Wednesday, February 19, 2025
Monday, February 17, 2025
Saturday, February 15, 2025
Friday, February 14, 2025
Wednesday, February 12, 2025
Tuesday, February 11, 2025
Monday, February 10, 2025
Saturday, February 8, 2025
അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... UP : മലയാളം / Adhyapakakkoottam
അധ്യാപകക്കൂട്ടം ക്വിസ്
ഉത്തരമയക്കൂ സമ്മാനം നേടൂ...
UP : മലയാളം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന UP കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 12/02/25 ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി 8848757389 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.
മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
ചോദ്യങ്ങൾ:-
1.ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
2. അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ യപരന്ന് സുഖത്തിനായി വരേണം' ഇത് ആരുടെ വചനമാണ്?
3.സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
4. ആശാൻ ആശയഗംഭീരം വള്ളത്തോൾ ശബ്ദസുന്ദരൻ എന്നാൽ ഉജ്ജ്വല ശബ്ദാഠ്യൻ അറിയപ്പെടുന്ന മലയാള കവി ആര്?
5. എന്റെ ജീവിതം അരങ്ങിലും അണിയറയിലും' എന്ന കലാമണ്ഡലം കൃഷ്ണൻ നായരുടെ കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു.
6.കുറിഞ്ഞിപൂക്കൾ ആരുടെ കൃതിയാണ്
7.കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
8. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?
9. കാവ്യനർത്തകി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?
10. ജയ ജയ കോമള കേരള ധരണി എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?
ചോദ്യങ്ങൾ തയ്യാറാക്കിയത് : ഗീത ടീച്ചർ (Rtd), SPM UPS ആയിക്കുന്നം.
പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് :
ശശിധരൻ കല്ലേരി മാഷ്, ഫാക്ട് ഈസ്റ്റേൺ യു പി സ്കൂൾ ഏലൂർ.
വിജയി :
Abinandh B
KRKPM BHS&VHSE
Kadampanad
ഉത്തരങ്ങൾ:
1.ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
പി.സി. കുട്ടികൃഷ്ണൻ.
2. അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ യപരന്ന് സുഖത്തിനായി വരേണം' ഇത് ആരുടെ വചനമാണ്?
ശ്രീനാരായണഗുരു.
3.സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
രവീന്ദ്രനാഥ ടാഗോർ.
4. ആശാൻ ആശയഗംഭീരം വള്ളത്തോൾ ശബ്ദസുന്ദരൻ എന്നാൽ ഉജ്ജ്വല ശബ്ദാഠ്യൻ അറിയപ്പെടുന്ന മലയാള കവി ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
5. എന്റെ ജീവിതം അരങ്ങിലും അണിയറയിലും' എന്ന കലാമണ്ഡലം കൃഷ്ണൻ നായരുടെ കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു.
ആത്മകഥ.
6.കുറിഞ്ഞിപൂക്കൾ ആരുടെ കൃതിയാണ്
സുഗതകുമാരി
7.കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
തകഴി ശിവശങ്കരപ്പിള്ള.
8. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?
എം. മുകുന്ദൻ.
9. കാവ്യനർത്തകി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?
സ്വരരാഗ സുധ.
10. ജയ ജയ കോമള കേരള ധരണി എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?
ബോധേശ്വരൻ.
Friday, February 7, 2025
അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... UP : English, Adhyapakakkoottam
അധ്യാപകക്കൂട്ടം ക്വിസ്
ഉത്തരമയക്കൂ സമ്മാനം നേടൂ...
UP : English
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഇംഗ്ലീഷ് ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 11/02/25 ചൊവ്വ വൈകിട്ട് ഏഴ് മണിക്ക് മുമ്പായി 97441 48102 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.
മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
Questions :
1. Choose the correct sentence using a relative pronoun:
A) The book who I borrowed was very interesting.
B) The book which I borrowed was very interesting.
C) The book whom I borrowed was very interesting.
D) The book where I borrowed was very
---
2. Identify the correct relative pronoun to complete the sentence:
"This is the teacher ____ taught me English in high school."
A) Which
B) Who
C) Whom
D) Where
Choose the correct preposition
3)Iam flying _____Dubai next March.
( a)up
b)on
c)in
d) to
4)Iam good ___dancing.
