :1925 മാർച്ച് 8 ന് 

150) ഏതു സത്യാഗ്രഹത്തിനോട് അനുബന്ധിച്ചാണ് അദ്ദേഹം രണ്ടാമത് കേരള സന്ദർശനം നടത്തിയത്                                                     ഉത്തരം : വൈക്കം സത്യാഗ്രഹം


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 31

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

151) രണ്ടാമത് കേരളത്തിൽ വന്നപ്പോൾ  ഗാന്ധിജി ശിവഗിരിയിൽ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചു. എന്നായിരുന്നു അത് 
 ഉത്തരം :1925 മാർച്ച് 12

152) ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനം എന്നായിരുന്നു
 ഉത്തരം : 1927 ഒക്ടോബർ 9


153) ഗാന്ധിജിയുടെ നാലാമത് കേരള സന്ദർശനം എന്ത് ലക്ഷ്യമാക്കിയായിരുന്നു
 ഉത്തരം  :ഹരിജന ഫണ്ട് ശേഖരണം

154) നാലാമത് സന്ദർശനത്തിൽ എത്ര ദിവസം കേരളത്തിൽ അദ്ദേഹം ഉണ്ടായിരുന്നു
 ഉത്തരം  :13 ദിവസം 

155) ഏതു വർഷമായിരുന്നു അദ്ദേഹത്തിന്റെ നാലാമത് കേരള സന്ദർശനം
 ഉത്തരം  :1934 ജനുവരി 10


*അധ്യാപകക്കൂട്ടം : സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ ..*

ക്വിസ്: Day : 32

*കേരളം*

തയ്യാറാക്കിയത്  : *സുമന ടീച്ചർ*

156) അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നിവ സംബന്ധിച്ച് സാമൂതിരിയുമായി ഗാന്ധിജി ചർച്ച നടത്തിയത്
 ഉത്തരം : നാലാമത് കേരള സന്ദർശനത്തിൽ (1934 ൽ )

157) എവിടെവച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ എല്ലാം ഗാന്ധിജിക്ക് സംഭാവനയായി നൽകിയത്
 ഉത്തരം : വടകര

158) ഗാന്ധിജിയുടെ അവസാനത്തെ കേരള സന്ദർശനം എന്നായിരുന്നു
 ഉത്തരം   :1937 ജനുവരി 12

159) എന്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഗാന്ധിജിയുടെ അവസാനത്തെ കേരള സന്ദർശനം
 ഉത്തരം  :ക്ഷേത്രപ്രവേശന വിളംബരം

160) ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അവസാന യാത്രയെ ഗാന്ധിജി തന്നെ വിശേഷിപ്പിച്ചത്
 ഉത്തരം :  തീർഥ യാത്ര


Saturday, July 22, 2023

SMILE PLEASE /അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം /Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

ശ്രീ. സ്വാമി സർ രചനയും സംവിധാനവും നിർവ്വഹിച്ച ഹ്രസ്വ സിനിമ, SMILE PLEASE 
മാലിന്യ സംസ്കരണത്തിൽ കുട്ടികളുടെ പങ്ക് വെളിവാക്കപ്പെടുന്ന ഈ ചിത്രം അനുയോജ്യ 
പഠന മുഹൂർത്തങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്താം.


Thursday, July 20, 2023

ചാന്ദ്രദിന പ്രശ്നോത്തരി/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലായ് 21 ചാന്ദ്ര ദിനം

മനുഷ്യനെ എന്നും മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ആകാശഗോളമാണ് ചന്ദ്രൻ ... പാറകളും പൊടിപടലങ്ങളും നിറഞ്ഞ നിശബ്ദമായ ഈ ആകാശഗോളത്തിൽ മനുഷ്യൻ കാലു കുത്തിയതോടെ വിസ്മയങ്ങൾ അവസാനിച്ചു, പക്ഷെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രശ്നോത്തരി .

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.
Part: 1
part: 2



ചാന്ദ്ര വിജയത്തിന്റെ പിൻവഴികളിലൂടെ ഒരു യാത്ര...../Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലായ് - 21
ചാന്ദ്രദിനം

മനുഷ്യനെ എന്നും മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ആകാശ ഗോളമാണ് ചന്ദ്രൻ. പാറകൾ നിറഞ്ഞ നിശബ്ദമായ ഈ ആകാശഗോളത്തിൽ മനുഷ്യൻ കാലുകുത്തിയതോടെ, വിസ്മയങ്ങൾ അവസാനിച്ചു; പക്ഷെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല......
ചാന്ദ്ര വിജയത്തിന്റെ പിൻവഴികളിലൂടെ ഒരു യാത്ര.....

സാങ്കേതിക നിർവഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.




Wednesday, July 19, 2023

Tuesday, July 18, 2023

അധ്യാപകക്കൂട്ടം വേറിട്ട കാഴ്ചകൾ കുഞ്ഞു നിഹാലിന്റെ വലിയ വിശേഷങ്ങൾ .. Adhyapakakkoottam

അധ്യാപകക്കൂട്ടം വേറിട്ട കാഴ്ചകൾ

കുഞ്ഞു നിഹാലിന്റെ വലിയ വിശേഷങ്ങൾ ..

അധ്യാപകരും രക്ഷാകർത്താക്കളും വീഡിയോ പൂർണ്ണമായും കാണുമല്ലോ...

കഴിഞ്ഞ വർഷം അധ്യാപകക്കൂട്ടം ഫേസ്ബുക്ക് പേജ് വഴി പരിചയപ്പെടുത്തുകയും തുടർന്ന് മാധ്യമ ശ്രദ്ധ നേടുകയും ചെയ്ത ഒരു അത്ഭുത പ്രതിഭയാണ് നിഹാൽ. ആലപ്പുഴ ജില്ലയിലെ തേവലപ്പുറം ഗവ.എൽ.പി.സ്കൂളിൽ അന്ന് മൂന്നാം ക്ലാസുകാരനായിരുന്ന നിഹാൽ 195 രാജ്യങ്ങളുടെയും ഫ്ലാഗുകൾ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ പേരുകൾ പറയുന്നുണ്ടായിരുന്നു.

