🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, August 31, 2023

ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് പാർലമെൻറ് ഏറ്റെടുക്കുന്നു /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

  28 .   ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് പാർലമെൻറ് ഏറ്റെടുക്കുന്നു .
      പ്ലാസി  യുദ്ധത്തോടെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചു. ഇന്ത്യക്കാരിൽ നിന്ന് കടുത്ത എതിർപ്പ് ഉണ്ടായിട്ടും ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം നേടാനുള്ള ജനങ്ങളുടെ സമരം ശക്തിപ്പെട്ടിട്ടും രാജ്യം വിട്ടു ഒഴിഞ്ഞു പോകാൻ ബ്രിട്ടീഷുകാർക്ക് വൈമനസ്യം ഉണ്ടായതിന്റെ പ്രധാന കാരണം സാമ്പത്തികം ആയിരുന്നു.  തങ്ങളുടെ വ്യാവസായിക ഉൽപ്പന്നങ്ങൾ വിൽക്കാൻ അവികസിതമായ ഇന്ത്യ ഒരു കോളനിയായി നിലനിൽക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. വെള്ളക്കാർക്ക് ഉദ്യോഗങ്ങൾ നോക്കാനും വരുമാനം ഉണ്ടാക്കാനുമുള്ള ഒന്നാന്തരം മേച്ചിൽ സ്ഥലം. ദരിദ്രരായ ഇന്ത്യക്കാർക്ക് നാമമാത്രമായ കൂലി കൊടുത്തു ജോലി ചെയ്യിപ്പിക്കാം. അങ്ങനെ പുതിയ വ്യവസായ വാണിജ്യ സംരംഭങ്ങളിൽ മുതൽമുടക്കി ചുരുങ്ങിയ ചെലവിൽ വൻ ലാഭം കൊയ്യാം. ഇതിനൊക്കെ പുറമേ പലയിടത്തും ബ്രിട്ടന് യുദ്ധം നടത്താൻ ആളും അർത്ഥവും ഇന്ത്യയിൽ നിന്നുണ്ടാക്കാം. ഇന്ത്യ കൈവിട്ടുപോയാൽ ഇതൊന്നും സാധിക്കില്ല. ചുരുക്കത്തിൽ ഇന്ത്യയിലെ വിഭവങ്ങളെയും ഇന്ത്യക്കാരെയും ചൂഷണം ചെയ്ത് കീശ വീർപ്പിക്കണം എന്ന ലക്ഷ്യമായിരുന്നു എല്ലാത്തരം എതിർപ്പുകൾ ഉണ്ടായിട്ടും സ്വന്തം നാട്ടുകാരിൽ പലർക്കും ജീവഹാനി നേരിട്ടിട്ടും ഇന്ത്യയിൽ ബ്രിട്ടൻ പിടിച്ചുനിൽക്കാൻ കാരണം.
     ബ്രിട്ടീഷ് ഭരണം ഇന്ത്യയിലെ ഗ്രാമീണ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഭൂനികുതി ഗണ്യമായി ഉയർത്തി. കൈതൊഴിലുകാരിൽ വലിയൊരു വിഭാഗത്തിന് തൊഴിൽ നഷ്ടപ്പെട്ടു. ഭക്ഷ്യ സാധനങ്ങൾ വാങ്ങാനുള്ള വരുമാനം പോലും അവർക്ക് ഇല്ലാതായി. ഇതിന്റെയെല്ലാം ഫലം ആവർത്തിച്ചുള്ള ക്ഷാമം ആയിരുന്നു. 1770 ൽ ബംഗാളിലും ബീഹാറിലും പടർന്നു പിടിച്ച ക്ഷാമത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചത്. ബംഗാളിലെയും ബീഹാറിലെയും അന്നത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിൽ ഒന്ന് ക്ഷാമത്തിൽ മരിച്ചതായാണ് കണക്കാക്കുന്നത്.
    ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ സഹായകമായ ഒട്ടേറെ പരിഷ്കാരങ്ങളും പരിപാടികളും ബ്രിട്ടീഷ് ഭരണം നടപ്പാക്കി. പരോക്ഷമായി അവ ഇന്ത്യയുടെ പുരോഗതിക്ക് സഹായകമായി എന്നത് വസ്തുതയാണ് . ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ രംഗങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കി. റെയിൽവേയുടെയും റോഡ് ഗതാഗതത്തിന്റെയും വികസനം ബ്രിട്ടീഷ് ഭരണത്തിന് അത്യാവശ്യം ആയിരുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള അസംസ്കൃത സാധനങ്ങൾ ബ്രിട്ടനിലേക്ക് കയറ്റി അയക്കാൻ തുറമുഖങ്ങളിൽ എത്തിക്കേണ്ടിയിരുന്നു. പട്ടാളക്കാരുടെ യാത്രയ്ക്കും റെയിൽ, റോഡ് വികസനം അത്യാവശ്യമായിരുന്നു.
       ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിന്ന തനത് വിദ്യാഭ്യാസ രീതി അപ്പാടെ മാറ്റി ഇംഗ്ലീഷ് വിദ്യാഭ്യാസം ഏർപ്പെടുത്താൻ മുൻകൈയെടുത്തത് മെക്കാളെ പ്രഭു ആയിരുന്നു. സാഹിത്യത്തിലും സംസ്കാരത്തിലും എല്ലാം ഇന്ത്യയുടെ സമ്പന്നമായ പൈതൃകം അംഗീകരിക്കാൻ മെക്കാളെ തയ്യാറല്ലായിരുന്നു .ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിൽ ഏർപ്പെടുത്തിയത് അവരുടെ ഭരണസൗകര്യത്തിന് ആണെങ്കിലും ഇന്ത്യക്കാർക്ക് പാശ്ചാത്യ ആശയങ്ങളുമായി ബന്ധം വളർത്താൻ ഇത് സഹായകമായി. കച്ചവടത്തിനായി ഇവിടെ വന്ന് രാജ്യം വെട്ടിപ്പിടിച്ച ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്നും 1858ല്‍ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഗവൺമെൻറ് നേരിട്ട് ഏറ്റെടുത്തു . ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി ഒരു വിളംബരത്തിൽ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് പാർലമെൻറ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു . ഇന്ത്യയിലെ ജനങ്ങളുടെ സ്വത്തിനും വിശ്വാസപ്രമാണങ്ങൾക്കും ഭദ്രത ഉറപ്പുവരുത്താനാണ് ഭരണം ഏറ്റെടുക്കുന്നത് എന്നായിരുന്നു രാജ്ഞിയുടെ പ്രഖ്യാപനം. എന്നാൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ 'ഇന്ത്യയെ കുറെ കൂടി ഫലപ്രദമായി കൊള്ളയടിക്കുക'  എന്ന ലക്ഷ്യം തന്നെയാണ് നേരിട്ടുള്ള ഭരണത്തിലും നടന്നത്.
   തയ്യാറാക്കിയത്:  പ്രസന്നകുമാരി. ജീ

Friday, August 25, 2023

ആഗസ്റ്റ് 26 മദർ തെരേസയുടെ ജന്മദിനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ആഗസ്റ്റ് 26 
മദർ തെരേസയുടെ ജന്മദിനം 

അഗതികളുടെ അമ്മയായ മദർ തെരേസയുടെ കർമപഥത്തിലൂടെ ...

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ ,മുക്കം
അവതരണം: കെ.വി.പ്രസാദ്, മുക്കം.



എട്ടാം ക്ലാസ്സ് കലാപഠനം ഉത്തര സൂചിക. /Adhyapakakkoottam

അധ്യാപകക്കൂട്ടം കലാപഠനം

എട്ടാം ക്ലാസ്സ് കലാപഠനം ഉത്തര സൂചിക.
തയ്യാറാക്കിയത്: സുരേഷ് കാട്ടിലങ്ങാടി


Thursday, August 24, 2023

ഓണപ്പൂക്കളം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഓണപ്പൂക്കളം 
ഓണാഘോഷ ഭാഗമായി അത്തപൂക്കളം ഇടുന്നതിനുള്ള വിവിധ ഡിസൈനുകൾ പരിചയപ്പെടാം.



Wednesday, August 23, 2023

class 4 EVS Points to remember/adhyapakakkoottam

അധ്യാപകക്കൂട്ടം class 4 EVS

Points to remember:-

1.Fish_respiratory organ__gills.

2.Frogs_respiratory organ_nostrils _on land.

3.Frogs_respiratory organ_skins__in water.

4.Living things__biotic factors.

5.Non living things__abiotic factors.

6.Tap root system__reticulate venation__dicots.

7.Fibrous root system__parallel venation__monocots.

8.reticulate venation:-network_like venation in leaves.

9.parallel venation:-parallel arrangement of veins in leaves.

10.Radicle___root

11.plumule__stem.

12.monocots_one cotyledon.

13.dicots__two cotyledons.

14.Satyagraha__holding on to truth.

15.Champaran Satyagraha (1917)__Gandhiji's first Satyagraha experiment in India.Champaran was in Bihar.

16.Jallianwallabagh incident__13rd April 1919.General Dyer was responsible for this.

17.Non cooperation movement__1920

18.Dandi march__1930

19.'Varika varika sahajare'__Amshi Narayana Pillai.

20.Kerala Gandhi__K.Kelappan.

21.Quit India Movement__1942.

22.Quit India Day__August 9

23.World Non_violence day__October 2

24.Frontier Gandhi__Khan Abdul Gaffar Khan.

25.Iron man of India_Sardar Vallabhbhai Patel.

26.Nightingale Of India__Sarojini Naidu.

27.The largest bird__ostrich.

28.Ornithology_The study of birds.

29."The  birdman of India":- Dr. Salim Ali.

30.November 12:-
National Bird Watching Day.


Prepared by:-

Ramesh.P
Gups Kizhayur.

Monday, August 21, 2023

EVS LSS LEARNING MATERIALS: Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠനസഹായി

EVS
LSS LEARNING MATERIALS:

1. An organism has certain peculiarities that help it to live  in its dwelling place .This is called______

Ans. Adaptation.

2. Fish breathe through the____

Ans. Gills.

3. Who is known as 'the protector of Kandal forests'?

Ans. Kallen pokkudan.

4. Living things are called ____factors.

Ans. Biotic factors 

5. Non livings are called ____factors.
Ans Abiotic factors.

6. Hills, forests,  bushes are the examples for _____

Ans. Eco system.

7. Which roots will grow more deeply in the soil?

Ans tap root system.
8. The network _like venation in leaves is called_____

Ans. Reticulate venation.

9. What is the name given to the parallel arrangement of veins in leaves?

Ans. Parallel venation.

10.The part that comes out first from the seed is called___
Ans. Radicle.

11. ____will become the root of the plant.
Ans.radicle.
12. ____is the part that comes out after the radicle.

Ans. Plumule

13. ____will become the stem of the plant.

Ans.plumule.
14. The food required for a seed to germinate, is stored in the ____

Ans. Cotyledons.

15. Plants having only one cotyledon are called____plants.
Ans. Monocots.

16. Plants having two cotyledons are called ____plants.

Ans. Dicots.

17. In monocot plants, the ___part of the stem is harder.

Ans.outer part.

18. Plants having tap root system have____venation.

Ans.reticulate venation.
19.plants having fibrous roots have___venation.
Ans.parallel venation.
20.Monocots have_____roots.
Ans.fibrous roots.

21. Dicots have ____roots.
Ans. Tap root.

22.When is non resident Indian day?

Ans.January 9

23. Which was Gandhiji's first satyagraha experiment in Kerala?

Ans. Champaran satyagraha(1917).

24. Rowlatt act was passed  in ____
Ans. 1919.
25. The year in which Dandi March took place.

Ans 1930

26.Gandhiji started non co operation movement  in ___
Ans .1920

27. Quit India Movement took place in ___
Ans.1942.
28. Which was the centre of salt satyagraha in Kerala?
Ans. Payyanoor(Kannur)

29. Who is known as 'Kerala Gandhi?

Ans. K.Kelappan.

30. When is Quit India  Day?
Ans.August 9.
31. When is World Non violence Day?
Ans.2nd October.

32. Who is known as the 'Iron man of India'?

Ans. Sardar Vallabhbhai Patel.
33. Who is known as the 'Nightingale of India'?
Ans. Sarojini Naidu.
34. Who is known as 'Frontier Gandhi'?
Ans. Khan Abdul Gaffar Khan.

35. Who was the first minister of education in India?

Ans.Maulana Abdul Kalam Azad.

36. Who is called 'Lokamanya'?

Ans. Balagangadhar Tilak.
37. Ahammedabhad  textile mill strike took place in ___
Ans. 1918.
38.The year in which Jallian walla Bagh incident took place?
Ans. 1919.
39.WagonTragedy took place in ___
Ans.1921.
40.____is the largest bird.
Ans.Ostrich.
41.____is the smallest bird.

Ans.Humming bird 

42.Name the migratory bird which travels more distance?

Ans. Arctic tern.
43. The study of birds is called ___
Ans. Ornithology.
44. When is national Bird Watching Day?
Ans.November 12
45.who is known as the 'Bird man of India'?
Ans.Dr.Salim Ali 
46.Who is the author of the book 'The Birds of Kerala?
Ans.Indhuchoodan.

47.When is world sparrow day?
20th March.


Prepared by
Ramesh.P
Gups Kizhayur.

Sunday, August 20, 2023

ഇന്ത്യയെ തകർത്ത് ബ്രിട്ടൻ കൊഴുത്തു /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം സംഭവങ്ങൾ .