(At, on, in to)
5) Which of these song lyrics contains alliteration?
A) "Like a bridge over troubled water"
B) "Whisper words of wisdom, let it be"
C) "Rolling in the deep"
D)The mountains that enfold the vale.
6) Find out the refrain from ROBERT FROST'S Stopping by snowy evening..
He gives his harness bells a shake
To ask if there is some mistake.
The only other sound’s the sweep
Of easy wind and downy flake.
The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.
7) Delhi is crowded. Mumbai is crowded...
Combine the sentence using as..... as
8) Which of the following is the correct collocation?
a) Make a decision
b) Do a decision
c) strong rain
d) Create a decision
9) find out the correct idiom for the following statement
' to leave or start a journey '
a)break a leg
b) break the ice
c) hit the road.
d) spill the beans
10)They win the match.. Choose the correct question tag..
a)didn't they?
b)are they?
c)do they?
d)don't they?
Questions prepares by :
GEETHA PK
VVAUPSCHOOL KARAKUTHANGADI
PATTAMBI
പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് :
ശശിധരൻ കല്ലേരി മാഷ്, ഫാക്ട് ഈസ്റ്റേൺ യു പി സ്കൂൾ ഏലൂർ.
Hidha fahmi. M
GHSS POOKKOTTUR
Malappuram
Answers
____________
1) B. The book which I borrowed was very interesting.
2 )B. Who
3) D. to
4 )A at
5)B. "Whisper words of wisdom, let it be"
6). And miles to go before i sleep
7).Delhi is as crowded as Mumbai.
8) A.Make a decision.
9) C. hit the road.
10)D.dont they?
Thursday, February 6, 2025
USS/ Social / Adhyapakakkoottam
അധ്യാപകക്കൂട്ടം USS
യുഎസ്എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ സാമൂഹികശാസ്ത്ര വിഷയത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാന അടിസ്ഥാന ആശയങ്ങൾ പരിചയപ്പെടാം.
അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠനസഹായി / ഗണിതം / Adhyapakakkoottam
അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠനസഹായി
LSS Mathematics
1. 3, 5, 8, 13, --?
Ans. 39
2. 8+4÷2×5-3= ?
Ans. 15.
3 . 5, 1, 4, 0, 3 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വലിയ അഞ്ചക്ക സംഖ്യയും ഏറ്റവും ചെറിയ അഞ്ചക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
Ans. 43965.
4. 12 സെൻറീമീറ്റർ വശമുള്ള ഒരു സമചതുരത്തിന്റെ തുല്യ ചുറ്റളവുള്ള മറ്റൊരു ചതുരത്തിന്റെ നീളം 16 സെൻറീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര?
Ans . 8 സെ.മീ.
5. 6.40 മണിക്ക് കാസർഗോഡ് നിന്ന് പുറപ്പെട്ട ട്രെയിൻ 15 .30ന് തിരുവനന്തപുരത്ത് എത്തിയെങ്കിൽ യാത്രയ്ക്ക് എടുത്ത സമയം എത്ര?
Ans. 8 മണിക്കൂർ 50 മിനിട്ട്.
6. ഒരു സംഖ്യയെ 12 കൊണ്ട് ഹരിച്ചപ്പോൾ ഹരണഫലം 98 കിട്ടിയെങ്കിൽ അതേ സംഖ്യയെ 24 കൊണ്ട് ഹരിച്ചാൽ ഉത്തരം എത്ര?
Ans. 49.
7. 31 ദിവസങ്ങളുള്ള ഒരു മാസത്തിലെ 2 ആം തീയതി ശനിയാഴ്ചയാണ്. ആ മാസത്തിൽ ആകെ എത്ര ഞായറാഴ്ചകൾ ഉണ്ട്?
Ans. 5
8 . (84×66) = (84×65) + .....
Ans. 84.
9. നിറയെ വെള്ളമുള്ള ഒരു കുപ്പിയുടെ ഭാരം 900 ഗ്രാം .പകുതി വെള്ളം മാറ്റിയതിനുശേഷം ഭാരം നോക്കിയപ്പോൾ 500 ഗ്രാം. എങ്കിൽ കുപ്പിയുടെ ഭാരം എത്ര?