നിഹാലിനെ നേരിൽ കാണാനാണ് കായംകുളത്തെ വീട്ടിൽ പോയത്. അവിടെ കണ്ട കാഴ്ചകൾ, നിഹാലിന് ലഭിക്കുന്ന Parenting അത്ഭുതപ്പെടുത്തുന്നതായിരുന്നു.
എല്ലാ രക്ഷാകർത്താക്കൾക്കും ഒരു നല്ല പാഠമാകും ഈ വീഡിയോ എന്ന് നിസ്സംശയം പറയാം.


Monday, July 17, 2023

ചാന്ദ്രയാൻ - 3 ചന്ദ്രനെ തൊടാൻ ഇന്ത്യ /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ചാന്ദ്രയാൻ - 3 

ചന്ദ്രനെ തൊടാൻ ഇന്ത്യ

ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ - 3 യെക്കുറിച്ച് സ്വന്തം സ്കൂളുകളിലോ വായനശാലകളിലോ ക്ലബ്ബുകളിലോ ക്ലാസെടുക്കാൻ താൽപര്യമുള്ള അധ്യാപകർക്കും ശാസ്ത്ര താത്പര്യമുള്ള മറ്റുള്ളവർക്കും വേണ്ടി ഇല്യാസ് പെരുമ്പലം നയിച്ച ക്ലാസും പി.ഡി.എഫ് (PDF) Materials ഉം.

ക്ലാസ് വീഡിയോ കാണുന്നതിന്:

PDF Materials :





Saturday, July 15, 2023

Friday, July 14, 2023

പത്തൊൻപതാം നൂറ്റാണ്ടിലെ മാപ്പിള ലഹള / Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ

    12. പത്തൊൻപതാം നൂറ്റാണ്ടിലെ മാപ്പിള ലഹളകൾ.
         ബ്രിട്ടീഷ് ഭരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ  , ഭാഗികമായി വർഗീയവും ഭാഗികമായി ജന്മിത്തവിരുദ്ധവുമായ മാപ്പിള കലാപങ്ങളെക്കുറിച്ച്  പരാമർശിക്കേണ്ടിയിരിക്കുന്നു. മലബാറിലെ മാപ്പിള മാരുടെ പ്രക്ഷുബ്ധമായ ചരിത്രം ഇന്ത്യൻ സാഹചര്യത്തിന്റെ സങ്കീർണതകളുടെ  മറ്റൊരു മുഖത്തെ-  ജന്മിത്തത്തോടും വിദേശ ശക്തിയോടുമുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നതിന് 'മതമൗലികത'  പ്രയോജനപ്പെട്ടതിനെ-- അനാവരണം ചെയ്യുന്നു.
         തെക്കൻ മലബാറിലെ ഏറനാട് താലൂക്കിൽ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന മാപ്പിള കർഷകർ വളരെ കൂടുതലുണ്ടായിരുന്നു. ഹിന്ദു മതത്തിലെ താഴ്ന്ന ജാതികളിൽ നിന്നു മതപരിവർത്തനം ചെയ്തവരാണ് അവരിൽ ഭൂരിഭാഗവും. പല തരത്തിലുള്ള അവശതകൾ അവരെ അലട്ടിക്കൊണ്ടിരുന്നു. മലബാറിലെ ഭൂവിനിയോഗത്തെ കുറിച്ച്  പഠിക്കാനും കർഷകരുടെ പരാതികൾക്ക് പരിഹാരം നിർദ്ദേശിക്കാനുമുള്ള കമ്മീഷനായി  1881-ൽ  നിയമിക്കപ്പെട്ട ലോഗൻ ചൂണ്ടിക്കാട്ടിയത് പോലെ, അമിത പാട്ടം,  പാട്ടം പുതുക്കുമ്പോൾ ചുമത്തി യിരുന്ന അമിതമായ ഫീസ് , ദേഹണ്ഡത്തിന്  ന്യായമായ നഷ്ടപരിഹാരം നൽകാതിരിക്കൽ, എന്നീ മൂന്ന് പ്രകടമായ തിന്മകളുടെ ഫലമായി കർഷകർ തീർത്തും ദരിദ്രരായിത്തീർന്നിരുന്നു.
 സാമ്പത്തിക ക്ളേശവും, തങ്ങളുടെ ന്യായമായ  ആവലാതി കൾ പരിഹരിക്കുന്നതിന് റവന്യൂ അധികാരികളും ജുഡീഷ്യൽ ഉദ്യോഗസ്ഥൻമാരും  കാണിച്ച അനാസ്ഥ യും  സഹിക്കാനാതെ വന്നപ്പോൾ ഇടക്കിടെ മാപ്പിളമാർ കലാപത്തിനൊരുങ്ങി. ബ്രിട്ടീഷ് വിരുദ്ധ സ്വഭാവമുള്ള ഇത്തരം മാപ്പിള ലഹളകൾ 1836-53 കാലഘട്ടത്തിൽ ഉച്ചസ്ഥായിയിലായി. ഈ ലഹളകൾക്കിടയിൽ മാപ്പിള മാർ ഹിന്ദു മതത്തിലെ ഉന്നത ജാതിക്കാരുടെ  വസ്തുവകകൾ ആക്രമിച്ചു. ഇക്കൂട്ടരുടെ താൽപര്യങ്ങൾ സംരക്ഷിച്ചിരുന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായിരുന്നു എന്നതാണ് കാരണം. 
        ലഹളകൾ അടിച്ചമർത്താൻ ബ്രിട്ടീഷ് അധികാരികൾ ശക്തമായ നടപടികൾ എടുത്തു.  'ഷഹീദുകളായി' നേരിട്ട് സ്വർഗ്ഗത്തിലെത്താമെന്ന വിശ്വാസത്തിൽ മാപ്പിള മാർ പോലീസിന്റെ വെടിയുണ്ടയെ നേരിട്ടു മരണം വരിച്ചു. ഈ ഐഇലകലാപങ്ങൾ മലബാറിലെ സമാധാനത്തിനും പുരോഗതിക്കും വിഘാതം വരുത്തി.  മാപ്പിള കുടിയാന്മാരുടെ ദുരിതങ്ങൾ ക്ക് ശമനമുണ്ടാകാൻ സ്ഥിരമായി കൈവശാവകാശമുള്ള കർഷകരുടെ ഒരു വിഭാഗത്തിന് നിയമസംരക്ഷണം ഉറപ്പു വരുത്തണമെന്നും ദേഹണ്ഡത്തിന് മതിയായ പ്രതിഫലം വ്യവസ്ഥ ചെയ്യണമെന്നും ലോഗൻ കമ്മീഷൻ നിർദ്ദേശിച്ചു. ലോഗന്റെ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ്1887 ലെ മലബാർ കോമ്പൻസേഷൻ ഫോർ ടെനൻ്റ്സ്  ഇംപ്രൂവ്മെൻ്റസ് ആക്ട് നടപ്പാക്കിയത്.
  തയ്യാറാക്കിയത്: പ്രസന്ന കുമാരി.