27 . ഇന്ത്യയെ തകർത്ത് ബ്രിട്ടൻ കൊഴുത്തു.
     ഇന്ത്യ പണ്ടുകാലത്ത് ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ജനങ്ങൾക്ക് വേണ്ടതെല്ലാം ഇവിടെത്തന്നെ ഉത്പാദിപ്പിച്ചിരുന്നു. ഗ്രാമങ്ങൾ ആയിരുന്നു ഈ ഖ്യാതി നേടി തന്നിരുന്നത്. വിയർപ്പ് തുള്ളികൾ മുത്താക്കി മാറ്റികൊണ്ടുള്ള ഗ്രാമീണ ജനതയുടെ അവിശ്രമമായ അധ്വാനമാണ് ഇവിടെ ക്ഷേമം വിളയിച്ചത്. ഇന്ത്യയിൽ ഏറ്റവും ക്ഷേമം വിളയുന്ന നാടായിരുന്നു ബംഗാൾ. ലോകത്തിലെ തന്നെ ധനാഢ്യനിൽ ചിലർ ബംഗാളികൾ ആയിരുന്നു. ഇന്ത്യയിലെ പട്ടുവസ്ത്രങ്ങൾ വളരെയധികം  വിശ്രുതമായിരുന്നു.  ബംഗാൾ മാത്രമായിരുന്നില്ല ഇക്കാര്യത്തിൽ ഖ്യാതി നേടിയിരുന്നത് മറ്റ് പല കേന്ദ്രങ്ങളും പട്ട് ഉത്പാദിപ്പിച്ചിരുന്നു .തെക്ക് കാഞ്ചീപുരത്തും, കിഴക്ക് ഗുജറാത്തിലും, വടക്ക് കാശ്മീരിലും നമ്മുടെ കരകൗശല വിദഗ്ധരും നെയ്ത്തുകാരും ചേർന്ന് വിശേഷപ്പെട്ട പട്ട് ഉത്പാദിപ്പിച്ചിരുന്നു.
   പ്രാചീനകാലം മുതൽക്ക് തന്നെ ഇന്ത്യയുടെ പരുത്തി വസ്ത്രങ്ങളും ലോകമെങ്ങും പ്രസിദ്ധമായിരുന്നു. വാരണാസി, ആഗ്ര, മാൾവ, ഗുജറാത്ത് എന്നിവിടങ്ങളിൽ നാം വിശേഷപ്പെട്ട തുണിത്തരങ്ങൾ നിർമ്മിച്ചു. നെയ്ത്തുകാർ കുടിലുകളിൽ കൈത്തറിയിൽ നെയ്തുണ്ടാക്കിയ പരുത്തി വസ്ത്രങ്ങൾക്ക് വിദേശകമ്പോളങ്ങളിൽ ഏറെ പ്രിയമായിരുന്നു. ഈ വസ്ത്രങ്ങൾക്കുള്ള മഹത്വത്തിന് കൈത്തറിക്കാരുടെ കരവിരുത് മാത്രമായിരുന്നില്ല ഹേതു, പരുത്തി വിളയുന്ന ഇന്ത്യയിലെ മണ്ണിൻ്റെ മേന്മ കൂടി അവരെ അനുഗ്രഹിച്ചിരുന്നു. കറുത്ത പൊന്ന് എന്ന് വിശേഷിപ്പിച്ചു പോന്നിരുന്ന കുരുമുളകിൻറെ കഥ പോലെ ആയിരുന്നു ഇതും. വ്യാപാരത്തിന്റെ മുഖ്യ ഭാഗമായ ഈ മഹത്വമുള്ള തുണിത്തരങ്ങൾ ഇംഗ്ലണ്ടിലേക്കും, ഇതര യൂറോപ്യൻ രാജ്യങ്ങളിലേക്കും, ജപ്പാൻ, ബർമ്മ, ചൈന, അറേബ്യ, പേർഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കും കയറ്റി അയക്കുമായിരുന്നു.
     എന്നാൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെ മറ്റു പല ഉൽപ്പന്നങ്ങളുടെയും കൂട്ടത്തിൽ ഇന്ത്യയുടെ വസ്ത്രങ്ങൾക്കു മീതെയും വ്യാപാര കുത്തക സമ്പാദിച്ചു. ഈസ്റ്റിന്ത്യാ കമ്പനി ബംഗാൾ കയ്യടക്കിയ ശേഷം എടുത്ത നടപടികളിൽ ഒന്ന് ഇന്ത്യയുടെ പരുത്തി തുണി വ്യവസായത്തെ തകർക്കുകയായിരുന്നു ഉൽപാദനത്തിലും കയറ്റുമതിയിലും മുൻപന്തിയിൽ നിന്ന രാജ്യമായിരുന്നു ഇന്ത്യ. ഇംഗ്ലണ്ടിലെ തുണി വ്യവസായത്തെ സഹായിക്കുന്നതിനായി ഇന്ത്യയിലെ തുണി വ്യവസായത്തെ നശിപ്പിക്കാൻ ബ്രിട്ടീഷുകാർ നിരവധി നടപടികൾ എടുത്തിരുന്നു. ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തുണിക്ക് ബ്രിട്ടനിൽ ഭാരിച്ച നികുതി ചുമത്തി ഇന്ത്യയിൽ തുണി ഉൽപാദനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നികുതി കൂട്ടുകയും ചെയ്തു .ഇതിൻറെ എല്ലാം ഫലമായി ഇന്ത്യയിൽ നിന്നുള്ള പരുത്തി തുണി കയറ്റുമതി ഗണ്യമായി കുറഞ്ഞു .ഇവിടെ ഉപയോഗം മരവിച്ചത് മൂലം കെട്ടിക്കിടന്ന പരുത്തി ബ്രിട്ടീഷുകാർ അവരുടെ പിതൃ ഭൂമിയിലേക്ക് കപ്പൽ കയറ്റി കൊണ്ടുപോയി തുടങ്ങി. അവിടെയുള്ള വൻകിട യന്ത്രശാലകളിൽ അവ നൂലായും, വസ്ത്രങ്ങളായും രൂപാന്തരപ്പെട്ടു . ആധുനിക യന്ത്രങ്ങളുടെ സഹായം കൊണ്ട് അവർക്ക് ലോകത്തിനു മുഴുവൻ ആവശ്യമായ വസ്ത്രം നിർമ്മിക്കാൻ കഴിയുമായിരുന്നു. അങ്ങനെ നിർമിക്കപ്പെട്ട വസ്ത്രങ്ങൾ ഇന്ത്യയിലേക്കും പ്രവഹിച്ചു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വസ്ത്രങ്ങളേക്കാൾ എത്രയോ കുറഞ്ഞ വിലയ്ക്ക് അവർ അവരുടെ വസ്ത്രങ്ങൾ വിറ്റു. യന്ത്ര നിർമ്മിതമായിരുന്നതിനാൽ എത്ര വിലകുറച്ചു വിറ്റാലും അവർക്ക് ലാഭം ആയിരുന്നു. വിലക്കുറവ് കാരണം നമ്മുടെ ഉപഭോക്താക്കൾ ഗുണമേന്മ കണക്കാക്കാതെ വിദേശത്തുണികളുടെ പിന്നാലെ പോയി ത്തുടങ്ങി. അതോടെ വസ്ത്രങ്ങളുടെ മുഖ്യ ഉത്പാദക രാജ്യം എന്ന ഇന്ത്യയുടെ പദവി നഷ്ടപ്പെട്ടു. ഇതുപോലെയായിരുന്നു ബംഗാളിലെയും ബീഹാറിലെയും നീലം കൃഷിക്കാരുടെ ദുരന്തകഥ.
   കരകൗശല ജോലിക്കാരും അവരുടെ ചൂഷണത്തിന്റെ ബലിയാടുകളായി ഇന്ത്യയിലെ കരകൗശല വസ്തുക്കൾ പുറം കമ്പോളത്തിൽ എത്തിക്കാനും വിറ്റഴിക്കാനും നിരോധനം ഏർപ്പെടുത്തി. വ്യാപാരം ഇംഗ്ലീഷുകാരിലൂടെ മാത്രമേ പാടുള്ളൂ എന്നായി. വിൽപ്പനരംഗത്ത് ഭാരിച്ച നികുതി ചുമത്തുകയും ചെയ്തു. അതോടെ വിദേശത്തേക്ക് ഇന്ത്യൻ കരകൗശല വസ്തുക്കൾ കയറ്റി അയക്കുന്നത് തടസ്സപ്പെട്ടു. ആഭ്യന്തര വിപണിയിൽ ആണെങ്കിൽ അതിൻറെ കുത്തകയും ഇംഗ്ലീഷുകാരായ വ്യാപാരികളുടെ നിയന്ത്രണത്തിൽ ആയി. അതോടെ ശില്പികളും കരകൗശല വിദഗ്ധരും വഴിയാധാരമായി. ഇന്ത്യയുടെ ഇത്തരം ഉൽപ്പന്നങ്ങൾ ഇംഗ്ലണ്ടിൽ പരസ്യമായി പ്രദർശിപ്പിക്കുന്നതും കൈവശം വയ്ക്കുന്നതും നിയമം മൂലം തടഞ്ഞു. വസ്ത്രങ്ങളുടെ കാര്യത്തിലും ഈ നിയമത്തിന്റെ വിലക്കുണ്ടായിരുന്നു. ഇന്ത്യൻ നിർമ്മിത വസ്ത്രങ്ങൾ ഇംഗ്ലണ്ടിൽ പരസ്യമായി ധരിച്ചു നടക്കുന്നത് ശിക്ഷാർഹമായ കുറ്റമായിരുന്നു അക്കാലത്ത്. എന്നാൽ അവരുടെ നിർമ്മിത വസ്തുക്കൾ ഇന്ത്യയിൽ വിറ്റഴിക്കുന്നതിന് ഇങ്ങനെയുള്ള യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. അവയ്ക്ക് നികുതി ചുമത്തിയിരുന്നില്ല. ആർക്കും എവിടെയും എപ്പോഴും വ്യാപാരം നടത്താമെന്ന രീതിയായിരുന്നു. അതുകാരണം ഇവിടുത്തെ കടകമ്പോളങ്ങളിൽ അവരുടെ ഉൽപ്പന്നങ്ങൾ കുന്നുകൂടി.   
      ഇത്തരത്തിലുള്ള ബഹുമുഖമായ ചൂഷണങ്ങൾക്ക് വിധേയരായി ഗ്രാമീണർ തൊഴിൽരഹിതരാവുകയും അനുദിനം എന്നോണം തൊഴിൽരഹിതരുടെ എണ്ണം കൂടി കൂടി വരികയും ചെയ്തു. ഇതിന് ആക്കം കൂട്ടാൻ മറ്റൊരു ദുരന്തത്തിന്റെ ഭാരം കൂടി താങ്ങേണ്ടിവന്നു. വ്യാവസായിക രംഗത്ത് ഇംഗ്ലണ്ടിലുണ്ടായ വലിയ പരിവർത്തനം ആയിരുന്നു അത്. ചരിത്രത്തിൻറെ ഗതിതിരിച്ച വ്യാവസായിക വിപ്ലവം.