Ans. 100 ഗ്രാം
10. 5 ബുക്കിനും 3 പേനയ്ക്കും കൂടി 196 രൂപയാണ് വില .എങ്കിൽ 15 ബുക്കിനും 9 പേനയ്ക്കും കൂടി എത്ര രൂപ കൊടുക്കണം?
Ans. 588
11. ഒരു പരീക്ഷ ഹാളിലെ 20 കുട്ടികളിൽ അവസാനത്തെ കുട്ടിയുടെ രജിസ്റ്റർ നമ്പർ 6729 എങ്കിൽ ആദ്യത്തെ കുട്ടിയുടെ രജിസ്റ്റർ നമ്പർ എത്ര?
Ans. 6710.
12. ആറ് ക്വിന്റൽ അരി 50 കിലോഗ്രാം വീതമുള്ള ചാക്കുകളിലാക്കി നിറയ്ക്കാൻ ആകെ എത്ര ചാക്കുകൾ വേണം?
Ans. 12
13. താഴെ കൊടുത്തിരിക്കുന്നവയിൽ തുടർച്ചയായ മൂന്ന് സംഖ്യകളുടെ ഗുണനഫലം ആകാവുന്ന സംഖ്യ ഏത്?
(4895, 4896, 4899 )
Ans. 4896
14. 11 മുതൽ 30 വരെ തുടർച്ചയായുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?
Ans. 410
15. 45നെ റോമൻ സംഖ്യയിലെഴുതുക.
Ans. XLV
തയ്യാറാക്കിയത് പ്രസന്നകുമാരി .ജി.
അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... LP : English / Adhyapakakkoottam
അധ്യാപകക്കൂട്ടം ക്വിസ്
ഉത്തരമയക്കൂ സമ്മാനം നേടൂ...
LP : English
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഇംഗ്ലീഷ് ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി 9048082563 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.
മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
ചോദ്യങ്ങൾ :
Read the questions carefully and answer it.
1.What did the children receive from the king?
2. Where did the children go to present their plant ?
3. Who wrote the poem "Paper Boats"?
4. What do children float in the stream in the poem?
5. Who helped the shoemaker in "The Elves and the Shoemaker"?
6. Where did the child get lost in the story?
7. This Porotta is soft.But yesterday's was ---------
8.A child is reading the book.But some .........are playing on the ground.
(Write the plural word of 'Child' )
9.----------people can never be happy.
10. Hindi is a -------------
Questions prepared by : Prepared by Sudha teacher SVMALPS Nambullipura
പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര
(മത്സര വിജയിയെ പ്രഖ്യാപിക്കുന്ന മുറക്ക് ഉത്തരങ്ങളും വിജയിയുടെ പേരും ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തിൽ മാറ്റങ്ങൾ വരുത്താൻ ടീം അധ്യാപകക്കൂട്ടത്തിന് അധികാരം ഉണ്ട്.)
വിജയി
Hrithik Prasanth
GLPS Thottuva
Pathanamthitta.
Answers :
*Read the questions carefully and answer it.*
1.What did the children receive from the king?
Ans-Seed
2. Where did the children go to present their plant ?
Ans-Palace
3. Who wrote the poem "Paper Boats"?
Ans-Rabindranath Tagore
4. What do children float in the stream in the poem?
Ans-Paper boat
5. Who helped the shoemaker in "The Elves and the Shoemaker"?
Ans-Elves
6. Where did the child get lost in the story?
Ans-Fair ground
7. This Porotta is soft.But yesterday's was ---------
Ans-hard
8.A child is reading the book.But some .........are playing on the ground.
(Write the plural word of 'Child' )
Ans-Children
9.----------people can never be happy.
Ans-Greedy
10. Hindi is a -------------
Ans-language.
അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... LP : പരിസര പഠനം / Adhyapakakkoottam
അധ്യാപകക്കൂട്ടം ക്വിസ്
ഉത്തരമയക്കൂ സമ്മാനം നേടൂ...
LP : പരിസര പഠനം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പരിസര പഠന ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി 9496819277 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.
മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
ചോദ്യങ്ങൾ :
1.പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
2കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
3.പുൽ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം ?
4.ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ?
5 'ലോകത്തിലെ ഏറ്റവും വലിയ ഫലം ?
6.ഉദയസൂര്യനെ നോക്കി നിൽക്കുന്ന ഒരു കുട്ടിയുടെ വലതുഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത്?