ചാന്ദ്രയാത്രകളുടെ ചരിത്രവുമായി ബന്ധപ്പെട്ട ലഘു കുറിപ്പുകൾ / ഇ. ബുക്ക് / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


ചാന്ദ്രയാൻ 3 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരിക്കുകയാണെല്ലോ.

ജൂലായ് 21 ചാന്ദ്രദിനത്തിൻ്റെ പശ്ചാത്തലത്തിൽ ചാന്ദ്രയാത്രകളുടെ ചരിത്രവുമായി  ബന്ധപ്പെട്ട  ലഘു കുറിപ്പുകൾ ഇ. ബുക്കിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ. സുരേഷ് കാട്ടിലങ്ങാടി.


മാനം തൊടാൻ ചാന്ദ്രയാൻ -3/ ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

മാനം തൊടാൻ ചാന്ദ്രയാൻ -3

അവതരണം :
അക്ഷത S ഷേണായി ക്ലാസ്സ് 3
V R V M G H S S VAYALAR.



Thursday, July 13, 2023

സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ. 11. തിരുവിതാംകൂർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാകുന്നു /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.

  11.    തിരുവിതാംകൂർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാകുന്നു
           1792 - ലെ ശ്രീരംഗപട്ടണം ഉടമ്പടി വയനാട് ഒഴികെയുള്ള മലബാർ പ്രദേശം മുഴുവനും ഇംഗ്ലീഷുകാർക്ക് കൈമാറാൻ വ്യവസ്ഥ ചെയ്യുന്നു. അങ്ങനെ മൈസൂർ യുദ്ധത്തിന്റെ അവസാനം മലബാർ ജില്ല ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ  നേരിട്ടുള്ള ഭരണത്തിലായി. മലബാറിലെ രാജാക്കന്മാരെയെല്ലാം , അവരുമായുണ്ടാക്കിയ കരാറുകളനുസരിച്ച് , അടുത്തൂൺ കൊടുത്ത് പറഞ്ഞയച്ചു. ആദ്യം ബോംബെ പ്രസിഡൻസി യുടെയും പിന്നീട് മദ്രാസ് പ്രസിഡൻസിയുടെയും ഭാഗമായിത്തീർന്ന മലബാർ ജില്ലയുടെയും ഭരണത്തിന് വ്യവസ്ഥയുണ്ടാക്കി.
        1791-ൽ നടപ്പായ ഒരു കരാറനുസരിച്ച്  മൈസൂറുമായുള്ള ബന്ധം വിച്ഛേദിച്ച കൊച്ചി, ഇംഗ്ലീഷുകാർക്ക്  പ്രതിവർഷം ഒരു നിശ്ചിത തുക കപ്പം കൊടുത്ത് അവരുടെ സാമന്ത രാജ്യമായിത്തീർന്നു. തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി യും തമ്മിലുള്ള ഉടമ്പടി 1795-.ൽ നിലവിൽ വന്നു. അതനുസരിച്ച് തിരുവിതാംകൂർ ബ്രിട്ടീഷ് മേൽക്കോയ്മ യെ അംഗീകരിച്ചു. 1805 - ൽ ഒപ്പ് വച്ച  ഒരു പുതിയ ഉടമ്പടി പ്രകാരം തിരുവിതാംകൂർ ബ്രിട്ടീഷുകാരുടെ സഖ്യകക്ഷി ആവുകയും രാജ്യത്തിന്റെ സംരക്ഷണ ചുമതല ബ്രിട്ടീഷ് കാർ ഏറ്റെടുക്കുകയും ചെയ്തു. തിരുവിതാംകൂർ പ്രതിവർഷം എട്ട് ലക്ഷം രുപ കപ്പം കൊടുക്കേണ്ടിയിരുന്നു. തിരുവിതാംകൂറിനകത്ത് ലഹളയോ   കലാപമോ ഉണ്ടായാൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഈ ഉടമ്പടി ബ്രിട്ടീഷ്കാർക്ക് അധികാരം നൽകി.
   അങ്ങനെ പതിനെട്ടാം ശതകത്തിന്റെ അവസാനമായപ്പോഴേക്കും കേരളം മുഴുവനും ബ്രിട്ടീഷ്കാരുടെ രാഷ്ട്രീയ മേൽക്കോയ്മയ്ക്ക് വഴങ്ങി. മലബാർ ജില്ല ബ്രിട്ടീഷ് ഇന്ത്യ യുടേയും ഭാഗമായും തിരുവിതാംകൂറും കൊച്ചിയും അവരുടെ അധിരാജത്വം അംഗീകരിച്ചു. ഇപ്രകാരം ചരിത്രപരമായ ഒരാകസ്മി കതയിലൂടെ ഭരണവ്യവസ്ഥാ സംബന്ധിയായ മൂന്ന് വ്യത്യസ്ത മേഖലകളായി കേരളം വിഭജിക്കപ്പെട്ടതുകൊണ്ടാണ് ഓരോ മേഖലയിലെയും സ്വാതന്ത്ര്യ സമരത്തിന്റെ സ്വഭാവവും അതിനോടനുബന്ധിച്ച  സംഭവഗതികളും വ്യത്യസ്തമായിരുന്നത് എന്ന് നാം മനസ്സിലാക്കണം.
തയ്യാറാക്കിയത് : പ്രസന്ന കുമാരി.