 തയ്യാറാക്കിയത്: പ്രസന്നകുമാരി ജി

26 .കുക കലാപം. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

26 .കുക  കലാപം.
    ബ്രിട്ടീഷ് ഭരണത്തിനും അതിനു താങ്ങായി നിന്ന വൻകിട പ്രഭുക്കന്മാർക്കും എതിരെ പഞ്ചാബിലെ കർഷകർ 1860കളിലും 70കളിലും വലിയ പോരാട്ടം നടത്തുകയുണ്ടായി .
നാം ധാരി വിഭാഗത്തിലെ സിക്കുമത വിശ്വാസികളായിരുന്നു സമരത്തിൻറെ മുൻപന്തിയിൽ . കൂക കലാപം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത് . ഗുരു രാം സിംഗ് ആയിരുന്നു സമരത്തിൻറെ നേതാവ്.
    മഹാരാജ രൺജിത്ത് സിംഗിന്റെ പട്ടാളത്തിൽ നാം ധാരികൾ എന്നൊരു സിക്കു വിഭാഗം ഉണ്ടായിരുന്നു. കുക്കകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവർ ദീർഘകാലത്തെ പട്ടാള സേവനത്തിന് ശേഷം സമരമാർഗ്ഗത്തിൽ നിന്നും മാറി മതകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. എന്നാലും സൈനിക രീതികളും പട്ടാളച്ചിട്ടകളും മറ്റും മുഴുവൻ ഉപേക്ഷിച്ചതുമില്ല.  അവരുടെ നേതാവായിരുന്നു ഗുരു രാം സിംഗ്.  പഞ്ചാബ് സിംഹം ആയിരുന്ന രൺജിത്ത് സിംഗിനെ പോലെ തന്നെ ദേശാഭിമാനിയും സ്വാതന്ത്ര്യ പ്രേമിയും ആയിരുന്നു ഗുരു രാം സിംഗ് . ഈ മഹാനായ ദേശാഭിമാനിയുടെ നേതൃത്വത്തിൽ നാം ധാരികൾ സംഘടിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങി. ബ്രിട്ടീഷുകാർ നാട്ടുകാരുടെ നന്മയ്ക്കുവേണ്ടി എന്ന നാട്യത്തിൽ തുടങ്ങിവെച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും റെയിൽവേയും കമ്പിത്തപാൽ വകുപ്പും ബഹിഷ്കരിച്ചു .തികച്ചും പ്രാദേശികമായിരുന്നു ഈ ബഹിഷ്കരണം.
    ബ്രിട്ടീഷ് ഗവൺമെൻറ് നാം ധാരികളുടെ പ്രവർത്തനത്തിന് കുറേശ്ശെ കുറേശ്ശെയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നോക്കി. പടിപടിയായി നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണ്ണ രൂപത്തിൽ എത്തിക്കഴിഞ്ഞപ്പോൾ ഗവൺമെൻറ് വിലക്കുകളിൽ അല്പാല്പം അയവ് വരുത്തി. വാസ്തവത്തിൽ ഒരു നാട്യം മാത്രമായിരുന്നു അത്. അവരുടെ കൂട്ടത്തിൽ കുറേ പേരെയെങ്കിലും പാട്ടിലാക്കാനുള്ള ഒരടവ്. സ്വദേശി പ്രസ്ഥാനത്തെ തലപൊക്കാൻ അനുവദിക്കാതെ ദേശാഭിമാനത്തിന് തുറന്ന ശ്വാസോച്ഛ്വാസം പോലും അനുവദിക്കാതെ ചവിട്ടി അമർത്തി പിടിക്കാൻ അവർ ഒരിക്കലും മറന്നില്ല. എന്ന് തന്നെയല്ല ആ പ്രസ്ഥാനത്തെ കഴുത്തു ഞെരിച്ചു കൊല്ലാൻ അവസരം പാർത്തിരിപ്പായി അവർ . അക്കാലത്ത് മലെർകൊട്ല എന്ന പ്രദേശം ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരുടെ എറാൻമൂളിയായിരുന്ന ഒരു ഒരു മുസ്ലിം രാജാവായിരുന്നു. ബ്രിട്ടീഷുകാർ അയാളെ പതുക്കെ പതുക്കെ പറഞ്ഞിളക്കി നാം ധാരികൾക്ക് എതിരായി തിരിച്ചുവിട്ടു .ഹിന്ദുക്കളെയും  മുസ്ലിങ്ങളെയും തമ്മിൽ അകറ്റുക എന്ന് നയത്തിന്റെ ആദിമ രൂപം.  ബ്രിട്ടീഷുകാർ പറയുന്നത് എന്തും വേദവാക്യമായി എണ്ണിയിരുന്ന ആ രാജാവ് ഒടുക്കം വലയിൽ വീഴുക തന്നെ ചെയ്തു. 1872 ജനുവരിയിലെ മാഘ മേള. പതിവുപോലെ ഒരു വലിയ സംഘം നാംധാരികൾ അമൃത സരസിൽ തീർത്ഥ സ്നാനത്തിന് ഇറങ്ങിത്തിരിച്ചു . അവരുടെ യാത്രാമാർഗത്തിൽ ഉണ്ടായിരുന്ന ഒരു സംസ്ഥാനമാണ് മലെർകൊട്ല പ്രദേശം. അവിടുത്തെ മുസ്ലീങ്ങൾ തീർത്ഥാടകരെ പലതരത്തിലും ആക്രമിക്കാനും ദ്രോഹിക്കാനും തുടങ്ങി. മതപരമായ കർമ്മത്തിന് പോവുകയായിരുന്ന നാം ധാരികൾ അക്രമത്തിൽ പ്രകോപിതരാകാതെ കുറെയൊക്കെ സഹിച്ചു. ക്ഷമിച്ചു . ഫലമില്ല ആക്രമണത്തിന് മൂർച്ച കൂടുകയാണ് .തീർത്ഥാടനം മുടങ്ങും എന്ന ഘട്ടമായി. ക്ഷമയുടെ നെല്ലിപ്പടി കണ്ടു കഴിഞ്ഞപ്പോൾ പ്രത്യാക്രമണം  തുടങ്ങി. പ്രബലമായ തിരിച്ചടി തന്നെ . വമ്പിച്ച ഒരു സിക്ക് മുസ്ലിം ലഹളക്ക് കളമൊരുങ്ങി കഴിഞ്ഞു ഗുരുറാം സിംഗ് തൻറെ അനുയായികളെ ശാന്തരാക്കാൻ ആവുന്നത്ര പരിശ്രമിച്ചു നോക്കി. പ്രകോപനങ്ങൾക്ക് വശംവദരാകരുത് എന്ന് അദ്ദേഹം ആവർത്തിച്ച് ഉപദേശിച്ചു . ഫലമുണ്ടായില്ല തീർത്ഥയാത്ര യുദ്ധയാത്രയായി മാറി. വിപുലമായ ആയുധസംഹാരത്തോടെ നാം ധാരികൾ വമ്പിച്ച സൈന്യ ശേഖരങ്ങളെ പോലെ മലെർകൊട്ല പ്രദേശത്തിലേക്ക് തിരിച്ചു. അവർ കൊട്ടാരവാതിൽ വരെ എത്തി. ഇതുതന്നെയായിരുന്നു ബ്രിട്ടീഷുകാർക്ക് വേണ്ടിയിരുന്നത്. കാത്തിരുന്ന സന്ദർഭം സിക്ക്-മുസ്ലിം ലഹള അല്ലേ. ബ്രിട്ടീഷുകാർക്ക് കയ്യുംകെട്ടി നോക്കിയിരിക്കാൻ ഒക്കുമോ? അടങ്ങിയിരുന്നാൽ, കണ്ടില്ലെന്നു നടിച്ചാൽ നാടാകെ നശിക്കില്ലേ.
    ലുധിയാനയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണർ വലിയൊരു സൈന്യസന്നാഹവുമായി സംഭവസ്ഥലത്ത് എത്തി. നാം ധാരികളിൽ ഒരു വിഭാഗം ഗുരുറാം സിംഗിന്റെ സമാധാന സംരംഭങ്ങളെ അനുകൂലിച്ചു. കൂടുതൽ പ്രബലമായ മറ്റൊരു വിഭാഗം എന്ത് ചെയ്തും ഈ മുസ്ലിം ആക്രമണത്തെ ചെറുത്തു തോൽപ്പിക്കണമെന്ന് വാശി പിടിച്ചു . അവർ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമു ണ്ടായിരുന്നില്ല. ബ്രിട്ടീഷ് സേനാ വിഭാഗം നാം ധാരികളുടെ നേരെ പ്രബലമായ ആക്രമണം അഴിച്ചുവിട്ടു. പഞ്ചാബികൾക്ക് സഹജമായ സാഹസികതയോടെ ചെറുത്തുനിന്ന നാം ധാരികൾക്ക് ഏറെ നേരം എതിർത്തുനിൽക്കാൻ പറ്റിയില്ല .അവർ പടക്കളത്തിൽ കൂട്ടംകൂട്ടമായി മരിച്ചുവീഴാൻ തുടങ്ങി. ഒടുക്കം ബ്രിട്ടീഷുകാർ 68  നാം ധാരികളെ  പിടികൂടി. അതിൽ 50 പേരെ അവിടെവച്ച് തന്നെ പീരങ്കി മുഖത്തു കെട്ടി ചുട്ടുകരിച്ചു. ഏതാനും പേരെ തൂക്കിക്കൊന്നു. പീരങ്കി മുഖത്ത് കെട്ടിനിർത്തിയവരുടെ കൂട്ടത്തിൽ പത്ത് പതിമൂന്ന് വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. നിസ്സഹായനായ ആ കുട്ടിയുടെ ദയനീയ നില കണ്ടപ്പോൾ ഡെപ്യൂട്ടി കമ്മീഷണറുടെ ഭാര്യയ്ക്ക് അലിവ് തോന്നി. ഇത്ര ചെറിയ ഒരു കുട്ടിയെ ഇങ്ങനെ ക്രൂരമായി ഹിംസിക്കുകയോ. അവരുടെ മാതൃവാത്സല്യം ഭർത്താവിൻറെ മുമ്പിൽ ഒഴുകിയെത്തി്‌ "ഇവൻ കൊച്ചുകുട്ടി അല്ലേ. നമുക്ക് എതിരായി ആരെങ്കിലും ഇവനെ തിരിച്ചുവിട്ടതാകും ഇതിനെ ഇങ്ങനെ കശാപ്പ് ചെയ്യരുത് ഏതു വ്യവസ്ഥയിലും ഇവനും മാപ്പ് കൊടുക്കൂ" ഡെപ്യൂട്ടി കമ്മീഷണർക്ക് വ്യവസ്ഥയുടെ കാര്യത്തിൽ ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല ഇവൻ ഇക്കൂട്ടരുടെ ഗുരുറാം സിംഗിനെ തള്ളി പറയട്ടെ ഞാൻ ഇവനെ വെറുതെ വിട്ടയക്കാം അദ്ദേഹം ആ പയ്യൻറെ മുന്നിലെത്തി ശാന്തനായി പറഞ്ഞു "എടാ ചെറുക്കാ, നീ മിടുമിടുക്കനാ.
 മദാമ്മയ്ക്ക് നിന്നോട് ദയ തോന്നിയിരിക്കുന്നു. നിന്റെ മഹാഭാഗ്യം. നിന്നെ വെറുതെ വിട്ടയക്കണമെന്നാണ് അവർ പറയുന്നത് .നീ ഒരു ചെറിയ കാര്യം ചെയ്താൽ മതി നിങ്ങളുടെ ഗുരു ഉണ്ടല്ലോ ആ തെമ്മാടി റാംസിങ് അവനെ തള്ളിപ്പറയണം അവൻറെ ശിഷ്യൻ അല്ല നീ എന്നു പറഞ്ഞാൽ മതി".
    ഗുരുവിനെ വെള്ളക്കാരൻ തെമ്മാടി എന്ന് വിളിക്കുന്നത് കേട്ടു നിൽക്കാൻ ആ കുട്ടിക്ക് കഴിഞ്ഞില്ല എങ്ങു നിന്നല്ലാതെ പാഞ്ഞു കയറി വന്ന ധർമ്മരോഷം അവൻറെ കൈക്കരുത്തിന് ആക്കംകൂട്ടി അവൻ നിന്ന നിൽപ്പിൽ ഒരു കുതി. ചെന്നുനിന്നത് കമ്മീഷനോട് മുൻപിൽ. അവൻ അയാളുടെ താടി ചാടി പിടിച്ചു. ശക്തിയോടെ താടി പിടിച്ചു വലിച്ചു. ആ കൊച്ചു കേസരിയുടെ അലർച്ച അവിടെയെങ്ങും മാറ്റൊലി കൊണ്ടു .എൻറെ ഗുരുവിനെ നീ തെമ്മാടി എന്ന് വിളിച്ചോ? ആ മഹാനെ ശകാരിക്കാൻ നീ ആര് ? നിനക്ക് എന്തു കാര്യം? ആ വാക്കുകൾ മുഴുമിക്കാൻ കഴിഞ്ഞില്ല ഒരു ചെറു പയ്യന് ഇത്ര അധികാരമോ തൻറെ താടി അപ്പോഴും വിടാതെ പിടിച്ചുവലിക്കുന്ന പയ്യൻറെ കൈ ചൂണ്ടിക്കാട്ടിക്കൊണ്ട് ആ മേധാവി  ആജ്ഞാപിച്ചു ഈ രണ്ടു കൈയും ഇങ്ങനെ തന്നെ വെട്ടിക്കള ഇനി ഇതുകൊണ്ട്.... കുട്ടിയുടെ രണ്ടുകയ്യും വാഴപ്പിണ്ടി പോലെ നിലത്തുവീണു അടുത്ത നിമിഷത്തിൽ തന്നെ അവനെ പീരങ്കി മുഖത്ത് കെട്ടി ചുടുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഈ സംഭവം രേഖപ്പെടുത്തി കാണുന്നുണ്ട് ഇവൻറെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ആർക്കും അറിഞ്ഞുകൂടാ. ഈ ഒരു നയതന്ത്രപരമായ നീക്കം കൊണ്ട് ബ്രിട്ടീഷുകാർക്ക് നാം ധാരികളെ നിർദയമായി അടിച്ചമർത്താൻ കഴിഞ്ഞു. ഗുരു റാംസിംഗിനെ നാടുകടത്തി ബർമ്മയിൽ വെച്ച് ആ മഹാനായ ദേശസ്നേഹി ആരോരും അറിയാതെ അകാലചരമമടഞ്ഞു.
 തയ്യാറാക്കിയത്:
 പ്രസന്നകുമാരി ജി

Friday, August 18, 2023

25. ഉൽഗുലൻ അഥവാ മഹാ വിപ്ലവം ./Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ. 

    25.  ഉൽഗുലൻ അഥവാ മഹാ വിപ്ലവം .
     ഏറ്റവും ശ്രദ്ധേയമായ ഗോത്രവർഗ്ഗ കലാപങ്ങളിൽ ഒന്നാണ് ബിർസാമുണ്ടായുടെ ഉൽഗുലൻ അഥവാ മഹാ വിപ്ലവം. പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാന പാദത്തിൽ തങ്ങളുടെ ഭൂമിയിന്മേലുള്ള അന്യരുടെ കടന്നുകയറ്റം അവർക്ക് അനുഭവപ്പെട്ടു. സ്വന്തം ഭൂമി ജാഗിദാർമാരും ,തിക്കാദാർ മാരും കയ്യടക്കുന്നത് അവർ ഇഷ്ടപ്പെട്ടില്ല.  ഈ ചൂഷക വിഭാഗം കച്ചവടക്കാരായും പണം പലിശയ്ക്ക് കൊടുക്കുന്നവരുമായാണ് അവിടെ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചില കോൺട്രാക്ടർമാർ അവരിൽ ചിലരെ നിർബന്ധിത വേല എടുപ്പിക്കുന്നതിനായി കൊണ്ടുപോകുന്നുമുണ്ടായിരുന്നു . ചില ക്രിസ്ത്യൻ മിഷനറിമാർ സഹായിക്കാം എന്ന് പറഞ്ഞു അവിടെ എത്തിയെങ്കിലും ഗിരി വർഗ്ഗക്കാരെ നിരാശരാക്കുന്ന പ്രവർത്തനമാണ്  അവർ നടത്തിയത് .ആദ്യകാലത്ത് ചില ഗോത്ര നേതാക്കന്മാർ ഉടമകൾക്കെതിരായി കേസിനു പോയെങ്കിലും അവർ അതിഭീകരമായി കബളിപ്പിക്കപ്പെട്ടു. 
    ഈ സമയത്താണ് ബിർസാമുണ്ടായുടെ വരവ്. റാഞ്ചി പ്രദേശത്തെ ഒരു പ്രമുഖ ഗോത്രവർഗ്ഗമാണ് മുണ്ടാ. മുണ്ടാ കുടുംബങ്ങളിലെ പതിവനുസരിച്ച് ബിർസായും കാലിമേക്കലിന് നിയോഗിക്കപ്പെട്ടു . ഗോത്രാചാരപ്രകാരം ഒരു വലിയ കാട്ടുപോത്തിനെ കൊന്ന് അതിൻ്റെ തലയുമായി വന്ന് ഗോത്ര നേതാവ് ആകാൻ ആണ് മാതാപിതാക്കൾ ആഗ്രഹിച്ചത്. അത് ബിർസാ അവഗണിച്ചു. അങ്ങനെ മിഷനറി സ്കൂളിലേക്ക് പോയി. കുറച്ചു നാളുകൾക്ക് ശേഷം അതും ഉപേക്ഷിച്ച് ഒരു വൈഷ്ണവസന്യാസി ക്കൊപ്പം കൂടി. പിന്നീട് തൻറെ ജന്മനാട്ടിൽ തിരിച്ചുവന്ന് ബ്രിട്ടീഷുകാർക്കും സെമീന്ദാർമാർക്കും എതിരായി ജനശ്രദ്ധ തിരിച്ചുവിട്ടു. തനിക്ക് ഈശ്വരന്റെ വെളിപാട് ഉണ്ടായി എന്ന് പറഞ്ഞു. അങ്ങനെ ജനങ്ങൾ അദ്ദേഹത്തെ പ്രവാചക പദവിയിലേക്ക് ഉയർത്തി.  എങ്കിലും അദ്ദേഹം തൻ്റെഔ ബ്രിട്ടീഷ് വിരുദ്ധ സെമിന്ദാർ വിരുദ്ധ നയങ്ങളിൽ നിന്ന് പിന്മാറിയില്ല. സർദാർമാരും സെമിന്ദാർമാരും ബിർസായെക്കുറിച്ച്  ഗവൺമെന്റിന് റിപ്പോർട്ട് ചെയ്യുകയും 1895 ൽ ബിർസായെ രണ്ടുവർഷം തടവിലിടാൻ ഉത്തരവാകുകയും ചെയ്തു. പിന്നീട് ജയിലിൽ നിന്ന് പുറത്തുവന്ന ബിർസാ തുടർച്ചയായി രാത്രികാല സമ്മേളനങ്ങൾ നടത്തി. അതിൽ അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ വികാരങ്ങൾ ആളിക്കത്തിക്കും വിധം പ്രസംഗിച്ചു. ജാഗിദാർമാർ രാജാക്കന്മാർ മിഷനറികൾ എന്നിവരെയെല്ലാം വക വരുത്താൻആജ്ഞാപിച്ഛു. 1899 ൽ ഒരു ക്രിസ്തുമസ് ദിവസം വൈകുന്നേരംമുണ്ടാ  വർഗ്ഗക്കാർ ആയുധങ്ങളുമായി ബ്രിട്ടീഷുകാരെയും അവരുടെ ആൾക്കാരെയും ആക്രമിച്ചു .പോലീസുമായി പല സ്ഥലത്തും ഏറ്റുമുട്ടൽ ഉണ്ടായി. റാഞ്ചിയിൽ വച്ചുണ്ടായ വെടിവെപ്പിൽ ധാരാളം മുണ്ടകൾ വധിക്കപ്പെട്ടു. ബിർസാ പിടിയിലായി. തടവിൽ വച്ച് അദ്ദേഹം രക്തം ഛർദ്ദിച്ചു മരിച്ചു. ധാരാളം മുണ്ടകൾ വിചാരണ ചെയ്യപ്പെട്ടു. ജയിലിൽ നിന്നും പുറത്തുവന്നവർ ജയിലിലേക്ക് പോയവരുടെ എണ്ണത്തിന്റെ പകുതിയായി കുറഞ്ഞിരുന്നു. മുണ്ടാകലാപം അതിഭീകരമായി അടിച്ചമർത്തപ്പെട്ടു.
   ബിർസാ ഇന്നും ഒരു ഭഗവാനായി നാടോടി കഥകളിലൂടെ ജനഹൃദയങ്ങളിൽ പരിലസിക്കുന്നു.
   1989 ഒക്ടോബർ 16ന് ബിർസാമുണ്ട എന്ന ധീര രക്തസാക്ഷിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഛായാചിത്രം പാർലമെന്റിന്റെ സെൻ്റർ ഹാളിൽ അനാച്ഛാദനം ചെയ്യപ്പെട്ടു.

   തയ്യാറാക്കിയത്: പ്രസന്നകുമാരി. ജീ

Thursday, August 17, 2023

ഫാത്കെയുടെ മാതൃക. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമര ചരിത്രം/ സംഭവങ്ങൾ.