7 'ഇന്ത്യയുടെ ദേശീയ ജലജീവി?
8കേരളത്തിൽഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല?
9ഗ്രാമസഭയുടെ അധ്യക്ഷൻ?
10.സസ്യങ്ങൾ ആഹാരം നിർമിക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്?
11.സ്വാതന്ത്ര്യത്തിലേക്ക് എന്നത് ആരുടെ ആത്മകഥയാണ്?
12ഓടി വിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചതാര് ?
13. കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ല?
14.കരയിലെ ഏറ്റവും വലിയ ജീവി ?
15.കേരളത്തിലെ ഏറ്റവും വലിയ ജില്ല?
തയ്യാറാക്കിയത് :
അമ്പിളി എസ് ,
ഗവ. എൽ. പി.എസ്
ഓടനാവട്ടം , വെളിയം
കൊല്ലം
പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര
(മത്സര വിജയിയെ പ്രഖ്യാപിക്കുന്ന മുറക്ക് ഉത്തരങ്ങളും വിജയിയുടെ പേരും ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തിൽ മാറ്റങ്ങൾ വരുത്താൻ ടീം അധ്യാപകക്കൂട്ടത്തിന് അധികാരം ഉണ്ട്.)
മത്സര വിജയി
Devamithra . V
Govt.LPS,
Prakkulam,
Kollam (Dist)
ഉത്തരങ്ങൾ :
1) ശുക്രൻ
2) ഇരവികുളം
3)മുള
4) ഹിന്ദി
5)ചക്ക
6) തെക്ക്
7) ഗംഗ ഡോൾഫിൻ
8) പാലക്കാട്
9)ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
10) പ്രകാശസംശ്ലേഷണം
11) ജവഹർലാൽ നെഹ്റു
12) സുബ്രഹ്മണ്യ ഭാരതി
13) കോഴിക്കോട്
14)ആന
15) ഇടുക്കി
അധ്യാപകക്കൂട്ടം ക്വിസ് LP : മലയാളം ഉത്തരമയക്കൂ സമ്മാനം നേടൂ... / Adhyapakakkoottam
അധ്യാപകക്കൂട്ടം ക്വിസ്
LP : മലയാളം
ഉത്തരമയക്കൂ സമ്മാനം നേടൂ...
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി 97458 46179 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.
മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
ചോദ്യങ്ങൾ :
1"മാൺപിയന്ന് " പിരിച്ചെഴുതുക
2 കേരള പാണിനി എന്നറിയപ്പെടുന്നത് ആര്?
3 കഥകളിയുടെ സാഹിത്യ രൂപം
4 വിശപ്പ് എന്ന കൃതി എഴുതിയത് ആര്
5 )നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന ജില്ല ഏത്
6) സ്നേഹമാണഖില സാരമൂഴിയിൽ എന്ന് പറഞ്ഞതാര്
7 അനുവാസരം എന്ന പദത്തിന്റെ അർത്ഥം എന്ത്?
8 കലകളുടെ രാജാവ്
9ചെണ്ട ഉപയോഗിക്കാത്ത കഥകളിയിലെ ചടങ്ങ്
10 സുമംഗല എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്?
പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര
വിജയി:
Fathima. B
G. L. P. S Inchakkadu
Kakkakunnu po
Kollam
Pin690522
ഉത്തരങ്ങൾ
1. മാൺപ്+ഇയന്ന
2. A R രാജ രാജ വർമ
3. ആട്ടക്കഥ
4.ഡോ.കെ.ശ്രീകുമാർ
5. ആലപ്പുഴ
6. കുമാരനാശാൻ
7 ദിനം തോറും
8. കഥകളി
9. തോടയം
10. ലീല നമ്പൂതിരിപ്പാട്
Wednesday, February 5, 2025
അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... / Adhyapakakkoottam
അധ്യാപകക്കൂട്ടം ക്വിസ്
ഉത്തരമയക്കൂ സമ്മാനം നേടൂ...
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഗണിത ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി 7012843968 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.
മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
ചോദ്യങ്ങൾ :
1. ഏറ്റവും ചെറിയ 5 അക്ക സംഖ്യയും, ഏറ്റവും വലിയ 4 അക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
2. 3 നൂറുകളും, 9 ആയിരങ്ങളും, 17 പത്തുകളും ചേർന്ന സംഖ്യ ഏത്?