Wednesday, July 12, 2023

മന്ദത്ത് കാവ് യു. പി സ്കൂളിലെ സചിത്ര SRG ബുക്ക്/Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

സമഗ്രശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ SCERT നടപ്പിലാക്കിയ സചിത്ര നോട്ട് പുസ്തകം കഴിഞ്ഞ അധ്യാപക പരിശീലനങ്ങളിൽ പ്രധാന ചർച്ചയായിരുന്നല്ലോ അതിന്റെ ഭാഗമായി രക്ഷിതാക്കളെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ പഠനോപകരണ നിർമ്മാണ ശില്പശാലയിലും സചിത്ര നോട്ട് പുസ്തകം നല്ല രീതിയിലുള്ള ചർച്ചയ്ക്ക് ഇടമൊരുക്കിയിരുന്നു . മന്ദത്ത് കാവ് യു. പി സ്കൂളിലെ SRG യോഗത്തിൽ ചർച്ച സമയത്ത് പ്രധാനാധ്യാപികയുടെ ചർച്ചയിൽ നിന്നും
 ഉരിതിരിഞ്ഞു വന്ന
സചിത്ര SRG മിനുട്സ് എന്ന ആശയം അനുകൂല ചർച്ചയ്ക്ക് ശേഷം പൂർത്തീകരിക്കുകയായിരുന്നു. എല്ലാ മേഖലയിലും സർഗാത്മകമായി എങ്ങനെ ഇടപെടാം എന്നതിന് ഒരു മാതൃക തന്നെയാണ് ഇതെന്ന് അനവധി അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.SRG യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നത് ചിത്രങ്ങളിലൂടെ മറുപടി പറയുകയാണ് മന്ദത്ത് കാവിന്റെ SRG മിനുട്സ്.
[പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ മൊബൈൽ ഫേ
ഫോണിൽ പകർത്തി സ്കൂളിലെ പ്രിൻറർ ഉപയോഗിച്ച് പ്രിൻറ് എടുത്താണ് ചിത്രങ്ങൾ മിനിറ്റ്സ് ബുക്കിൽ ചേർക്കുന്നത് ]



സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ/ടിപ്പു സുൽത്താൻ. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ

ആദ്യ കാല വിദേശവിരുദ്ധ പ്രക്ഷോഭങ്ങൾ

10.   ടിപ്പു സുൽത്താൻ.

        മൈസൂർ സുൽത്താനായിരുന്ന ഹൈദർ അലിയുടെ മകനാണ് ടിപ്പു സുൽത്താൻ. ഹൈദരലിയുടെ മരണസമയത്ത് ടിപ്പു അകലെയുള്ള യുദ്ധ രംഗത്ത് ആയിരുന്നു. മന്ത്രി പൂർണയ്യ മുഖാന്തരം ടിപ്പു വിന് നൽകിയ മരണശാസനത്തിൽ  യൂറോപ്യൻമാർക്കെതിരെ പോരാടാനും , സ്വന്തം പ്രജകൾക്കുവേണ്ടി സദ്ഭരണം നടത്താനും അനുശാസിക്കുന്നു.
     അച്ഛന്റെ മരണശാസനം ശ്രദ്ധ യോടെ വായിച്ചു മനസ്സിലാക്കിയ ടിപ്പുവിന് പോരാത്തവിവരങ്ങൾ പകർന്നു നൽകിയത് മന്ത്രി തന്നെ ആയിരുന്നു. അതിലെ പ്രധാന കാര്യം, ടിപ്പു വിന്റെ കീഴിൽ ബദന്നൂർ ഗവർണർ ആയി പ്രവർത്തിക്കുന്ന ഷെയ്ഖ് അയസ്ഖാൻ ഇംഗ്ലീഷ് കാരുമായി രഹസ്യ സഖ്യത്തിലേർപ്പെട്ട് രാജ്യദ്രോഹപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്നു. ചീല ഉയർന്ന സൈനിക ഉദ്യോഗസ്ഥന്മാരും ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ട്.
     തക്ക സമയം നോക്കി ഇംഗ്ലീഷുകാർ  ടിപ്പു വിനെതിരെ പടനീക്കത്തിന് പരിപാടിയിട്ടു. വാണ്ടിവാഷിൽ വച്ച് നടന്ന ഒന്നാമത്തെ യുദ്ധത്തിൽ ടിപ്പു ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
     