 24 .ഫാത്കെയുടെ മാതൃക.
     1857ലെ കലാപം നടക്കുന്നതിന് തൊട്ടു മുമ്പും തൊട്ടു പിമ്പും ജനിച്ച തലമുറ തോറ്റ യുദ്ധത്തിൻ്റെ വീരകഥകൾ കേട്ടു ഞെട്ടിയ മനസ്സുമായാണ് വളർന്നത്. ആ നൊമ്പരം അവരെ കരുത്തന്മാരാക്കി. അവരിൽ പ്രതികാരവാഞ്ച മൊട്ടിട്ടു. 'അടിമകളായി ജീവിക്കുന്നതിനേക്കാൾ അടരാടി മരിക്കുകയാണ്  അഭികാമ്യം'  എന്ന് ചിന്തിക്കുന്നവരായിരുന്നു വീര്യമുള്ള ആ പുതിയ തലമുറ. ശിവജിയും, ഝാൻസി റാണിയും, നാനാസാഹിബും, മംഗൾ പാണ്ഡെയും അവരുടെ മനസ്സിനകത്ത് പുതിയ ഉത്തേജനമായി വർത്തിച്ചു. ഭീതിയുടെ തടവറയിൽ അടങ്ങിയൊതുങ്ങിക്കൂടാൻ അവർ തയ്യാറുണ്ടായിരുന്നില്ല. അവരുടെ ഒരു ഉത്തമ പ്രതീകമാണ് മഹാരാഷ്ട്രയിൽ കൊളാബ ജില്ലയിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച വാസുദേവ് ബെൽ വന്ത് ഫാത്കെ.  പൂനയിലെ മിലിട്ടറി അക്കൗണ്ട്സ് ഓഫീസിലെ ഒരു ഗുമസ്തനായിരുന്നു 22 കാരനായ ഫാത്കെ.
     അഭ്യസ്തവിദ്യരുടെ കുടുംബത്തിലെ അംഗമെന്ന നിലയിൽ അയാൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരുന്നു. അതുകാരണം ജോലി ലഭിക്കാൻ വിഷമം ഉണ്ടായില്ല. അങ്ങനെയാണ് ബ്രിട്ടീഷ് സ്ഥാപനത്തിൽ ബെൽവന്ദ്  ഗുമസ്ഥനായത്. ധാരാളം വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. അത്തരക്കാരായ ഒരു വലിയ സുഹൃദ് വലയവും ആ യുവാവിന് ഉണ്ടായിരുന്നു. ഓഫീസിലെ മേലാളന്മാരായ സായിപ്പന്മാരുടെ ഹീനമായ പെരുമാറ്റം ബെൽവന്തിനെ അസ്വസ്ഥനാക്കാറുണ്ടായിരുന്നു. ദാസ്യനോട് എന്നപോലെയാണ് മേലാളന്മാരും ഒപ്പം ജോലി ചെയ്യുന്ന ചെറുപ്പക്കാരായ ഇംഗ്ലീഷുകാരും ഫാത്കെയോട് പെരുമാറിയത്. ഇംഗ്ലീഷുകാരനെ എവിടെ കണ്ടാലും ഇന്ത്യക്കാർ തലപ്പാവഴിച്ചുകൊണ്ട് സലാം വെക്കുകയും ശിരസ്സുതാഴ്ത്തി അഭിവാദ്യം ചെയ്യുകയും വേണമെന്ന് നിയമം ഉണ്ടായിരുന്നു. ഒരു സന്ദർഭത്തിൽ അങ്ങനെ ചെയ്യാത്തതിന് ഓഫീസിനകത്ത് വെച്ച് ഇംഗ്ലീഷ് മേലധികാരി  ഫാത്കെയുടെ മുഖത്തടിച്ചു ്‌അടിയേറ്റ ഇന്ത്യക്കാരൻ തിരിച്ചടിക്കുമെന്ന് സങ്കല്പത്തിൽ പോലും ചിന്തിക്കാൻ ഒരുക്കമില്ലാതിരുന്ന സായിപ്പിനെ ബൽവന്ത് ഫാത്കെ അതേനാണയത്തിൽ തിരിച്ചടിച്ചു. ഓഫീസിലെ സകല ജോലിക്കാരുടെയും സാന്നിധ്യത്തിലാണ് പ്രതിക്രിയ നടന്നത് . അപ്രതീക്ഷിതമായത് സംഭവിച്ചതിൽ ഉണ്ടായ ഞെട്ടൽ കാരണം സകലരും തരിച്ചു നിൽക്കെ,  മേശപ്പുറത്തുണ്ടായിരുന്ന ഫയലുകൾ വലിച്ചെറിഞ്ഞു കൊണ്ട് ധീരനായ ആ ചെറുപ്പക്കാരൻ പടിയിറങ്ങി. ആ സാഹസികൻ പിന്നെ തിരിച്ചു ചെന്നില്ല. കുടുംബത്തിലും ചെന്നില്ല. ഭാര്യയോടും കൊച്ചുമകനോടും അച്ഛനമ്മമാരോടും യാത്ര ചോദിച്ചു ഒളി സങ്കേതം തേടി ബെൽ വന്ത് കാടുകയറി. വിശ്വസ്തരായ കുറച്ചു കൂട്ടുകാരെയും സംഘടിപ്പിച്ചുകൊണ്ട്. അപ്പോൾ ഒരു മോചന സമരത്തിൻറെ ഉരുക്കു മൂശയിൽ ആയിരുന്നു ഫാത്കെയുടെ മനസ്സ്. സുശക്തമായ ഒരു സേനാ വിഭാഗത്തെ സജ്ജമാക്കാൻ അയാൾ തീരുമാനിച്ചു. പൂനയിലും മറ്റും ഇംഗ്ലീഷ് വിരോധികളായ കുറേ പ്രമാണിമാരും ആയി അടുത്ത ബന്ധം ഉണ്ടായിരുന്ന വെൽവെന്ത് രഹസ്യമായി അവരെ ചെന്നു കണ്ടു എന്നാൽ അവർ അനുകൂലമായ രീതിയിൽ അല്ല പ്രതികരിച്ചത് ദേശസ്നേഹം കൊണ്ട് തലതിരിഞ്ഞ ഒരു യുവാവിന്റെ വിവേക ശൂന്യമായ സാഹസികതയ്ക്ക് കൂട്ടുനിൽക്കാൻ അവർ തയ്യാറായില്ല അവർ ഒഴിഞ്ഞു മാറി വിഡ്ഢിത്തം എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും ചെയ്തു സഹായിക്കാൻ ആരും മുന്നോട്ടു വരുന്നില്ലെന്ന് മനസ്സിലായിട്ടും വെൽവെന്ത് പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ചോദിച്ചത് തരുന്നില്ലെങ്കിൽ പിടിച്ചു വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു . ഗ്രാമത്തിലെ ധനികരെ കൊള്ള ചെയ്തു ധനം ശേഖരിക്കാൻ കൂട്ടുകാർക്ക് നിർദ്ദേശം നൽകി സംഘ അംഗങ്ങൾ ഇരുളിന്റെ മറവിൽ അത്തരക്കാരുടെ ബംഗ്ലാവുകളിൽ സായുധരായി ചെന്ന് ഭീഷണി മുഴക്കി പണം പിടിച്ചു വാങ്ങി.
    1850 ൽ ആയിരുന്നു ഈ സംഭവം .പൂനെ ജില്ലയിലെ പല ഗ്രാമങ്ങളിലും അവർ ആക്രമണം നടത്തി ധനികരുടെ പത്തായം കൊള്ള ചെയ്തു. ഗവൺമെൻറ് ഖജനാവുകളും ആക്രമണ വിധേയമായി. ജില്ലയിലെ ഗ്രാമവും വാലെ ,പലാസ് പി എന്നീ താലൂക്ക് കേന്ദ്രങ്ങളും അവർ പിടിച്ചടക്കി. പോലീസും പട്ടാളവും കിണഞ്ഞു പരിശ്രമിച്ചിട്ടും  ഫാത്കെ യെ പിടിക്കാൻ കഴിഞ്ഞില്ല .
   ഒരു മിന്നൽ പിണർ കണക്കെ പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷമാകാനും മിടുക്കുള്ള സേനാ മേധാവിയായി അയാൾ തിളങ്ങി .ഒളിപ്പോരിൽ അമിതമായ വൈദഗ്ധ്യം കാട്ടിയ വെൽവെന്ത് രണ്ടാം ശിവജി എന്ന പേരിലാണ് അറിയപ്പെട്ടത്.
    എന്നാൽ പോലീസിന്റെ അക്ഷീണമായ യജ്ഞത്തിന്റെ ഫലമായി ധീരനായ ആ പോരാളിയും ഒടുവിൽ കെണിയിൽ അകപ്പെട്ടു. ഹൈദരാബാദിനടുത്ത് ഒരു കുഗ്രാമത്തിലെ ക്ഷേത്രവളപ്പിൽ പോലീസിന്റെ കണ്ണിൽപ്പെടാതെ ഒളിഞ്ഞിരിക്കുകയായിരുന്നു ആ ധീര സേനാനി. ഒരു പോരാട്ടം കഴിഞ്ഞ്. 
 ക്ഷീണം മൂലം ഗാഢനിദ്രയിൽ മുഴുകി പോയിരുന്ന ഫാത്കെയേ പോലീസ് വ്യൂഹം വളഞ്ഞു പിടിച്ചു .അരികിലെത്തി സ്പർശിച്ചപ്പോൾ മാത്രമാണ് കെണിയിൽ അകപ്പെട്ട വിവരം  ഫാത്കെ മനസ്സിലാക്കിയത് അതുകാരണം ചെറുത്തുനിൽപ്പ് നിഷ്ഫലമായി. പോലീസ് ഫാത്കെയെ ചങ്ങല കൊണ്ട് ബന്ധിച്ചു . കോടതിയിൽ വിചാരണ നടന്നു ശിക്ഷ വിധിച്ചത് ജീവപര്യന്തം തടവും നാടുകടത്തലും . പോലീസ് നിയമം 121 വകുപ്പ് അനുസരിച്ചായിരുന്നു ശിക്ഷ. അത്തരം കുറ്റവാളികളെ അക്കാലത്ത് നാടുകടത്തിയിരുന്നത് അന്തമാൻ ദ്വീപിലേക്ക് ആയിരുന്നു. ആപൽക്കാരിയായ കുറ്റവാളി എന്ന നിലയിൽ ആന്തമാൻ അത്ര സുരക്ഷിതമല്ല എന്ന നിഗമനത്തിൽ ബ്രിട്ടീഷ് ഗവൺമെൻറ് ബെൽവന്തിനെ ഏഡനിലേക്കയച്ചു . അറേബ്യയുടെ മുനമ്പിലുള്ള മറ്റൊരു ബ്രിട്ടീഷ് കോളനി ആയിരുന്നു ഏഡൻ ജയിലിൽ ഏകാന്ത തടവിൽ 24 മണിക്കൂറും ചങ്ങലയിട്ടു ബന്ധിച്ചുകൊണ്ടാണ് പൂട്ടിയത്. ഒരു സർക്കസ് മൃഗത്തെപ്പോലെ.  ജയിൽ അധികൃതരുടെ നിരന്തരമായ പീഡനവും കൃത്യം തെറ്റി ലഭിച്ച തുച്ഛമായ ഭക്ഷണവും വായുവും വെളിച്ചവും ഇല്ലാത്ത ഇടുങ്ങിയ തടവറയും വാസുദേവ് ബെൽവന്തിനെ അനുദിനം തളർത്തി. കൂട്ടത്തിൽ ക്ഷയരോഗവും. മരണം മാത്രമാണ് ആ നിലയിൽ തന്നെ രക്ഷിക്കാൻ എത്തുന്ന ഏക മോചകൻ എന്ന ചിന്തയുമായി കഴിഞ്ഞ ആധീര സേനാനി അന്ത്യശ്വാസം വലിക്കും മുമ്പ് ഡയറിയിൽ ഇപ്രകാരം കുറിച്ചിരുന്നു "എൻറെ ലക്ഷ്യം ബ്രിട്ടീഷുകാരെ ഇന്ത്യൻ മണ്ണിൽ നിന്ന് പറിച്ചു മാറ്റി ഭാരതത്തെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി 'മാറ്റുക എന്നതായിരുന്നു. അതിനുള്ള ശ്രമത്തിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു എൻറെ നാട്ടുകാരെ ഞാൻ അതിനു ക്ഷമ ചോദിക്കുന്നു

തയ്യാറാക്കിയത്   : പ്രസന്നകുമാരി( Rtd teacher)

Wednesday, August 16, 2023

.സന്താൾ കലാപം. /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

  23 .സന്താൾ കലാപം.
         മർദ്ദിതരും അസംഘടിതരുമായിരുന്ന പാവപ്പെട്ട ഗിരിവർഗ്ഗ നിവാസികളിൽ നിന്നും ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും അധികം എതിർപ്പ് നേരിടേണ്ടി വന്നത് പൂർവേന്ത്യയിലെ ആദിവാസികളായ സന്താളന്മാരിൽ നിന്നായിരുന്നു . ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലെ മലയോരവാസികളായിരുന്നു സന്താളന്മാർ .സന്താൾ എന്ന കുന്നിൻ ശൃംഖലയുമായി ബന്ധപ്പെട്ടാണ്  അവർക്ക് സന്താളന്മാർ എന്ന് പേരുണ്ടായത്. മറ്റു ഗിരി വർഗ്ഗ സമൂഹത്തിൽ നിന്നും വ്യത്യസ്തമായി പ്രത്യേക ഭാഷയും (സന്താൾ ഭാഷ) ജീവിത രീതിയും ഉള്ള ഒരു വിഭാഗമായിരുന്നു അവർ. ജന്മനാ തന്നെ ബലിഷ്ഠരും ദീർഘകായരും.
     ബ്രിട്ടീഷ് ഭരണത്തിന്റെ തണൽ പറ്റി സെമിന്താർമാരും, പണം കടം കൊടുപ്പുകാരും കരം പിരിക്കുന്ന ബ്രിട്ടീഷ് ഏജൻറ് മാരും അവരെ വല്ലാതെ ശല്യപ്പെടുത്തി കൊണ്ടിരുന്നു. പണം ഇടപാടുകാർ 50 മുതൽ 500 ഇരട്ടി വരെ പലിശ വസൂലാക്കുമായിരുന്നു .ആ നിലയിൽ ഒരിക്കലും അവർക്ക് കടം അടച്ചു തീർക്കാൻ കഴിഞ്ഞിരുന്നില്ല. കിട്ടാത്ത പണത്തിനു പകരമായി കടം കൊടുപ്പുകാർ അവരുടെ പാടങ്ങളിൽ നിന്ന് വിളവുകൾ മുഴുവൻ കൊയ്തു കൊണ്ടുപോകുമായിരുന്നു. പോലീസുകാർ അവരുടെ ഭാഗത്തായിരുന്നതിനാൽ സന്താളന്മാർക്ക് മറ്റൊരു നിവാരണ മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഇങ്ങനെ അരക്ഷിതത്വത്തിൽ കഴിഞ്ഞു വരവേയാണ് അവർക്കിടയിൽ നിന്നു തന്നെ അവരെ നയിക്കാൻ ചില നേതാക്കന്മാർ ഉണ്ടായത്. കനുവും, സിദ്ധുവും,തിൽക്കാമാജിയും. ബ്രിട്ടീഷ് രാജിനെതിരെ കലാപക്കൊടി ഉയർത്താൻ സന്താളന്മാരെ അവർ പ്രാപ്തരാക്കി. 12 പർഗാനകളിലായി, (പർഗാന എന്നാൽ ഗിരി വർഗ ഗ്രാമം) പതിനായിരത്തോളം ബലിഷ്ഠന്മാരെ ഒരുമിച്ച് നിർത്തിക്കൊണ്ട് ബ്രിട്ടീഷ് രാജിനെതിരെ അവർ പ്രതികരിപ്പിച്ചു. സന്താൾ ഭൂമി ബ്രിട്ടീഷ് ഭരണത്തിൽ നിന്നും വിമുക്തമാക്കും വരെ ആയുധം താഴെ വയ്ക്കുകയോ കലാപത്തിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുകയോ ചെയ്യില്ല എന്ന ശപഥമാണ് അവരെടുത്തത്. ഗ്രാമത്തലവന്മാരുടെ സാന്നിധ്യത്തിൽ ചെയ്യുന്ന പ്രതിജ്ഞ അവർ തെറ്റിക്കില്ല. ഏറ്റെടുത്ത കർത്തവ്യം നിർവഹിക്കാനുള്ള ബാധ്യതയോടെ പതിനായിരത്തോളം സന്താളന്മാർ കൈകളിൽ ആയുധവുമായി കൽക്കത്ത ലക്ഷ്യം വെച്ചു നീങ്ങി. സിദ്ദുവിന്റെയും കനുവിന്റെയും അടിപതറാത്ത നേതൃത്വത്തിൽ. അവരോടൊപ്പം അയൽ ഗ്രാമങ്ങളിലുള്ള  മറ്റു പീഡിത വർഗ്ഗവും ചേർന്നു. കൂലിപ്പണിക്കാരും തോൽപ്പണിക്കാരും മറ്റും മറ്റും.
      അതൊരു മഹാപ്രവാഹമായി മാറി.
       1855 ജൂൺ 30 ന് ആയിരുന്നു സന്താൾ കലാപത്തിന്റെ തുടക്കം. വഴിനീളെ അവർ തങ്ങളുടെ ശത്രുക്കളുടെ ശിരസ്സു കൊയ്തു. കൂട്ടത്തിൽ മഹേഷ് എന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും. 
           കൽക്കത്തയ്ക്കുള്ള
 പ്രയാണത്തിനിടയിൽ  മേജർ ബറോസ് എന്ന സേനാ മേധാവി ഒരുപറ്റം സൈന്യവുമായി വന്ന് അവരെ വഴിയിൽ തടഞ്ഞു അഞ്ചുമണിക്കൂറോളം യുദ്ധം നടന്നു. മേജറും സൈന്യവും തോൽവി ഏറ്റെടുത്തുകൊണ്ട് പലായനം ചെയ്തു. ഗ്രാമവഴിയിലുള്ള ഒരു കോട്ടയ്ക്കുള്ളിൽ അവർ അഭയം തേടി. സിദ്ദുവിന്റെയും കനുവിന്റെയും നേതൃത്വത്തിൽ ഒരു വിഭാഗം സന്താളന്മാർ കോട്ട വളഞ്ഞ് മേജറിനെയും സൈന്യത്തെയും യുദ്ധത്തടവുകാരായി പ്രഖ്യാപിച്ചു. 
    സന്താളന്മാർ കൽക്കത്ത ലക്ഷ്യം വെച്ചു കൊണ്ടുള്ള പടനീക്കം തുടർന്നു.
    ഇംഗ്ലീഷ് പട്ടാളം മൂർഷിദാബാദിൽ വെച്ച് സന്താളന്മാരെ വളഞ്ഞു പിടിച്ചു. എന്നാൽ സന്താളന്മാർ കീഴടങ്ങാൻ കൂട്ടാക്കിയില്ല. അവർക്ക് കീഴടങ്ങൽ അറിയാമായിരുന്നില്ല.
      അവസാനത്തെ സന്താളൻ മരിച്ചു വീഴുവോളം അവർ പൊരുതി നിന്നു. 1857ലെ ശിപായി ലഹളയിൽ മരിച്ചവരുടെ എണ്ണം മാറ്റിനിറുത്തിയാൽ, ഇന്ത്യയിൽ മുമ്പും പിമ്പും നടന്ന കലാപങ്ങളിൽ ഇത്രയധികം കൂട്ടക്കൊല നടന്ന മറ്റൊരു ദുരന്തം ഉണ്ടായിട്ടില്ല.