3 . 1, 1, 2 ,3 ,5 ,8 അടുത്ത സംഖ്യ ഏത്?
4. ഒരു പേനയ്ക്കും പെൻസിലിനും കൂടി 21 രൂപ വിലയുണ്ട് . പേനയ്ക്ക് പെൻസിലി നേക്കാൾ 10 രൂപ കൂടുതലായാൽ പെൻസിലിന്റെ വിലഎത്ര?
5 . 10ടൺ, 6 ക്വിന്റൽ, 1kg എത്ര kg?
6. ഒരു തുക 8 പേർക്ക് തുല്യമായി വീതിച്ചപ്പോൾ 6 രൂപ ബാക്കിവന്നു .വീതിച്ച സംഖ്യ 4 പേർക്ക് തുല്യമായി വീതിച്ചാൽ എത്ര രൂപ ബാക്കി വരും?
7 . ഒരു ചതുരത്തിന്റെ ചുറ്റളവ് 30 സെ.മീ. ഇതിന്റെ നീളം 8 സെ.മീ. ആയാൽ വീതി എത്ര?
8 . ഇരുപതിനായിരത്തിൽ എത്ര നൂറുകൾ ഉണ്ട്?
9 . ഒരു കുട്ടയിലുള്ള മാങ്ങയിൽ നിന്നും 8എണ്ണം വീതം എടുത്താലും 7 എണ്ണം വീതം എടുത്താലും ഒന്ന് ബാക്കിവരുന്നു .കുട്ടയിൽ എത്ര മാങ്ങയുണ്ട്?(65, 87, 57, 56)
10. 7000 കിട്ടുന്നതിന് 700 ലേക്ക് എത്ര നൂറുകൾ ചേർക്കണം?
11. 165 സെക്കൻ്റ്=.......മിനിറ്റ്..... സെക്കന്റ്.
12. തുടർച്ചയായ മൂന്ന് നാലക്ക സംഖ്യകളുടെ തുക ഒരു ഒറ്റ സംഖ്യയാണ് താഴെ കൊടുത്തവയിൽ ഏതായിരിക്കും നാലക്ക സംഖ്യകളിലെ ആദ്യ സംഖ്യ?
5409, 5401, 4399, 4400.
13. 40 സെൻറീമീറ്റർ ചുറ്റളവുള്ള ഒരു സമചതുരത്തെ രണ്ടു തുല്യ ഭാഗമാക്കി മുറിച്ചാൽ കിട്ടുന്ന ഒരു ചതുരത്തിന്റെ ചുറ്റളവ് എത്ര?
14 . ഒരേ അകലത്തിൽ 6 കമ്പുകൾ നാട്ടിയിരിക്കുന്നു ഒന്നാമത്തെതിൽ നിന്ന് മൂന്നാമത്തെതിലേക്ക് 120 മീറ്റർ നീളമുണ്ട് .എങ്കിൽ ഒന്നാമത്തേതിൽ നിന്ന് ആറാമത്തേതിലേക്കുള്ള അകലം എത്ര?
15 . 2025 മാർച്ച് 1 ശനിയാഴ്ച ആയാൽ മാർച്ച് 31 ഏത് ദിവസം?
തയ്യാറാക്കിയത് :
പ്രസന്നകുമാരി ജി
പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര
(മത്സര വിജയിയെ പ്രഖ്യാപിക്കുന്ന മുറക്ക് ഉത്തരങ്ങളും വിജയിയുടെ പേരും ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തിൽ മാറ്റങ്ങൾ വരുത്താൻ ടീം അധ്യാപകക്കൂട്ടത്തിന് അധികാരം ഉണ്ട്.)
മത്സര വിജയി
Navmika.N.K,4B, Providence LP School, Kozhikode.
ഉത്തരങ്ങൾ
1. 1
2. 9470
3. 13
4. 5രൂ.50 പൈസ
5 . 10601 കി.ഗ്രാം.
6 . 2 രൂപ
7. 7 സെ.മീ.
8. 200
9. 57
10. 63 നൂറുകൾ
11. 2 മിനിട്ട് 45 സെക്കന്റ്
12. 4400
13 . 30 സെ.മീ.
14. 300 മീറ്റർ
15. തിങ്കൾ
Subscribe to:
Posts (Atom)