എന്തുചെയ്തും ടിപ്പു വിനെ പരാജയപ്പെടുത്താൻ  ഇംഗ്ലീഷ് സേന പലതവണ ടിപ്പുവുമായി  യുദ്ധം ചെയ്ത് പരാജയപ്പെട്ടു.  ഒടുവിൽ ബ്രിട്ടീഷ് സേന മഹാരാഷ്ട്ര യുടേയും, ഹൈദരാബാദിന്റെയും സേനാവിഭാഗങ്ങളോടൊത്ത് ടിപ്പുവിന്റെ  പ്രബലദുർഗമായിരുന്ന ശ്രീരംഗപട്ടണത്തെത്തി. കാവേരി നദിയുടെ ഇരുഭാഗത്തുനിന്നുമുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ പറ്റാതെ ടിപ്പു സുൽത്താൻ സന്ധിക്കപേക്ഷിച്ചു. കോൺവാലീസ്പ്രഭു ആവശ്യപ്പെട്ടതെല്ലാം  അംഗീകരിക്കുകയായിരുന്നു സന്ധി.മൈസൂറിൽ പാതി ഇംഗ്ലീഷുകാർക്ക്  വിട്ട് കൊടുക്കേണ്ടിവന്നു.
      ജനറൽ ഹാരീസീന്റെ സർവസൈന്യാധിപത്യത്തിൽ വീണ്ടും മൈസൂർ ആക്രമിച്ച  ഇംഗ്ലീഷ് സൈന്യത്തിന് മുൻപിൽ  ടിപ്പു പരാജയപ്പെട്ടു.
        ധീരനായകനായ ടിപ്പു സുൽത്താനെ കണ്ടെത്തി പിടികൂടാൻ ഇംഗ്ലീഷ് സൈന്യം കോട്ടയ്കുള്ളിൽ വ്യഗ്രതയോടെ തേടിയോടി.ഒടുക്കം അവർ ടിപ്പു വിന്റെ മൃതശരീരം കണ്ടെത്തി. സ്വാതന്ത്ര്യത്തി നു വേണ്ടി തന്നാലാവുന്നത്ര  പോരാടിക്കൊണ്ടാണ്  ആ ദേശാഭിമാനി മരണം വരിച്ച ത്.

 തയ്യാറാക്കിയത്: പ്രസന്ന കുമാരി

Monday, July 10, 2023

സചിത്ര പുസ്തകം വാഹനങ്ങൾ ഉണ്ടാക്കാം /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

സചിത്ര പുസ്തകം
വാഹനങ്ങൾ ഉണ്ടാക്കാം
- ജ്യോതി ടീച്ചർ


ജൂലായ് - 11 ലോക ജനസംഖ്യ ദിനം /പ്രശ്നോത്തരി/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലായ് - 11
ലോക ജനസംഖ്യ ദിനം

ജനസംഖ്യദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി തയ്യാറാക്കിയ പ്രത്യേക പ്രശ്നോത്തരി .

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.


ജൂലായ് - 11 ലോക ജനസംഖ്യാ ദിനം/ Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലായ് - 11
ലോക ജനസംഖ്യാ ദിനം

വിവിധ വലിപ്പത്തിലും സ്വഭാവത്തിലുമുള്ള പല വാഗണുകൾ കോർത്തിണക്കിയ വലിയൊരു ട്രെയിനാണ് ഈ ഭൂമി.മിക്ക വാഗണുകളിലും ഉൾക്കൊള്ളാവുന്നതിലും അധികം പേരുണ്ട് "
ജനസംഖ്യാ വർദ്ധനവ് ഉയർത്തുന്ന വെല്ലുവിളികളും ദിനാചരണത്തിൻ്റെ പ്രാധാന്യവും 

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം






Sunday, July 9, 2023

സചിത്ര പാഠപുസ്തകം /Adhyapakakkoottam

അധ്യാപകക്കൂട്ടം Class 1

സചിത്ര പാഠപുസ്തകം

എൻ.എസ്.എസ്.എൽ.പി.എസ്. കാരാപ്പുഴയിലെ ധന്യ ടീച്ചർ തയ്യാറാക്കിയ സചിത്ര പാഠപുസ്തകം.


Thursday, July 6, 2023

ആറ്റിങ്ങൽ ലഹളകൾ. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ

   ആദ്യ കാല വിദേശ വിരുദ്ധ പ്രക്ഷോഭങ്ങൾ.
8.  ആറ്റിങ്ങൽ ലഹളകൾ.
                 