 തയ്യാറാക്കിയത്:  പ്രസന്നകുമാരി (Rtd teacher)

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം (Documentary) /adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വ ചിത്രങ്ങൾ

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം (Documentary)
സ്വാതന്ത്ര്യ സമര സംഭവങ്ങൾ പുനരാവിഷ്കരിക്കുകയാണ് ALPS Cherukav
സ്കൂളിലെ കുരുന്നുകൾ.
വ്യത്യസ്തവും ആകർഷണീയവുമായൊരു പ്രവർത്തനം.



Tuesday, August 15, 2023

22. ഇൻഡിഗോ പ്രക്ഷോഭങ്ങൾ. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

22.  ഇൻഡിഗോ പ്രക്ഷോഭങ്ങൾ.
     19 ആം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ ബംഗാളിലെ അമരി കർഷകർ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങളാണ് ഇൻഡിഗോ പ്രക്ഷോഭങ്ങൾ. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ നിന്നും വാങ്ങിക്കൊണ്ടു പോയ വാണിജ്യ ചരക്കുകളിൽ ഒരു പ്രധാന ഇനം ആയിരുന്നു അമരി. വസ്ത്രങ്ങൾക്കും മറ്റും നിറം കൊടുക്കുന്നതിനുള്ള നീലച്ചായം അമരിയിൽ നിന്നും ഉല്പാദിപ്പിച്ചിരുന്നതാണ് ഈ ചരക്കിന്റെ ആവശ്യം വർധിക്കാനുള്ള കാരണം . 1780 ആയപ്പോഴേക്കും ബ്രിട്ടീഷുകാർ ബംഗാളിൽ അമരിച്ചെടി കൃഷി ആരംഭിച്ചു. ദരിദ്രരായ ബംഗാളി കർഷകരെ ചൂഷണം ചെയ്തു കൊണ്ടുള്ളതായിരുന്നു ആ അമരിച്ചടി കൃഷി. ധനികരായ ബ്രിട്ടീഷ് തോട്ടം ഉടമകൾ ദരിദ്രരായ കർഷകർക്ക് അത്യാവശ്യഘട്ടങ്ങളിൽ പണം കടമായി കൊടുത്തിരുന്നു. പകരം ബ്രിട്ടീഷുകാരന് വേണ്ടി അമരി കൃഷിയിൽ ഏർപ്പെട്ടു കൊള്ളാം എന്നായിരുന്നു കരാർ . ഈ കരാറിന്മേലാണ് ദരിദ്ര കർഷകർ ഇപ്രകാരം പണം കടം വാങ്ങിയത്. കൂടെക്കൂടെ കടം വാങ്ങിയ പണം തിരിച്ചു നൽകുവാൻ കഴിയാതെ വന്ന കർഷകർ ബ്രിട്ടീഷ് ജന്മിക്ക് വേണ്ടി സ്ഥിരമായി അമരി കൃഷി ചെയ്യുവാൻ നിർബന്ധിതരായിത്തീർന്നു. ഈ നിസ്സഹായ അവസ്ഥയെ മുതലെടുത്തുകൊണ്ട് ബ്രിട്ടീഷ് ജന്മിമാർ അമരി കർഷകരെ ചൂഷണം ചെയ്യുവാൻ തുടങ്ങി. അതിൻറെ ഫലമായി അമരി കർഷകരുടെ നില ഏറെക്കുറെ കുടിയാൻ മാർക്ക് സമാനമായി തീർന്നു. കർഷകർ കഠിനമായി അധ്വാനിച്ച് ഉത്പാദിപ്പിച്ചിരുന്ന അമരി യഥാർത്ഥ വിലയുടെ മൂന്നിലൊന്നു മാത്രം കൊടുത്ത് ബ്രിട്ടീഷ് ജന്മി വാങ്ങി. നിത്യ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന കർഷകർ ജന്മിയുടെ പിടിയിൽ നിന്നും മോചനം നേടുവാൻ സാധിക്കാത്ത അവസ്ഥയിൽ ചെന്നുചേർന്നു യൂറോപ്പ്യൻ വിപണിയിൽ അമരിയുടെ വില ഇടിഞ്ഞപ്പോൾ ബംഗാളിലെ അമരി കർഷകരുടെ അവസ്ഥ കൂടുതൽ ശോചനീയമായിത്തീർന്നു. ജന്മിക്ക് വേണ്ടി ആദായം കൂടാതെ പണിയെടുക്കുവാൻ വിസമ്മതിക്കുന്ന കർഷകരെ കഠിനമായി പീഡിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ജന്മിയുടെ പീഡനത്തിന് വിധേയരായ കർഷകർക്ക് ഗവൺമെന്റിൽ നിന്നോ നീതിന്യായ സംവിധാനത്തിൽ നിന്നോ യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ല.
      ബംഗാളിലെ അമരി കർഷകരുടെ അവശതകൾ താമസിയാതെ വർത്തമാന പത്രങ്ങളുടെയും, ക്രിസ്ത്യൻ മിഷനറിമാരുടെയും ശ്രദ്ധയിൽപ്പെട്ടു. അവരുടെ ദുരിത പൂർണമായ ജീവിത കഥ ചിത്രീകരിച്ചുകൊണ്ട് ദീനബന്ധു മിത്ര രചിച്ച ഒരു നാടകം പൊതുജനമധ്യത്തിൽ നല്ല പ്രചാരം നേടി. കർഷകരോട് അനുകമ്പ കാണിക്കണമെന്ന് പൊതുജനാഭിപ്രായം രൂപം കൊണ്ടു എന്നിട്ടും കർഷകരുടെ മേലുള്ള ചൂഷണം അവസാനിപ്പിക്കുവാൻ ജന്മിമാർ തയ്യാറായില്ല. ഗത്യന്തരമില്ലാതായപ്പോൾ അമരി കർഷകർ പ്രക്ഷോഭണത്തിന്റെ പാതയിലേക്ക് തിരിഞ്ഞു.ക്രുദ്ധരായ കർഷകർ അമരി തോട്ടങ്ങൾ നശിപ്പിച്ചതിന് പുറമേ യൂറോപ്പ്യൻ ജന്മിമാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അമരിച്ചായം ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറികൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. കർഷകരുടെ പിന്തുണയ്ക്കായി വർത്തമാനപ്പത്രങ്ങളും സാഹിത്യകാരന്മാരും രംഗത്ത് വന്നു. അവരുടെ അവശതകൾ വിവരിച്ചു കൊണ്ടുള്ള പത്ര റിപ്പോർട്ടുകളും മറ്റു സാഹിത്യ ശില്പങ്ങളും പ്രത്യക്ഷപ്പെട്ടു. അമരി കർഷക പ്രക്ഷോഭണത്തെ ശക്തമായി അടിച്ചമർത്തുവാൻ ബ്രിട്ടീഷ് ഗവൺമെൻറ് നിശ്ചയിച്ചു. ബംഗാളിലെ ലെഫ്റ്റനൻ്റ് ഗവർണർ ആയിരുന്ന ഗ്രാൻഡ് പ്രക്ഷോഭകാരികളുടെ മേൽ ശിക്ഷണ നടപടികൾ കൈക്കൊണ്ടു. പ്രക്ഷോഭണം തുടങ്ങുന്നു എന്ന് കണ്ടപ്പോൾ അതിനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യുവാൻ ഡബ്ലിയു എസ് സെറ്റൻ കാർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അധ്യക്ഷനായുള്ള ഒരു കമ്മീഷൻ നിയോഗിക്കപ്പെട്ടു ഈ കമ്മീഷൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ത്യൻ കർഷകർക്ക് പരോക്ഷമാംവിധം ഗുണകരമായിരുന്നു .ജന്മിമാർ കർഷകരെ കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിക്കുവാൻ പാടില്ലെന്ന് ഗവൺമെൻറ് തത്വത്തിൽ അംഗീകരിച്ചു. കർഷകരുടെ അവശതകൾ പൂർണമായും പരിഹരിക്കുവാൻ സാധിച്ചില്ലെങ്കിലും ബംഗാളിലെ ബ്രിട്ടീഷുകാർക്കെതിരെ നടന്ന സംഘടിത കലാപം എന്ന മേന്മ ഇൻഡിഗോ പ്രക്ഷോഭണത്തിനുണ്ട്.

തയ്യാറാക്കിയത്: ജീ.പ്രസന്നകുമാരി. (Rtd teacher

Sunday, August 13, 2023

സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ പൊരുതിക്കയറിയ വഴികളിലൂടെ ഒരു യാത്ര /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ആഗസ്റ്റ് 15
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം.

ഉജ്ജ്വല ത്യാഗത്തിന്റെ ധീരസ്മരണകളുണർത്തി വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി വന്നണയുകയാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം ഓരോ ഭാരതീയനും അഭിമാനവും ഒപ്പം ആവേശവുമാണ്. സ്വജീവൻ ത്യജിച്ച് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന പതിനായിരങ്ങളുടെ ധീരസ്മരണകൾക്കു മുമ്പിൽ ശിരസ്സും മനസ്സും നമിക്കുന്നതോടൊപ്പം, നമ്മുടെ നാടിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം....
സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ പൊരുതിക്കയറിയ വഴികളിലൂടെ ഒരു യാത്ര .........

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.




അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ. 21. സന്യാസി- ഫക്കീർ കലാപം. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

  21. സന്യാസി- ഫക്കീർ കലാപം.
         ഇംഗ്ലീഷ് ഭരണം അടിച്ചേൽപ്പിച്ച ദുരിതങ്ങളിൽ രോഷം പൂണ്ട വിവിധ ജന വിഭാഗങ്ങൾ 1857 ന്  മുൻപും പിൻപും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ ഒട്ടനവധി കലാപങ്ങൾ സംഘടിപ്പിച്ചിരുന്നു. കൃഷിക്കാരും ഗിരിവർഗ്ഗക്കാരുമായിരുന്നു ഈ കലാപങ്ങളിൽ മിക്കതിന്റെയും മുൻപന്തിയിൽ ഉണ്ടായിരുന്നത്.മതാചാര്യന്മാർ പോലും കലാപത്തിനു നേതൃത്വം നൽകാൻ മുന്നോട്ടു  വരികയുണ്ടായി. ബംഗാളിൽ മതാചാര്യന്മാർ നേതൃത്വം നൽകിയ കലാപം സന്യാസി- ഫക്കീർ പ്രസ്ഥാനമായാണ് അറിയപ്പെടുന്നത്.
     പിരിച്ചു വിട്ട കുറെ സൈനികരും ഭാരിച്ച നികുതി കൊടുക്കേണ്ടതുമൂലം ദുരിതമനുഭവിച്ച കൃഷിക്കാരും  വീടും കുടിയും നഷ്ടപ്പെട്ടവരും സ്വത്ത് നഷ്ടപ്പെട്ട സെമീന്താർമാരും കലാപത്തിന് ശക്തി കൂട്ടാനുണ്ടായിരുന്നു. അവർ കയ്യിൽ കിട്ടിയതെന്തും ആയുധമാക്കി മാറ്റുകയും ബ്രിട്ടീഷുകാർക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു.
          ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ നികുതി പിരിവു കാരെ അവർ ആക്രമിച്ചു പിന്തിരിച്ചോടിച്ചു. ഇംഗ്ലീഷ് താവളങ്ങൾ തീവെച്ചു നശിപ്പിച്ചു. ഡാക്കയിലെ ഇംഗ്ലീഷ് ഫാക്ടറി പിടിച്ചടക്കി. മൂന്ന് ദശാബ്ദത്തോളം അവർ ശക്തമായ ഒരു പ്രസ്ഥാനമായി ഇവിടെ  ബ്രിട്ടീഷ് കാരുടെ ഉറക്കം കെടുത്തി. അവർ അമ്പതിനായിരത്തിൽപരമായിരുന്നു.
   1763 മുതൽ 1800 വരെ  നീണ്ടു നിന്ന കലാപത്തിന്റെ നായകന്മാരിൽ ഒരാളായിരുന്നു മജ്നു ഷാ. ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പൊരുതിയ മജ്നു ഹിന്ദു മുസ്ലീം ഐക്യത്തിന്റെ ശക്തനായ വക്താവായിരുന്നു. സന്യാസി കലാപത്തിന്റെ നേതാക്കന്മാരായ ഭവാനി പഥക്, ദേവി ചൗധുറാണി തുടങ്ങിയവരുമായി മജ്നൂ അടുത്ത് സഹകരിച്ചിരുന്നു.
    ഇംഗ്ലീഷുകാരുടെ അതിക്രമങ്ങൾക്ക് തടയിടാൻ കഴിഞ്ഞില്ലെങ്കിലും പല രംഗങ്ങളിലും അവരുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ  സന്യാസിമാർക്ക് കഴിഞ്ഞു. എന്നാൽ, അടിക്കടി വർദ്ധിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷുകാരുടെ ആയുധശക്തിയെ അവർക്ക് അതിജീവിക്കാൻ കഴിഞ്ഞില്ല.