              കേരളത്തിലെ ആദ്യകാല ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളിൽ എടുത്ത് പറയേണ്ടവയാണ് 1697ലും 1721ലും ആറ്റിങ്ങൽ, അഞ്ചുതെങ്ങ്  മേഖലയിൽ നടന്ന ലഹളകൾ. വ്യാപാരാവശ്യത്തിനുള്ള ഒരു പാണ്ടികശാല സ്ഥാപിക്കുന്നതിനായി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി അഞ്ചുതെങ്ങിൽ കുറേ പ്രദേശം ആറ്റിങ്ങൽ റാണിയിൽ നിന്ന് 1684ൽ പതിച്ചു വാങ്ങി. അവർ അവിടെ ഒരു കോട്ടയും കെട്ടി. അതോടൊപ്പം ആയുധങ്ങൾ ശേഖരിച്ച് വയ്ക്കാനുള്ള ഒരു കലവറയും പണിയിച്ചു.  അധികം വൈകാതെ , അഞ്ചു തെങ്ങിലുള്ള താവളം ബോംബെകഴിഞ്ഞാൽ  പടിഞ്ഞാറൻ തീരത്തുള്ള ഏറ്റവും പ്രധാന പ്പെട്ട ബ്രിട്ടീഷ് കേന്ദ്രമായി വളർന്നു. ഇംഗ്ലീഷ് പാണ്ടികശാലക്കാരുടെ നിർബന്ധം മൂലം കേരളത്തിലെ ഏറ്റവും പ്രധാന പ്പെട്ട വാണിജ്യ വിളയായ കുരുമുളകിന്റെ വ്യാപാരക്കുത്തക റാണി അവർക്ക് നൽകി. അതോടെ നാടിന്റെ സമ്പദ് വ്യവസ്ഥയിൽ പിടിമുറുക്കാൻ ബ്രിട്ടീഷ്കാർക്ക് സാധിച്ചു. 
       കുരുമുളകിന്റെ വ്യാപാരം കുത്തകയാക്കിയ അഞ്ചു തെങ്ങിലെ ഇംഗ്ലീഷ് കാർ കർഷകരുടെ താത്പര്യത്തിന് ഹാനികരമാം വിധം വിലയിൽ ഏറ്റക്കുറച്ചിൽ വരുത്തി. കുരുമുളക് കർഷകരുടെ വരുമാനം ക്രമേണ കുറഞ്ഞു വന്നു. അതേസമയം, അവിടെ താവളമടിച്ചിട്ടുള്ള വിദേശികൾ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചുകൊണ്ട് പോകുന്നത് കണ്ട് നാട്ടുകാർ അമ്പരന്നു.
         ഈ സാഹചര്യത്തിലാണ് 1697 നവംബറിൽ സ്ഥലത്തെ ജനപിന്തുണയുള്ള നേതാക്കളായ പിള്ള മാരും , മാടമ്പിമാരും നാട്ടുകാരെ സംഘടിപ്പിച്ച് അഞ്ചു തെങ്ങ് കോട്ടയ്ക്ക് നേരേ  ശക്തമായൊരാക്രമണം  ആരംഭിച്ചത്. ബ്രിട്ടീഷ് കാരുടെ ആയുധശക്തിയോട് പൊരുതി നിൽക്കാനാവാതെ ആക്രമണം നടത്തിയവർക്ക് പിന്തിരിയേണ്ടി വന്നെങ്കിലും അവരുടെ ബ്രിട്ടീഷ് വിരോധം തെല്ലും ശമിച്ചില്ല. സാമ്പത്തിക ചൂഷണത്തോടൊപ്പം അഹന്ത നിറഞ്ഞ പെരുമാറ്റവും വർഗ്ഗീയ വിദ്വേഷവും കൂടിയായപ്പോൾ നാട്ടുകാർക്ക് പൊറുതിമുട്ടി. കേരളത്തിൽ ബ്രിട്ടീഷ് കാർക്കെതിരായ ആദ്യത്തെ കലാപത്തിന് ഇത് വഴിതെളിച്ചു.
        റാണിയെ പ്രീതിപ്പെടുത്തി കൂടുതൽ സൗജന്യങ്ങൾ നേടിയെടുക്കുന്നതിന് അഞ്ചു തെങ്ങിലെ പാണ്ടികശാലക്കാർ കൊല്ലംതോറും അവർക്ക് വിലപിടിച്ച പാരിതോഷികങ്ങൾ നൽകിപ്പോന്നു. റാണിക്കുള്ള സമ്മാനം അവർക്ക് നൽകുന്നതിന് തങ്ങളെ ഏൽപ്പിച്ചാൽ മതിയെന്ന്  1721ൽ  നായർപ്രമാണിമാർ ഇംഗ്ലീഷ് കാരോട് ആവശ്യപ്പെട്ടു. ആ ആവശ്യം നിരസിച്ച പാണ്ടികശാലത്തലവൻ, ഗിഫോർഡ്, താനും ഏതാനും സഹപ്രവർത്തകരും റാണിയെ നേരിട്ട് കണ്ട് സമ്മാനങ്ങൾ നൽകുന്നതാണെന്ന് വാശി പിടിച്ചു. 
          വെല്ലുവിളി യെന്നവണ്ണം, ബലപരീക്ഷണത്തിന് തയ്യാറാണെന്ന മട്ടിൽ നൂറ്റിനാൽപ്പത് ഇംഗ്ലീഷ് കാരോടൊപ്പം പാണ്ടികശാലത്തലവൻ ആറ്റിങ്ങൽ റാണിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. നാട്ടുകാർ അവരെ ആക്രമിച്ചു. ഇംഗ്ലീഷ് കാരെയെല്ലാം കൊന്നൊടുക്കി.(1721 ഏപ്രിൽ 15) ആയുധധാരികളായിരുന്നെങ്കിലും, ശക്തി യായി ചെറുത്ത് നിന്നെങ്കിലും ഒരൊറ്റ ഇംഗ്ലീഷ് കാരൻപോലും അവശേഷിച്ചില്ല. 
    കലാപകാരികൾ പിന്നീടു കോട്ടയിലേക്ക് നീങ്ങി. ആറു മാസത്തോളം ഉപരോധം തുടർന്നു. തലശ്ശേരിയിൽ നിന്ന് കൂടുതൽ സൈന്യം എത്തിയപ്പോഴാണവർ പിന്മാറിയത്. ഇരുപത്തൊൻപത് ഇംഗ്ലീഷ് കാരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് പറയപ്പെടുന്ന പ്ളാസ്സിയുദ്ധത്തിന് മുപ്പത്താറ് വർഷം മുമ്പാണ്  ആറ്റിങ്ങൽ കലാപമുണ്ടായതെന്ന  വസ്തുത  നാം ഓർമ്മിക്കേണ്ടതാണ്.
 തയ്യാറാക്കിയത്:
  പ്രസന്ന കുമാരി (Rtd teacher)

പദതമ്പോല്ലാ - 1 / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 1

പദതമ്പോല

തയ്യാറാക്കിയത്:
ജ്യോതി. പി (Rtd)
കൃഷ്ണ എ. എൽപി.എസ് 
പാലക്കാട്.



Wednesday, July 5, 2023

സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ 9. മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽ പിള്ളമാരും. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ

   9. മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽ പിള്ളമാരും.
           