തയ്യാറാക്കിയത്:  ജീ. പ്രസന്നകുമാരി (Rtd teacher)

എന്റെ മാതൃഭൂമി : കവിത /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

എന്റെ മാതൃഭൂമി : കവിത
ഇതു തന്നെയാവും ഓരോ ഭാരതീയന്റെയും അകങ്ങളിൽ നിറയെ... അല്ലെ ?

തയ്യാറാക്കിയത് :
സിദ്ദീഖ് മാസ്റ്റർ
SBS മീറ്റ്ന
പാലക്കാട് ജില്ല.


Saturday, August 12, 2023

സ്വാതന്ത്ര്യസമരേ നാനികളുടെ ലഘുകുറിപ്പ് സചിത്രം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ സ്വാതന്ത്ര്യസമരേ നാനികളുടെ ലഘുകുറിപ്പ് സചിത്രം കാലഗണനയിൽ അവതരിപ്പിക്കുകയാണ് സുരേഷ് കാട്ടിലങ്ങാടി.


തൂക്കിലേറ്റപ്പെട്ട കുടുംബം. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.

 20. തൂക്കിലേറ്റപ്പെട്ട കുടുംബം.

       ഹരിയാനയിലെ ജനങ്ങൾ ഇന്നും അഭിമാനപൂർവ്വം സ്മരിക്കുന്ന ഒരു ധീര നായകനുണ്ട്-.ഹുക്കും ചന്ദ്.
      ഒരു ഗ്രന്ഥകർത്താവായിരുന്നു ഹുക്കും ചന്ദ്. പേർഷ്യൻ ഭാഷയിൽ അഗാധ പാണ്ഡിത്യവും ഗണിത ശാസ്ത്ര നിപുണനുമായ ഒരു പണ്ഡിതൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു സേനാവ്യൂഹം തന്നെ പടയ്ക്കിറങ്ങി. ഒരു സംഘം വിപ്ളവകാരികളുമായി അദ്ദേഹം വെള്ളക്കാരോട് പകരം ചോദിക്കാൻ ഡൽഹി ലക്ഷ്യം വച്ച് പുറപ്പെട്ടു. വഴിയിൽ ഇംഗ്ലീഷ് സൈന്യം വിപ്ളവസംഘത്തിനു നേരെ നിറയൊഴിച്ചു. ഹുക്കുംചന്ദിനെ തടവുകാരനായി പിടിക്കുകയും കഴുത്തിൽ കയറിട്ടു കുരുക്കി ഭ്രാന്തൻ പട്ടിയേപ്പോലെ വലിച്ചിഴച്ചു വരികയും ചെയ്തു. തിരികെ അയാളുടെ ഭവനത്തിലേക്കാണ് കൊണ്ടു വന്നത്. പതിവിൻപടി ഇംഗ്ലീഷ് സേന ഒരു മരം വെട്ടി മുറിച്ചുകൊണ്ടുവന്ന് ഹുക്കുംചന്ദിന്റെ വീട്ടുമുറ്റത്ത് ഒരു കൊലമരം പണിതു. ഭയന്നു വിറച്ച് അകത്തും തൊടിയിൽ പലയിടത്തും ഒളിച്ചിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബാംഗങ്ങളെ  മുഴുവൻ പിടിച്ചു കൊണ്ടുവന്ന് കൊലമരത്തിനു ചുവട്ടിൽ കാഴ്ചക്കാരായി നിറുത്തി. അവരുടെ കൺമുമ്പിൽ വെച്ച് ഹുക്കുംചന്ദിന്റെ കഴുത്തിൽ കുരുക്കിട്ട് കൊലമരത്തിൽ കെട്ടിത്തൂക്കി. തങ്ങളുടെ ഗൃഹനാഥൻ കുരുക്കിനുള്ളിൽ പിടഞ്ഞു മരിക്കുന്ന കാഴ്ച അവർക്ക് കാണിച്ചു കൊടുത്തു. തുടർന്ന് അയാളുടെ ബന്ധുക്കളെ മുഴുവൻ എലികളെപ്പോലെ കെട്ടിത്തൂക്കിക്കൊന്നു. ഒരു പതിമൂന്ന് വയസ്സുകാരൻ മാത്രം പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. പട്ടാളം പിന്തുടർന്നു. മരണവെപ്രാളവുമായി ഓടിപ്പോവുന്ന കുട്ടിയെ അവർ എറിഞ്ഞു വീഴ്ത്തി. പരിക്കേറ്റതുമൂലവും ഭയം കാരണവും ഏതാണ്ട് അർദ്ധപ്രാണനായി കുഴഞ്ഞുവീണ കുട്ടിയെ ഇംഗ്ലീഷുകാർ വലിച്ചിഴച്ചുകൊണ്ടുവന്ന് ഹുക്കുംചന്ദിനെ തൂക്കിയ അതേ കയർകൊണ്ട് കഴുത്തു മുറുക്കി മറ്റൊരു മരക്കൊമ്പിൽ തൂക്കിക്കൊന്നു.
    ഹുക്കുംചന്ദിനെയും കുടുംബാംഗങ്ങളെയും ആദരിക്കാൻ വേണ്ടി സ്വതന്ത്ര ഭാരതം അവരുടെ വീട്ടുമുറ്റത്ത്‌, കൊലമരം നാട്ടിയ അതേ സ്ഥാനത്ത് ഒരു രക്തസാക്ഷിമണ്ഡപം പടുത്തുയർത്തിയിട്ടുണ്ട്.

തയ്യാറാക്കിയത്: ജീ.പ്രസന്നകുമാരി (Rtd teacher)

Friday, August 11, 2023

സ്വാതന്ത്ര്യ ദിന വീഡിയോ /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

🇮🇳 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി  ഒരുക്കിയ video

🇮🇳 സ്വാതന്ത്ര്യ ദിനം : ലഘു പ്രഭാഷണം .

🇮🇳 പൊതു വിജ്ഞാനം

🇮🇳 See and Share to your friends


തയ്യാറാക്കിയത് :
സിദ്ദീഖ് മാസ്റ്റർ
SBS മീറ്റ്ന
പാലക്കാട് ജില്ല.


സ്വാതന്ത്ര്യ സമര സേനാനികൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ചില ധീര ദേശാഭിമനികളെ പരിചയപ്പെടാം.
- ശാസ്ത്രചങ്ങാതി -


സ്വാതന്ത്ര്യ ദിന ക്രാഫ്റ്റ് /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്


സ്വാതന്ത്ര്യ ദിനത്തിൽ
കയ്യിലണയാൻ ഒരു ൈബ്രസ് ലെറ്റ് ഉണ്ടാക്കാം.
ജ്യോതി ടീച്ചർ.




19. ശിപായിലഹള പരാജയപ്പെടുന്നു. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.

   19. ശിപായിലഹള പരാജയപ്പെടുന്നു.
     1857 ലെ ശിപായിലഹളയെ തുടർന്നുണ്ടായ കലാപത്തിന്റെ പരിസമാപ്തി അത്യന്തം ദയനീയമായിരുന്നു. മാസങ്ങളോളം ഇംഗ്ലീഷുകാരുടെ ഭരണം ഒരു തലനാരിഴയിലാണ് തൂങ്ങി നിന്നതെങ്കിലും അവർ ശക്തമായ പ്രത്യാക്രമണം തുടങ്ങിയപ്പോൾ ലഹളയുടെ മുഖച്ഛായ മാറി. ദുർവ്വാശിയോടെ പെയ്തു തീർത്ത വർഷകാലമേഘം കണക്കെ അവരിവിടെ പീരങ്കിയും വെടിയുണ്ടയും വർഷിച്ചു. ഒന്നിന് പത്തല്ല, നൂറുമല്ല, ആയിരം എന്ന കണക്കിലാണ് കമ്പനി പട്ടാളം ഇന്ത്യൻ ശിരസ്സുകൾ അരിഞ്ഞു വീഴ്‌ത്തിയത്. അവർ ഇവിടെ നടത്തിയ ്് ഘോരതാണ്ഡവത്തെ നെഹ്റു, വിശ്വചരിത്രാവലോകനം എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ വിവരിക്കുന്നു.
     ' ഡൽഹിയുടെ ഉപരോധവും അധ:പതനവും(1857 സെപ്റ്റംബർ) ലഹളയിൽ ഒരു വഴിത്തിരിവായി. മാസങ്ങൾ കൊണ്ട് ബ്രിട്ടീഷുകാർ എല്ലായിടത്തും
 ലഹള അടിച്ചമർത്തി. നിരവധി ഇന്ത്യാക്കാരെ വെടിവെച്ച് കൊന്നു. വളരെപ്പേരെ പീരങ്കിയുണ്ടയ്ക്കിരയാക്കി. അനേകായിങ്ങളെ  ജീവനോടെ വഴിമരക്കൊമ്പുകളിൽ കെട്ടിത്തൂക്കിയിട്ടു. തൂക്കുമരമായി മാറ്റാത്ത ഒരൊറ്റ വൃക്ഷം പോലും അക്കാലത്ത് ഗ്രാമവീഥികളിൽ ഉണ്ടായിരുന്നില്ല. ഐശ്വര്യം നിറഞ്ഞ ഗ്രാമങ്ങളെ അങ്ങനെ തന്നെ അവർ ഒതുക്കിക്കളഞ്ഞു.
   കഴുകന്മാരും ശവംതീനീകളും ജന്തുക്കളും കൊത്തിപ്പറിച്ചും കടിച്ചുകീറിയും വികൃതമാക്കിയ കബന്ധങ്ങളും കഴുത്തറ്റ  ജഡങ്ങളും ഗ്രാമവഴികളിൽ നിറഞ്ഞുകിടന്നു. ഒരു ഗ്രാമത്തിലെ പൊതുകിണറിൽ മാത്രം എഴുപത്തഞ്ചിൽ പരം ജീർണ്ണജഡങ്ങൾ ഇംഗ്ലീഷ് പട്ടാളം കുഴിച്ചു മൂടിയതായി  ഒരു ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ഭീകരമായ കാഴ്ച സങ്കൽപ്പത്തിൽപ്പോലും മുമ്പ് ദർശിച്ചിട്ടില്ല.ഈ ദാരുണ രംഗത്തിന് ഭീകത വർദ്ധിപ്പിച്ചു കൊണ്ട് ഗ്രാമങ്ങളിൽ പട്ടിണിമരണവും പകർച്ചവ്യാധിയും നടമാടി.'
    " ക്ഷണത്തിൽ ലഹള, വെറുക്കപ്പെട്ട വിദേശികൾ ക്കെതിരായുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമരമായി വളർന്നു. തങ്ങളുടെ ദാരിദ്ര്യവും  പട്ടിണി യും കഷ്ടപ്പാടും ഏതോ വഴിക്ക് ബ്രിട്ടീഷ് കാരുടെ വരവുമായി ബന്ധപ്പെട്ടതാണെന്ന ഒരു ബോധവും വളർന്നു."
     വിദേശ പത്രങ്ങൾ ഈ കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രകീർത്തിച്ചു കൊണ്ട് ലേഖനങ്ങൾ ഏഴുതി.

തയ്യാറാക്കിയത്:  
    ജീ. പ്രസന്നകുമാരി (Rtd teacher)

Thursday, August 10, 2023

Wednesday, August 9, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ. 18. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ./Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.

18.  ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾ.
          കലാപ നാളുകളിൽ ബ്രിട്ടീഷുകാരെ വിറകൊള്ളിച്ച ധീര നായകനായിരുന്നു ബീഹാറുകാരനായ കൻവർസിങ്. പൈതൃക മായി ലഭിച്ച അളവറ്റ സ്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ആ ഭൂമിയെല്ലാം ഈസ്റ്റിന്ത്യാകമ്പനി തട്ടിയെടുത്തു. ഒരു വൻശക്തിക്കു മുന്നിൽ അമർഷം അടക്കിവച്ച് ഒതുങ്ങി കഴിയുകയല്ലാതെ തരമില്ല എന്ന രീതിയിൽ അകത്തളം മുഴുവൻ തീപ്പൊരിയുമായി നീറി കഴിയുകയായിരുന്നു അദ്ദേഹം. ആ സന്ദർഭത്തിലാണ് ബീഹാറിൽ കലാപം തുടങ്ങിയത്. ഗ്രാമീണരായ രണ്ടായിരം കർഷകരെ ചേർത്ത് അദ്ദേഹം ഒരു സമരസേനയുണ്ടാക്കുകയും വിപ്ളവരംഗത്ത് കുതിച്ചിറങ്ങുകയും ചെയ്തു. നാനാസാഹിബിന്റെ നിർദ്ദേശപ്രകാരം ബ്രിട്ടീഷുകാരെ കാണുന്നിടത്തുവച്ച് കൊല നടത്തിക്കൊണ്ട്  കാൽപി വഴി നാനയുടെ കൂടെ ചേരാൻ  അദ്ദേഹം കോൺപൂർ ലക്ഷ്യം വച്ച് നീങ്ങി.  നാനയോടൊപ്പം പടക്കളത്തിൽ പൊരുതി നിന്നു.  അതിനിടെ മറ്റൊരു രണഭൂമിയായിരുന്ന  അലഹബാദിലെ രേവ യിലും ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി.പറയത്തക്ക നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലൂം ശത്രു സേനയ്ക്ക് ആകാവുന്നത്ര നാശം വരുത്താൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയോടെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. പടയ്ക്കിടയിൽ അംഗവൈകല്യം സംഭവിച്ചും മുറിവേറ്റും തളർന്നു കഴിഞ്ഞ കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. വഴിയിൽ ഗംഗാ നദി കടക്കണം. കൻവറും സംഘവും നദീമധ്യത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോഴാണ്  കരയിൽ നിന്ന് ഇംഗ്ലീഷ് പട്ടാളം വെടിവച്ചു തുടങ്ങിയത്. കൻവർസിങ്ങിന്റെ ഇടതു കൈയ്ക്ക് വെടിയേറ്റു. കൈ ഒടിഞ്ഞു തൂങ്ങി. ആ സാഹസികൻ ഒട്ടും മടിക്കാതെ അരയിൽ തിരുകിയ കഠാരയെടുത്ത് നിഷ്പ്രയോജനമായ ഭുജം വെട്ടിക്കളഞ്ഞു. ' ഗംഗാ മാതാവിന് ഇത് ഞാൻ തർപ്പണം ചെയ്യുന്നു' എന്നു പറഞ്ഞാണ് മുറിച്ചെടുത്ത അവയവഭാഗം നദിയുടെ കയത്തിലേക്ക് വീശിയെറിഞ്ഞത്. 
    കൻവർസിങ്ങിനെ ബീഹാറികൾ അവരുടെ നാടോടി ഗാനങ്ങളിലൂടെ  അനശ്വരനാക്കി. കുഞ്ഞുങ്ങളിൽ ധീരത വളർത്താൻ    ബീഹാറിലെ മുത്തശ്ശിമാർ തങ്ങളുടെ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന ധീരോദാത്ത കഥകളിലും കൻവർസിങ് ഒരു ശ്രേഷ്ഠ കഥാപാത്രമാണ്.

തയ്യാറാക്കിയത്: ജി. പ്രസന്നകുമാരി (Rtd teacher)

ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം / ക്വിസ് /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ആഗസ്റ്റ് 9
ക്വിറ്റ് ഇന്ത്യ ദിനം
🇮🇳🇮🇳🇮🇳🇮🇳🇮🇳
 ക്വിസ്
_ ശാസ്ത്രചങ്ങാതി -


Tuesday, August 8, 2023

ആഗസ്റ്റ് - 9 ക്വിറ്റ് ഇന്ത്യാദിനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ആഗസ്റ്റ് - 9 ക്വിറ്റ് ഇന്ത്യാദിനം

ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയ പ്രത്യേക പ്രശ്നോത്തരി.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
അവതരണം: കെ.വി.പ്രസാദ്, മുക്കം.




Monday, August 7, 2023

സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ. 17. ശിപായിലഹള. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

   17.   ശിപായിലഹള.
        
     ബാരക്പൂർ സംഭവത്തെത്തുടർന്ന്  ആളിപ്പടർന്ന കലാപം, മീററ്റിൽ  പട്ടാളക്കാരുടെ ആഞ്ജാലംഘനത്തോടെ വലിയ വിപ്ളവമായി മാറി. മീററ്റിലെ പട്ടാളക്കാർ തങ്ങളുടെ ബ്രിട്ടീഷ് ഓഫീസർമാരെ കൊന്നൊടുക്കി ഡൽഹിക്ക് തിരിച്ചു. ഹിന്ദുക്കളും മുസ്ലീം മത വിശ്വാസികളുമടങ്ങുന്ന ഒരു വലിയ മനുഷ്യ നദി.ഡൽഹിയിലെ, ഭരണത്തിന്റെ പ്രതീകമായ  ചെങ്കോട്ട കീഴടക്കാനും  മുഗൾ വംശത്തിന്റെ അവസാനത്തെ ജീർണ്ണ ശിഖരം എന്ന് വിശേഷിപ്പിക്കപ്പെട്ട ബഹദൂർഷാ സഫറിനെ ഭാരത ചക്രവർത്തിയായി വാഴിക്കാനുമായിരുന്നു അവരുടെ നീക്കം.
   പിറ്റേന്ന് പുലർച്ചെ കലാപകാരികൾ ഡൽഹിയിലെത്തി. കോട്ടയ്ക്കകത്തുള്ള ഇംഗ്ലീഷുകാരെ സകുടുംബം വെടിവെച്ചു കൊന്നു. അവരുടെ പാർപ്പിടങ്ങളും ബംഗ്ലാവുകളും  ചുട്ടു ചാമ്പലാക്കി. അകത്ത് ഏതോ ഇരുട്ട് മുറിക്കുള്ളിലെ തടവറയിൽ തളർന്നു കിടക്കുകയായിരുന്ന  ബഹദൂർഷാ യെ കണ്ടു പിടിച്ചു. മാനസികമായും ശാരീരികമായും തളർന്നിരുന്ന മുഗൾ ചക്രവർത്തി യെ ചെങ്കോട്ട കീഴടക്കിയ വിവരം ധരിപ്പിച്ചു. നഗരത്തിൽ ബ്രിട്ടീഷുകാർ കൂട്ടക്കൊല ചെയ്യപ്പെട്ടിരിക്കുന്ന കാര്യവും അവർ ബഹദൂർഷാ യെ അറിയിച്ചു. ഭാരതചക്രവർത്തിയായി ഉടൻ സ്ഥാനമേറ്റെടുക്കാനും അവർ നിർദ്ദേശിച്ചു.
       ബഹദൂർഷാ ഇതുകേട്ട് നിസ്സഹനായി മിഴിച്ചു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. തുടരെത്തുടരെ സമ്മർദ്ദമുണ്ടായപ്പോൾ മാത്രം പറഞ്ഞു. " ഞാൻ അശക്തൻ. എന്നെ എന്റെ പാട്ടിന് വിട്ടേക്കൂ".
  ബഹദൂർഷാ യുടെ ഈ ദൗർബല്യം കലാപകാരികളെ തളർത്തിയില്ല. അവർ അക്കാര്യം പുറത്തറിയിച്ചതുമില്ല. പകരം "ഭാരതചക്രവർത്തി ബഹദൂർഷാ സഫർ നീണാൾ വാഴട്ടെ!" എന്ന ഉജ്വല മന്ത്രവുമായി അവർ നഗരത്തിൽ വിജയഭേരി മുഴക്കി നടന്നു. ആരെയും അകത്തു കടക്കാനോ പുറത്തേക്ക് വിടാനോ അനുവദിക്കാതെ ചെങ്കോട്ടയ്ക്ക് ചുറ്റും ശക്തമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. അങ്ങനെ നാലുമാസക്കാലം വിപ്ളവകാരികൾ പതറാത്ത മനസ്സുമായി വീറോടെ പിടിച്ചു നിന്നു.
   പക്ഷേ പഞ്ചാബിലെ സിക്ക് കാരുടെ സഹായത്തോടെ ജോൺനിക്കൽ എന്ന പട്ടാളമേധാവിയുടെ നേതൃത്വത്തിൽ വൻ സന്നാഹവുമായി  ലാഹോർ കേന്ദ്ര ത്തിലെ ഇംഗ്ലീഷ് സൈന്യം ഡൽഹി ലക്ഷ്യം വച്ചു കൊണ്ട് പുറപ്പെട്ടു തുടങ്ങിയിരുന്നു. വിവരം മണത്തറിഞ്ഞ വിപ്ളവകാരികൾ  ബഹദൂർഷാ യെ ചെങ്കോട്ടയ്ക്കകത്തുനിന്നും രഹസ്യ മാർഗ്ഗത്തിലൂടെ ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീരത്തിലേക്ക് മാറ്റി പ്പാർപ്പിച്ചു. 
      ഇംഗ്ലീഷ് പട്ടാളം ഡൽഹിയിലെത്തി ശക്തമായ പ്രത്യാക്രമണം നടത്തി. കോട്ട തിരികെ പിടിച്ചു. ഹുമയൂണിന്റെ ശവകുടീരം വളഞ്ഞ് ബഹദൂർഷാ യെ തടവിലാക്കുകയും ചെയ്തു. ഒളിച്ചു കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ പുത്രന്മാരെയും ഒരു കൊച്ചു മകനെയും സൈന്യം ബന്ധനത്തിലാക്കി. ഒപ്പം പത്നി സീനത്ത് മഹലിനെയും. സ്വയം കീഴടങ്ങിയാൽ ജീവൻ രക്ഷപ്പെടുത്താമെന്ന് സൈന്യം വാക്ക് നൽകി യിരുന്നു വെങ്കിലും അവർ അത് പാലിച്ചില്ല. സൈന്യം, ബഹദൂർഷാ യെ സാക്ഷി നിർത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ മക്കളെ നിഷ്കരുണം വെടിയുണ്ടയ്ക്കിരയാക്കി. തുടർന്ന് ബഹദൂർഷായെ ചങ്ങലയിൽ ബന്ധിച്ച് ചെങ്കോട്ടയിലേക്ക് കൊണ്ടു വരികയും സൈനിക കോടതി അദ്ദേഹത്തെ കുറ്റവിചാരണ നടത്തുകയും ചെയ്തു.
   പരസ്യവിചാരണയിൽ ബഹദൂർഷാ കുറ്റക്കാരനാണെന്ന് പട്ടാളക്കോടതി കണ്ടെത്തി.
രാജാവിനും രാജ്യതാത്പര്യത്തിനും എതിരായി ഗൂഢാലോചന നടത്തി എന്നതായിരുന്നു ബഹദൂർഷായ്കെതിരെ പട്ടാളക്കൊടതി ആരോപിച്ച കുറ്റം. അതിന് നൽകേണ്ടിയിരുന്നത് വധശിക്ഷയാണെന്നും അവർ കണ്ടു. പക്ഷെ വാർദ്ധക്യം കാരണവും മനുഷ്യത്വപരമായ മറ്റു കാരണങ്ങളാലും വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റുന്നതായി കോടതി വിധിച്ചു. അനഭിമതനായ പൗരൻ എന്ന നിലയിൽ ഇന്ത്യയിൽ നിന്ന് നാട് കടത്താനും വിധിയുണ്ടായി.അങ്ങനെ മൈലുകൾക്കപ്പുറം ബ്രിട്ടന്റെ അധീനതയിലുണ്ടായിരുന്ന ബർമ്മയിലേക്ക് അവർ ബഹദൂർഷായെ നാടുകടത്തി.

   തയ്യാറാക്കിയത്: പ്രസന്ന കുമാരി( Rtd teacher)

അധ്യാപകക്കൂട്ടം/छठी और सातवीं कक्षा के लिए प्रश्नपत्र /Adhyapakakkoottam

അധ്യാപകക്കൂട്ടം Hindi

छठी और सातवीं कक्षा के लिए प्रश्नपत्र
Online Test
रीना हरिदास
6th Std  CLICK HERE

7th Std.  CLICK HERE

Hindi grammar test for standard 8 to 10 /Adhyapakakkoottam

അധ്യാപകക്കൂട്ടം Hs Hindi

Hindi grammar test for standard 8 to 10 

Prepared by:
Rajeev M
Pmsahselankur Manjeri
Malappuram.



Sunday, August 6, 2023

സഡാക്കോ സസാക്കി /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

സഡാക്കോ സസാക്കി

ആറ്റംബോംബ് സംഹാര താണ്ഡവമാടിയ ഹിരോഷിമയുടെ മണ്ണിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സഡാക്കോ സസാക്കിയുടെ ജീവിത കഥ.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.


ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ
🕊️ആറ്റം ബോംബ് സംഹാരതാണ്ഡവമാടിയ രണ്ടു നഗരങ്ങളുടെ ദുരന്തചിത്രങ്ങൾ മനസ്സിൽ തെളിയുകയും ഇനിയൊരു യുദ്ധമുണ്ടാവരുതേ എന്ന് മാനവരാശി പ്രാർഥിക്കുകയും ചെയ്യുന്ന ദിനങ്ങളാണ് ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ. 
ആറ്റം ബോംബ് നക്കിത്തുടച്ച ഹിരോഷിമയുടെയും നാഗസാക്കിയുടെയും ദുരന്തക്കാഴ്ച്ചകളിലൂടെ..... 

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.


ആഗസ്റ്റ് - 6 എസ്.കെ.പൊറ്റെക്കാട് ചരമവാർഷിക ദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

 ആഗസ്റ്റ് - 6 എസ്.കെ.പൊറ്റെക്കാട് ചരമവാർഷിക ദിനം

ഒരു ദേശത്തിൻ്റെ കഥയിലൂടെ ജ്ഞാനപീഠ പുരസ്കാരം കൈരളിക്ക് സമ്മാനിച്ച നിത്യ യാത്രികനായ മലയാളത്തിൻ്റെ പ്രിയസാഹിത്യകാരൻ എസ്.കെ.പൊറ്റെക്കാടിൻ്റെ ജീവിതത്തിലൂടെയും സാഹിത്യ കൃതികളിലൂടെയും ഒരു സഞ്ചാരം.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി.പ്രസാദ്, മുക്കം.





ഹിരോഷിമ ദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഹിരോഷിമ ദിനം

അവതരണം : പി.ബി.സജീവ് മാസ്റ്റർ 
(HM GMUPS ചേറ്റുവ )
തൃശൂർ



സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ. 16. 1857ലെ ശിപായിലഹള/ ഇന്ത്യൻ ലഹള. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

 16.  1857ലെ ശിപായിലഹള/ ഇന്ത്യൻ ലഹള.

            മംഗൾപാണ്ഡെ യുടെ ആത്മത്യാഗത്തിനുശേഷം ഒരു മാസം തികയുന്നതിന് മുൻപ് ഇന്ത്യൻ ശിപായിമാർ സമര രംഗത്തെ പൊട്ടിത്തെറിക്കുന്ന തീക്കട്ടകളായി. കൊഴുപ്പ് പുരട്ടിയ തോക്ക് നീട്ടിയ കൈകളെ അറുത്ത് മാറ്റാനുള്ള ദൃഢവ്രതവുമായി അവർ യുദ്ധഭൂമിയിൽ ഇറങ്ങി. ഒന്നു രണ്ടിടത്തല്ല, സർവ്വത്ര. മീററ്റിലും ഡൽഹിയിലും അലിഗറിലും അട്ടാവായിലും തുടങ്ങി വടക്ക് പഞ്ചാബ് മുതൽ തെക്ക് നർമ്മദ വരെയും കിഴക്ക് ബീഹാർ മുതൽ പടിഞ്ഞാറ് രജപുത്താന വരെയും കലാപഭൂമിയായി മാറി.
       ബാരക്പൂർ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് കലാപം ആളിപ്പടർന്നത്. തുടക്കം ഡൽഹിയിൽ നിന്നും മുപ്പത്തഞ്ച് മൈൽ അകലെ മീററ്റിൽ. ആ വർഷം മെയ് ഒൻപതിന്, മൃഗക്കൊഴുപ്പ് പുരട്ടിയ തോക്ക് കൈകൊണ്ട് സ്പർശിക്കാൻ ശിപായിമാർ കൂട്ടാക്കിയില്ല. മേലാളന്മാരുടെ ഒരു ഭീഷണിയും വിലപ്പോയതുമില്ല. ഒടുവിൽ പത്ത് വർഷത്തെ കഠിന തടവ് ശിക്ഷയായി വിധിച്ചുകൊണ്ട് അവരെ  ജയിലറകളിൽ പൂട്ടീയിട്ടു.
  മറ്റുള്ള ശിപായികൾക്ക് അതൊരു താക്കീതാവട്ടെ എന്നാണ് മേലുദ്യോഗസ്ഥന്മാർ കരുതിയത്. എന്നാൽ അവർ മേലാളന്മാരെ പച്ചയായി വധിച്ചു. മീററ്റിലെ നിരവധി യൂറോപ്യന്മാരെ സകുടുംബം കൊല ചെയ്തു. അവരുടെ ബംഗ്ളാവുകൾ അഗ്നിക്കിരയാക്കി.തടവറയുടെ ചുമരുകൾ വെട്ടിപ്പൊളിച്ചുകൊണ്ട്, ശിക്ഷിക്കപ്പെട്ട തങ്ങളുടെ കൂട്ടുകാരെ മോചിപ്പിച്ചു. തുടർന്ന് ഡൽഹി ലക്ഷ്യം വച്ച് പട നീക്കം തുടങ്ങി. കമ്പനി ക്കാരുടെ നൂറ് വർഷത്തെ ദുർഭരണത്തിന്റെ ബലിമൃഗങ്ങളായി പീഢനമനുഭവിച്ചുവരുന്ന എല്ലാ വിഭാഗത്തിലും പെട്ട സിവിലിയന്മാരും പടയ്ക്ക് ചേർന്നു. ശിപായിമാരെപ്പോലെ തോക്കും വെടിയുണ്ടയുമായിരുന്നില്ല പടക്കോപ്പുകൾ.കയ്യിൽ കിട്ടിയതെന്തും അവർക്ക് ആയുധമായി. മൺവെട്ടി, കട്ടപ്പാര, കുന്തം, കോടാലി, അമ്പും വില്ലൂം കൊടുവാൾ, കത്തി. അവരിൽ സെമിന്താർമാരും, പിരിഞ്ഞു വന്ന പട്ടാളക്കാരും കൃഷിക്കാരും തൊഴിലാളികളും കുടിൽ  വ്യവസായം കൊണ്ട്  ഉപജീവനം
 കഴിച്ചിരുന്നവരും  ഈസ്റ്റിന്ത്യാ കമ്പനി യുടെ ദുർനയം മൂലം തൊഴിൽ നഷ്ടപ്പെട്ടവരും ഉണ്ടായിരുന്നു. ഇങ്ങനെ എല്ലാവരും ചേർന്ന് ഒരു മഹാ പ്രവാഹമായി ക്കഴിഞ്ഞു.

തയ്യാറാക്കിയത്:  പ്രസന്ന കുമാരി.(Rtd teacher)

സ്വാതന്ത്ര്യ ദിനക്രാഫ്റ്റ് /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

സ്വാതന്ത്ര്യ ദിനക്രാഫ്റ്റ്

സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ മനോഹരമാക്കാൻ ഒരു പേപ്പർ ക്രാഫ്റ്റ് പരിചയപ്പെടാം.
തയ്യാറാക്കിയത് :
ജ്യോതി ടീച്ചർ (Rtd)
കൃഷ്ണ എ.എൽ.പി.എസ്
അലനല്ലൂർ.