     ആറ്റിങ്ങൽ കലാപം പരാജയപ്പട്ടതിനുള്ള പ്രായശ്ചിത്തമെന്നോണം ഇംഗ്ലീഷ് കാർക്ക് റാണി കൂടുതൽ സൗജന്യങ്ങൾ അനുവദിച്ചു. മരണമടഞ്ഞ ഇംഗ്ലീഷ്കാരുടെ വിധവകൾക്കും സന്താനങ്ങൾക്കും സംരക്ഷണം ഉറപ്പ് നൽകി.  ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയും തിരുവിതാംകൂറും തമ്മിൽ 1723 ൽ ഒരു ഉടമ്പടി ഒപ്പ് വച്ചു. അതനുസരിച്ച് കുളച്ചലിൽ ഒരു കോട്ട കെട്ടാൻ ഇംഗ്ലീഷ് കാർക്ക് അനുവാദം കൊടുത്തു. അതിന് പകരം രാജ്യത്തിനകത്ത് തന്റെ ശത്രുക്കളെ നേരിടാൻ ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും ഇംഗ്ലീഷ് കാർ നൽകി. മാർത്താണ്ഡവർമ്മയാണ് തിരുവിതാംകൂറിനുവേണ്ടി ഉടമ്പടിയിൽ ഒപ്പ് വച്ചത്. 1729 -ൽ  അധികാരത്തിലേറിയ മാർത്താണ്ഡവർമ്മ ഇംഗ്ലീഷ് കാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അതിനിടെ, 1726-ൽ ഇടവായിലും ഒരു പാണ്ടികശാല സ്ഥാപിക്കാനുള്ള സ്ഥലം ഇംഗ്ലീഷ് കാർ സ്വന്തമാക്കി. ഇക്കാലത്തെ അവരുടെ പ്രവർത്തനങ്ങൾ നാട്ടുകാരുടെ കനത്ത വിരോധത്തിന് കാരണമായി. എട്ടു വീട്ടിൽ പിള്ളമാരായിരുന്നു അവരുടെ നേതാക്കൾ. നാടിന്റെ സ്വാതന്ത്ര്യം പണയപ്പെടുത്തുകയാണെന്നും സമ്പത്ത് കൊള്ളയടിക്കപ്പെടുകയാണെന്നും അവർ വിശ്വസിച്ചു.  ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയതിന് രാജാവിനേയാണ് അവർ കുറ്റപ്പെടുത്തിയത്. എട്ടു വീട്ടിൽ പിള്ളമാർക്ക് മാർത്താണ്ഡവർമ്മയോടുണ്ടായിരുന്ന ശത്രുതയേയും അതിനെതുടർന്ന് അവർ വകവരുത്തപ്പെട്ടതിനെയും ഈ പശ്ചാത്തലത്തിൽ വേണം നാം കാണേണ്ടത്.
 തയ്യാറാക്കിയത്:
   പ്രസന്ന കുമാരി. ജി.(Rtd teacher)

Tuesday, July 4, 2023

ബഷീർ അനുസ്മരണം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ബഷീർ അനുസ്മരണം.

വിദ്യ എം
ഫാക്ട് ഈസ്റ്റേൺ യു.പി.എസ്
ഏലൂർ


സചിത്ര പുസ്തകത്തിലേക്ക് മീൻ, തോണി, തവള എന്നിവയുണ്ടാക്കാം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ഒറിഗാമി , ക്രാഫ്റ്റ്

സചിത്ര പുസ്തകത്തിലേക്ക് മീൻ, തോണി, തവള എന്നിവയുണ്ടാക്കാം.
ജ്യോതി ടീച്ചർ (Rtd)
കൃഷ്ണ എ.എൽ.പി.എസ്
അലനല്ലൂർ


അധ്യാപകക്കൂട്ടംHindi/अनमोल प्यार/ इकाई-१ /पाँचवीं कक्षा Class Test /Adhyapakakkooytam


അധ്യാപകക്കൂട്ടം Hindi

अनमोल प्यार
इकाई-१

पाँचवीं कक्षा
Class Test -(online)
रीना हरिदास




ജൂലായ് - 5. ബഷീർ ചരമവാർഷിക ദിനം. /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജൂലായ് - 5. ബഷീർ ചരമവാർഷിക ദിനം.

മലയാള സാഹിത്യത്തിൽ ഒരേ ഒരു സുൽത്താനേയുള്ളു. ഭാഷയുടെയും വ്യാകരണത്തിൻ്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി, മലയാള സാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ....

 
ബഷീർ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലൂടെയും കഥാലോകത്തിലൂടെയും ഒരു യാത്ര....

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.





ഗാന്ധി, നെഹ്റു ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം PSC

ഗാന്ധി, നെഹ്റു ക്വിസ്


LP, UP, HS, HSS, PSC മത്സര പരീക്ഷകൾക്ക് സഹായകരമായ ക്വിസ് ചോദ്യോത്തരങ്ങൾ.



Monday, July 3, 2023

MEW (My English World )

അധ്യാപകക്കൂട്ടം

MEW - അവതരണം - Santhoshkumar .A
GMLP School Karippur
Kondotty ,Malappuram.


          

Sunday, July 2, 2023

അനർഘനിമിഷം ജൂലൈ : 5 - ബഷീർ ദിനം വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ശബ്ദ പരമ്പര - സുൽത്താന്റെ കൂടെ. -സൂര്യാംശു /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


അനർഘനിമിഷം
ജൂലൈ : 5 - ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ശബ്ദ പരമ്പര - സുൽത്താന്റെ കൂടെ.
-സൂര്യാംശു






കുറിച്യ ലഹള. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം / സംഭവങ്ങൾ

  ആദ്യ കാല വിദേശവിരുദ്ധ പ്രക്ഷോഭങ്ങൾ.
7.  കുറിച്യ ലഹള.