Saturday, August 5, 2023

ഹിരോഷിമ നാഗസാക്കി ദിനം Documentary/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഹിരോഷിമ നാഗസാക്കി ദിനം

Documentary

- ശാസ്ത്രചങ്ങാതി -



ഹിരോഷിമ ദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഹിരോഷിമ ദിനത്തിന്റെ ഭാഗമായി കുട്ടികളുടെ  വിജ്ഞാനത്തിലേക്ക് തയാറാക്കിയ വീഡിയൊ .

കറുത്ത ദിനങ്ങൾ : കവിത
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് GK

തയ്യാറാക്കിയത് :
ശ്രീ. സിദ്ദീഖ് മാസ്റ്റർ
SBS മീറ്റ്ന
പാലക്കാട് ജില്ല



Friday, August 4, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ. 15. മംഗൾപാണ്ഡെ. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ.

15. മംഗൾപാണ്ഡെ.



          ബംഗാളിലെ ഒരു ചെറിയ പട്ടാള ക്യാമ്പാണ്  ബാരക്പൂർ. ഈ ക്യാമ്പിലെ ശിപായിമാരിൽ ഒരാളായിരുന്നു മംഗൾപാണ്ഡെ.  ഒരു ബ്രാഹ്മണ യുവാവ്. ബംഗാളിലെ ഒരു കുഗ്രാമത്തിലെ വൈദികന്റെ മകൻ. 
  ഇന്ത്യൻ ശിപായികളെ അവരുടെ വെള്ളക്കാരായ മേലാളന്മാർ വീളിച്ചിരുന്നത് കാപ്പിരികളെന്നോ, കറുത്ത ഇന്ത്യൻ പട്ടികളെന്നോ, പന്നികളെന്നോ ഒക്കെ ആയിരുന്നു.
  ഈ അപമാനഭാരം പേറി നടുവൊടിഞ്ഞവരായിരുന്നു ഇന്ത്യൻ ശിപായിമാർ.അവർക്കിപ്പോൾ ജീവിക്കണോ മരിക്കണോ എന്ന് തീർച്ചപ്പെടുത്തേണ്ട ഒരു സന്നിഗ്ദ്ധ  സന്ധി കൈവന്നിരിക്കുന്നു.
     ശിപ്പായികൾക്ക് പരിശീലനത്തിനും കൊണ്ടുനടക്കാനും ഒരു പുതിയ ഇനം തോക്ക് ഇറക്കുമതി ചെയ്തിരുന്നു.എൻഫീൽഡ് തോക്ക്. അതിന്റെ വെടിത്തിര കൊഴുപ്പ് പുരട്ടിയ ഒരു കടലാസ് കൊണ്ട് ആവരണം ചെയ്തിരുന്നു. ഈ  ആവരണം കടിച്ചു കീറി കളഞ്ഞിട്ടു വേണ്ടിയിരുന്നു ഉണ്ട ഉപയോഗിക്കാൻ. ഇതിൽ ഉപയോഗിച്ചിരുന്ന കൊഴുപ്പ് പന്നിയുടേയോ കാളയുടേയോ ആയിരുന്നു.
ഇത് ബഹുപൂരിപക്ഷം പട്ടാളക്കാർക്കും ദുസ്സഹമായി അനുഭവപ്പെട്ടു. തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഈ ഏർപ്പാടിനെതിരായി ചെറുത്തു നിൽക്കാനും പ്രതിഷേധിക്കാനും അവർ തീരുമാനിച്ചു.നാളെ തോക്കിൻ തിര തന്നാൽ അത് വാങ്ങരുതെന്ന് അവർ തീരുമാനിച്ചു.
  വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു അവർക്ക് .കിട്ടുന്ന ശമ്പളം തുച്ഛം.ഒരു ചപ്രാസിക്ക് കൊടുക്കുന്ന വേതനം പോലുമില്ല.അതുമാത്രമല്ല നിശ്ചിത സംഖ്യ മുഴുവൻ കൈയിൽ കിട്ടുന്നുമില്ല. അല്പഭാഗം ശമ്പളം എണ്ണിക്കൊടുക്കുന്ന കൈകൾ തട്ടിയെടുക്കും. മേലുദ്യോഗസ്ഥൻ ആയതുകാരണം മിണ്ടാൻ പാടില്ല. പിന്നെ തിരിച്ചു കൊടുക്കില്ല. ചോദിച്ചാൽ തെറിയും ഭീഷണി യും ചിലപ്പോൾ തൊഴിയും. 
  ബാരക്പൂരിൽ രണ്ട് പട്ടാളക്കാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഠിന തടവിനു ശിക്ഷിച്ചു. ജമേദാർ സാലിഗ്രാംസിംഗിനെ ,തോട്ട ഉപയോഗിക്കാൻ വിസമ്മതിച്ചതിനെതുടർന്ന് പിരിച്ചു വിട്ടു. സ്വാഭാവികമായും ശിപായിമാരുടെ നിയന്ത്രണം വിട്ടു. ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന വെടിമരുന്നുകളായി മാറി ശിപായികൾ.
1857 മാർച്ച് മാസത്തെ ഒരു ഞായറാഴ്ച. പരേഡ് മൈതാനത്ത് വെള്ളക്കാരായ കുറച്ച് സൈനിക മേധാവികൾ മാത്രം. അവർ കുതിരപ്പുറത്തുനിന്ന് ഗ്യാലപ്പ് ചെയ്യുകയോ വെയിൽ കായുകയോ ചെയ്യുന്നു. നിറതോക്കുമായി പരേഡ് ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെട്ട മംഗൾപാണ്ഡെ 34ആം റെജിമെന്റിലെ സാർജന്റ്ജനറൽ സായ് വിനുനേരെ നിറയൊഴിച്ചു. സായിപ്പ് മാരകമായ പരിക്കുകളോടെ കുതിരപ്പുറത്തുനിന്നും മറിഞ്ഞു വീണ് പിടഞ്ഞു തുടങ്ങി. മറ്റ് സായിപ്പന്മാർ അപ്പോഴേക്കും ഓടി യെത്തി മംഗൾപാണ്ഡയെ വളഞ്ഞു. താൻ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ, പാണ്ഡെ തോക്കിന്റെ കുഴൽ സ്വന്തം നെഞ്ചിനുനേരെ തിരിച്ചു പിടിച്ചു കൊണ്ട്  കാഞ്ചി വലിച്ചു. മുറിവേറ്റ് രക്തത്തിൽ കുളിച്ചു തളർന്നു വീണ മംഗൾപാണ്ഡെ യെ ശത്രുക്കൾ ഒരു പേപ്പട്ടി യെപ്പോലെ കയറിട്ടു കെട്ടി.
 കൃത്യം നടന്ന്‌ ഒരു മാസത്തിനുശേഷം  പട്ടാളക്കോടതിയിൽ മംഗൾപാണ്ഡെ വിചാരണ ചെയ്യപ്പെട്ടു.
  വിപ്ളവബോധംകൊണ്ടല്ല, മദ്യപിച്ച ലഹരി കാരണമാണ് പാണ്ഡെ ഈ സാഹസത്തിനു മുതിർന്നത് എന്ന് വരുത്തിത്തീർക്കാൻ കോടതി പരമാവധി ശ്രമിച്ചു. എന്നാൽ ധീരനായ ആ ഭാരതപുത്രൻ സായിപ്പിന്റെ ആരോപണം പുച്ഛിച്ചു തള്ളി. ചെയ്തത് ബോധപൂർവ്വമാണെന്നും ജീവനോടെ വിടുകയാണെങ്കിൽ ഇനിയും സായിപ്പന്മാരെ കഴിവുള്ള ടത്തോളം കൊല ചെയ്യുമെന്നും തുറന്നടിച്ചു.
 കോടതി ആ ധീര സേനാനിക്ക് വധശിക്ഷ വിധിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം, ഏപ്രിൽ എട്ടിന് പരേഡ് മൈതാനത്ത് തുക്കുമരം നാട്ടി ഇംഗ്ലീഷുകാർ മംഗൾപാണ്ഡെ യെ പരസ്യമായി തൂക്കിലേറ്റി.
 തുടർന്ന് ബാരക്പൂർ പട്ടാളക്യാമ്പിലെ ശിപായികളെ നിരായുധരാക്കുകയും കമ്പനി പിരിച്ചു വിടുകയും ചെയ്തു.
 തയ്യാറാക്കിയത്:  പ്രസന്ന കുമാരി.(Rtd teacher GLVLPS, Muthupilakkad).
   .

Thursday, August 3, 2023

ഹിരോഷിമ ദിനം ആഗസ്റ്റ് 6 നാഗസാക്കി ദിനം ആഗസ്റ്റ് 9/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ


ഹിരോഷിമ ദിനം ആഗസ്റ്റ് 6
നാഗസാക്കി ദിനം ആഗസ്റ്റ് 9

ക്വിസ് 1



ക്വിസ് 2



- ശാസ്ത്രചങ്ങാതി -

CLASS 3 ARABIC/Adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 3 ARABIC

ONAM EXAM CLASS 3 ARABIC അറബിക് പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങാം.


CLASS 4ARABIC/Adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 4ARABIC

ONAM EXAM CLASS 4 ARABIC .അറബിക് പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങാം.


Tuesday, August 1, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ. 14. ഝാൻസി റാണി. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ.

  14. ഝാൻസി റാണി.


         കോൺപൂരിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്, വിന്ധ്യാപർവതത്തിന്റെ അടിവാരത്തിൽ, ബുന്ദേൽഖണ്ഡ് എന്ന വിശാലമായ പ്രദേശത്തിന്റെ  നടുക്കുള്ള ഒരു നാട്ടുരാജ്യമായിരുന്നു ഝാൻസി. അവിടുത്തെ രാജാവായിരുന്ന ഗംഗാധർ റാവുവിന്റെ  വിധവ ആയിരുന്നു മനു എന്ന ലക്ഷ്മി ഭായ്. ഝാൻസി റാണി എന്ന പേരിലാണ് അവർ അറിയുന്നത്.
    ബ്രിട്ടീഷുകാർക്കെതീരെ ഡൽഹിയിൽ കലാപം നടക്കുന്ന വേളയിൽ ഝാൻസിയിൽ അവർക്കെതിരെ പട നയിച്ചത് ഇരുപത്തൊന്ന്കാരിയായ  ഈ യുവസുന്ദരി ആയിരുന്നു. ഒരുനുള്ള് വെടിമരുന്ന് പോലൂം കത്തിക്കാതെ ഇന്ത്യ യിലെ നാട്ടുരാജ്യങ്ങൾ ചുളുവിൽ പിടിച്ചടക്കാൻ തലതിരിഞ്ഞ ഒരു നീയമമുണ്ടാക്കിയിരുന്നു ബ്രിട്ടീഷ്കാർ- പിന്തുടർച്ച അവകാശ നിയമം
ഒരു നാട്ടുരാജ്യത്തീലെ ഭരണാധിപൻ മരിച്ചുകഴിഞ്ഞാൽ  സ്വന്തം രക്തത്തിൽ ജനിച്ച മകനോ മകളോ അവകാശിയായി ഉണ്ടാവുന്നില്ലെങ്കീൽ രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ ലയിക്കുന്ന ഒരു വ്യവസ്ഥയായിരുന്നു  അത്. എന്നാൽ ഇവിടുത്തെ സമ്പ്രദായം  അതായിരുന്നില്ല. മക്കളില്ലാതെ രാജ്യം അന്യാധീനപ്പെടുമെന്ന നിലവന്നാൽ ഭരണസാരഥ്യം കൈയേൽക്കാൻ  പ്രാപ്തരായവരെ ദത്തെടുത്ത് വളർത്താമായിരുന്നു. ഇന്ത്യ യുടെ  ഈ വ്യവസ്ഥ യ്ക്കെതിരെയാണ് ബ്രിട്ടീഷ് ഭരണം അതിന്റെ ദുഷ്ക്കരങ്ങൾ അമർത്തിപ്പിടിച്ചത്. ഈ നിയമം അനുസരിച്ച് രാജ്യാവകാശം നഷ്ടപ്പെട്ട വിധവയായിരുന്നു ലക്ഷ്മീഭായി.
      യുദ്ധരംഗത്ത് അതുല്യമായ ധീരത കാട്ടിയ വീരവനിതയായിരുന്നു ലക്ഷ്മിഭായ്. പുരുഷവേഷം ധരിച്ച് കൈയിൽ വാളുമായി ശത്രു നിരകളിൽ പാഞ്ഞു കയറി  അവർ ശത്രുക്കളുടെ ശിരസ്സ് കൊയ്തു. ചുറ്റും ശത്രു സൈന്യം വളഞ്ഞു നിന്നപ്പോൾ ഝാൻസിയിലെ കോട്ടയ്കുള്ളിൽ സൂക്ഷിച്ച വെടിമരുന്ന് ശാലക്ക് തീകൊളുത്തിക്കൊണ്ട് അതിൽ വെന്തു മരിക്കാനാണ് ലക്ഷ്മി ഭായിയും അനുചരന്മാരും ആദ്യം തീരുമാനമെടുത്തത്. പെട്ടെന്ന് തീരുമാനം മാറ്റി. ആകാവുന്നിടത്തോളം ശത്രുക്കളുടെ തലയരിഞ്ഞുകൊണ്ട് പടക്കളത്തിൽ വീണു മരിക്കുന്നതാണ് അഭികാമ്യം എന്ന് അവർ തീരുമാനിച്ചു. അങ്ങനെയാണ് പത്ത് പന്ത്രണ്ട് വിശ്വസ്ഥരായ അനുചരവൃന്ദവുമായി അവർ സമരരംഗത്തേക്ക്  കുതിച്ചു ചെന്നത്,ഊരിപ്പിടിച്ച വാളുമായി. അവിടെ നാനാസാഹിബിന്റെ സേനാനായകൻ താന്തിയതോപെയും ബ്രിട്ടീഷ് ഭടന്മാരും മുഖാമുഖം ഏറ്റുമുട്ടുകയായിരുന്നു. താന്തിയാ തോപെ റാണിയോട് രക്ഷപെട്ടു കൊള്ളുവാൻ നിർദ്ദേശം നൽകി. റാണി അതിന് തയ്യാറായില്ല. തോറ്റോടുന്നത് ഭീരുത്വമായി അവർക്ക് തോന്നി. അവർ ഊരിപ്പിടിച്ച വാളുമായി ശത്രുക്കളുടെ നടുവിലേക്ക് വീണ്ടും പാഞ്ഞു കയറി. പുരുഷ വേഷത്തിൽ പടക്കളത്തിലിറങ്ങിയ റാണിയെ ശത്രു വ്യൂഹത്തിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ശത്രു വിന്റെ വെട്ടേറ്റ് നെഞ്ചും തലയും പിളർന്ന് ആ ധീര വനിത അവർക്കിടയിൽ കുതിരപ്പുറത്തുനിന്നും കുഴഞ്ഞു വീണ് വീരമൃത്യു വരിച്ചു.  അപ്പോഴാണ് പുരുഷ വേഷത്തിൽ വന്നത് ലക്ഷമീഭായി ആണെന്ന് ഇംഗ്ലീഷ് സൈന്യം തിരിച്ചറിയുന്നത്.

തയ്യാറാക്കിയത്: പ്രസന്ന കുമാരി (Rtd teacher).

WONDER WORLD OF BIRDS/Adhyapakakkoottam

അധ്യാപകക്കൂട്ടം class 4EVS

WONDER WORLD OF BIRDS
🐦 🕊️
(NOTES)
Prepared by:
Ramesh P
GUPS KIZHAYUR 


സഡാക്കോ കൊക്ക് നിർമിക്കാം /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിനത്തോടനുബന്ധിച്ച് സഡാക്കോ കൊക്ക് നിർമിക്കാം

- ശാസ്ത്രചങ്ങാതി -