                 1812 ൽ ഉത്തര കേരളത്തിലെ വയനാടൻ മേഖലയിലുണ്ടായ, തികച്ചു മൊരു കർഷകലഹളയായ കുറിച്യലഹള ഇവിടുത്തെ ആദ്യ കാല സ്വാതന്ത്ര്യസമരത്തിന് വ്യത്യസ്തമായൊരു മാനം നൽകുന്നു. പഴശ്ശി കലാപത്തിൽ കുറിച്യരും അവരുടെ അനിഷേധ്യ നേതാവായ തലയ്ക്കൽ ചന്തുവും അതിപ്രധാനമായൊരു പങ്ക് വഹിച്ചിട്ടുണ്ട്.  വയനാട്ടിലെ ഈ ആദിവാസി സമൂഹം, പഴശ്ശി കലാപത്തിന്റെ അന്ത്യത്തിൽ ചിന്നഭിന്നമായിപ്പോയി.  കലാപത്തെ അടിച്ചമർത്തിയ ബ്രിട്ടീഷു കാർ വയനാട്ടിൽ തങ്ങളുടെ മേധാവിത്വം സ്ഥാപി ക്കാൻ ശ്രമിച്ചതോടെ അവിടത്തെ ആദിവാസികളുടെ ജീവിതം ദുരിതപൂർണ്ണവും ദുസ്സഹവുമായി. വളരെപ്പേരെ പിടിച്ചു കൊണ്ട് പോയി ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരുടെ അടിമകളാക്കി. ബ്രിട്ടീഷ് അധികാരികൾ നടപ്പിലാക്കിയ പുതിയ നികുതി നിയമം അവർക്കിടയിൽ അസംതൃപ്തിയുടെ വിത്ത് പാകി. പുതിയ വ്യവസ്ഥ യനുസരിച്ച്, അന്നുവരെ വിളവിൽ ഒരു ഭാഗം നികുതി യായി കൊടുത്തിരുന്നവർ മേലിൽ പണമായി തന്നെ അടയ്ക്കണമെന്നു വന്നു. കുടിശ്ശിക വരുത്തി യവർക്കുനേരേ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അതിക്രൂരമായ ശിക്ഷണനടപടിൾ പ്രയോഗിച്ചു. പൊറുതി മുട്ടിയ കുറിച്യർ അവിടെയുള്ള മറ്റൊരു ആദിവാസിസമൂഹമായ കുറുമ്പരുമായിച്ചേർന്ന് , അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 മാർച്ചിൽ കലാപം തുടങ്ങി.
            ബ്രിട്ടീഷ് കോളനി വാഴ്ച യ്ക്കെതിരായ ഒരു അന്തിമ സമരത്തിന് കുറിച്യരും കുറുമ്പരും അതിരഹസ്യമായി തയ്യാറെടുപ്പ് നടത്തി.ഇംഗ്ലീഷ് കാരെ നാട്ടിൽ നിന്ന് പുറത്താക്കുക എന്നതായിരുന്നു കുറിച്യ-കുറുമ്പ കലാപകാരികളുടെ ലക്ഷ്യം.പാലങ്ങളുടെ കൈവരികളിലെ ഇരുമ്പ് കമ്പികൾ ഇളക്കി യെടുത്ത്  അമ്പുകളുണ്ടാക്കിയതിന് രേഖകളുണ്ട്. വയനാടിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിപ്ളവം  വ്യാപിച്ചു.
               ശരിയായ അർത്ഥത്തിൽ ഒരു  ജനകീയ വിപ്ളവമായിരുന്നു കുറിച്യ കലാപം. മുഖ്യമായ മലമ്പാതകളുൾപ്പെടെ വയനാട് മുഴുവനും കലാപകാരികളുടെ നിയന്ത്രണത്തിലായി. അവർ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും കൈയിൽ കിട്ടിയ ഇംഗ്ലീഷ് കാരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ബ്രിട്ടീഷ് കാർ മൈസൂറിൽ നിന്ന് കൂടുതൽ സൈന്യത്തെ വരുത്തി, മൃഗീയമായിത്തന്നെ വിപ്ളവത്തെ  അടിച്ചമർത്തി. കുറിച്യർക്ക് നാട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ബ്രിട്ടീഷ് ആയുധശക്തിക്കുമുമ്പിൽ കീഴടങ്ങേണ്ടിവന്നു. 1812 മേയ് മാസം 8 ആം തീയതീയോടെ വിപ്ളവം പൂർണ്ണമായും അടിച്ചമർത്തപ്പെട്ടു. വയനാട് ശാന്തമായി. അടിസ്ഥാനപരമായി, കർഷകരുടെ കലാപം എന്നതാണ്  കുറിച്യലഹളയുടെ പ്രാധാന്യം. പക്ഷേ, ഭൂപ്രഭുക്കന്മാരുടെ പ്രതിരോധത്തിന്റെ സ്വഭാവമൊന്നും അതിനുണ്ടായിരുന്നില്ല.
  തയ്യാറാക്കിയത്:
   പ്രസന്ന കുമാരി (Rtd teacher)

രണ്ടാം ക്ലാസ്‌ യൂണിറ്റ് - ഒരു അവധിക്കാലത്ത് സചിത്ര പാഠപുസ്തകത്തിലേക്ക് ബസ്. /Adhyapakakkoottam

അധ്യാപകക്കൂട്ടം ഒറിഗാമി / ക്രാഫ്റ്റ്

രണ്ടാം ക്ലാസ്‌ 
യൂണിറ്റ് - ഒരു അവധിക്കാലത്ത്
സചിത്ര പാഠപുസ്തകത്തിലേക്ക് ബസ്.
തയ്യാറാക്കിയത് : ജ്യോതി ടീച്ചർ (Rtd)
കൃഷ്ണ എ.എൽ.പി.എസ് അലനല്ലൂർ



സചിത്ര പാഠപുസ്തകത്തിലേക്ക് ഒറിഗാമി തവള. /Adhyapakakkoottam

അധ്യാപകക്കൂട്ടം ഒറിഗാമി / ക്രാഫ്റ്റ്

ഒന്നാം ക്ലാസ്‌ 
യൂണിറ്റ് - 2
മഴ മേളം.
സചിത്ര പാഠപുസ്തകത്തിലേക്ക് ഒറിഗാമി തവള.
തയ്യാറാക്കിയത് : ജ്യോതി ടീച്ചർ (Rtd)
കൃഷ്ണ എ.എൽ.പി.എസ് അലനല്ലൂർ